Image

പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 04 February, 2018
പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഡൊണാള്‍ഡ് ട്രംപ്, 2018 ജനുവരി മുപ്പതാംതിയതി 'സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍' കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ചരിത്രപരവും ഹൃദ്യവുമായിരുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും രാജ്യാന്തര വിഷയങ്ങളുമടങ്ങിയ പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. അതിലെ പ്രസക്തഭാഗങ്ങളെപ്പറ്റി ഒരു അവലോകനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കരുതുന്നു. ഉത്കടമായ അഭിലാഷങ്ങളും ഘോഷോച്ചാരണങ്ങളും പ്രസംഗത്തില്‍ ഉടനീളം പ്രകടമായിരുന്നു. ട്രംപിന്റെ പ്രസംഗം ദേശസ്‌നേഹം ഉത്തേജിപ്പിക്കുന്നതും അമേരിക്കന്‍ പൗരനെന്ന ആത്മാഭിമാനം ഉണര്‍ത്തുന്നതുമായിരുന്നു. മനസിന് കുളിര്‍മ്മ നല്‍കുന്ന പ്രസംഗത്തിന്റെ ചാരുത്വം വളരെയധികം വിലമതിക്കേണ്ടതും വിവേചിച്ചറിയേണ്ടതുമാണ്.

ട്രംപ് പറഞ്ഞു, "അമേരിക്കന്‍ ഐക്യനാടുകള്‍ എക്കാലത്തേക്കാള്‍ ശക്തമാണ്. നാം പൗരന്മാര്‍ ശക്തരായതുകൊണ്ടു രാജ്യം ശക്തിപ്രാപിച്ചിരിക്കുന്നു. ഒന്നായി ഐക്യമഹാബലത്തോടെ സുരക്ഷിതവും ശക്തവും അഭിമാനഭരിതവുമായ അമേരിക്കയെ നമുക്ക് പടുത്തുയര്‍ത്തണം. അമേരിക്കന്‍ ജനതയെപ്പോലെ ഭയരഹിതരായി എന്തിനെയും അഭിമുഖീകരിക്കാന്‍ തയാറാകുന്ന ഒരു ജനം ലോകത്തുണ്ടായിരിക്കില്ല. നിശ്ചയദാര്‍ഢ്യമാണ് നമ്മെ നയിക്കുന്നത്. ഇന്നു രാത്രിയില്‍ എന്നോടൊപ്പം എന്റെ പ്രസംഗം ശ്രവിക്കുന്ന നിങ്ങള്‍ ഓരോരുത്തരുടെയും ദിനം വളരെ വിലയേറിയതാണ്. നിങ്ങള്‍ എവിടെയാണെങ്കിലും എവിടെനിന്നു വരുന്നവരാണെങ്കിലും ഒരേ ഹൃദയത്തിന്റെ ഭാഷയില്‍ തന്നെ പരസ്പ്പരം സൗഹാര്‍ദം അര്‍പ്പിക്കാന്‍ സാധിക്കും. യാതനകളോടെയും വിയര്‍ത്തും അദ്ധ്വാനിച്ചും നിങ്ങള്‍ കഠിനമായി ജോലി ചെയ്യുന്നവരാണെങ്കില്‍ സ്വയം വിശ്വാസം നിങ്ങളില്‍തന്നെ അര്‍പ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്തിനെയും ഈ പുണ്യഭൂമിയെത്തന്നെയും സ്വപ്നം കാണാന്‍ സാധിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങള്‍ എന്താണെങ്കിലും ഒന്നിച്ചു നേടാന്‍ സാധിക്കുകയും ചെയ്യുന്നു. നാം ഒരേ ഭവനത്തില്‍നിന്നുള്ളവരും ഒരേ മനദൃഢതയോടെ ഒരേ ഈശ്വര സങ്കല്‍പ്പങ്ങളുള്ളവരുമാണ്. പാറിപ്പറക്കുന്ന അമേരിക്കയുടെ ദേശീയ പതാകയും ഒരേ മനസോടെ പങ്കിടുന്നു. നമ്മുടെ വിശ്വാസവും നമ്മുടെ കുടുംബവുമാണ് അമേരിക്കന്‍ ജീവിതമെന്നും അറിയുന്നു. അല്ലാതെ ഗവണ്‍മെന്റോ അധികാരത്തിന്റെ ചുവപ്പുനാടകളോ നമ്മെ നയിക്കുന്നില്ല.

പതിറ്റാണ്ടുകളായി നാം അഭിമുഖീകരിച്ചിരുന്നത് നീതിയുക്തമല്ലാത്ത ഒരു വാണിജ്യ വ്യവസ്ഥയായിരുന്നു. നമ്മുടെതന്നെ അഭിവൃത്തിക്ക് അത് തടസവുമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ധനവും തൊഴിലുകളും തൊഴിലുടമകളും കമ്പനികളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. വരുമാന വിഭവങ്ങളെ മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടുത്തിക്കൊണ്ടുള്ള ആ യുഗം അവസാനിച്ചു. ഇന്നുമുതല്‍ നീതിപൂര്‍വമായ ഒരു ആഗോള വ്യവസായ ബന്ധം പ്രതീക്ഷിക്കുന്നു. അത് പരസ്പര പ്രവര്‍ത്തനസൂചകമായ ധര്‍മ്മത്തിലധിഷ്ഠിതമായിരിക്കണം. നമ്മുടെ പൗരന്മാരെ സര്‍ക്കാരിന്റെ സാമ്പത്തികാശ്രയത്തില്‍നിന്നും മുക്തിനേടിപ്പിച്ച് ജോലി ചെയ്യുന്നവരാക്കണം. മറ്റുള്ളവരെ ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്നവരെ സ്വയം കാലില്‍ നില്‍ക്കാനുള്ള ത്രാണിയുള്ളവരാക്കി അവരെ സ്വതന്ത്രരാക്കണം. ദാരിദ്ര്യത്തില്‍നിന്ന് മുക്തി നല്‍കി സമ്പത്തിലേക്ക് ഉയര്‍ത്തണം.

അമേരിക്ക ശില്പികളുടെയും ആകാശം മുട്ടെയുളള മണിഗോപുര കെട്ടിടം നിര്‍മ്മാതാക്കളുടെയും നാടാണ്. ഒരു വര്‍ഷം കൊണ്ട് എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടം പടുത്തുയര്‍ത്താന്‍ നമുക്ക് സാധിച്ചു. എന്നാല്‍ ഇന്ന് ഒരു ചെറിയ റോഡിന്റെ നിര്‍മ്മാണത്തിന് അംഗീകാരം കിട്ടാന്‍പോലും പത്തു വര്‍ഷം എടുക്കുന്നത് രാഷ്ട്രത്തിന്റെ ഒരു പോരായ്മയല്ലേ? അത് നമ്മുടെ രാജ്യത്തിനുതന്നെ അപമാനഹേതുവാകുന്നില്ലേ?

അമേരിക്ക സാനുകമ്പ നിറഞ്ഞ മഹനീയമായ ഒരു രാഷ്ട്രമാണ്. നിലനില്‍പ്പിനായി പൊരുതുന്നവര്‍ക്കും നിര്‍ദ്ധനര്‍ക്കും അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കും മറ്റേതു രാജ്യങ്ങളെക്കാളും ഉദാരമായി നാം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റെന്ന നിലയില്‍ എന്റെ കൂറും എന്റെ സഹാനുഭൂതിയും, എന്റെ ഉത്കണ്ഠകളും അമേരിക്കന്‍ കുഞ്ഞുങ്ങള്‍ക്കും, കഷ്ടപ്പെടുന്ന തൊഴില്‍വിഭാഗത്തിനും നാം മറന്നുപോയ സമൂഹത്തിലെ ദുഃഖിതരായവര്‍ക്കും വേണ്ടി മാത്രമാണ്. വലിയ വലിയ കാര്യങ്ങള്‍ നേടാനായി നമ്മുടെ യുവാക്കള്‍ വളരാനും ആഗ്രഹിക്കുന്നു. രാജ്യത്തിലെ ദരിദ്രരായവര്‍ക്ക് ഉയരാനുള്ള അവസരങ്ങള്‍ക്കുവേണ്ടിയും ഇച്ഛിക്കുന്നു."

പോഡിയത്തിനു അഭിമുഖമായിനിന്നുകൊണ്ട് ട്രംപ് നടത്തിയ സ്‌റ്റേറ്റ് യൂണിയന്‍ പ്രസംഗത്തില്‍ പലയിടങ്ങളിലും അതിശയോക്തി കലര്‍ത്തിയിട്ടുണ്ടായിരുന്നു. ചാനലുകാരുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ട ചില വസ്തുതകളെ വിമര്‍ശന രൂപേണ പരിശോധിക്കാം. ശരിയോ തെറ്റോയെന്നു നിശ്ചയിക്കുന്നത് ഓരോരുത്തരുടെയും യുക്തികള്‍ക്കനുസരിച്ചായിരിക്കും. അവിടെ വ്യാജ വാര്‍ത്തകളും സത്യത്തെ വളച്ചൊടിക്കുന്നവരും രാഷ്ട്രീയ ചേരിതിരിഞ്ഞുള്ളവരും വിഭിന്ന അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നവരുമുണ്ടാകാം. ജനാധിപത്യത്തിന്റെ വൈകൃതങ്ങളായ ചിന്തകളാണ് അവകളെല്ലാം.

'അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ നികുതിയിളവുകളാണ് തന്റെ നികുതി പരിഷ്ക്കരണത്തിലുള്ളതെന്ന' ട്രംപിന്റെ പ്രസ്താവന തികച്ചും യാഥാര്‍ഥ്യത്തില്‍നിന്നും ഘടകവിരുദ്ധമാണെന്നു' കാണാം. വിലപ്പെരുപ്പം അനുപാതമായി എടുക്കുകയാണെകില്‍ 1940 നു ശേഷം ഇത് നാലാമത്തെ ഏറ്റവും വലിയ നികുതിയിളവാണ്. ജി.ഡി.പിയുടെ അനുപാതത്തിലെങ്കില്‍ ഏഴാമത്തേതും. 2017ല്‍ $150 ബില്യനും 2012ല്‍ 321 ബില്യനും 2010ല്‍ 210 ബില്യനും 1981ല്‍ 208 ബില്യനും നികുതിയിളവുകള്‍ നല്‍കിയിരുന്നു. ജി.ഡി.പി യുടെ അനുപാതത്തില്‍ 2017 ലുണ്ടായ നികുതിയിളവ് 0 .9 ശതമാനമാണ്. 1945ല്‍ 2.67 ശതമാനവും 1981ല്‍ 2.89 ശതമാനവും 2010ല്‍ 1.31 ശതമാനവും 2013ല്‍ 1.78 ശതമാനവും നികുതിയിളവുകളുണ്ടായിരുന്നു. അവിടെ ട്രംപിന്റെ വാദത്തിന് പ്രസക്തിയില്ല. ധനികരായവര്‍ക്ക് 35 ശതമാനത്തില്‍നിന്നും 21 ശതമാനത്തിലേക്ക് നികുതിയിളവ് കൊടുത്തത് നീതിയുക്തമല്ല. അത് രാജ്യത്തിലെ സാധാരണ പൗരന്മാരോടുള്ള അധാര്‍മ്മികത കൂടിയാണ്.

'മൂന്നു മില്യണ്‍ ജോലിക്കാര്‍ക്ക് നികുതിയാനുകൂല്യമുള്ള ബോണസ് ലഭിക്കുമെന്നും' ട്രംപ് പറയുന്നു. ബോണസുകള്‍ താല്‍ക്കാലികമായ ഒരു ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ. . നികുതിയിളവുകള്‍ കൊണ്ട് കോര്‍പ്പറേഷനുകള്‍ തങ്ങളുടെ ബിസിനസുകള്‍ വിപുലപ്പെടുത്തി പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നുണ്ടോ, കൂടുതല്‍ മെഷിനറികള്‍ വാങ്ങിക്കുന്നുണ്ടോ, പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമോ മുതലായ വസ്തുതകളും ചിന്തിക്കേണ്ടതാണ്. നികുതിയിളവുകള്‍ കൊണ്ട് അതിന്റെ ഫലം അറിയണമെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. 'ചെറുകിട ബിസിനസുകാരുടെ വിശ്വാസം അങ്ങേയറ്റം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും' ട്രംപ് പറഞ്ഞിരുന്നു.

'സാമ്പത്തിക പരിഷ്കാരങ്ങളും മാറ്റങ്ങളും മൂലം വര്‍ഷത്തില്‍ 4000 ഡോളര്‍ ഒരു കുടുംബത്തിന് ലഭിക്കാന്‍ സാധിക്കുമെന്നാണ്' ട്രംപിന്റെ പ്രസ്താവന. 4000 ഡോളര്‍ അധിക വരുമാനമുണ്ടാകുമെന്ന കണക്കും വ്യക്തമല്ല. വന്‍കിട കോര്‍പ്പറേഷനുകള്‍ നികുതിയിളവില്‍ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പങ്ക് ജോലി ചെയ്യുന്നവര്‍ക്ക് കൊടുക്കണമെന്നില്ല. കമ്പനികള്‍ക്ക് കിട്ടുന്ന ലാഭം ധനികരായവരുടെ പോക്കറ്റില്‍ പോവുകയും ചെയ്യും. അതുകൊണ്ട് സാധാരണക്കാര്‍ക്ക് എന്ത് പ്രയോജനം?

'സ്‌റ്റോക്ക് മാര്‍ക്കറ്റ്, കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. അത് ചരിത്രത്തിലെ ഏറ്റവുമധികമുണ്ടായിരുന്ന നേട്ടമാണെന്നുമുള്ള' ട്രംപിന്റെ പ്രസംഗവും ശ്രദ്ധേയമായിരുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉയര്‍ന്നുവെന്നത് ശരിയാണ്. ട്രംപിന്റെ യൂണിയന്‍ അഡ്രസിനുശേഷം സ്‌റ്റോക്ക് താഴുന്ന വാര്‍ത്തകളും വായിക്കുന്നു. 2013 മുതല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. സ്‌റ്റോക്കിന്റെ വളര്‍ച്ചയുടെ ആരംഭമിട്ടത് ഒബാമയുടെ ഭരണകാലത്താണ്.

'വര്‍ഷങ്ങളോളം മരവിച്ചിരുന്ന തൊഴില്‍ വേതനം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നുള്ള' ട്രംപിന്റെ പ്രസ്താവന മുഴുവന്‍ ശരിയല്ല. ട്രംപിന്റെ ഭരണത്തില്‍ ആദ്യത്തെ ഒമ്പതു മാസത്തില്‍ തൊഴില്‍ വേതനം കൂടുന്നുണ്ടായിരുന്നു. എന്നാല്‍ അവസാന മൂന്നു മാസം വീണ്ടും വേതനം കുറഞ്ഞു. തൊഴില്‍ വേതനം വര്‍ദ്ധിക്കാന്‍ ആരംഭിച്ചത് ഒബാമയുടെ അവസാന വര്‍ഷത്തെ ഭരണകാലങ്ങളിലായിരുന്നു. ചരിത്രത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസ്പാനിക്ക് തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള വര്‍ഷമാണെന്ന് ട്രംപ് അഭിമാനിക്കുന്നുണ്ടെങ്കിലും ഈ പുരോഗമനം ഒബാമയുടെ ഭരണകാലത്തിലെ തുടര്‍ച്ചയുംകൂടിയായിരുന്നു. തൊഴിലില്ലായമയുടെ സാമ്പത്തിക വിഷയം പരിഗണിക്കുമ്പോള്‍ രാജ്യം മുഴുവനുള്ള ധനതത്ത്വശാസ്ത്രം ഗഹനമായി പഠിക്കേണ്ടതായുണ്ട്. ഉല്‍പ്പാദന മേഖലകളുടെ വളര്‍ച്ചയും സപ്ലൈ ആന്‍ഡ് ഡിമാന്‍ഡും മാര്‍ക്കറ്റിങ്ങും തൊഴില്‍നിപുണതകളും സാമ്പത്തിക മേഖലകളുടെ ഭാഗമാണ്. തൊഴില്‍ മേഖലകളുടെ പുരോഗമനവും തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതും ഒരു പ്രസിഡണ്ടിന്റെ കഴിവില്‍ ഒതുങ്ങുന്നതല്ല.

വിസാ ലോട്ടറിയെപ്പറ്റി ട്രംപിന്റെ പരാമര്‍ശം ഇങ്ങനെ, " ലോട്ടറി വിസായില്‍ക്കൂടെ ഗ്രീന്‍കാര്‍ഡുകള്‍ ലഭിക്കുന്നവരുടെ തൊഴിലിലുള്ള നൈപുണ്യമോ കഴിവോ മാനദണ്ഡമായി കണക്കാക്കാറില്ല. ക്രിമിനലുകളും അക്കൂടെ കാണും. അമേരിക്കയുടെ സുരക്ഷിതത്വവും കണക്കാക്കാന്‍ സാധിക്കില്ല." ട്രംപിന്റെ പ്രസ്താവനയില്‍, വൈരുദ്ധ്യങ്ങളുണ്ട്. ഗ്രീന്‍കാര്‍ഡിനുളള ഇത്തരം അപേക്ഷകരെ ലോട്ടറിപോലെ തിരഞ്ഞെടുക്കുന്നുവെങ്കിലും അതിന് അപേക്ഷിക്കുന്നവര്‍ ചില വിദ്യാഭ്യാസ മാനദണ്ഡങ്ങളും പൂലര്‍ത്തണം. അപേക്ഷിക്കുന്നവര്‍ക്ക് മുന്‍കാല തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. അവര്‍ അമേരിക്കയില്‍ വരുന്നതിനുമുമ്പ് അവരുടെ ജീവിത പശ്ചാത്തല ചരിത്രവും അന്വേഷിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷമുള്ള സീനിയര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസവും രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. ലോട്ടറി വിസാ കിട്ടുന്നവര്‍ക്ക് ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ടുവരാം. കൂടെ വരുന്നവരെ സൂക്ഷ്മ നിരീക്ഷണങ്ങളും നടത്താറുണ്ട്. പരിപൂര്‍ണ്ണമായി സ്ക്രീന്‍ ചെയ്യാതെ ആര്‍ക്കും ഈ രാജ്യത്തേക്ക് വിസാ കൊടുക്കാറില്ല.

'കുടിയേറ്റ നിയമം അനുസരിച്ച് ഒരു കുടിയേറ്റക്കാരന് എത്ര അകന്ന ബന്ധു ജനങ്ങളെയും അമേരിക്കയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നുള്ള' ട്രംപിന്റെ ആരോപണം ശരിയല്ല. അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കോ പൗരന്മാര്‍ക്കോ അകന്ന ബന്ധുക്കളായ അമ്മായിമാരെയോ വല്യച്ഛന്‍, വല്യമ്മ എന്നിവരെയോ കസിന്‍, മരുമക്കള്‍ എന്നിവരെയോ കൊണ്ടുവരാന്‍ സാധിക്കില്ല. പൗരത്വമുള്ളവര്‍ക്ക്, സ്വന്തം മാതാപിതാക്കളെയോ, സഹോദരങ്ങളെയോ കൊണ്ടുവരാം. എന്നാല്‍ അവരുടെ വിസാ ലഭിക്കാനായി പതിമൂന്നില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. ഗ്രീന്‍ കാര്‍ഡുകാര്‍ക്ക് അവരുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയോ പ്രായപൂര്‍ത്തിയാകാത്ത മക്കളെയോ കൊണ്ടുവരാം.

'അപകടകാരികളായ ആയിരക്കണക്കിന് ഭീകരരെ തടവറകളില്‍ നിന്നും ഇറാഖില്‍നിന്നും നാം മോചിപ്പിച്ചിരുന്നുവെന്നും അവരില്‍ ഐ.എസ്.ഐ,എസ് നേതാവ് 'അല്‍ ബാഗ്ദാദി'യുമുണ്ടായിരുന്നുവെന്നും യുദ്ധക്കളത്തില്‍നിന്നും പിടികൂടി പിന്നീട് തടവറയില്‍ നിന്നും മോചിപ്പിച്ച അവര്‍ വീണ്ടും നമ്മോട് ഏറ്റുമുട്ടിയെന്നുള്ള' ട്രംപിന്റെ പ്രസംഗം അതിശയോക്തി നിറഞ്ഞതാണ്. ആയിരക്കണക്കെന്ന കണക്കുകള്‍ ട്രംപ് പെരുപ്പിച്ചു പറഞ്ഞതെന്നു കരുതണം. 122 പേരെയാണ് മോചിതരാക്കിയത്. അല്‍ബാഗ്ദാദിയെ മോചിപ്പിച്ചത് അമേരിക്കയല്ല. 2004 ല്‍ ഇസ്‌ലാമിക്ക് സ്‌റ്റേറ്റ് നേതാവിനെ ഇറാഖിന് കൈമാറിയിരുന്നു. അയാളെ ഇറാക്ക് പിന്നീട് മോചിതനാക്കി. കീഴടക്കുന്നവരെ ഇറാഖിന് കൈമാറണമെന്ന് അമേരിക്കയും ബ്രിട്ടനുമായി നിയമപരമായ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു.

'ഭരണമേറ്റെടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇസ്‌ലാമിക്ക് സ്‌റ്റേറ്റ് ഭീകരസഘടനയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും ഇറാക്കിലും സിറിയയിലും അവര്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങള്‍ മോചിപ്പിച്ചുവെന്നും' ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ അവകാശ വാദങ്ങളില്‍ വാസ്തവമുണ്ട്. ഈ വിജയം ഒബാമയ്ക്കും അവകാശപ്പെട്ടതാണ്. ഒബാമയുടെ കാലത്താണ് അമേരിക്കന്‍ മിലിട്ടറി ഇസ്‌ലാമിക സ്‌റ്റേറ്റിനെതിരെ ശക്തിയായ ആക്രമണങ്ങള്‍ ആരംഭിച്ചത്.

'എമ്പയര്‍ സ്‌റ്റേറ്റ് ഒരു വര്‍ഷം കൊണ്ട് പണിതീര്‍ത്തുവെന്നും ഇന്നൊരു റോഡ് നിര്‍മ്മിക്കണമെങ്കില്‍ അതിന്റെ അനുവാദത്തിനായി പത്തുവര്‍ഷം കാത്തിരിക്കണമെന്നുള്ള' കണക്കുകൂട്ടലുകളില്‍ ചെറിയ മാറ്റങ്ങളും വരുത്തേണ്ടതായുണ്ട്. എമ്പയര്‍ സ്‌റ്റേറ്റ് കെട്ടിടം പണി തീര്‍ക്കാന്‍ ഒരു വര്‍ഷവും നാല്‍പ്പത്തിയഞ്ച് ദിവസവും എടുത്തു. പത്തു വര്‍ഷം ഒരു റോഡ് പണിയാന്‍ സമയമെടുക്കുന്നുവെന്ന പ്രസ്താവനയില്‍! അതിശയോക്തിയുണ്ട്. അടുത്ത കാലത്തെ ഒരു പഠനത്തില്‍നിന്നും റോഡ് പണിക്കുള്ള അനുവാദത്തിനായുള്ള സമയം നാലര വര്‍ഷം മുതല്‍ ആറര വര്‍ഷം വരെയെന്ന നിഗമനമാണുള്ളത്.

'അമേരിക്കയില്‍ ഊര്‍ജ്ജത്തിനായുള്ള യുദ്ധം അവസാനിച്ചുവെന്നും ശുദ്ധമായ കല്‍ക്കരി ഊര്‍ജ്ജത്തിലും നാം സ്വയംപര്യാപ്തി നേടിക്കഴിഞ്ഞുവെന്നും' ട്രംപ് പറഞ്ഞു. കൂടാതെ ലോകത്തിനു അമേരിക്ക ഊര്‍ജം കയറ്റുമതി ചെയ്യുന്നുണ്ടെന്നുമാണ് അവകാശപ്പെട്ടത്. ഇത് തെറ്റായ പ്രസ്താവനയാണ്. ഇന്നും അമേരിക്ക ഊര്‍ജം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അടുത്ത പത്തുകൊല്ലത്തേക്ക് അതില്‍ മാറ്റമുണ്ടാകാനും സാധ്യതയില്ല. കല്‍ക്കരിയില്‍ നിന്നുള്ള ശുദ്ധ വാതകത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഈ വ്യവസായത്തില്‍ യാതൊരു പുരോഗമനവും കാണുന്നില്ല. പ്രകൃതി വാതകം അതിലും വിലകുറഞ്ഞു കിട്ടുന്നതാണ് കാരണം.

'അമേരിക്കയില്‍ ആപ്പിള്‍ കമ്പനി 350 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കാന്‍ പോകുന്നുവെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ 20,000 ജോലിക്കാരെ നിയമിക്കുകയും ചെയ്യുമെന്നുള്ള പ്രസ്താവനയും' തെറ്റിധാരണ ജനിപ്പിക്കുന്നതാണ്.ആപ്പിള്‍കമ്പനി 350 ബില്യണ്‍ ഡോളര്‍ തുക പദ്ധതിയിട്ടിരിക്കുന്നത് അവര്‍ക്ക് ബിസിനസ്സ് തുടങ്ങാനുള്ള അടിസ്ഥാന ധനവിനിയോഗങ്ങള്‍ക്കു വേണ്ടിയാണ്. അല്ലാതെ അത് മുതല്‍മുടക്കല്ല. പ്ലാന്റിനാവശ്യമുള്ള സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും, മെഷീനുകള്‍ക്കും പണം ചെലവാക്കിയശേഷം 37 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മിച്ചം വരില്ലെന്ന് സ്റ്റാഫോര്‍ഡ് ഗ്രാഡുവേറ്റ് പ്രൊഫസര്‍ 'ചാള്‍സ് ലീ' അഭിപ്രായപ്പെട്ടിരിക്കുന്നു. ആപ്പിളിന്റെ പ്രസ്സ് റിലീസില്‍ ഇന്‍വെസ്റ്റുമെന്റിനായി മിച്ചം വരുന്ന തുക 34 ബില്യനായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

'െ്രെകസലറിന്റെ പ്രധാന പ്ലാന്റുകള്‍ മെക്‌സിക്കോയില്‍നിന്ന് മിച്ചിഗനിലേയ്ക്ക് മാറുന്നുവെന്നു' ട്രംപ് പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ അഭിപ്രായത്തില്‍ ശരിയുമുണ്ട്. തെറ്റുമുണ്ട്. െ്രെകസലര്‍ തങ്ങളുടെ മെക്‌സിക്കോയിലുള്ള ട്രക്ക് നിര്‍മാണം 2020ല്‍ മിച്ചിഗനിലേക്ക് മാറ്റും. എന്നാല്‍ മെക്‌സിക്കോയില്‍ മറ്റൊരു വാഹന നിര്‍മ്മാണമാരംഭിക്കും. അവിടെനിന്നുള്ള തൊഴില്‍ക്കാരെ മെക്‌സിക്കോയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും.

'അമേരിക്കയില്‍ മുമ്പുള്ള പ്രസിഡന്റുമാരുടെ ഭരണകാലയളവില്‍ പ്രാബല്യത്തിലിരുന്ന രാജ്യാന്തര വാണിജ്യ ഉടമ്പടികള്‍ നീതീകരിക്കാന്‍ സാധിക്കില്ലന്നും അമേരിക്കയുടെ അഭിവൃത്തിയെ തന്നെ തുരങ്കം വെച്ചിരുന്നുവെന്നും നമ്മുടെ കമ്പനികളും ജോലികളും ദേശീയ സമ്പത്തും വിദേശ രാജ്യങ്ങളില്‍ പോയി മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നുവെന്നും' ട്രംപ് പ്രസംഗത്തില്‍ ഊന്നി പറഞ്ഞിരുന്നു. 'അമേരിക്ക ആദ്യം, പിന്നെ മറ്റു രാജ്യങ്ങളെന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യവസായ ഉടമ്പടികള്‍ വിദേശ രാജ്യങ്ങളുമായി ഒപ്പു വെക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. ഉല്‍പ്പാദന മേഖലയിലെ തൊഴിലുകള്‍ കംപ്യുട്ടറിന്റെയും അതി യന്ത്രവല്‍ക്കരണക്കരണത്തിന്റെയും ആവിര്‍ഭാവത്തോടെ ഇല്ലാതായി. ചൈനയുടെ ലോക മാര്‍ക്കറ്റിലെ പ്രവേശനവും അമേരിക്കയുടെ വ്യവസായ തകര്‍ച്ചയ്ക്ക് കാരണമാക്കി.

ജെറുസലേം ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലും അമേരിക്കന്‍ എംബസി ജെറുസലേമില്‍ സ്ഥാപിക്കുന്നതിലും ട്രംപ് വാചാലനായിരുന്നു. അത്തരം ഒരു തീരുമാനത്തിന്റെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. ലോക രാഷ്ട്രങ്ങളുടെയിടയില്‍ അത് അമേരിക്കയെ ഒറ്റപ്പെടുത്താനും അതിന്റെ പേരില്‍ മിഡില്‍ ഈസ്റ്റില്‍ ഒരു യുദ്ധത്തിനു വഴി തെളിയിക്കാനും കാരണമായി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുകയെന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. നിയമപരമല്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകാരെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അതുകൊണ്ടു കരുതുന്നത്. എന്നാല്‍ മതിലു കെട്ടിയതുകൊണ്ട് അനധികൃത കുടിയേറ്റക്കാരെ തടയാന്‍ സാധിക്കില്ല. കുടിയേറ്റക്കാര്‍ കൂടുതലായും കടന്നു വരുന്നത് മതിലുകളോ വേലികളോ ഉള്ള സ്ഥലങ്ങളില്‍ നിന്നാണ്.

ടെലിവിഷന്‍ സ്റ്റാര്‍ എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് എന്നും തെളിഞ്ഞു നിന്നിരുന്നു. അതുപോലെ സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ അഡ്രസില്‍ ടെലിവിഷന്‍ ചാനലുകളില്‍ പലതും നല്ല റേറ്റിംഗ് ട്രംപിന് കൊടുത്തിട്ടുണ്ട്. 45.6 മില്യണ്‍ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്രപ്രസിദ്ധമായ ഈ പ്രസംഗം ശ്രദ്ധിച്ചുവെന്ന് അവകാശപ്പെടുന്നു. നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം അദ്ദേഹം നന്ദിയും പറഞ്ഞു. 11.7 മില്യണ്‍ ജനം ഫോക്‌സ് ന്യൂസ് ശ്രദ്ധിച്ചതും ചരിത്ര റിക്കോര്‍ഡായിരുന്നു. ടെലിവിഷന്‍ റേറ്റിംഗ് നടത്തുന്ന 'നില്‍സേന കമ്പനിയുടെ റിപ്പോര്‍ട്ട്' ട്രംപിന്റെ ഈ റേറ്റിങ്ങിനെ തിരസ്ക്കരിച്ചിരിക്കുന്നു. 1993 മുതല്‍ നെല്‍സണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള റേറ്റിങ്ങില്‍ ട്രംപിന് ആറാം സ്ഥാനമേ നല്‍കുന്നുള്ളൂ. ജോര്‍ജ് ബുഷ് 62 മില്യണ്‍ (2003) ബില് ക്ലിന്റണ്‍ 53 മില്യണ്‍ (1998) ഡബ്‌ള്യൂ ബുഷ് 51.8 മില്യണ്‍ (2002) ഒബാമ 48 മില്യണ്‍ (2010) എന്നിങ്ങനെ ചാനല്‍ റേറ്റിംഗ് പോവുന്നു. എന്നാല്‍ കേബിള്‍ വാര്‍ത്തകളുടെ ചരിത്രത്തില്‍ ട്രംപ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു.

വാചാടോപത്തോടെ ട്രംപ് തന്റെ ആലങ്കാരികമായ ഭാഷയില്‍ പറഞ്ഞു, "നമുക്കിടയിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ മാറ്റി വെക്കുക. നമുക്കു വേണ്ടത് ഐക്യമത്യമാണ്. ജനം നമ്മെ തിരഞ്ഞെടുത്തത് ജനത്തെ സേവിക്കാനാണ്." വാസ്തവത്തില്‍ ഐക്യമത്യത്തിനായുള്ള താല്പര്യം ട്രംപ് ഒരിക്കലും പ്രകടിപ്പിച്ചുട്ടുണ്ടായിരുന്നില്ല. രണ്ടായി ചിന്തിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളുടെയിടയില്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്ന പ്രശ്‌നങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഡെമോക്രറ്റുകളും റിപ്പബ്ലിക്കനും ആശയ വൈരുദ്ധ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ട്രംപിന്റെ പ്രസ്താവനയെ കയ്യടിയോടെ സ്വാഗതം ചെയ്യുകയും ഒരു പുതുദിനത്തിന്റെ തുടക്കമായും വിലയിരുത്തുകയും ചെയ്തു.

ട്രംപ് പറയുന്നു, "അമേരിക്ക എക്കാലത്തേക്കാളും ശക്തമായിരിക്കുന്നത് നാം ശക്തമായതുകൊണ്ടാണ്. ദൗര്‍ബല്യങ്ങളും തളര്‍ച്ചകളും സംഘട്ടനങ്ങളുടെ വഴികള്‍ തുറക്കും. അതുല്യമായ നമ്മുടെ ശക്തി തീര്‍ച്ചയായും നമ്മുടെ പ്രതിരോധത്തിന്റെ മുഖാന്തരമാണ്. ചൈനയെയും റക്ഷ്യയെയും നാം കൈകാര്യം ചെയ്യുന്നതും നമ്മുടെ അജയ്യമായ ശക്തിയുടെ മാനദണ്ഡത്തിലാണ്. ഇസ്‌ലാമിക്ക് സ്‌റ്റേറ്റുമായുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചത് അനുനയങ്ങളും അലംഭാവങ്ങളും ഔദാര്യങ്ങളും വിലപ്പോവില്ലെന്നായിരുന്നു. ശത്രുവിന്റെ കൈയേറ്റത്തെയും ആക്രമണങ്ങളെയും സഹികെട്ട് നമ്മുടെ ക്ഷമയെയും നശിപ്പിച്ചിരുന്നു. ശത്രു എക്കാലവും പ്രകോപനങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു."

ട്രംപിന്റെ പ്രസംഗത്തിലുടനീളം രാജ്യസ്‌നേഹവും പൈതൃകമായ കാഴ്ചപ്പാടുകളും നിറഞ്ഞിരുന്നു. രാഷ്ട്ര ശില്പികളുടെ ഐതിഹാസിക സമരങ്ങളും രാജ്യത്തിനുവേണ്ടി ബലികഴിച്ചവരെപ്പറ്റിയുള്ള ഓര്‍മ്മകളും കേള്‍വിക്കാരെ വികാരഭരിതരാക്കി.

"അമേരിക്കക്കാര്‍ ഭാവിയെപ്പറ്റി സ്വപ്നം കാണുന്നവരാണ്. ക്യാപിറ്റോളിന്റെ താഴികക്കുടത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിമ മറ്റുള്ള സ്മാരകങ്ങളോടൊപ്പം തലയുയര്‍ത്തി തന്നെ അഭിമാനപൂര്‍വം നിലകൊള്ളുന്നു. സ്വാതന്ത്ര്യത്തിന്റെ ദീപം പൊലിയാതെ അവളെ സംരക്ഷിക്കാനായി നമ്മുടെ പൂര്‍വിക തലമുറകള്‍ ജീവിക്കുകയും പൊരുതുകയും ഈ മണ്ണില്‍ മരിക്കുകയും ചെയ്തു. വാഷിംഗ്ടനും ജെഫേഴ്‌സണും ലിങ്കണും കിങ്ങും സ്മാരകങ്ങളായി ഇവിടെ നിലകൊള്ളുന്നു. യോര്‍ക്ടൗണിലെയും സറടോഗയിലെയും (Yorktown and Saratoga) വീര ആരാധ്യ പുരുഷന്മാരും യുവാക്കളായ അമേരിക്കക്കാരും നോര്‍മാന്‍ഡിയുടെ തീരത്തും അതിനുമപ്പുറവും രക്തം ചൊരിഞ്ഞിരുന്നു. മറ്റുള്ളവര്‍ പസഫിക്ക് സമുദ്രത്തിന്റെ ജലനിരപ്പില്‍ക്കൂടിയും ഏഷ്യയുടെ മീതെയുള്ള ആകാശത്തില്‍ക്കൂടിയും രാജ്യരക്ഷക്കായി യാത്ര ചെയ്തും യുദ്ധം ചെയ്തും രാജ്യത്തിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു. സ്വാതന്ത്ര്യം അവിടെ ഒന്നുകൂടി സ്മാരകമായി ഉയര്‍ന്നു നില്‍ക്കുന്നു. അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ഈ ക്യാപിറ്റോള്‍ അമേരിക്കന്‍ ജനതയുടെ ജീവിക്കുന്ന സ്മാരകമാണ്. കഴിഞ്ഞ കാലത്തിലെ വീരപുരുഷന്മാര്‍ മാത്രമല്ല അവിടെ ജീവിക്കുന്നത്. ഇന്ന് നമുക്ക് ചുറ്റുമുള്ളവരും അമേരിക്കന്‍ വഴിയേ സഞ്ചരിക്കുന്നവരും നമ്മുടെ അഭിമാനത്തെയും പ്രതീക്ഷകളെയും കാത്തുസൂക്ഷിക്കുന്നവരും ഈ സ്മാരകത്തോടോപ്പം ജീവിക്കുന്നുണ്ട്. നമ്മുടെ ജനങ്ങളുടെ സാംസ്ക്കാരിക മൂല്യങ്ങളിലും അന്തഃസത്തയിലും വിശ്വാസം പുലര്‍ത്തുകയും ദൈവത്തില്‍ പ്രത്യാശകളുള്‍ക്കൊള്ളുകയും ചെയ്താല്‍ നാം ഒരിക്കലും പരാജയപ്പെടില്ല."
പ്രസിഡന്റ് ട്രംപിന്റെ പ്രസംഗവും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Jack Daniel 2018-02-05 23:38:31
എവിടെപ്പോയി ട്രംപിന്റ് മൂഡ് താനികൾ കയ്യിൽ കിടന്ന് കാശ് രണ്ടു ദിവസം കൊണ്ട് സ്റ്റോക്ക് മാർക്കെറ്റിൽ നഷ്ടമായപ്പോഴും ഇവന്റെ ഒക്കെ (എന്റെയും ) 401 കെ  കുട്ടിച്ചോറായപ്പോൾ ബോബിയെം തൊമ്മാനേം ചാണ്ടിയേം കാണാനില്ലല്ലോ എവിടെപ്പോയി ? എവിടെങ്കിലും ബോധം കേട്ട് കിടക്കുകയായിരിക്കും. നിന്റെ പ്രസിഡണ്ടിനെ മിക്കവാറും മുള്ളർ പിടിക്കുന്ന മട്ടുണ്ട് . 

എന്റെ പൈസ മുഴുവൻ പോയി . ഞാൻ ഇപ്പോൾ വെള്ളത്തേൽ മാത്രമാണ് ജീവിക്കുന്നത് . അത് വെരി ചീപ് കള്ള് 
andrew 2018-02-06 06:18:16
Light travels faster than sound. That is why some appear to be bright until they speak.
Boby Varghese 2018-02-06 07:44:38
During the 15 months since Trump got elected, the stock market moved up 47%. We were expecting a correction any time. The long-awaited correction started last week So far the market went down 8.6%, A normal correction is 20-25%. So put on your seat belt. When the correction is over we will get beautiful opportunities to buy good stocks like Intel ,Micron, Cisco etc etc. If any one thinks that the market will move straight line up, he should not be in the market. Keep your money in your mattress.
Christian 2018-02-06 14:11:46
Evangelical leader Gloria Copeland, a member of President Trump’s religious advisory board, told followers in a newly released video there is no such thing as a “flu season” and to reject warnings that “everybody's getting the flu,” saying that Jesus already gave believers the only flu shot they need.
just keep saying i wont get flue, i wont get flue
ചൂടന്‍ വാര്‍ത്തകള്‍ 2018-02-06 15:02:59

According to the Director of the CIA, Russia’s influence activities continue in the U.S. I just sent a letter to Secretary Mattis, urging the Pentagon to take steps necessary to prepare for and engage Russian attempts to influence our upcoming elections in November.

Chief of staff Kelly suggests undocumented immigrants who didn't sign up for DACA were 'too afraid' or 'too lazy'

How dare you lecture us about treason. This is not a dictatorship. It's a democracy and we do not have to stand for a reality show host masquerading as President of the United States." Rep Jeffries

President Trump on immigration: “If we don’t get rid of these loopholes... let’s have a shutdown, we’ll do a shutdown, and it's worth it for our country. I’d love to see a shutdown if we don’t get this stuff taken care of.”

 

Hitler on the rise? from FB 2018-02-06 15:32:36

In the 1930s, there was a right wing and left wing in Germany. Hitler had no power. Then Hitler showed his face... But he could never win, right? And if he did, it would just wake everyone up to do better next time, right?

That's not what happened. Instead, the left wing parties started fighting each other. The extreme right supported Hitler. And the moderate right said, "Well, Hitler is a piece of shit, but he'll give us some of the things we want."

And then the Holocaust happened.

I'm not saying Trump will commit genocide. I'm saying that, in the first seven months of his presidency, he killed more innocent civilians overseas that PRESIDENT Obama did in eight years.

It's time to fix this. I get it. The left has so many different ideas, and we think our people are better than the "other left".

But that's how Hitlers come into power. Let's do something about this. If Bernie gets the nomination in a couple years, he has my vote.

But if a moderate Democrat does, they should also have yours. This isn't about "let's go all in and if we lose, burn down the table."

Serious shit is happening right now. And as history has shown, if you don't do what's right and ignore your desire to seem morally superior... We're all fucked.

TRUTH FINDER 2018-02-06 16:13:18

Walmart confirmed 1000 layoffs in CA.

Russia’s puppet calls Democrats ‘traitors’, ‘’ Those who choose not to stand or applaud are guilty of treason- rump to Democrats.

We don’t live in a dictatorship or monarchy. Sen. Tammy Duckworth, an Army veteran who lost her legs while serving in Iraq, after Trump called Democrats "treasonous" for not clapping during his State of the Union speech

If you are innocent, why are you running away from Muller ? Only mob takes the 5th.

The stock market just noticed that an unstable lunatic is president of the United States.

Bill Nelson, Senator, FL 2018-02-06 19:38:52
Russian attempts to influence our elections are attacks on the very foundation of our Democracy. This is not a partisan issue. It can happen to both sides. The Russians are trying to divide us and undermine faith in our Democracy. The U.S. must do more to deter these attacks.
Anthappan 2018-02-06 19:55:49
Most of the dictators around the world project their military power. We can see this very often in North Korea and now Trump wants the same 
Trump’s interest in having a large-scale military parade now is likely to receive a mixed reception, especially among those who are concerned about nationalism, militarism or the president’s past praise for authoritarian leaders. The tradition stretches back centuries, but has been typically been tied to the conclusion of wars.
Mariamma Surendran 2018-02-06 22:42:59
കുറെ അവന്മാര് ഊതി പെരുപ്പിച്ചോണ്ടു നടപ്പുണ്ട് .  നോക്ക് ട്രംപിന്റെ കൂട്ടുകാരന്റെ ഗതി .  എന്നോണോ ട്രൂമ്പ് രാജി വയ്ക്കുന്നത് 

Steve Wynn, "great friend" of Donald Trump and billionaire casino mogul, allegedly had a pattern of sexual assault, abuse and rape, according to a Wall Street Journal report on Friday.

The Wall Street Journal describes a manicurist who, in 2005, left an appointment in Wynn’s office sobbing. She allegedly told multiple people that Wynn pressured her to remove her clothes and lie on his massage table in his office. According to the Journal, she told Wynn she didn’t want to have sex, but ultimately, he convinced her to do so against her will.

Related: Trump sexual assault allegations: These are the women whose stories have not brought down the president
Dan Rather 2018-02-07 09:50:11

I see the deep toxicity in our national discussion over immigration... and I am pained.

I see the scapegoating of the "other"... and I recognize the dark echoes of history.

I see complicated issues being reduced to irresponsible sloganeering and applause lines to feed a fervent mob... and I know this is the opposite of leadership, it is demagoguery.

And yet, I also know that in the American story we have been here before. The fires of bigotry can burn bright and they can do great damage. But in the end, our national destiny has been to follow a path towards justice, despite the detours.-cont.

Observer 2018-02-07 17:40:22
U.S. official in charge of protecting American elections from hacking tells NBC News that Russians successfully penetrated voter registration rolls of several U.S. states prior to 2016 presidential election.
Hot News 2018-02-07 05:56:02

  ഇപ്പോള്‍ കിട്ടിയ വാര്‍ത്തകള്‍

·         എന്‍റെ അപ്പന്‍ വര്‍ഗീയ വാദി അല്ല, റാപ്പ്കാര്‍, കറുത്തവര്‍ ഒക്കെ കൂടെ നിന്ന് ഫോടോ എടുത്തു.

·         പെന്‍സില്‍വാനിയ സുപ്രീംകോടതി ജഡ്ഗ്ജിയെ ഇമ്പീച് ചെയും എന്ന് റിപ്ലബ്ലികക്ക്ന്‍,

·         വിസ്കൊന്സിനില്‍ സെനെറ്റ് തിരഞ്ഞെടുപ്പ് നടത്താന്‍ വിമുഖത ,കാരണം റിപ്ലബ്ലികാന്‍ തോക്കും എന്ന ഭയം.

·         എതിരാളികളെ രാജ്യ ദ്രോഹികള്‍ എന്നും, FBIയെ പരിഹസിച്ചു എങ്കിലും റിപ്ലബ്ലികാന്‍ മൌനം പാലിക്കുന്നു.

·         ഒരിക്കലും ഉയര്‍ത് വരാതെ റിപ്ലബ്ലികാന്‍ പാര്‍ടി മരിക്കുന്നു എന്ന് പണ്ഡിതര്‍

·         എതിര്‍ രാജ്യംവുമായി കൂട്ട് ചേര്‍ന്ന് പ്രസിഡന്റ്‌ എലെക്സന്‍ അട്ടിമറിച്ച  ട്രുംപുടിന്‍ സംഗം രാജി വെക്കണം, രാജ്യ ദ്രോഹത്തിന് ജയലില്‍ അടക്കണം.

·         കൊറിയയിലെ വട്ടന്‍ കാണിക്കുന്നതുപോലെ തനിക്കും വലിയ മിലട്ടറി പരേഡ് വേണം എന്ന് ട്രുംപന്‍, മുള്ളര്‍ ടീം അറസ്റ്റുചെയ്തു കഴിഞ്ഞാല്‍ വലിയ പരേഡ് തരാം എന്ന് പൊതുജനം.

·         ഡെമോക്രാറ്റസ് കൊടുത്ത 10 പേജ് ഉള്ള മെമ്മോ വായിച്ചു മനസ്സില്‍ ആക്കാന്‍ കഴിവ് ഇല്ല. അതിന്‍ ചുരുക്കം കെല്ലി പറഞ്ഞു കൊടുക്കും. 

Truth seeker 2018-02-07 06:29:19
The Christian support of President Trump is plentiful. But many Christians have been giving multiple passes to the president. He has been married three times, has had many accusations of sexual harassment and doesn’t hold back on swear words. Do you believe President Trump is getting a pass from many Christians? Is there a specific aspect of the president that bothers you?
Patriot 2018-02-07 06:31:53

Someone needs to put an end to this now, and I don't even care if it's Mueller or not.

"Donald Trump has ordered the Pentagon to plan a military parade that would see soldiers marching and tanks rolling down the streets of Washington."


breaking news 2018-02-08 17:40:34

In a video released today, leading Russian opposition figure Alexey Navalny alleged that a former Trump campaign aide “transmitted” information to the Kremlin. The conduit: Russian aluminum magnate Oleg Deripaska, who is known to be part of Vladimir Putin’s inner circle.

Paul Manafort worked with Deripaska for many years before joining the Trump campaign, and was under FBI investigation as early as 2014. In 2016, while working as Trump’s campaign manager, Manafort reportedly offered (paywall) to brief Deripaska on the Trump campaign.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക