കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 30ന് ശനിയാഴ്ച വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ വച്ചു നടത്തപ്പെടുന്നു. ഇതിനു മുന്പ് ബര്‍മിംഗ്ഹാമില്‍ രണ്ടുതവണയും മാഞ്ചസ്റ്റിലും ബ്രിസ്‌റ്റോളിലും സ്വാന്‍സിയിലും വച്ചു നടത്തപ്പെട്ടിരുന്നു.
ക്‌നാനായ തനിമയും പാരന്പര്യവും ആചാര അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് സംഗമം സംഘടിപ്പിക്കുന്നത്. യൂറോപ്പിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഇറ്റലി, റോം, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ജര്‍മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിക്കും.
ക്‌നാനായ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സംഗമത്തില്‍ സംബന്ധിക്കുവാന്‍ എത്തിച്ചേരുന്നതാണ്. കാര്‍ഡിഫ് ആന്‍ഡ് സ്വാന്‍സി സെന്റ് ജോണ്‍സ് ഇടവകയാണ് സംഗമത്തിനു നേതൃത്വം നല്‍കുന്നത്. യൂറോപ്പിലേക്കുള്ള ക്‌നാനായ കുടിയേറ്റത്തിന്റെ സ്മരണ പുതുക്കുന്ന ഈ മഹാസമ്മേളത്തിലേക്ക് എല്ലാ ക്‌നാനായ കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.