Image

ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 17 മരണം

Published on 14 February, 2018
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 17 മരണം
അക്രമിയും കുടുംബവും മുന്‍പ് കുറെക്കാലം ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ചിരുന്നു

ഫ്‌ളോറിഡ: പാര്‍ക്ക് ലാന്‍ഡ് മര്‍ജോറി ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെയ്പില്‍ 17 പേര്‍ മരിച്ചതായി എ.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. 20 പേര്‍ക്കു പരുക്കേറ്റുവെന്നു ബ്രൊവേര്‍ഡ് കൗണ്ടി ഷെറീഫ് അറിയിച്ചു. 

മലയാളികള്‍ ഏറെയുള്ള ബ്രോവേര്‍ഡ് കൗണ്ടിലെ ബോക്കരാറ്റനു സമീപമുള്ള നഗരമാണു പാര്‍ക്ക് ലാന്‍ഡ്. ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്‌കൂളിലുണ്ട്.
സ്‌കൂളില്‍ നിന്നു മുക്കാല്‍ മൈല്‍ അകലെ കോറല്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന എഞ്ചിനിയര്‍ ജോസ് പ്രകാശിന്റെ സഹോദരപുത്രിയും സംഭവ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി. അലാറം കേട്ടപ്പോള്‍ടെസ്റ്റ് ആണെന്നാണു ആദ്യം കരുതിയത്. എന്നാല്‍ പുറത്തേക്കു നോക്കിയപ്പോള്‍ നിറയെ പോലീസ്.

ക്ലാസില്‍ തന്നെ കഴിയാന്‍ പോലീസ് നിര്‍ദേശം കൊടുത്തു. പിന്നീട് പോലീസ് അകമ്പടിയില്‍ വിദ്യാര്‍ഥികളെ സമീപത്തെ ഒരു ഹോട്ടലിലേക്കു മാറ്റി.
ഇതേ കെട്ടിടത്തില്‍ തന്നെയാണു വെടിവയ്പ് നടന്നത്. മുന്‍ വിദ്യാര്‍ഥി നിക്കോളാസ് ക്രൂസ് (19) ആയിരുന്നു അക്രമി.

ബുധന്‍ ഉച്ച കഴിഞ്ഞു മൂന്നു മണിയോടെയാണു വെടിവയ്പ് തുടങ്ങിയത്. അക്രമിയെ പിടികൂടി. പരുക്കേറ്റ അയാളെ ആശുപത്രിയിലാക്കി.

അക്രമിയും കുടുംബവും മുന്‍പ് കുറെക്കാലം ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ചിരുന്നു. അവിടെയും മാധ്യമങ്ങള്‍ വിവരം തേടി എത്തിയിട്ടുണ്ട്. പല ഇന്ത്യാക്കാര്‍ക്കും അക്രമിയെ നേരത്തെ കണ്ട പരിചയവുമുണ്ട്. അന്നു തന്നെ മാനസിക കുഴപ്പമൂള്ള പോലെയാണു പെരുമാറിയിരുന്നതെന്നു ചിലര്‍ സൂചിപ്പിച്ചു.

അക്രമിയെ കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. ഒരു വെടിവയ്പ് നടത്തുന്നതിനെപറ്റി അയാള്‍ നിരന്തരം സംസാരിക്കുമായിരുന്നുവെന്നു സഹ്വിദ്യാര്‍ഥികള്‍ പറയുന്നു. വെടിവയ്പ് അയാള്‍ക്ക് ഹരം പകര്‍ന്നിരുന്നിരുന്നുവത്രെ.

അക്രമി മറ്റു വിദ്യാര്‍ഥികള്‍ക്കു ഭീഷണിയാണെന്നു അധിക്രുതര്‍ റിപ്പോട്ട് ചെയ്യുകയും ബാഗുമായി സ്‌കൂളില്‍ വരുന്നത് വിലക്കുകയും ചെയ്തിരുന്നു

ക്രുസിന്റെ കുടുംബം ന്യു യോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നിന്നു ഫ്‌ളൊറിഡക്കു പോയതാണ്. അപ്പന്‍ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. അമ്മ നാലു മാസം മുന്‍പ് ഫ്‌ളൂ ബാധിച്ച് മരിച്ചു. സുഹ്രുത്തിന്റെ വീട്ടിലായിരുന്നു ഇപ്പോള്‍ താമസം.

അയാള്‍ക്കെതിരെ 17 കൊലക്കേസുകള്‍ ചാര്‍ജ് ചെയ്തു. ഇത്തരം ക്രുത്യമൊക്കെ അയാള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിട്ടും അധിക്രുതര്‍ മുന്‍ കരുതല്‍ എടുക്കാതിരുന്നത് ചര്‍ച്ചയായിട്ടുണ്ട്.

സെമി ഓട്ടോമാറ്റിക് തോക്ക് അയാള്‍ക്ക് എങ്ങനെ കിട്ടി എന്നതും വ്യക്തമല്ല. 

സ്‌കൂളില്‍ മൂന്നു നാലു മലയാളി വിദ്യാര്‍ഥികളെയുള്ളു.  ഏതാനും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉണ്ട്.

മരിച്ചവരുടെ സംഖ്യ ഇനിയും വര്‍ധിക്കാം- ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരില്‍ പന്ത്രണ്ടു പേര തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്‌കൂളില്‍ ക്ളാസ് പിരിയുന്നതിന് തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്. ഫ്ളോറിഡയിലെ ഏറ്റവും സുരക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ് പര്‍ക്ക് ലാന്‍ഡ്
(പി.പി. ചെറിയാന്റെ റിപ്പോര്‍ട്ടോടെ) 
ഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 17 മരണംഫ്‌ളോറിഡ സ്‌കൂളില്‍ വെടിവയ്പ്: 17 മരണം
Join WhatsApp News
TRUTH FINDER 2018-02-15 07:25:42

One shoe bomber tried to blow up a plane and now we are forced to take off our shoes.

1606 mass shootings since Sandy Hook Elementary School and Congress has done NOTHING.



That is what happens when you vote for politicians who are paid by NRA.

Fact finder 2018-02-15 05:51:12

Shooter did not act alone.

He was a nasty person,  teachers, parents and schoolmates knew his character- no one prevented him from being violent even though other students predicted it.

He is a white extremist, wore trump hat, so trump, 51 republican senators, 238 republican house members, those who voted for them & NRA – all are responsible. 

andrew 2018-02-15 05:57:25
Your thoughts & Prayers are just trash. 
Elect Lawmakers who won't be a slave of NRA.
Guns should be only for Military& Law enforcement
& hunting guns for hunters. 
find out how much your representative took from NRA and Vote them out.
Instead of a Mexican fence, install a tall fence around schools, with gate and armed security guards & metal detectors.
Protect our precious children & Teachers.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക