Image

ഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനം

Published on 10 February, 2018
ഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് കൈമാറിക്കൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം. (പൂര്‍ണ രൂപം താഴെ കാണുക).

ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കും.

ഭൂമിക്കച്ചവടത്തില്‍ പിഴവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി സമ്മതിക്കുന്ന ഇടയ ലേഖനം പ്രശ്നം പരിഹരിക്കാന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു. ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.

അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി കടബാധ്യത തീര്‍ക്കാനാണ് ബിഷപ്പ് എടയന്ത്രത്തിന്റെ തീരുമാനം.

പ്രധാന തീരുമാനങ്ങള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ അറിവോടെയായിരിക്കണമെന്നും
നിര്‍ദ്ദേശമുണ്ട്.

സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലം മാറ്റം. കര്‍ദ്ദിനാള്‍ ഹൗസില്‍ നിന്ന് കൊച്ചിയിലേ പള്ളിയിലേക്കാണ് സ്ഥലം മാറ്റം. കര്‍ദ്ദിനാളിന് പിഴവ് പറ്റിയെന്ന് കണ്ടെത്തിയ സമിതി ചെയര്‍മാനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയെയും മാറ്റി. ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന് വിശ്രമ ജീവിതവും നിര്‍ദ്ദേശിച്ചു.

മാര്‍ എടയന്ത്രത്തിന് കാനോനിക സമിതികള്‍ വിളിച്ചു ചേര്‍ക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്യാം.
ഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനംഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനംഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനംഭരണ ചുമതല മാര്‍ എടയന്ത്രത്തിന് കൈമാറി ഇടയലേഖനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക