Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം ഫെബ്രുവരി 15, 16 തീയതികളില്‍

Published on 12 February, 2018
ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം ഫെബ്രുവരി 15, 16 തീയതികളില്‍

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം ആത്മീയം ഫെബ്രുവരി 15, 16 തീയതികളില്‍ താല സെന്റ് ആന്‍സ് പള്ളിയില്‍ നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതല്‍ ആറാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ക്ലമന്റ് പാടത്തിപ്പറന്പിലച്ചനാണ് ധ്യാനം നയിക്കുന്നത്. 

കളിയും ചിരിയും പാട്ടും പ്രാര്‍ത്ഥനയും വിചിന്തനവും കുന്പസാരവും കുര്‍ബാനയും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നോന്പുകാലം വിശുദ്ധിയില്‍ ജീവിക്കാന്‍ കുട്ടികളെ ഒരുക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എംഎസ്ടി, ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍ എന്നിവര്‍ അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. കുട്ടികള്‍ക്കായി ഉച്ചഭക്ഷണവും ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ധ്യാനദിവസം രാവിലെ സമ്മതപത്രം പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക