Image

സി.എന്‍.എന്‍. വേഴ്‌സസ് ഫോക്‌സ്‌ (ബി.ജോണ്‍ കുന്തറ)

Published on 09 February, 2018
സി.എന്‍.എന്‍. വേഴ്‌സസ് ഫോക്‌സ്‌  (ബി.ജോണ്‍ കുന്തറ)
അമേരിക്കയിലെ ഇന്നത്തെ പ്രധാനപ്പെട്ട, ഇരുപത്തിനാലു മണിക്കൂറും വാര്‍ത്തകളും അവലോകനങ്ങളും പ്രക്ഷേപണം നടത്തുന്ന രണ്ടു ചാനാലുകളാണ് CNN ഉം FOX ഉം. ഏതാനും നാളുകള്‍ ഈ രണ്ടു ചാനലുകളും ഒരേസമയം മാറിമാറി വീക്ഷിച്ചതിന്റെ അഭിപ്രായപ്രകടനം നടത്തുന്നു.

1970കളില്‍ ഇവിടെ മൂന്നു ദേശീയ TV ചാനലുകളേ ഉണ്ടായിരുന്നുള്ളു CBS, ABC, NBഇ പിന്നീട് PBS എന്ന സര്ക്കാര്‍ സഹായം നല്‍കി ഉടലെടുത്ത പ്രക്ഷേപണ സംവിധാനവും നിലവില്‍വന്നു.

ആകാലങ്ങളില്‍ ദൃശ്യ മാധ്യമത്തില്‍ വാര്‍ത്തകള്‍ അറിയണമെങ്കില്‍ വൈകുന്നേരം 6 മണിവരെ എങ്കിലും കാത്തിരിക്കേണ്ടിയിരുന്നു. ആ കാലഘട്ടത്തിലെ രണ്ടു പ്രമുഖ വാര്‍ത്താ പ്രേഷേകര്‍ ആയിരുന്നു വാള്‍ട്ടര്‍ക്രോണ്ക്ര്യറ്റും എഡ്വിന്‍ന്യൂമാനും.

"മോസ്റ്റ് ട്രസ്റ്റഡ് മാന്‍ ഇന്‍ അമേരിക്ക" എന്നായിരുന്നു അക്കാലത്തു വാള്‍ട്ടര്‍ ക്രോണ്‍കൈറ്റ് അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ നല്ല വശത്തു നില്‍ക്കുന്നതിന് എല്ലാ രാഷ്ട്രീയക്കാരും ശ്രമിച്ചിരുന്നു, അമേരിക്കന്‍ ജനതയില്‍ അത്രമാത്രം സ്വാധീനം ക്രോണ്‍കൈറ്റിനുണ്ടായിരുന്നു.

ഇന്നതെല്ലാം പാടേ മാറിയിരിക്കുന്നു ന്യൂസ് എന്ന പദം തന്നെ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഇന്ന് വളച്ചു കെട്ടലുകളും കെട്ടിച്ചമച്ചിലുകളും ഇല്ലാത്ത നേരേയുള്ള വാര്‍ത്താ പ്രക്ഷേപണങ്ങളില്ല. അവലോകരെ കൊണ്ടുവന്ന് കേള്‍വിക്കാരെ വഴിതെറ്റിക്കുക ഇതാണിവിടെനടക്കുന്നത്. ക്രോണ്‍കൈറ്റ് തന്‍റ്റെ അരങ്ങില്‍ (സെറ്റില്‍) ആരും വരുന്നതിന് അനുവദിച്ചിരുന്നില്ല ആരുടേയും അഭിപ്രായത്തിന് വില നല്‍കിയിരുന്നില്ല.പ്രേഷകരുടെ മനോഗതത്തിനു വിടുക അതായിരുന്നു അവരുടെ വഴി.മൂന്നു ചാനലുകളിലും വന്നിരുന്ന വാര്‍ത്തകള്‍ ഏകദേശം സമരീതികളില്‍. ശൈലികളിലും രചനാരീതികളിലും മാത്രമേ വ്യത്യാസം കണ്ടിരുന്നുള്ളൂ റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ്‌സും ഒരുപോലെ ക്രോണ്‍കൈറ്റിനെ വിശ്വസിച്ചിരുന്നു.

CNN, FOX ഇവര്‍ 24 മണിക്കൂറും അന്തര്‌ദേശീയ, ദേശീയ വാര്‍ത്തകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നു നല്ലൊരു സേവനമായി കാണാം എന്നാല്‍ പലപ്പോഴും വാര്‍ത്തകള്‍മാധ്യമ പ്രവര്‍ത്തകരുടെ, പഷാഭേദത്തിനും വിവേചനശക്തിക്കു കീഴ്‌പ്പെട്ടുപോകുന്നു.
6 മണി വൈകുന്നേരത്തെ വാര്‍ത്താ പ്രക്ഷേപണം രണ്ടു ചാനലുകളിലും വീക്ഷിച്ചതിന്‍റ്റെ ഫലം. ആദിനങ്ങളില്‍ ഇന്‍കംടാക്‌സ് നവീകരണമായിരുന്നു വാര്‍ത്തകളുട മുന്നില്‍ എന്നാല്‍ CNN ആദ്യ 30 മിനിറ്റുകളിലധികം ചിലവഴിക്കുന്നത് എങ്ങും എത്താത്ത കേട്ടുകേട്ടു മടുത്ത മുള്ളര്‍ അന്വേഷണം റഷ്യാ ഗൂഢാലോചന. FOX ചാനല്‍ ടാക്‌സ് പരിഷ്കരണത്തിന്‍റ്റെ വിവരങ്ങളായിരുന്നു തുടക്ക പ്രതിപാദ്യവിഷയം.

2013 ല്‍ 50 % ത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്രര്‍ എന്നു വെളിപ്പെടുത്തിയിരുന്നു എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ ശതമാനം 28 % ആയി കുറയുകയും ഒട്ടനവധി ഡെമോക്രാസ്റ്റിക് പാര്‍ട്ടിക്കേ വോട്ടു കോടുക്കൂ എന്നും സമ്മതിച്ചു.

വെറുതേയല്ല ഡൊണാള്‍ഡ് ട്രംപ് പലേ മാധ്യമങ്ങളേയും "ഫേക് ന്യൂസ്" എന്നു വിശേഷിപ്പിക്കുന്നത്. ഇവിടെ കാണുന്നത് ട്രംപ് വിരോധം മാത്രം ഒട്ടുമുക്കാല്‍ മാധ്യമങ്ങളേയും വാര്‍ത്താ പ്രക്ഷേപണങ്ങളേയും .നയിക്കുന്നു എന്നതാണ്.

ന്യൂസ് കോണ്ഫറന്‍സുകള്‍ വാഗ്‌വാദങ്ങളും പരസ്പര അവഹേളനങ്ങളും ആയിമാറുന്നു പായസത്തെക്കുറിച്ചു പറഞ്ഞാല്‍ ചോദ്യങ്ങള്‍ വരുന്നത് അവിയലിനെ ക്കുറിച്ചായിരിക്കും . എല്ലാവരും നോക്കുന്നത് പോഡിയത്തിനു പിന്നില്‍നില്‍ക്കുന്ന വക്താവിനെ എങ്ങിനെ കുരുക്കില്‍പെടുത്താം എന്നതാണ്.

എന്റെ അമേരിക്കയിലെ 45 വര്‍ഷത്തെ ജീവിതത്തില്‍ ഇത്രമാത്രം വെറുപ്പ് വൈരാഗ്യം മാധ്യമപ്രവര്‍ത്തകരില്‍ കണ്ടിട്ടില്ല. ട്രംപ് വായതുറക്കുന്നതുതന്നെ ഒരു കറ്റമായിട്ടാനിവര്‍ കാണുന്നത്.
അടുത്തനാല്‍, വൈറ്റ് ഹ്വസില്‍ ജോലി എടുക്കുന്ന ഒരു സെക്രട്ടറി അയാളുടെ മുന്‍കാല ഭാര്യമാരെ ഉപദ്രവിച്ചു എന്ന വാര്‍ത്ത പുറത്തുവന്നു അത് ഏറ്റവും പ്രധാന വാര്‍ത്തയായി മാറിയിരിക്കുന്നു.ഇയാളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു എന്നിരുന്നാല്‍ത്തന്നെയും ഇതേക്കുറിച്ചുള്ള അവലോകനങ്ങള്‍ പോകുന്നത്, ഇത് ട്രംപ് ചെയ്ത ഒരുകുറ്റമായിട്ടാണ് .

ഒരുകാലത്തെ സാമ്പ്രദായികമായ,സത്യസന്ധമായിട്ടുള്ള, വാര്‍ത്താശേഖരണവും അവയെ പൊതുരംഗത്ത് എത്തിക്കുക എന്ന കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറന്നിരിക്കുന്നു. എഴുത്തും, ഐയറും, ടെലിവിഷന്‍ പ്രക്ഷേപണവുമെല്ലാം പിന്തള്ളി ഇന്‍റ്റര്‍നെറ്റില്‍ ഉടലെടുത്ത സാമൂഹിക മാധ്യമങ്ങളും സ്വയം പ്ര സിദ്ധീകരിക്കപ്പെടുന്ന ബ്‌ളോഗുകളും വാര്‍ത്തകളെ കീഴടക്കിയിരിക്കുന്നു.

പത്രങ്ങള്‍ വായിക്കുക എന്ന സമ്പ്രദായം വായനക്കാരില്‍ കുറഞ്ഞുവരുന്നു എന്നത് രഹസ്യമല്ല. ഇന്‍റ്റര്‍നെറ്റില്‍ വരുന്ന വാര്‍ത്തകളും രാത്രികാല കോമഡി പ്രകടനങ്ങളും പലരും വാര്‍ത്തകളായി കാണുന്നു. കൂടാതെ പലേ മാദ്യമങ്ങളും അവര്‍നടത്തുന്ന മത്സരഓട്ടത്തില്‍ സത്യമോ മിധ്യയോ എന്നന്വേഷിക്കുന്നില്ല.പലതും വെറും പ്രഹസനങ്ങള്‍ ആയിമാറിയിരിക്കുന്നു.

ലിബറല്‍സ് CNN നെ ഇഷ്ട്ടപ്പെടുന്നു FOX ചാനലിനെ യാഥാസ്ഥിതികരുടെ വാര്‍ത്താ ധരണിയും ആയിമാറിയിരിക്കുന്നു. എതിര്‍ കക്ഷിയെ വിമര്‍ശിക്കുക എന്നതിലുപരി നശിപ്പിക്കുക എന്ന ചുമതലകൂടി മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നു ഇത് ഒരു പ്രധാന ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. ഇല്ലം ചുട്ടും എലിയെ കൊല്ലണം എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.
Join WhatsApp News
Boby Varghese 2018-02-10 07:00:17
CNN is the leader among the so called main stream media. No one will hear or read one line of positive mention  about the duly elected president during the 15 months since election. Impeachment started the very next day after election ie two months before Trump took the oath.
Obama tried his best to prove that capitalism is a failure. He put regulations after regulations in front of our industries and businesses.. Trump nullified those regulations one after another. That alone makes him deserving a second term. Unlike Obama, Trump does not believe America as a bad country. Obama went all over the world to apologize American atrocities. Trump believes America is exceptional. Trump believes America is not the problem, but is the solution. 
Stock market moved up 47% during the 15 months, since election. The main stream media kept a closed eye about that. Now the market is in correction mode.CNN and other media crows about it plenty.
The main stream became fake. Pope calls them satanic news. 
Anthappan 2018-02-09 22:15:12
Everybody knows that you are a Trump supporter.  So your observation on CNN is not valid. Trump investigation is very important for the American public.  It doesn't matter what FOX or CNN tells for the public who seek the truth.  They have the ability to analyze and come to  a conclusion about Trump's fate.  Leave Mueller alone to do his job. Let us find out the truth. If Trump is innocent then he will be vindicated. 
Anthappan 2018-02-10 11:33:37
We knew that the correction process will happen but Bobby didn't know. He was hailing his Crooked President for all the economic growth in this country.  He forgot about the worst depression in the history of America  when Obama took over.   He had to correct many things which Republican Presidents were doing to wreck this country economically.  Republicans are war mongers and they would do it despite the truth. George Bush took America for a wild ride by telling lie about the WMD and ruined the economy of this country.  If it was not the stimulant packet of Obama, this country would have been in horrible situation.  Many whites (Many whites voted for Obama) put their prejudice first than the country and Trump was one among them. He is a racist and the past action substantiate that.  He wanted to be in power to protect his illegitimate money he acquired. The only way to do that is to be the president of America.  Putin and his friends have lot of investment in his real(fake)estate business.  
       American economical growth is the continuation of the economic growth spurred by Obamas action. Few weeks ago Bobby was saying the economy is booming and when the Dow nose dived he says it is correction. We all knew Bobby this would happen and we don't need your advice on it.  As Rand Paul said, the Republicans including Trump are hypocrites.  They blamed Obama for the national debt  and refused to pass a debt ceiling bill.  Now they don't have complaint for adding 1.5 trillion to the debt and making the debt 20.5 Billion.  All the crooks and ignorant watch FOX and listen Rush Limbaugh.  CNN was founded by Ted Turner who s a Philanthropist who gave a billion to United Nations and he also believe in the freedom of journalism.  Trump has the characteristic of  a dictator and people like you are fascinated with it.  I hope channels like CNN expose him to the world and stop him from happening human tragedy around the world
വറുഗീസ് ഇത്താപ്പിരി 2018-02-10 20:10:06
ബോബിയും കുന്തറയും മില്യനേഴ്‌സ് ആയിരിക്കും . ട്രംപിന്റെ ടാക്സ് കട്ട് അവർക്ക് പ്രയോചന നൽകും . അവർക്ക് സോഷ്യൽ സെക്യൂരിറ്റിയോ മെഡികെയറോ പ്രശനമല്ലായിരിക്കും . ബോബി പേര് കേട്ടിട്ട് ട്രംപിനെപ്പോലെ വലിയ പ്രശനങ്ങൾ ഇല്ലാതെ വളർന്നു വന്നതാണെന്ന് തോന്നുന്നു . പക്ഷെ അമേരിക്കയിൽ പണ്ട് കാലത്ത് കുടിയേറിയ പലരും അവരുടെ ജീവിതം ഇവിടെ കെട്ടിപ്പടുക്കുനന്നതിനുവേണ്ടി വളരെ കഷ്ടപെട്ടിട്ടുണ്ട് .  കുന്തരയുടെ ഫാമിലിയിൽ അച്ചന്മാരൊക്കെ ഉള്ളതല്ലേ (അങ്ങനെ എവിടെയോ വായിച്ചിട്ടുണ്ട് ) അപ്പോൾ പൈസക്ക് ബുദ്ധിമുട്ട് അനുഭവിച്ചു കാണില്ല .  പക്ഷെ ഞങ്ങളെപ്പോലെ ഉള്ളവർ സോഷ്യൽ സെക്യൂരിറ്റി മെഡികെയർ എന്നിവയില്ലാതെ ജീവിക്കാൻ പ്രയാസപെടുന്നവരാണ് . പിള്ളാരൊക്ക നല്ല നിലയിൽ ജീവിക്കുന്നു എന്നത് മാത്രമാണ് ഒരു സന്തോഷം . മറ്റുള്ളവരുടെ പ്രയാസം അറിയാൻ വയ്യാത്തവരാണ് ട്രംപ്, ബോബി , കുന്തറ തുടങ്ങിയവർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .  മുതലാളിത്ത വ്യവസ്ഥയെ തല്ലി തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് ഒബാമ എന്ന് ബോബി പറയുന്നു . മിഡ്‌ഡിൽ ക്ലാസ് ഇല്ലാതെ ഏങ്ങനെയാണ് മുതലാളിത്ത വ്യവസ്ഥതിയെ നില നിറുത്താൻ കഴിയും എന്ന് ബോബി ഒന്ന് പറഞ്ഞു തന്നാൽ നല്ലതായിരുന്നു.  മിഡിൽ ക്ലാസ്സിന്റെ വേദനകൾ മനസ്സിലാക്കിയ ഒരു പ്രസിഡണ്ടാണ് ഒബാമ. ആദ്ദേഹം ജീവിതത്തിന്റെ കഷ്ടതകൾ വളരെ അനുഭവിച്ചവനാണ് . അതുകൊണ്ട് അദ്ദേഹം സാധാരണക്കാരന്റെ പ്രശനങ്ങൾ മനസ്സിലാക്കാൻ കിഴിഞ്ഞു .  യദാർത്ഥത്തിൽ യേശുവിനെ പ്രസംഗിച്ചുകൊണ്ടു നടക്കുന്നവരെക്കാളും ഇടത്തരക്കാരന്റെയും അനാഥരുടെയും (അഭയാർത്ഥികൾ ), രോഗികളുടെയും (മുൻപ് ഉണ്ടായിരുന്ന രോഗത്തിന്റെ അടിസ്ഥാനത്തിൽ ഒരു രോഗിക്ക് ഇൻഷുറൻസ് നിരസിക്കരുതെന്നുള്ള നിയമത്തിൽ 'ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടു എന്ന യേശുവിന്റെ വാക്കുകൾ മുഴങ്ങി കേൾക്കാം) മാനസിക അവസ്ഥയെ മനസ്സിലാക്കിയ ഒരു യേശുവിന്റെ അനുഗാമിയായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ സി എൻ എൻ ഫോക്സ് എന്നിവ കാണാറില്ല . അത് എനിക്ക് മനസിലാകില്ല. കാരണം ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തതും കെട്ടില്ലാത്തതുമായ കഥകളാണ് ട്രംപിനെ കുറിച്ച് കേൾക്കുന്നത് .  റീഗൻ പ്രസിഡണ്ടാരയിരുന്നപ്പോൾ തുടങ്ങി ഞാൻ ഇവിടെയുണ്ട് . ഇത്രയും ഈ രാജ്യത്തെ വലിച്ചു താഴ്ത്തിയ ഒരു പ്രസിഡണ്ട് വേറെ ഉണ്ടാവില്ല . പുക ഉണ്ടങ്കിൽ തീയും കാണും. ഏതായാലും കുടുംബമായിട്ട് ജീവിക്കുന്നവർക്ക് ട്രംപിനെ മാതൃകആക്കാൻ പറ്റില്ല .  സത്ത്യത്തിൽ നിങ്ങളെപ്പോലെയുള്ള പണക്കാർക്ക് ഞാൻ എഴുതുന്നത് മനസിലാകില്ല . എങ്കിലും മനസ്സിൽ വിങ്ങുന്നത് പറയാതിരിക്കാൻ കഴിയില്ല . ദയവ് ചെയ്ത് എഴുതുന്നതിനു മുൻപ് അമേരിക്കയിലെ ഭൂരിപക്ഷം വരുന്ന മിഡിൽ ക്ളാസ്സിനെ കുറിച്ച് ചിന്തിക്കുക . അവരില്ലാതെ നിങ്ങൾ പറയുന്ന മുതലാളിത്ത വ്യവസ്ഥയ്ക്ക് നില നിൽക്കാനാവില്ല .
Obama fan 2018-02-10 22:56:01
ബോബിക്കും കുന്തറക്കും ഇത്താപ്പിരി ഒരു പാര ശരിക്ക് പിരിച്ചു കേറ്റിയുണ്ട് . ട്രംപ് ഈ നാടിന്റെ ശാപം

CID Moosa 2018-02-11 00:06:21

(CNN)A senator is asking the Treasury Department to turn over records of a lucrative real estate sale Donald Trump made to a Russian billionaire as the Senate Finance Committee looks into Trump's ties to Russians.

Sen. Ron Wyden, the committee's ranking member, on Friday requested the financial records of the sale of Trump's former estate in Palm Beach to Dmitry Rybolovlev.
Wyden's letter outlined how Donald Trump bought a 6.3-acre property in Florida for $41.35 million in 2004 and then sold that property to a company owned by the businessman four years later. The sale price to Rybolovlev more than doubled Trump's initial investment, to $95 million. The property's appraisal in 2008 fell short of that sale price by $30 million, Wyden said.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക