Image

മഹാത്മജി: അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിഞ്ഞ വീര പുരുഷന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 14 February, 2018
മഹാത്മജി: അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിഞ്ഞ വീര പുരുഷന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
രാഷ്ട്രപിതാവ് മഹാത്മജി ഓര്‍മ്മയായിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. ലോകം കണ്ട മഹാത്മാക്കളില്‍ മുന്‍നിരയില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന മഹാത്മജി ഭാരതത്തിന്റെ പുണ്യവും ലോകത്തിന്റെ മാര്‍ക്ഷദര്‍ശി യുമായിരുന്നു. വാക്കുകള്‍ ആദര്‍ശത്തില്‍ കൂടി ചാലിച്ച് പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവന്ന് രാഷ്ട്രത്തെ സേവിക്കുകയും ജനത്തെ നയിക്കുകയും ചെയത മഹാത ്മാവായിരുന്നു മഹാത്മാഗാന്ധി എന്ന ഇന്ത്യയുടെ ബാപ്പുജി. ഇന്ത്യയുടെ ആത്മാവും ആവേശവുമായിരുന്നു മഹാത്മാഗാന്ധി. കേവലമൊരു നേതാവിനപ്പുറം ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ജനത്തിന്റെ ആവശ്യവും ആഗ്രഹ വും ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുവേ ണ്ടിയുള്ള പോരാട്ടം നയിച്ച മഹാത്മജി ഇന്ത്യയ്ക്ക് നാഥനായിരുന്നു. ഭാരതമെന്ന മഹാകു ടുംബത്തിന്റെ പിതൃതുല്യനായിട്ടായിരുന്നു മഹാത്മാഗാന്ധിയെ ജനത കണ്ടിരുന്നത്.

അതുകൊണ്ടായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ പിതാവ് എന്നര്‍ത്ഥമുള്ള ബാപ്പുജി എന്ന് അഭിസംബോധന ചെയ്തത്. സു ബാഷ്ചന്ദ്രബോസ് രാഷ്ട്രപിതാവ് എന്ന് കൂടുതല്‍ അര്‍ത്ഥ വത്തായി അഭിസംബോധന ചെയ്തപ്പോള്‍ രാജ്യം ലോകര്‍ ക്കു മുന്നില്‍ അഭിമാനപുര സരം തലയുയര്‍ത്തി അത് ഏറ്റുവാങ്ങി. ലോകം കണ്ട ഏറ്റ വും വലിയ മഹാനാണ് തങ്ങളുടെ രാഷ്ട്രപിതാവ് എന്നതായിരുന്നു ആ അഭിമാനത്തില്‍ തിളങ്ങി നിന്നത്. കണ്ടും കൊടുത്തും കേട്ടും ശീലിച്ചവയില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു സമരമുറയായിരുന്നു മ ഹാത്മജിയില്‍ കൂടി ലോക ജനത കണ്ടതും കേട്ടതും. ആയുധമേന്താതെ ആശയങ്ങളും ആവശ്യങ്ങളുമായി അധികാര വര്‍ക്ഷത്തിനു മുന്നില്‍ രക്തര ഹിത വിപ്ലവം നയിച്ച് അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിയാന്‍ മഹാത്മജിയ്ക്കല്ലാതെ അന്നു വരെ ആര്‍ക്കും കഴിഞ്ഞില്ല. ആയുധമേന്തിയ പോരാട്ടവും ഒളിപ്പോരു നിറഞ്ഞ യു ദ്ധവുമായി അന്നു വരെ ലോക ചരിത്രം പോയപ്പോള്‍ അഹിം സയില്‍ കൂടി പോരാട്ടം നയിച്ച് വിജയിക്കാമെന്ന് മഹാത്മജി ലോകത്തിനു മുന്നില്‍ കാട്ടി കൊടുത്തു.

കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നതു കേട്ട് പ്രവര്‍ത്തിച്ച ജനത്തിനു മുന്നില്‍ ഒരു ചെകിട്ടത്തടിക്കുന്നവന് മറുചെകിടു കൂടി കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് ലോകര്‍ക്കു മുന്നില്‍ സ് നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കിയ യേശുക്രിസ്തുവിനെ മാതൃകയാക്കിയ മഹാത്മജി അതനുസരിച്ച് ജീവിതം നയി ച്ച് ലോകത്തിനു മാതൃകയായി. ആ മഹാത്മജിയെ മാതൃകയാക്കിയ ലോക നേതാക്കള്‍ അനേകരായിരുന്നു.

തന്റെ ജനത്തിന്റെ മോചനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂദര്‍കിംഗ് ജൂനിയര്‍ തന്റെ സമര പോരാട്ടത്തിന്റെ ആവേശവും ആത്മവിശ്വാസവും മഹാത്മജിയാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ അത് എത്രമാത്ര മാണെന്ന് ഊഹിക്കാവുന്നതേ യുള്ളു. സായുധ പോരാട്ടത്തില്‍ കൂടി അടിമത്വത്തിന്റെ ചങ്ങല വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ലോകം കെട്ടിപ്പടുക്കാ മെന്ന് മാല്‍ക്കമെക്‌സുമുള്‍പ്പെ ടെയുള്ളവരുടെ പോരാട്ടം പരാജയപ്പെട്ടപ്പോള്‍ ഗാന്ധിയന്‍ സമര മുറയില്‍ കൂടി വിജയിക്കാമെന്ന് ഡോക്ടര്‍ കിംഗ് മന സ്സിലാക്കി.

അതു തന്നെയായിരുന്നു സൗത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ഡേല നയിച്ച പോരാട്ടവും. ആയുധമേന്തിയ പടയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ആ പോരാട്ടത്തെ തടയാ നോ തളര്‍ത്താനോ ആയില്ല. അടിമത്വത്തിനെതിരെയും അ വകാശനിഷേധത്തിനെതിരെയും രണ്ട് ജനത അവരുടെ രാജ്യ ത്ത് നടത്തിയ കരുത്തുറ്റതും ശക്തവുമായ ആയുധമേന്താത്ത ധീരമായ പോരാട്ടമായിരുന്നു അമേരിക്കയിലും ആഫ്രിക്കയി ലും നടത്തിയത്. ലോക സമര ചരിത്രത്തിലെ ഏറ്റവും പ്രധാ നപ്പെട്ട രണ്ട് സമരങ്ങളായിരു ന്നു ഇവ രണ്ടും. ഈ രണ്ട് സമ ര പോരാട്ടങ്ങളുടേയും പ്രചോദനവും പ്രവര്‍ത്തന രീതികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തി ല്‍ നിന്നും ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു എന്നു പറയാം. കാരണം ഇതിലെ രണ്ട് സമര നായകന്മാരുടേയും വീര പുരുഷന്‍ മഹാത്മഗാന്ധിയായിരുന്നു. ഗാന്ധിജി അവരില്‍ ചെലുത്തിയ സ്വാധീനം വളരെ വ ലുതായിരുന്നുയെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അവരെ കൂടാതെ എത്രയോ ലോക നേതാക്കന്മാര്‍ക്കും മഹാത്മാഗാന്ധി വീര പുരുഷനും ആരാധ്യനുമായിരുന്നു. ലോക സമര ചരിത്രത്തെ രണ്ടായി തിരിക്കുകയാണെങ്കില്‍ ഗാന്ധിജിക്കു മുന്‍പും ശേഷവും എന്നു പറയാം. ആയുധ മേന്തിയ പോരാട്ടവും ആയുധ മേന്താത്ത പോരാട്ടമെന്നും പ റയാം.

ആദര്‍ശങ്ങളില്‍ അടിയുറച്ചുകൊണ്ട് അത് സ്വന്തജീവിതത്തില്‍ കൂടി കാണിച്ചുകൊ ടുത്ത മഹാത്മാഗാന്ധിയെ ലോകം കാണുന്നത് ദൈവീക പരി വേഷത്തോടെയാണ്. വാക്കും പ്രവൃത്തിയും ഒന്നാക്കി കൊണ്ട് ലോകത്തിന് മാതൃക കാ ട്ടിയ മഹാത്മാഗാന്ധിയാണ് ന മ്മുടെ രാഷ്ട്രപിതാവ് എന്ന് പറയുമ്പോള്‍ രാജ്യസ്‌നേഹമുള്ള ഏതൊരു പൗരനും അഭിമാനം കൊള്ളുന്നത് യാദൃശ്ചികമായ കാര്യമല്ല. ലോകത്തിലെ വേറേതൊരു രാഷ്ട്രത്തിനാണ് ഇങ്ങനെ പരിവേഷണമുള്ള രാഷ്ട്ര പിതാവ് ഉള്ളത്. വേറേതൊരു ജനത്തിനാണ് ഇങ്ങനെയൊരു നേതാവുള്ളത്.

തന്റെ ജനതയുടെ സ്വാതന്ത്ര്യം അതിനപ്പുറം യാതൊന്നും പ്രതീക്ഷിക്കാതെ അതിനുവേണ്ടി പൊരുതി അത് നേടിക്കൊടുത്ത് ഒരു സാധാരണക്കാരനായി ജീവിച്ച മഹാത്മാഗാന്ധിക്ക് സ്വതന്ത്ര ഇന്ത്യയുടെ അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ എത്താമായിരുന്നു. എന്നാല്‍ അധികാരത്തിന്റെ അകത്തളത്തില്‍ കയറാതെ സര്‍വ്വസംഗ പരിത്യാഗിയെപ്പോലെ സബര്‍മതിയിലെ ലാളിത്യത്തിലേക്കും പരിമിതികളിലേക്കും ഒതുങ്ങി കൂടാനായിരുന്നു മഹാത്മജിക്ക് താല്പര്യം. പ്ര സംഗത്തില്‍കൂടി ജനത്തെ മയക്കുകയും പ്രവര്‍ത്തികളില്‍ കൂ ടി ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ആധുനിക രാഷ്ട്രീ യക്കാരുടെ പ്രായോഗിക രാഷ ്ട്രം കണ്ടു ശീലിച്ച ഈ തലമുറക്ക് അതൊരത്ഭുതമായിരിക്കും.

ഗാന്ധിയന്‍ ആദര്‍ശങ്ങളും ആശയങ്ങളും ഇന്നും ലോകത്ത് പ്രകാശം പരത്തിക്കൊണ്ടിരിക്കുകയാണ്. അത് ലോക ജനതക്ക് മാര്‍ക്ഷനിര്‍ദ്ദേ ശം നല്‍കികൊണ്ട് പ്രശോഭ പരത്തിക്കൊണ്ടിരിക്കുന്നുയെ ന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടുകൂടി കാണാവുന്നതാണ്. രാഷ്ട്രീയമെന്നത് രാഷ്ട്രസേവനമാണെന്ന് കാട്ടി കൊടുത്ത ഗാന്ധിജിയുടെ നാട്ടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിക്കാരായ രാഷട്രീയക്കാരുള്ളതെന്ന ് പറയേണ്ടിരിക്കുന്നു.

മതേതരത്വമെന്ന മഹത്തായ ആശയം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നെങ്കില്‍ അതിനു കാരണക്കാ രായവര്‍ ഗാന്ധിജിയുള്‍പ്പെടെയുള്ള സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടാക്കളായിരുന്നു. അതി നു വേണ്ടി തന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹത്തി നായി. മതേതരത്വത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഹാത്മാഗാന്ധി മാത്രമായിരിക്കും. വര്‍ക്ഷീയവാദികളുടെ വിഷം നിറച്ച വെടിയു ണ്ടക്ക് മഹാത്മജിയുടെ ജീവനെടുക്കാനായെങ്കിലും ആ വ്യ ക്തി പ്രഭാവത്തെ തകര്‍ക്കാനായില്ല. ഇന്നും അത് ജ്വലിച്ചു നി ല്‍ക്കുമ്പോള്‍ അത് തല്ലിക്കെടുത്താനാണ് ഇന്ത്യയിലെ വര്‍ക്ഷീയ വിഷവിത്തില്‍ വളര്‍ന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ അനുചരന്മാരും ശ്രമിക്കുന്ന ത്.

ഗാന്ധിജിയെ കൊന്ന ഘാതകനായ ഗോഡ്‌സെയുടെ ചിത്രത്തിനു മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കുകയും അദ്ദേഹത്തെ വീരപുരുഷനായി ചിത്രീ കരിക്കുന്നതും അതിനുദാഹര ണങ്ങളാണ്. രാഷ്ടപ്രിതാവിന്റെ പരിവേഷം എടുത്തു കളയാന്‍ ശ്രമിക്കുന്നതുപോലും അതി ന്റെ ഭാഗമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളേയും ചിന്താഗതികളെ യും തളര്‍ത്താന്‍ അതിനൊന്നും കഴിയില്ല. ലോകജനതയുടെ മനസ്സുകളില്‍ അത് ചിരപ്രതിഷ് ഠ നേടിക്കഴിഞ്ഞുയെന്നതാണ് അതിനു കാരണം. സമാധാന ത്തിനുള്ള നോബേല്‍ സമ്മാനം ഗാന്ധിജിക്ക് നല്‍കാതിരു ന്നത് ബ്രിട്ടീഷ് ആധിപത്യത്തി ന്റെ എതിര്‍പ്പു കാരണമാണെന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട് അത് ലഭിക്കാത്തതുകൊണ്ട് ഗാന്ധിജി യുടെ മഹത്വമല്ല കുറഞ്ഞത് ആ പുരസ്ക്കാരത്തിന്റേതത്രേ. ഗാന്ധിജി നോബേല്‍ സമ്മാനം തിരസ്ക്കരിച്ചുയെന്ന് പറഞ്ഞു കൊണ്ട് തടിതപ്പാന്‍ ശ്രമിക്കു കയാണ് സ്വീഡിഷ് അക്കാഡമി. അവരാണല്ലോ നോബേല്‍ സമ്മാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍. അതാണ് മഹാത്മാഗാന്ധിയെന്ന ഇന്ത്യയുടെ സൂര്യതേജസ്സ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മഹാത്മാഗാന്ധി യുടെ മരണശേഷം ഇന്ത്യന്‍ ജനതയോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സൂര്യന്‍ അസ്തമിച്ചു. എന്റെ വലതു കൈ തളര്‍ന്നുയെന്ന്. അതായിരുന്നു ഇന്ത്യയ്ക്ക് ഗാന്ധിജി.

ആ സൂര്യന്‍ അസ്ത മിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. നൂറ്റാണ്ടുകള്‍ കാത്തിരുന്നെങ്കില്‍ മാത്രമെ ഇങ്ങനെയൊരു മഹത്‌വ്യക്തിയെ ലഭിക്കുകയുള്ളു. സ്വാതന്ത്ര്യത്തി ന്റെ മാധുര്യം നുണയും മുന്‍പ് നഷ്ടത്തിന്റെ വേദനയായിരുന്നു മഹാത്മാഗാന്ധിയുടെ വേര്‍പാട്. ആ പുണ്യാത്മാവിന് മുന്നില്‍ ആയിരം പ്രണാമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക