Image

നവയുഗം കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ മരണാനന്തരകുടുംബസഹായഫണ്ട് കൈമാറി

Published on 07 February, 2018
നവയുഗം   കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ മരണാനന്തരകുടുംബസഹായഫണ്ട് കൈമാറി
അല്‍ഹസ്സ/മലപ്പുറം:  നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ ഹഫൂഫ് സിറ്റി യൂണിറ്റ് അംഗമായിരുന്ന കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ ആകസ്മികനിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിയ്ക്കാനായി നവയുഗം സ്വരൂപിച്ച കുടുംബസഹായഫണ്ട് കൈമാറി.

അല്‍ഹസ്സ നവയുഗം മേഖല കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് മേഖല ട്രെഷറര്‍ സുശീല്‍ കുമാര്‍, മേഖല കമ്മിറ്റിഅംഗം സുബ്രമണ്യനില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി. നവയുഗം അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട്, മേഖല സെക്രെട്ടറി ഇ.എസ് റഹീം തൊളിക്കോട്, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. 


തുടര്‍ന്ന്  മലപ്പുറം നിലമ്പൂര്‍ പാലങ്കരയുള്ള കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ വീട്ടിലെത്തി, നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ആ  മരണാനന്തര സഹായം കുഞ്ഞുമോന്റെ സഹധര്‍മ്മിണി നിര്‍മ്മലയ്ക്ക് കൈമാറി.   

നവയുഗം ദമ്മാം കേന്ദ്ര കമ്മിറ്റി വൈസ്പ്രസിഡന്റ് രാജീവ് ചവറ, അല്‍ഹസ്സ മേഖലാ കമ്മിറ്റിയംഗീ സിയാദ് കൊല്ലം, നവയുഗം ജുബൈല്‍ ഘടകം മുന്‍ രക്ഷാധികാരി ടി.എ. തങ്ങള്‍, സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മനോജ് കരുളായി, നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി രാജഗോപാല്‍, പ്രവാസി ഫെഡറേഷന്‍ നേതാക്കളായ സക്കീര്‍ മുണ്ടത്തറ, റഫീഖ്,നൗഫല്‍, കിസാന്‍ സഭ സംസ്ഥാന ട്രഷറര്‍ തുളസീദാസ്, നിരവധി എ.ഐ.വൈ.എഫ്  പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് അല്‍ഹസ്സ ഹഫൂഫില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ് കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്  മരണമടഞ്ഞത്.


നവയുഗം   കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ മരണാനന്തരകുടുംബസഹായഫണ്ട് കൈമാറിനവയുഗം   കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്സിന്റെ മരണാനന്തരകുടുംബസഹായഫണ്ട് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക