Image

ഇന്ത്യയില്‍ ഗൂഗിളിന്‌ 136 കോടി പിഴ

Published on 09 February, 2018
ഇന്ത്യയില്‍ ഗൂഗിളിന്‌ 136 കോടി പിഴ

ന്യൂഡല്‍ഹി:ആഗോള ഭീമന്‍ ഗൂഗിളിന്‌ കോമ്‌ബറ്റിഷന്‍ കമ്മീഷന്‍ ഓഫ്‌ ഇന്ത്യ (സിസിഐ)136 കോടി രൂപ പിഴ ചുമത്തി . ബിസിനസിന്‌ ചേരാത്ത മാര്‌ഗങ്ങളിലൂടെ വരുമാനം സമ്‌ബാദിച്ചതിനാണ്‌ നടപടി 

ഗൂഗിളിനെതിരെ 2012ല്‍ മാട്രിമോണി ഡോട്‌ കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ്‌ ട്രസ്റ്റ്‌ സൊസൈറ്റി (കട്‌സ്‌) എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി . പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്‌ .

ആഗോളതലത്തില്‍ തന്നെ അപൂര്‍വമായേ ഗൂഗിളിന്‌ പിഴ ചുമത്തിയിട്ടുള്ളു .
2013 മുതല്‍ 2105 വരെയുള്ള കാലത്ത്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ അഞ്ചു ശതമാനം തുക മാത്രമാണ്‌ പിഴ ചുമത്തിയത്‌ . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക