Image

നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 10 ന്

Published on 10 February, 2018
നോര്‍ത്ത് വുഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 10 ന്

ഡബ്ലിന്‍: കാല്‍പന്ത് കളിയുടെ കരുത്തും സൗന്ദര്യവും ആവേശമാക്കി നോര്‍ത്ത് വുഡ് ക്ലബ് ഒരുക്കുന്ന ആദ്യ അമച്വര്‍ സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മാര്‍ച്ച് 10 ന് (ശനി) സാന്‍ട്രി ഇന്‍ഡോര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പന്തുരുളും. 

അയര്‍ലന്‍ഡിലെ എട്ടോളം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ങ50  ബാലിമണ്‍ എക്‌സിറ്റിന് സമീപമുള്ള ഠവല ടീരരലൃ ഉീാല’ലെ പുതിയ ആസ്‌ട്രോ പിച്ചുകളില്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍. ജേതാക്കള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും കാഷ് െ്രെപസുമാണ് സമ്മാനമായി ലഭിക്കുക. മികച്ച കളിക്കാരനും മികച്ച ഗോളിക്കും പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിക്കും.

വിവരങ്ങള്‍ക്ക്: അനിത്ത് 0870557783, ബോണി 0894221558, ഫിന്നി 0892310617. 

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക