Image

ജനിയ്ക്കുന്നു ശിശുവായ്, മരിയ്ക്കുന്നു മനുഷ്യനായ്: (എന്തുകൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം: ഡോ നന്ദകുമാര്‍ ചാണയില്‍)

ഡോ നന്ദകുമാര്‍ ചാണയില്‍ Published on 12 February, 2018
ജനിയ്ക്കുന്നു ശിശുവായ്, മരിയ്ക്കുന്നു മനുഷ്യനായ്: (എന്തുകൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം: ഡോ നന്ദകുമാര്‍ ചാണയില്‍)
യഥാര്‍ത്ഥത്തില്‍, എന്നെ ഒരു മതത്തില്‍ തളച്ചിടുന്നത് അഭികാമ്യമാണോ? ഒരു പ്രത്യേക മതത്തില്‍ ജനിച്ചു പോയതു കൊണ്ടും വഭിത്ത നാമമുള്ളതു കൊണ്ടും പരമ്പരാഗതമായി ആചരിച്ചുവരുന്ന മാമൂലുകള്‍ എല്ലാമല്ലെങ്കിലും, ചിലതെല്ലാം അനുഷ്ഠിച്ചുവരുന്നു. ഇപ്പോള്‍ നമുക്ക് ചുറ്റും കാണുന്ന മതലഹരി കാണുമ്പോള്‍, ഞാന്‍ ജനിച്ചുവളര്‍ന്ന സനാതന മതത്തിന്റെ അന്തഃസ്സത്തയിലേക്ക് ചൂഴ്ന്നുപോകാന്‍ പ്രേരിതനാകുന്നു. ആ ചിന്തകള്‍ തരുന്ന ഉള്‍ പ്രേരണ ക്രാന്ത ദര്‍ശിയായ ഗുരുദേവന്റെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ആത്മീയ സന്ദേശത്തില്‍ അടിയുറച്ചു വിശ്വസിക്കാന്‍ സഹായിക്കുന്നു. അഭിനവ ഹിന്തുത്വ വാദത്തോട് പൊരുത്തപ്പെട്ടു പോവാന്‍ പ്രയാസം തന്നെ കാരണം സഹിഷ്ണുതയും പരസ്പര ബഹുമാനവുമാണല്ലോ അയ്യായിരം വര്‍ഷങ്ങളോളം പുരാതനമായ സനാതന ധര്‍മ്മത്തിന്റെ അടിത്തറ. കാലാലാലങ്ങില്‍ സ്ഥാന തത്വങ്ങളെ വളച്ചൊടിക്കാനും ആ അമൂല്യ വിശ്വാസ സംഹിതകളില്‍ മായം ചേര്‍ക്കാനും തുടങ്ങിയതോടെ സനാതനധര്‍മ്മത്തിനും മൂല്യച്യുതി സംഭവിച്ചു തുടങ്ങി.

വ്യത്യസ്ത മതങ്ങളില്‍ നിന്നുമുള്ള  സ്ത്രീയും പുരുഷനും സംഗമിക്കുമ്പോള്‍ ഉണ്ടാവുന്നത് മനുഷ്യക്കുഞ്ഞുതന്നെ. എല്ലാവരുടേയും ധമനികളില്‍ ഒഴുകുന്നതും രക്തവര്‍ണ്ണത്തിലുള്ള ചുടുചോര തന്നെ. ജീവശാസ്ത്രം പഠിപ്പിക്കുന്നത് മനുഷ്യരെല്ലാം ഒന്നുതന്നെ എന്നല്ലേ. വര്‍ഷങ്ങള്‍ക്കു മുമ്പ്, മതനിരപേക്ഷതയെ കുറിച്ച് എഴുതിയ ലേഖനത്തില്‍ ഞാന്‍ പ്രതിപാദിച്ചപോലെ, ആധുനിക ശാസ്ത്ര സാങ്കേതിക മികവിന്റെ യുഗത്തില്‍ ഒരു മനുഷ്യന്റെ കണ്ടുപിടിത്തം മറ്റൊരുത്തന് അസ്പൃശ്യമാകുമോ?  ഒരു സന്നിഗ്ധഘട്ടത്തില്‍ രക്തം, അസ്ഥിമജ്ജ എന്നിവ സ്വീകരിക്കേണ്ട ആള്‍ ദാതാവിന്റെ ജാതിയോ മതമോ നോക്കാറുണ്ടോ? കാമാര്‍ത്തനായ ഒരുവന്‍ വേശ്യാലത്തിലേക്ക് ഒരുമ്പെട്ടു പോകുമ്പോള്‍ പ്രാപിക്കുന്നവള്‍ ഏതു മതക്കാരിയാണെന്ന് തിരക്കാറുണ്ടോ? എനിക്കറിയില്ല.

ഞാന്‍ ജനിച്ചുവളര്‍ന്ന പുണ്യഭൂമിയിലാണ് ഭാരതത്തിലെ തന്നെ ഏറ്റവും പുരതനമായ ക്രിസ്തീയ, മുഹമ്മദീയ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അതേ പോലെത്തന്നെ യഹൂദര്‍ പീഡനത്തില്‍ നിന്നും മോചനം തേടി പാലായനം ചെയ്ത് രക്ഷപ്പെട്ട കുറേപേര്‍ കൊടുങ്ങല്ലൂരിലും പ്രാന്തപ്രദേശങ്ങളിലും അഭയം തേടിയിരുന്നു. എല്ലാ ഭിന്നമതാനുയായികളേയും ഇരുകയ്യും നീട്ടി സ്വീകരിച്ച്, കുറിയേറിപ്പാര്‍ക്കാനുള്ള എല്ലാ ഒത്താശകളും ചെയ്ത പൈതൃകത്തിന്റെ നാട്ടില്‍ ജനിച്ചുവളര്‍ന്നതു കൊണ്ടാവണം സഹി്ണുത ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്. സാന്ദര്‍ഭികമായി പറയട്ടെ, രണ്ട് മാസം മുമ്പ് നാട്ടില്‍ പോയപ്പോള്‍ ഒരേ ദിവസം തന്നെ തിരുവഞ്ചിക്കുളം ക്ഷേത്രം, ചേരമാന്‍ പള്ളി, സെന്റ് തോമസ് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു മാര്‍ത്തോമാപള്ളി എന്നിവ സന്ദര്‍ശിച്ചതോര്‍മ്മയിലെത്തുന്നു. മറ്റൊരു ദിവസം മട്ടാഞ്ചേരി യഹൂദപള്ളിയിലും പോകാന്‍ സാധിച്ചു.

തികഞ്ഞ വ്യക്തി സ്വാതന്ത്ര്യവും അതേ സമയം മാര്‍ഗ്ഗദര്‍ശിയും നിബന്ധനകള്‍ അടിച്ചേല്‍പിക്കാത്തതും സര്‍വ്വതന്ത്രസ്വതന്ത്രവുമായ വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചുനിന്ന്, ആവും വിധം സഹജീവികള്‍ക്കുപകാരം ചെയ്ത മനസാ വാചാ കര്‍മ്മണാ ആരേയും ദ്രോഹിക്കാതെ ജീവിതം ആസ്വദിക്കുന്നതല്ലേ അഭിലഷണീയം? മഹാകവി പാടിയപോലെ, 'ബ്രഹ്മര്‍ഷിമാര്‍ മുഖ്യനെ മുക്കുവത്തി പെറ്റോരു പുണ്യക്ഷിതി മണ്ഡലത്തില്‍ അഹോ! മനുഷ്യന് മനുഷ്യനോട് സാമിപ്യ സമ്പര്‍ക്കമലഭ്യമായ്'. മതവിദ്വേഷമല്ല, മത മൈത്രിയാണ് മാനവനിലനില്‍പിന് അന്ത്യാപേക്ഷിതം.

Join WhatsApp News
Sudhir Panikkaveetil 2018-02-12 11:43:30
ശിശുവായി ജനിക്കുന്നു മതഭ്രാന്ത് പിടിച്ച് മരിക്കുന്നു.
ഭാഗ്യം 1440 വര്ഷങ്ങൾക്ക്‌ശേഷം മുഴുത്ത ഭ്രാന്തുകൾ ഉണ്ടാകുന്നില്ല.. കാരണം പഴയ ഭ്രാന്തിൽ നിന്നും ഇന്നും ചികിത്സ കിട്ടാതെ അട്ടഹസിച്ചും  അക്രമം കാട്ടിയും മനുഷ്യൻ കഴിയുന്നു. ഒരൊറ്റ മതമുണ്ടുലകിന്നുയരാൻ പ്രേമമതൊന്നല്ലോ.. ആ പ്രേമസായൂജ്യം എന്ന് സാക്ഷാത്ക്കരിക്കപ്പെടും.

ഇ മലയാളി ഇങ്ങനെ ഒരു ചർച്ച നടത്തി കുറച്ചെങ്കിലും ഒരു ശുദ്ധീകരണ പ്രക്രിയ നടത്തുന്നത് പ്രശംസാർഹം. 
Amerikkan Mollaakka 2018-02-12 17:22:30
ഡോക്ടരെ നിങ്ങളെപ്പോലെ ഞമ്മക്ക് വ്യക്തി സ്വാതന്ത്ര്യം മതം തരുന്നില്ല. ഞമ്മടെ യേശുവിന്റെ ആൾക്കാർക്കും അങ്ങനെ സ്വാതന്ത്ര്യമില്ല. ഇങ്ങള് സനാതന ധർമത്തിൽ ജനിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ഞമ്മക്ക് സുന്നത്ത് എന്നൊരേർപ്പാടുണ്ട് ഹോ എന്തൊരു വേദന. അതേപോലെ ഞമ്മടെ പെണ്ണുങ്ങൾക്ക് പർദ്ദ ധരിക്കണം. അങ്ങനെ ഒരുപാട് ചെറിയ ചെറിയ വലിയ വിഷമങ്ങൾ ഉണ്ട് എല്ലാം പറഞ്ഞിരിക്കുന്നത് മരിച്ച ശേഷം സ്വർഗം കിട്ടാനാണ്. മരണശേഷമുള്ള സ്വർഗത്തിനാണ് ഞമ്മള് സെമിറ്റിക് മതങ്ങൾ ദുനിയാവിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.  ഡോക്ടറെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഞമ്മളെ ആ സനാതന ധർമ്മത്തിൽ പെടുത്തുക. ഒരു സംശയം അതിൽ ജാതി എന്ന ഇബ്‌ലീസ് ഉണ്ടല്ലോ. അപ്പോൾ ഞമ്മളെ ഏതു ജാതിയിൽ പെടുത്തും. മറുപടി തരണം. അസ്സലാമു     അലൈക്കും !
andrew 2018-02-12 22:28:21
Ever since the humans developed the mushroom cells over the reptile brain; he was a creative artist. The creative and artistic part of the human brain created his god in his own concept. When you make an image of god in your imagination, you already sculptured an idol of god in front of you. Very few humans can kill that self-made god and travel beyond in the paths of reason, science and true knowledge. That is why Buddhism teaches to kill the Buddhas on your way on the long journey of Nirvana. Judaism has very similar thoughts and so teaches that any concept of god is immature& wrong. Once you make a concept of god; like: - single, trinity, born in a human form and so own; you have created a false idol of god [maya] and so the idol prevents you from seeking the real god or deceive you all your life. Judaism teaches that even uttering name of god is idol making. 
Sankara; even with all his high esteemed sublimated theology made his own idol of Vedanta and regarded it as the ultimate, in that process he too created his own god. Judaism & Islam tried to keep the image of god in a mystic fog outside human conception. But it is a pure imitation of the worship of Egyptian god RA, the Sun. Both cults took the theo- [god] part out and filled their religion with rules, rituals and hundreds of don’t do that laws. So, the law became the god, but they claimed the source of law was a god of which they were fully ignorant.
Christianity & Hinduism threw the god concept in the gutters and whatever bubbled up, they made them gods. In fact, ‘Hinduism’ is a fallacious term to begin with and there is no religion as Hinduism. Hinduism is a collection of several different hundreds of schools of thoughts including polytheism to atheism. What we see now a day in the name of Hinduism is temple cults where few humans claim superiority over others & pretend to be gods. They claim to be walking images of god. Once humans become rational enough; these gods will flee like roaches in light.
Christianity; embraced the concept of priestly god- the walking image of god on earth, fertilized it with the Roman concept of the Emperor being the god on two legs. Formulated a well efficient political system very similar to the Romans and was able to spread it very successfully all throughout the globe.
None of these religions can lead you to any god. All these religions are self-contained, egoistic cults.

വിദ്യാധരൻ 2018-02-13 08:54:33
"ദൈവം എന്നതിനേക്കാൾ സമഗ്രവും സമ്പൂർണവുമായ ഒരാശയം മനുഷ്യൻ ആവിഷ്‌കരിച്ചിട്ടില്ല   ഭയം, അതിശയം , നീതിബോധം പാരസ്പര്യം, പ്രേമം , ത്യാഗം, ശാന്തി , യാദൃച്‌ഛികത, ഗതീയത, പ്രതീക്ഷ, മോഹം, നിസ്സഹായത, അർത്ഥന, പ്രാമാണികത, എന്നിങ്ങനെ വൈവിദ്ധ്യമുള്ള ഒട്ടേറെ  നൂലിഴകൊണ്ട് നൂറ്റാണ്ടുകളായി കളിയായിട്ടും ശാസ്ത്രബുദ്ധിയോടുകൂടിയും കവിത നിറഞ്ഞ സ്വാരസ്യത്തോടുകൂടിയും മനുഷ്യൻ നെയ്തെടുത്ത അത്ഭുത പ്രതിഭാസമാണ് ദൈവം . "(നിത്യ ചൈതന്യയതി)
അങ്ങെനെ ദാവീദിന്റെ ദൈവം നമ്മളുടെ ദൈവമായി  നബിയുടെ അള്ളാ നമ്മുടെ അള്ളായായി , വാത്മീകിയുടെ രാമൻ നമ്മളുടെ രാമനായി . അവരുടെ ഗീതങ്ങൾ നമ്മളുടെ ചുണ്ടിലെ ദിവ്യമന്ത്രമായി . കവികളെ നിങ്ങൾ നീണാൾ വാഴുക . നിങ്ങളാണ് ഞങ്ങളുടെ ദൈവങ്ങളുടെ പിതാക്കന്മാർ. 

നമ്മളുടെ ജീവിതം ശുഷ്ക്കമാകാതിരിക്കാൻ നമ്മൾക്ക് ഒരുമിച്ചാലപിക്കാം
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭവത്തിലും
സന്തതം കാരത്താരിയിന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത ! ചാരുകടാക്ഷമാലകൾ അർക്കരശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശ്വനെ വാഴ്ത്തുവിൻ  (ആശാൻ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക