Image

സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി മുസ്ലിം ലീഗ്‌

Published on 13 February, 2018
സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി മുസ്ലിം ലീഗ്‌


ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കി മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുന:സംഘടിപ്പിച്ചു. ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകളെ സംസ്ഥാന പരമോന്നത ഘടകത്തിലുള്‍പ്പെടുത്തിയതിനെ രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ്‌ നോക്കി കാണുന്നത്‌. സ്‌ത്രീകള്‍ക്കൊപ്പം ദളിത്‌ നേതാക്കള്‍ക്കും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ലീഗ്‌ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്‌.

കോഴിക്കോട്‌ ലീഗ്‌ ഹൗസില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ മൂന്ന്‌ സ്‌ത്രീകളെയും രണ്ട്‌ ദളിത്‌ നേതാക്കളെയും ഉള്‍പ്പെടുത്തി 63 അംഗ ജംബോ കമ്മിറ്റി രൂപീകരിച്ചത്‌. വനിതാ നേതാക്കളായ ഖമറുന്നീസ അന്‍വര്‍, അഡ്വ. നൂര്‍ബിനാ റഷീദ്‌, അഡ്വ. കെ. പി മറിയുമ്മ എന്നിവരാണ്‌ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി ലീഗിന്റെ പരമോന്നത സമിതിയിലെത്തിയത്‌.

സ്‌ത്രീകളെ ലീഗ്‌ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോഴാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക്‌ ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്‌, കെ.പി മറിയുമ്മ എന്നീ നേതാക്കളെത്തുന്നത്‌. ലീഗ്‌ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ ഐക്യകണ്‌ഠേനയാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

20,41,650 പേരാണ്‌ മുസ്ലിം ലീഗില്‍ അംഗങ്ങളായി നിലവിലുളളതെന്ന്‌ സംസ്ഥാന നേതാക്കള്‍ അവകാശപ്പെട്ടു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക