Image

വചനവിരുന്നൊരുക്കി മാരാമണ്‍

Published on 12 February, 2018
വചനവിരുന്നൊരുക്കി മാരാമണ്‍

മാരാമണ്‍ : വചനദൂതുകള്‍ കേട്ടു പതിഞ്ഞ മണല്‍പ്പുറത്ത്‌ 123-ാമതു മാരാമണ്‍ കണ്‍വന്‍ഷനു മനോഹരമായ തുടക്കം. പമ്പാതീരത്ത്‌ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു.

 പരിസ്ഥിതിയെ വീണ്ടെടുക്കുവാന്‍, അതിലൂടെ, മനുഷ്യനിന്ന്‌ നഷ്‌ടമായിരിക്കുന്ന മാനവികതയെ വീണ്ടെടുക്കുവാന്‍ അദ്ദേഹം സമൂഹത്തെ ആഹ്വാനം ചെയ്‌തു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ അധ്യക്ഷത വഹിച്ചു.

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ബിഷപ്‌ പീറ്റര്‍ ഡേവിഡ്‌ ഈറ്റണ്‍, ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, കേന്ദ്രമന്ത്രി  അല്‍ഫോന്‍സ്‌ കണ്ണന്താനം, മന്ത്രി മാത്യു ടി. തോമസ്‌, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്‌, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ്‌ ഏബ്രഹാം കൊറ്റനാട്‌ പ്രാരംഭ പ്രസ്‌താവന നടത്തി. 

101 അംഗ ഗായക സംഘം യോഗാരംഭത്തിനു മുന്‍പേ തന്നെ മാരാമണ്‍ മണല്‍പ്പുറത്തെ ആത്മീയതീരമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക