Image

മോഹന്‍ ഭഗവതിന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന്‌ ആര്‍എസ്‌എസ്‌

Published on 12 February, 2018
മോഹന്‍ ഭഗവതിന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്ന്‌ ആര്‍എസ്‌എസ്‌

ന്യൂഡല്‍ഹി: രാജ്യത്തിന്‌ ആവശ്യം വരുമ്പോള്‍ മൂന്ന്‌ ദിവസം കൊണ്ട്‌ ഒരു സൈന്യത്തെ രൂപീകരിക്കാന്‍ ആര്‍എസ്‌എസിന്‌ സാധിക്കുമെന്ന, സംഘടന സര്‍സംഘ ചാലക്‌ മോഹന്‍ ഭാഗവതിന്‍റെ വാക്കുകളെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വളച്ചൊടിച്ചെന്ന്‌ ആര്‍എസ്‌എസ്‌.

അടിയന്തരഘട്ടം വന്നാല്‍ രാജ്യത്തെ ജനങ്ങളെ സജ്ജരാക്കാന്‍ സൈന്യത്തിന്‌ കുറഞ്ഞത്‌ ആറുമാസമെങ്കിലും വേണ്ടി വരുമെന്നും എന്നാല്‍ സ്വയംസേവകരെ മൂന്ന്‌ ദിവസംകൊണ്ട്‌ സജ്ജരാക്കാമെന്നുമാണ്‌ ഭഗവത്‌ ഉദ്ദേശിച്ചതെന്ന്‌ ആര്‍എസ്‌എസ്‌ വക്താവ്‌ മന്‍മോഹന്‍ വാഡിയ പറഞ്ഞു.

രാജ്യത്തെ സാധാരണജനങ്ങളെയും സ്വയംസേവകരെയും തമ്മില്‍ താരതമ്യപ്പെടുത്തുക മാത്രമാണ്‌ മോഹന്‍ ഭഗവത്‌ ചെയ്‌തതെന്നും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ജീവിതത്തില്‍ പാലിക്കുന്ന അച്ചടക്കം ഓര്‍മിപ്പിക്കുക എന്നത്‌ മാത്രമായിരുന്നു ആ വാക്കുകളുടെ ഉദ്ദേശമെന്നും മന്‍മോഹന്‍ വാഡിയ കൂട്ടിച്ചേര്‍ത്തു.ബിഹാറിലെ മുസാഫര്‍പൂരില്‍ ആര്‍എസ്‌എസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ്‌ മോഹന്‍ഭഗവത്‌ വിവാദ പരാമര്‍ശം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക