Image

മെല്‍ബണില്‍ ഓസം ഗയ്‌സ് ഡാന്‍സ് കമ്പനി(എജിഡിസി) ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Published on 12 February, 2018
മെല്‍ബണില്‍ ഓസം ഗയ്‌സ് ഡാന്‍സ് കമ്പനി(എജിഡിസി) ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മെല്‍ബണ്‍: കേരളത്തില്‍ സ്ഥാപിതമായ എജിഡിസി ഇനി ഓസ്‌ട്രേലിയയിലും. എജിഡിസിയുടെ ആദ്യ വാര്‍ഷികാഘോഷം ഫെബ്രുവരി പത്തിന് മെല്‍ബണ്‍ സബറബ ഷേപ്പാര്‍ട്ടന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നു വര്‍ണാഭമായി ആഘോഷിച്ചു. വളരെ ഊഷ്മളമായ വരവേല്‍പ്പാണ് ഷേപ്പാര്‍ട്ടന്‍ മലയാളി സമൂഹവും വിവിധ ഇന്ത്യന്‍ സമൂഹവും എജിഡിസിക്ക് നല്‍കിയത്. 

എജിഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ മെല്‍ബണിലേക്കും വ്യാപിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അതിനായി വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു എജിഡിസി സ്ഥാപകനും കോറിയോഗ്രാഫറുമായാ സാം അറിയിച്ചു. കൂടാതെ മെല്‍ബണിലും സബറബുകളിലുമുള്ള ഡാന്‍സില്‍ കഴിവുള്ള പതിനെഞ്ചു വയസിനുമുകളിലുള്ള കുട്ടികളെ ഒരുമിച്ചു കൂട്ടി തികച്ചും പ്രൊഫഷണല്‍ രീതിയില്‍ പരിശീലനം നല്‍കി എജിഡിസി ശക്തിപ്പെടുത്തി വിവിധ ഓസ്‌ട്രേലിയന്‍ ഷോകളുടെ ഭാഗമാക്കാനാണ് സാം പരിശ്രമിക്കുന്നത്. 

ബോളിവുഡ്, സിനിമാറ്റിക് ഫോക് ആന്‍ഡ് വെസ്‌റ്റേണ്‍, ഹിപ് ഹോപ് ആന്‍ഡ് ഡ്രാമ ഡാന്‌സസ്് എന്നിവയാണ് പ്രധാനമായും ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്. വരുന്ന മാസങ്ങളില്‍ വരാനിരിക്കുന്ന മെല്‍ബോസ്റ്റന്‍ ഷോകളുടെ ഭാഗമാകാനുള്ള പരിശീലനത്തിലാണ് എജിഡിസി കുട്ടികള്‍ ഇപ്പോള്‍. 

രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെ നല്ലൊരു പ്രചോധനമാണ് എജിഡിസിക്ക് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വളരേ ഏറെപ്രതീക്ഷകളാണ് മുന്‌പോട്ടുള്ളതെന്നു സാം അറിയിച്ചു. കൂടാത്ത ഡാന്‍സിനോട് താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് എജിഡിസിയുമായി രജിസ്റ്റര്‍ ചെയാവുന്നതാണ്. ഇമെയിലോ മഴറര.മൗേെൃമഹശമ@ഴാമശഹ.രീാ, +61424279450 എന്ന ഫോണ്‍ നന്പറിലോ ബന്ധപ്പെട്ടാല്‍ വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതെന്നും അറിയിച്ചു. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക