Image

പാസ്റ്റര്‍ സിസില്‍ മാത്യുവും, പാസ്റ്റര്‍ എബി തോമസും ന്യുയോര്‍ക്ക് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകര്‍

നിബു വെള്ളവന്താനം Published on 14 February, 2018
പാസ്റ്റര്‍ സിസില്‍ മാത്യുവും, പാസ്റ്റര്‍ എബി തോമസും ന്യുയോര്‍ക്ക് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകര്‍
ന്യൂയോര്‍ക്ക്: എല്‍മണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ സിസില്‍ മാത്യുവും, മലയാളം വര്‍ഷിപ്പ് സര്‍വ്വീസ് ശുശ്രൂഷകനായി പാസ്റ്റര്‍ എബി തോമസും ചുമതലയേറ്റു. 

നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ കടന്നുവരികയും ചര്‍ച്ച് ഓഫ് ഗോഡ് സഭ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റര്‍  മത്തായി പി. മത്തായിയുടെ കൊച്ചുമകനും എല്‍മണ്ട് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സീനിയര്‍ ശുശ്രൂഷകനായി സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പാസ്റ്റര്‍ മോനി മാത്യൂവിന്റെ മകനുമാണ് പാസ്റ്റര്‍ സിസില്‍ മാത്യു. ഭാര്യ: ഷെറിന്‍ മാത്യൂ. മക്കള്‍: അബിഗൈല്‍, കെയ്‌ല, ലില്ലിയന്‍.

ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരള സ്‌റ്റേറ്റിന്റെ  ആരംഭകാല പ്രവര്‍ത്തകനും സഭയുടെ നേതൃത്വനിരയില്‍  ശുശ്രൂഷകനുമായിരുന്ന പാസ്റ്റര്‍ ടി.എം. വര്‍ഗീസിന്റെ കൊച്ചുമകനാണ് പാസ്റ്റര്‍ എബി തോമസ്. ഭാര്യ: ജെന്നിഫര്‍ തോമസ്. മക്കള്‍: കസാന്‍ഡ്ര, പ്രിസില്ല, സെഖര്യായ്യ

വാര്‍ത്ത: നിബു വെള്ളവന്താനം

പാസ്റ്റര്‍ സിസില്‍ മാത്യുവും, പാസ്റ്റര്‍ എബി തോമസും ന്യുയോര്‍ക്ക് ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക