Image

ഇന്ത്യയൊഴികെയുള്ള സുഹൃദ്‌ രാജ്യങ്ങളുടെ സഹായം തേടി മാലിദ്വീപ്‌ പ്രസിഡന്റ്‌

Published on 08 February, 2018
ഇന്ത്യയൊഴികെയുള്ള സുഹൃദ്‌ രാജ്യങ്ങളുടെ സഹായം തേടി മാലിദ്വീപ്‌ പ്രസിഡന്റ്‌

മാലിദ്വീപ്‌: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരവെ സുഹൃദ്‌ രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ്‌ പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍. ഇതിനായി ഇന്ത്യയൊഴികെയുള്ള മൂന്നു രാജ്യങ്ങളിലേക്ക്‌ നയതന്ത്ര പ്രതിനിധികളെ അയയ്‌ക്കാനാണ്‌ യമീന്റെ തീരുമാനം.

ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ്‌ പ്രതിനിധികളെ അയയ്‌ക്കുന്നത്‌. രാജ്യത്ത്‌ നിലവിലുള്ള പ്രശ്‌നങ്ങള്‍ സുഹൃദ്‌ രാജ്യങ്ങളെ ധരിപ്പിക്കുന്നതിനാണ്‌ നീക്കമെന്ന്‌ പ്രസിഡന്റിന്റെ ഓഫിസ്‌ അറിയിച്ചു.


മാലിദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ്‌ പ്രതിനിധികളെ അയയ്‌ക്കാന്‍ ഭരണകൂടം തീരുമാനിച്ചത്‌. മാലിദ്വീപില്‍ ഏതെങ്കിലും രാജ്യം സൈനികമായി ഇടപെടുന്നതു പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നായിരുന്നു ചൈന അഭിപ്രായപ്പെട്ടത്‌.

അതേസമയം മാലിദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന്‌ മാലിദ്വീപ്‌ മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദ്‌ അഭിപ്രായപ്പെട്ടിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക