ലണ്ടന്‍: ടയര്‍ 1 ജനറല്‍ (ഐഎല്‍ആര്‍) വിസയുള്ള വിദേശികള്‍ക്ക് അനിശ്ചിത കാലത്തേക്ക് യുകെയില്‍ തങ്ങാന്‍ അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ ഏപ്രില്‍ അഞ്ച് വരെ സമര്‍പ്പിക്കാം.
ഏപ്രില്‍ ആറു മുതല്‍ ഈ സെറ്റില്‍മെന്റ് റൂട്ട് ബ്രിട്ടണ്‍ അവസാനിപ്പിക്കുകയാണ്. അതിനു മുന്‍പ് അനുമതി നേടാന്‍ ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റും പാസാകണം.
2008ല്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരാണ് ടയര്‍ 1 വിസ കാറ്റഗറി അവതരിപ്പിക്കുന്നത്. അന്നിതു വന്‍ തോതില്‍ പ്രചാരമാര്‍ജിക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നു വന്ന സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയം കാരണം ഇതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍