Image

ഗൗരി നേഹയുടെ മരണം; ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ്‌ നടപടി

Published on 12 February, 2018
ഗൗരി നേഹയുടെ മരണം; ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ്‌ നടപടി

ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ നടപടിയുമായി മാനേജ്‌മെന്റ്‌ . ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരനായ പ്രിന്‍സിപ്പില്‍ ജോണിനോട്‌ വിരമിക്കും വരെ അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ്‌ നിര്‍ദേശിച്ചു. ഒന്നര മാസം കൂടി മാത്രമേ ജോണിന്‌ കാലാവധിയുള്ളു. ഇനി ഇദ്ദേഹത്തിന്റെ കരാര്‍ പുതുക്കേണ്ടെന്നും മാനേജ്‌മെന്റ്‌ തീരുമാനിച്ചു.


നേരെത്തെ സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ഡിഡിഇ മാനേജ്‌മെന്റിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. അധ്യാപികമാരെ തിരിച്ചെടുത്ത്‌, കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചത്‌ സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നും കാട്ടിയാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ സ്‌കൂളിന്‌ നോട്ടീസ്‌ നല്‍കിയത്‌.

ട്രിനിറ്റി സ്‌കൂളിലെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ്‌ രംഗത്തെത്തിയിരുന്നു. അധ്യാപികമാരെ തിരിച്ചെടുത്ത്‌, കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചത്‌ സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ്‌ സ്‌കൂളിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. 

ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ്‌ എന്നീ അധ്യാപികമാരെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക്‌ മുറിച്ചും പൂച്ചെണ്ട്‌ നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ സ്വീകരിച്ചത്‌.

ഈ നടപടിയ്‌ക്കെതിരെ വിദ്യഭ്യാസവകുപ്പ്‌ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട്‌ വിശദീകരണം തേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക