Image

മാരാമണ്‍ വിശേഷം: മാരാമണ്ണിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിച്ചു

Published on 13 February, 2018
മാരാമണ്‍ വിശേഷം: മാരാമണ്ണിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിച്ചു

കോഴഞ്ചേരി ന്മ മാരാമണ്‍ കണ്‍വന്‍ഷന്റെ രണ്ടാംദിവസമായ ഇന്നലെയും വചനത്തിന്റെ മധു നുകര്‍ന്നതു പതിനായിരങ്ങള്‍. വചനം ശ്രവിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിശ്വാസികള്‍ പമ്പാ മണല്‍പ്പുറത്തേക്ക് ഒഴുകിയെത്തി. പത്തനംതിട്ട, തിരുവല്ല, റാന്നി, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നു മാരാമണ്ണിലേക്ക് കെഎസ്ആര്‍ടിസി ഇന്നലെ പ്രത്യേക സര്‍വീസ് ആരംഭിച്ചു. തിരുവല്ല ഡിപ്പോയുടെ നേതൃത്വത്തില്‍ എട്ടു ബസുകള്‍ ഇന്നലെ തിരുവല്ല, ചുങ്കപ്പാറ, വാളക്കുഴി, വെണ്ണിക്കുളം, നെല്ലിമല– ഓതറ, തടിയൂര്‍– തോണിപ്പുഴ, ചരല്‍ക്കുന്ന് ഭാഗങ്ങളിലേക്ക് 12 സര്‍വീസുകള്‍ നടത്തി. തിരുവല്ല– തോണിപ്പുഴ– കുമ്പനാട് ഭാഗത്തേക്കുള്ള ബസുകള്‍ തോട്ടപ്പുഴശേരിക്കരയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. 

പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഇന്നലെ നാലു ബസുകളാണ് സര്‍വീസ് നടത്തിയത്. റാന്നി, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തി. കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ നിന്നാണ് പത്തനംതിട്ട– ചെങ്ങന്നൂര്‍-റാന്നി ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ട– ചെങ്ങന്നൂര്‍ സ്ഥിരം ചെയിന്‍ സര്‍വീസുകളും അതത് സമയത്ത് നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്നു തിരുവല്ല വഴി പോകുന്ന സൂപ്പര്‍ഫാസ്റ്റ് ഒഴികെ ബാക്കി എല്ലാ ചെയിന്‍, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കും നെടുംപ്രയാര്‍ ജംക്ഷനില്‍ താല്‍ക്കാലിക സ്‌റ്റോപ് അനുവദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക