Image

നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രസന്നന് നവയുഗം യാത്രയയപ്പ് നല്‍കി

Published on 08 February, 2018
നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രസന്നന് നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: 34 വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദി ദമ്മാം ഖോദരിയ യൂണിറ്റ് രക്ഷാധികാരി പ്രസന്നന്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയും, ഖോദരിയ യൂണിറ്റ് കമ്മിറ്റിയും ചേര്‍ന്ന്, വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ദമ്മാം ഖോദരിയ സായംസന്ധി ഹാളില്‍ നടന്ന ചടങ്ങില്‍, ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് അദ്ധ്യക്ഷത വഹിച്ചു.

ശ്രീ പ്രസന്നനുമൊത്ത് നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കി, നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ആശംസപ്രസംഗം നടത്തി.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, സാജന്‍ കണിയാപുരം, സനു മഠത്തില്‍, എന്നിവരും മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, സുധാകരന്‍, ആരിഫ്, സനല്‍, റഷീദ്, സജീവന്‍, നന്ദു, മോഹന്‍ദാസ്, അബ്ദുള്‍ റഷീദ്, വര്‍ഗ്ഗീസ് എന്നിവര്‍, മധുരമായ ഓര്‍മ്മകള്‍ നിറഞ്ഞ പ്രസംഗങ്ങളിലൂടെ, പ്രസന്നന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ശ്രീ. പ്രസന്നന് നവയുഗം ദമ്മാം മേഖലയുടെ ഉപഹാരം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂരും, ഖോദരിയ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രെട്ടറി ശ്രീകുമാര്‍ കായംകുളവും നല്‍കി.

ഈരാറ്റുപേട്ട സ്വദേശിയായ പ്രസന്നന്‍ 34 വര്‍ഷങ്ങളായി സൌദിയില്‍ പ്രവാസിയാണ്. ദമ്മാമില്‍ ഒരു വര്‍ക്‌സ്‌ഷോപ്പ് സ്വന്തമായി നടത്തി വരികയായിരുന്നു. നവയുഗം രൂപീകരിച്ച കാലം മുതല്‍ത്തന്നെ, ഖോദരിയ കേന്ദ്രമാക്കി സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രസന്നന്‍, ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ശിഷ്ടകാലം കുടുംബവുമൊത്ത് നാട്ടില്‍ വിശ്രമജീവിതം നയിയ്ക്കാനാണ് തീരുമാനം.

ഫോട്ടോ: പ്രസന്നന് (വലത്) നവയുഗം ഖോദരിയ യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍ ഉപഹാരം കൈമാറുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക