Image

നഴ്‌സുമാരുടെ സമരത്തിനിടെ റോഡ് ഉപരോധവും സംഘര്‍ഷവും

Published on 12 February, 2018
നഴ്‌സുമാരുടെ സമരത്തിനിടെ റോഡ് ഉപരോധവും സംഘര്‍ഷവും
ചേര്‍ത്തല കെവിഎം ആശുപത്രിക്കുമുന്നില്‍ നഴ്‌സുമാരുടെ സമരത്തിനിടെ റോഡ് ഉപരോധവും സംഘര്‍ഷവും. സമരം 175 ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ ദേശീയപാത ഉപരോധിച്ചതാണ് പൊലീസ് നടപടിക്ക് കാരണമായത്. ലാത്തിയടിയേറ്റ് രണ്ടു നഴ്‌സുമാര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല ഡിവൈഎസ്പി എ.ജി. ലാലിനുള്‍പ്പെടെ പൊലീസുകാര്‍ക്കും പരുക്കുണ്ട്.

നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക