Image

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിശാല സഖ്യം വേണമെന്ന്‌ സോണിയ ഗാന്ധി

Published on 09 February, 2018
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിശാല സഖ്യം വേണമെന്ന്‌ സോണിയ ഗാന്ധി
ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിശാലമായ സഖ്യം വേണമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാ ഗാന്ധി. ഇന്ത്യയെ മതേതരജനാധപത്യ രാജ്യമാക്കി പുനസ്ഥാപിക്കാനും പുരോഗതി കൈവരിക്കാനും ഇത്‌ അത്യാവശ്യമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം കോണ്‍ഗ്രസ്‌ സഖ്യം തള്ളിയതിനുശേഷമുള്ള സോണിയയുടെ ആദ്യ പ്രതികരണമാണിത്‌. കോണ്‍ഗ്രസ്‌ യോഗത്തിനിടെയായിരുന്നു സോണിയയുടെ പ്രതികരണം.


ഗുജറാത്തിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ രാജ്യത്ത്‌ മാറ്റമുണ്ടാകുന്നതിന്റെ സൂചനയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്ന്‌ സോണിയ ഗാന്ധി പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക