Image

രണ്ടു പേര്‍ക്ക് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്

അനില്‍ പെണ്ണുക്കര Published on 11 February, 2018
രണ്ടു പേര്‍ക്ക് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്
2018-ലെ മികച്ച ക്രിമിനല്‍ ജസ്റ്റിസ് സ്റ്റുഡന്റിനുള്ള പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌ക്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. വെസ്റ്റ് ഫ്രാന്‍ഫോര്‍ട്ടിലെ ആര്‍. അലിസനും ജോണ്‍സ്റ്റണ്‍ സിറ്റിയിലെ സി. കേബെലുമാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ചിക്കാഗോയിലെ ആക്ടിവിസ്റ്റും റേഡിയോ ഹോസ്റ്റുമായ മോണിക്ക സൂക്ക തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത് . പ്രാദേശിക സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ നിന്നും രണ്ടു പേരെ വര്‍ഗീസ് കുടുംബം തിരഞ്ഞെടുക്കുകയായിരുന്നു.

ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പ്രവീണ്‍ വര്‍ഗീസ് പഠിച്ച കാര്‍ബോണ്ടയ്ല്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇല്ലിനോയി മുന്‍ ലഫ്. ഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ പുരസ്‌കാരം നല്‍കും.

രാവിലെ 9 .30മുതല്‍ 1030വരെപ്രവീണിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലത്തേക്ക് യാത്ര  ചെയ്തു പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. ഈ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .

തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കോര്‍ട്ട് ഹിയറിങ്ങും ഉണ്ട്.

അകാലത്തില്‍ പൊലിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം തങ്ങളുടെ മകന്റെ കൊലപാതകിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയൂം തുടര്‍ പോരാട്ടത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുകയും ചെയ്യുമ്പോള്‍ മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്ന പ്രവീണ്‍ വര്‍ഗീസിന്റെ ആഗ്രഹം പുരസ്‌കാര ജേതാക്കളിലൂടെ തങ്ങള്‍ സാക്ഷാത്കരിക്കുന്നതായി പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം അറിയിച്ചു.

സ്‌നേഹവും കരുത്തും നിറഞ്ഞ പുണ്യ വെളിച്ചമാണ് പ്രവീണ്‍ എന്ന് അവാര്‍ഡ് പ്രഖ്യാപന വേള ഓര്‍മ്മപ്പെടുത്തി. അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കിയ വര്‍ഗീസ് കുടുംബത്തിനു നന്ദി അറിയിക്കുന്നതായും മോണിക്ക സുക്ക അറിയിച്ചു .
രണ്ടു പേര്‍ക്ക് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് രണ്ടു പേര്‍ക്ക് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് രണ്ടു പേര്‍ക്ക് പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക