Image

നവയുഗം വായനാവേദിയുടെ ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി ഫെബ്രുവരി 15 വ്യാഴാഴ്ച അരങ്ങേറും.

Published on 15 February, 2018
നവയുഗം വായനാവേദിയുടെ  ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി ഫെബ്രുവരി 15 വ്യാഴാഴ്ച അരങ്ങേറും.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി വായനവേദി,  മഹാകവി ഒ.എന്‍.വി കുറുപ്പ്, കവി ഡി.വിനയചന്ദ്രന്‍ എന്നിവരുടെ ചരമവാര്‍ഷികം പ്രമാണിച്ച് അനുസ്മരണസമ്മേളനം സംഘടിപ്പിയ്ക്കുന്നു.

ഫെബ്രുവരി 15 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് ദമ്മാം അല്‍ അബീര്‍ ഹാളില്‍ വെച്ച് ഓ.എന്‍വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി അരങ്ങേറും. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ കവികളും, കഥാകാരും, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം, കാവ്യാഞ്ജലി, കവിത,ഗാനാലാപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നവയാകും  സ്മരണാഞ്ജലിയിലെ പരിപാടികള്‍.

മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും, കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നില്‍ നിന്നവരില്‍ പ്രമുഖനായിരുന്ന മഹാകവി ഒ.എന്‍വി കുറുപ്പ്, 2016 ഫെബ്രുവരി 13നാണ് വിടവാങ്ങിയത്. 2013 ഫെബ്രുവരി 11 നാണ് ആധുനീക മലയാളകവിതാ ലോകത്ത് ഏറെ സംഭാവനകള് നല്‍കിയ പ്രിയ കവി  ഡി. വിനയചന്ദ്രന്‍ അന്തരിച്ചത്. 

രണ്ടു പേരുടെയും സ്മരണകള്‍ ഉണര്‍ത്തുന്ന, സാഹിത്യകാരുടെയും സാഹിത്യസ്‌നേഹികളുടെയും കൂട്ടായ്മയുടെ  ഈ ഒത്തുചേരലിലേയ്ക്ക്, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി, നവയുഗം വായനവേദി കണ്‍വീനര്‍ മുനീര്‍ഖാന്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

നവയുഗം വായനാവേദിയുടെ  ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി ഫെബ്രുവരി 15 വ്യാഴാഴ്ച അരങ്ങേറും.
നവയുഗം വായനാവേദിയുടെ  ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി ഫെബ്രുവരി 15 വ്യാഴാഴ്ച അരങ്ങേറും.
നവയുഗം വായനാവേദിയുടെ  ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍ സ്മരണാഞ്ജലി ഫെബ്രുവരി 15 വ്യാഴാഴ്ച അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക