Image

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം നടത്തി

Published on 06 February, 2018
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ലോഗോ പ്രകാശനം നടത്തി

അയര്‍ലന്‍ഡ്: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (അയര്‍ലന്‍ഡ് റീജണ്‍)ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം ഫാ. സഖറിയാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാട്ടര്‍ഫോര്‍ഡില്‍ കുര്‍ബ്ബാനാനന്തരം നടന്ന ചടങ്ങില്‍ സെക്രട്ടറി സിജു ടി. അലക്‌സിന്റെയും ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തില്‍ ഇടവക വികാരി റവ: ഫാ. സഖറിയ ജോര്‍ജ് 2018 ഫാമിലി കോണ്‍ഫറന്‍സ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ്, വാട്ടര്‍ഫോര്‍ഡിലുള്ള മൗണ്ട് മെലറിയില്‍ വച്ച് 2018 മെയ് 5,6,7 (ശനി,ഞായര്‍,തിങ്കള്‍ ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഫാ. ജോര്‍ജ് തങ്കച്ചന്‍, ഫാ. നൈനാന്‍ കുര്യാക്കോസ് , ഫാ. എല്‍ദോ വര്‍ഗീസ്, ഫാ.അനീഷ് ജോണ്‍ , ഫാ. സഖറിയാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക