Image

ഇ -മലയാളി ചര്‍ച്ചാവേദി - എന്തുകൊണ്ട് ഞാനൊരു ഹിന്ദു/കൃസ്ത്യന്‍/ മുസ്ലിം?

Published on 04 February, 2018
ഇ -മലയാളി ചര്‍ച്ചാവേദി - എന്തുകൊണ്ട് ഞാനൊരു ഹിന്ദു/കൃസ്ത്യന്‍/ മുസ്ലിം?
എല്ലാവര്‍ക്കും സ്വാഗതം

''എന്തുകൊണ്ട് ഞാനൊരു ഹിന്ദു/കൃസ്ത്യന്‍/മുസ്ലിം?

പ്രവാസഭൂമിയിലെ വ്യത്യസ്ഥ മതവിശ്വാസികള്‍ തമ്മില്‍ പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. മതത്തിന്റെ കാര്യത്തിലാകുമ്പോള്‍ അത് സ്പര്‍ദ്ധയിലേക്കും വൈരാഗ്യത്തിലേക്ക് എത്തിച്ചേരുക സാധാരണയാണ്. മതകാര്യങ്ങളിലുള്ള അറിവിന്റെ വ്യതിയാനങ്ങളാണ് എതിര്‍പ്പിലും വാശിയിലും കാര്യങ്ങള്‍ എത്തിക്കുന്നത്.
ഇ_ മലയാളി ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിക്കുന്നു.

 ഓരോ വിഷയത്തെക്കുറിച്ച് ഒരാള്‍ ഒരു ലേഖനം സമര്‍പ്പിക്കുകയും വായനക്കാര്‍ക്ക് അതേക്കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ലേഖനത്തിനു താഴെ കമന്റ് കോളത്തില്‍ എഴുതുകയോ ഒരു ലേഖനമായി അയച്ച് തരുകയോ ചെയ്യാം. ഓരോ മതവിശ്വാസികള്‍ക്കും അവരുടെ മതങ്ങളില്‍ നിന്നുള്ള തത്വങ്ങളെക്കുറിച്ച് എഴുതി ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം. മറ്റുള്ളവരുടെ മതവികാരങ്ങളെ വൃണപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിക്കുന്നതല്ല.

ചര്‍ച്ചയില്‍ നിങ്ങളുടെ പങ്കാളിത്വവും സഹകരണവും പ്രതീക്ഷിക്കുന്നു. അറിവുകള്‍ പങ്കു വയ്ക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക എന്നിവയാണ് പ്രധാനമായി ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഴിവതും പങ്കെടുക്കുന്നവര്‍ അവരുടെ സ്വന്തം പേരില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഇ_മലയാളി പത്രാധിപസമിതി 
Join WhatsApp News
V. George 2018-02-05 07:39:59
Gurur Brahma, Gurur Vishnu, Gurur Deva Maheswara, Gurureva Parambrahma Tasmai Shri Gurave Namaha." Father like you and me are one I want all these people to be one in us" was the mission and vision of Jesus. For Jesus 'Spirit is God.' God the Spirit cannot be comprehended fully with human brain, mind or intellect. Jesus was Guru for the twelve disciples. Because of his teachings and life, I consider Jesus as my Supreme Guru and therefore he is my light, way and God.
Jesus never said he is the incarnation of Jewish god Jehovah. He never asked anyone to worship him as God. He called "Spirit" as Father. Jesus taught "He that hearth my word, and believed on him that sent me, hath everlasting life, and shall not come in to condemnation." Jesus did not say believe him as God. 
Jesus said "Hear my word and believe on him that sent me (Spirit-Father) as God.
This is the truth in the Bible. There is no heaven and hell. There is only Spirit. We live in Spirit.
Follow Jesus, live like Jesus, act like Jesus. He is your way, light, life and above all Real Guru. Read Bible. Go to church for socialization. Spend your money wisely and help the poor. 
truth and justice 2018-02-05 08:47:02
Dear friends, no religion will take you to any destination. As always state there is a superior Authority that is God only three letters and He is incharge over you. Trust Him Call upon His name and His beloved son Jesus to the world to redeem the mankind from their sinful conditions and only He can give your life back to you and eternal life in heaven.Amen
Philip 2018-02-05 09:17:38
എന്റെ മാതാപിതാക്കൾ കൃസ്ത്യാനികൾ ആയതുകൊണ്ട് ഞാനും അങ്ങിനെ കൃസ്ത്യാനി ആയി.  കൃസ്തുവിനെ അറിയുവാൻ ഇടയായി. എന്നാൽ ഇന്ന് കൃസ്ത്യാനികളിൽ ഭൂരിഭാഗത്തിന്റെയും കൂടെ കൃസ്തു ഇല്ല. ഇന്ന് ഇവർക്ക് ആത്മീയത പലതിനും മറ ആണ്. അവരുടെ അടിസ്ഥാന പ്രമാണം ആയ ബൈബിളിനെ കുറിച്ച് ഇവരുടെ അറിവും അനുഭവവും പരിമിതം. ഇവർക്ക് ദേവാലയങ്ങൾ പൊങ്ങച്ചം (വാഹനം, ആഭരണം, വസ്ത്രം) കാണിക്കുവാനുള്ള വേദി , പേര്, ഫോട്ടോ , പദവി കാണിക്കുവാനുള്ള രംഗം , പിന്നെ തന്റെ അശ്‌ളീല സ്വഭാവം മുതലെടുക്കുവാനുള്ള ഒരു മറ , എല്ലാം ആണ്. മത നേതാക്കന്മാർക്കും പുരഹിതന്മാർക്കും ഇത് തന്നെ ഉദ്ദേശം . ഇവർക്ക്പിന്നെ കാശും ഉണ്ടാക്കാം. പിന്നെ ഫോട്ടോ വിദക്തർ , ഫോട്ടോ പ്രിയർ, സ്ത്രീ ലംബടന്മാർ ഫേസ്ബുക് വീരന്മാർ (അച്ചായന്മാരും, കൊച്ചമ്മ മാരും) കള്ള് കുടിയന്മാർ ഇവർക്കും ഏറ്റവും പറ്റിയ സ്ഥലം. ഇതിൽ സ്ത്രീ വിഷയമായി ബലഹീനത ഉള്ളവർ ഭയങ്കര സഹായ മനസ്കർ ആണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് ഇവർ എന്ത് സഹായവും ചെയ്യും. മറ്റു മതങ്ങളെ കുറിച്ച്  അറി  വില്ലാത്തതിനാൽ ഒന്നും പറയുന്നില്ല... കര്ത്താവ് വരുമ്പോൾ വീണ്ടും ചാട്ടവാർ എടുക്കും ഉറപ്പു ... സിംഹാസനങ്ങളിൽ ഇരിക്കുന്നവർ കസേര നഷ്ടപെടുമെങ്കിൽ വീടും ക്രൂശിക്കും,. 
ജോർജ് വി 2018-02-05 13:00:37
കേരളത്തിൽ നില നിന്ന ജാതി വ്യവസ്ഥ അല്ലെങ്കിൽ പട്ടിണി കാരണം ആയിരിക്കാം എൻറെ മുത്ത് മുത്തച്ഛൻ മതം മാറി ക്രിസ്ത്യാനി ആയതു. അക്കാലത്തു ക്രിസ്ത്യാനിക്ക് ഉയർന്ന ജാതിക്കാരോട് തീണ്ടൽ ഇല്ലായിരുന്നു. മതം മാറിയതോടെ എൻറെ മുതു മുത്തശ്ശിക്ക് മുലക്കരം കൊടുക്കാതെ കഴിയാനും പറ്റി. അല്ലാതെ ക്രിസ്തു മതത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി പള്ളിക്കൂടം കാണാത്ത മുതു മുത്തച്ഛൻ മാർഗം കൂടാൻ ഒരു സാധ്യതയും കാണുന്നില്ല. എൻറെ അപ്പനും അമ്മയും ക്രിസ്ത്യാനി ആയതു കൊണ്ട് ഞാനും ക്രിസ്ത്യാനി ആയി. 
എൻറെ അപ്പൂപ്പന്മാർ നമ്പൂരി മാർഗം കൂടിയതാവാൻ സാധ്യത ഇല്ല. കാരണം അക്കാലത്തെ ബ്രഹ്‌മണർ പഠിച്ചവർ ആയിരുന്നു. അവർ ഒരു ഉയർന്ന ജാതി ഉപേക്ഷിച്ചു പാതിരി പറയുന്നത് കേൾക്കാൻ സാധ്യത കുറവാണ്. ഞങ്ങൾ ഒന്നാന്തരം തണ്ടാന്മാർ (ഈഴവർ) ആയിരുന്നു എന്നാണു എന്റെ ഒരു അനുമാനം. കാരണം എന്റെ അപ്പന് പന ചെത്തി കള്ളു എടുക്കാൻ അറിയാമാറിയിരുന്നു (അത് നിയമ വിരുദ്ധം ആയതുകൊണ്ട് രാത്രിയിൽ ആ പണി ചെയ്തു പോന്നത്) പോർട്ടുഗീസുകാർ നിർബന്ധ മത പരിവർത്തനം നടത്തിയ പോലെ കേരളത്തിൽ നടന്നതായി എങ്ങും വായിച്ചിട്ടില്ല.  ഇത് പൂർണമായും ശരി ആവണമെന്നില്ല. വിയോജിക്കാം.
non-christian 2018-02-05 13:59:37

Why i am not a Christian

The Nativity Scene depicted on the Temple of Luxor (1,500 B.C)

Inscribed about 3,500 years ago on the walls of the Temple at Luxor were images of the Annunciation, Immaculate Conception, Birth and Adoration of Horus, with Thoth announcing to the Virgin Isis that she will conceive Horus; with Kneph, the “Holy Ghost,” impregnating the virgin; and with the infant being attended by three kings, or magi, bearing gifts.

* The first scene depicts a group of angels on a cloud making the annunciation of the coming of the Messiah King to a band of shepherds in the fields

* The second represents a single angel announcing to a young maiden that she is to be the mother of the awaited Messiah.

* A third pictures the Nativity scene, with the two animals, the ox and the ass, present.

* And the fourth shows three Magi kneeling before a babe and offering gifts, at a date as early as 1700 B.C.

No jaathi 2018-02-05 20:13:57
ക്രിസ്ത്യാനികള്‍ നെരഠെ ഈഴവര്‍ ആയിരുന്നു എന്നു സ്ഥാപിക്കാന്‍ ജോര്‍ജ് വി എന്ന കപട നാമ ധാരിക്കു നിര്‍ബന്ധം. ക്രിസ്ത്യാനി ഉയര്‍ന്ന ജാതിക്കാര്‍ ആയിരുന്നു എന്ന് അംഗീകരിക്കാന്‍ വിഷമം. അപ്പോള്‍ മുസ്ലിംകളോ? അവരും ഈഴവരായിരുന്നോ?
എന്തായാലും എല്ലാ ക്രിസ്ത്യാനിയും നമ്പുതിരി ആവാന്‍ വഴിയില്ല. എല്ലാ ജാതിയും ക്രിസ്ത്യാനികളിലുണ്ട്. പണ്ട് ഉയര്‍ന്ന ജാതിക്കാരില്‍ ചിലര്‍ ക്രിസ്ത്യാനി ആകുന്ന പതിവും ഉണ്ടായിരുന്നു. സംവിധായകന്‍ ബ്ലെസിയുടെ കുടുംബത്തെപറ്റി അങ്ങനെ പറയുന്നു. 

GEORGE V 2018-02-05 21:00:06
നോ ജാതി, എന്നെ കപട നാമധാരി എന്ന് വിളിക്കുന്നത് എന്തിനു. രണ്ടു കാലിലും കയ്യിലും മന്ത് ഉള്ളവൻ ആണ് മന്തിന്റെ വാക്സിൻ എടുത്തവനെ മന്താ മന്താ എന്ന് വിളിക്കുന്നത്.      ജോർജ് വി എന്ന എന്റെ ഇമെയിൽ വിലാസം ഇമലയാളിയിൽ ചോദിച്ചാൽ കിട്ടും. എന്നിട്ടു താങ്കൾ എന്നോട് ചോദിക്കു അപ്പൊ തരാം എന്റെ സോഷ്യൽ സെക്യൂരിറ്റി, ഫോൺ നമ്പർ തുടങ്ങിയവ.    ഞാൻ എന്റെ പൂർവികർ ഈഴവർ ആയിരിക്കാം എന്നെ പറഞ്ഞുള്ളു. താങ്കളെ പോലുള്ളവരുടെ കാര്യം എനിക്ക് അറിയില്ല ചോട്ടാ.  
JOHNY 2018-02-05 21:41:33
ഈ മലയാളി ഇത്രത്തോളം അധഃപതിക്കണമോ? മസ്തിഷ്ക്കം പുരോഹിതർക്ക് അടിയറവെച്ച കുറെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരി എറിഞ്ഞു സായൂജ്യം അടയും എന്നല്ലാതെ ഈ വിഷയത്തിന് എന്തെങ്കിലും കാലിക പ്രാധാന്യം ഉണ്ടെന്നു കരുതുന്നില്ല. തെറ്റാണെങ്കിൽ ക്ഷമിക്കുക 
വ്യാജവേന്ദ്രൻ 2018-02-05 23:16:45
ജോണി എന്തിനാണ് കോപിഷ്ടനാകുന്നത് . മതത്തെ ഒഴിവാക്കി ഒരു രാഷ്ട്രങ്ങൾക്കും ജീവിക്കാൻ ആവില്ല .  പിന്നാണ് ഈ -മലയാളി .  ഭക്തന്മാരെ ശരിക്ക് ഇളക്കി അവന്റെയൊക്കെ അടിവയറ്റിൽ അടിഞ്ഞുകൂടി കിടക്കുന്ന വിഷം പുറത്തെടുക്കാൻ ഈശ്വരൻ ഭൂമിയിലേക്ക് അയച്ചിരുന്ന ദൂത്രന്മാരാണ് നിങ്ങളും ഞാനും അടങ്ങുന്ന   വ്യാജന്മാർ . അതുകൊണ്ട് നിരുത്സാഹപ്പെടരുത് .  പടച്ചട്ട ധരിക്കുക പടക്കോപ്പുകൾ എടുക്കുക ബ്യുഗിളിന്റെ ശബ്ദം കേൾക്കുമ്പോൾ ജോണി ജോണി വാൾക്കർ അടിച്ചു വായിൽ നീ തീ തുപ്പുക . അത് ചെന്ന് ഇവനെ ഓക്കെ പൊരിച്ച് ശുദ്ധീകരിക്കട്ടെ - ജോണി കുട്ടന് എന്റെ എല്ലാ ആശംസകളും 
ഡിങ്കോയിസ്റ്റു 2018-02-06 10:52:17
എന്ത് കൊണ്ട് ഞാൻ ഒരു ഡിങ്ക മത വിശ്വസ്‌സിയായി. ഡിങ്ക ഭഗവാൻ മനുഷ്യനെ പേടിപ്പിക്കുന്നില്ല, കരുണാമയൻ ആണ്, തന്നെ ദിവസ്സവും ഏഴു നേരം പുകഴ്ത്തിയില്ലെങ്കിൽ യാതൊരു പരിഭവവും ഇല്ല. സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ എന്ന് ആണ് സത്യം. തന്റെ പേരിൽ മന്ദിരങ്ങൾ ഉണ്ടാക്കാൻ പറയുന്നില്ല. പണം അദ്ദേഹത്തിന് വേണ്ടേ വേണ്ട. തടിച്ച കളയേയോ മറ്റു പാവം മൃഗങ്ങളെയോ ബലി ആയി നൽകുന്നത് ഇഷ്ടമേ അല്ല. മറ്റുള്ളവരെ കാണിക്കാൻ ഉപവാസം തീരെ പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റു മതക്കാരെ നിർബന്ധിച്ചു തന്റെ മതത്തിൽ ചേർക്കാൻ പറയുന്നില്ല. വിരോധമില്ലെങ്കിൽ പറമ്പിൽ കുറച്ചു കപ്പ നടുക. അതാണ് ഡിങ്ക ഭഗവാന്റെ അനുഗ്രഹം കിട്ടാൻ ഉള്ള ഏക മാർഗം. അങ്ങനെ ഞാൻ നോക്കിയിട്ടു ഒരു ഡിങ്ക വിശ്വാസി ആയതിൽ അഭിമാനം കൊള്ളുന്നു. സൗകര്യം ഉള്ളവർ മാത്രം ഡിങ്കനെ അന്വേഷിക്കുക. അല്ലെങ്കിൽ പുരോഹിതരുടെ അടിമകൾ ആയി ജീവിക്കുക 
V.George 2018-02-06 07:18:40
Persons who don't have the backbone to publish their name should stay out from this discussion. This is an eye opening endeavor taken by emalayalee. Let real men and woman present their views about religion and belief system. Please stay away from accusing each other. Present your own thoughts and beliefs. 
My upbringing is from a Christian background. I question every story learned at the Sunday School and conventions. I cannot blindly believe those stories. I hope more and more people (who don't shy to say their names) will come forward with their logical explanations of heaven, hell, life after death, god persons, traditions etc. Lot of our brothers and sisters live in ignorance and darkness. EMalayalee can atleast light a candle and show them rays of light.

Alex Kaniyanparambil [ FB Post] 2018-02-06 19:12:43

എന്റെ മതവൈര്യം (നാലാംഭാഗം)

മതങ്ങളും ലൈംഗികതയും..

“കത്തോലിക്കാവൈദികന്‍ ഒരു മനുഷ്യനെപ്പറ്റി ‘അയാള്‍ അസന്മാര്ഗി (immoral) ആണെന്നു’ പറയുന്നുവെങ്കില്‍ ശ്രോതാക്കള്ക്കു തീര്ച്ചയാക്കാം – അയാള്‍ എന്തോ ലൈംഗികകുറ്റം ചെയ്തുവെന്ന്. കാരണം ‘മൊറാലിറ്റി’ മുഴുവന്‍ അവര്‍ ഒരൊറ്റ കുടുക്കയിലാക്കി ഗുഹ്യസ്ഥാനത്തു തൂക്കിയിട്ടിരിക്കുകയാണ്! കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍; കത്തനാരുടെ കണ്ണ് ഗുഹ്യക്കുടുക്കയില്‍. ഹീനമായവിധം അപവാദങ്ങള്‍ പരത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതുപോലും ‘ഇമ്മോറല്‍’ അല്ല!

ഫാ ജെയിംസ്‌ ഗുരുദാസ് എന്ന കര്‍മ്മലീത്താ വൈദികന്‍ തന്റെ 'മോചനകാഹളം" എന്ന കവിതാസമാഹാരത്തിനു വേണ്ടി എഴുതിയ ആമുഖത്തില്‍ നിന്നാണ് മുകളില്‍ കുറിച്ചത് ഉദ്ധരിച്ചിരിക്കുന്നത്.

ഇന്നലെ ബിബിസിയില്‍ കണ്ട ഡോകുമെന്ററിയില്‍ ഹെന്റി എട്ടാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ സന്ന്യാസാശ്രമങ്ങള്‍ (Monastery) ഇല്ലാതാക്കിയതിനെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഗ്ലോസ്റ്റര്‍ഷയറിലെ Hailes Abbey എന്ന Catholic Monastery-യെക്കുറിച്ച് പരാമര്‍ശിക്കുന്നതു കേട്ടു.

Hailes Abbey ഒരു വന്‍ തീര്‍ഥാടനകേന്ദ്രമായിരുന്നു. അത് തീര്‍ഥാടനകേന്ദ്രമാകാന്‍ കാരണം അവിടെയുണ്ടായിരുന്ന യേശുവിന്റെ രക്തമായിരുന്നു. കുരിശുമരണസമയത്ത് യേശുവിന്റെ ദേഹത്തുനിന്നും വീണ രക്തത്തിന്റെ ഏതാനും തുള്ളികള്‍ വളരെ ഭദ്രമായി അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു പറഞ്ഞുപരത്തിയിരുന്നത്. തീര്‍ഥാടകര്‍ക്ക് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?

ആശ്രമം ഇടിച്ചുനിരത്തിയതിനു ശേഷം മേല്പറഞ്ഞ രക്തതുള്ളികള്‍ അന്ന് ലഭ്യമായിരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു പരിശോധിച്ചു. പരിശോധനാഫലം രസകരമാണ് - തേനില്‍ കുങ്കുമപ്പൊടി ചേര്‍ത്തുണ്ടാക്കിയ ദ്രാവകമായിരുന്നു അത്!

ഇത്തരം കൊടുംചതി മിക്ക മതങ്ങളും കാലാകാലങ്ങളായി ചെയ്തുവരുന്നു. പക്ഷെ, അവര്‍ക്കിതൊന്നും ഇമ്മോറലല്ല. പക്ഷെ, ഒരു യുവതിയും യുവാവും വിവാഹം കഴിക്കുന്നതിനു മുമ്പ് തൊട്ടുരുമ്മിയിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുന്നു.

ക്രിസ്ത്യാനി ഒരു പടികൂടി മുന്നില്‍ പോയി - ആസക്തിയോടെ ഒരുവളെ നോക്കിയാല്‍ മതി - പാപമായി; കൊടുംപാപം.

ജന്തുലോകം നിലനില്‍ക്കുന്നത് ആണിനും പെണ്ണിനും പരസ്പരം തോന്നുന്ന ആകര്ഷണത്തിലൂടെയാണ്. ആ ആകര്‍ഷണമാണ് അവരെ രമിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലൈംഗികവേഴ്ച ഏറ്റവും ആസ്വാദ്യകരമാക്കി പ്രകൃതി രൂപപ്പെടുത്തിയതും വംശം നിലനില്‍ക്കുന്നതിനു വേണ്ടിയാണ്.

മനുഷ്യന്റെ കാര്യമെടുത്താല്‍ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന രണ്ടേരണ്ടു Human activity-കളെ ഉള്ളുവെന്നു കേട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കലും ലൈംഗികവേഴ്ചയും.

പക്ഷെ, പൌലോസ് സാറിന്റെ അഭിപ്രായത്തില്‍ "സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷനു നല്ലത്!"

മാനവസംസ്ക്കാരവും സിവില്‍ നിയമങ്ങളും കാലത്തിനനുസരിച്ച് ഭേദഗതികള്‍ നടപ്പില്‍വരുത്തി. മതങ്ങള്‍ ഇന്നും അന്ധകാരയുഗത്തില്‍തന്നെ.

നാണക്കേടുകൊണ്ട് ഇപ്പോള്‍ പുറമേ പറയാറില്ലെങ്കിലും ക്രിസ്ത്യന്‍ പ്രബോധനങ്ങളനുസരിച്ച് സന്താനലബ്ദിയ്ക്കുവേണ്ടിയല്ലാത്ത ഏതൊരു ലൈംഗികബന്ധവും പാപമാണ്.

കാട്ടാളന്മാര്‍!

വിവരക്കേടുകൊണ്ടാണ് ഇത്തരം അസംബന്ധങ്ങള്‍ പുലമ്പുന്നതെന്ന് ആരെങ്കിലും ധരിച്ചാല്‍, അവര്‍ക്കു തെറ്റി. ഇതിന്റെ പിന്നില്‍ വളരെ കൃത്യമായ അജണ്ടകളുണ്ട്.

ഫ്രോയിഡ് ഒക്കെ ജനിക്കുന്നതിനും വളരെ മുമ്പേതന്നെ പുരോഹിതര്‍ മനശാസ്ത്രം നല്ലവണ്ണം മനസിലാക്കിയിരുന്നു. ജനങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിലൂടെയും അവരുടെ എല്ലാ രഹസ്യങ്ങളും മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചതുകൊണ്ടുമാണ് അവര്‍ മനശാസ്ത്രവിദഗ്ദര്‍ ആയത്.

ലൈംഗികവികാരം എത്ര ശക്തമാണെന്ന് അവര്‍ക്ക് നന്നായി അറിയാം. അവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും അതൊന്നും അനുസരിക്കാനാവില്ല എന്നും അവര്‍ മനസിലാക്കി. യാതൊരു ദയയും മയവുമില്ലാതെ കടുകടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി.

നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വയ്യാതെ ജനം കഷ്ടപ്പെട്ടു. വളരെ ചുരുക്കംപേര്‍ അതിനെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞു. കുറെപ്പേര്‍ക്ക് ഭ്രാന്തായി, അവരുടെ മാനസികനില തകര്‍ന്നു. സിംഹഭൂരിപക്ഷവും കുറ്റബോധത്തില്‍ നീറിനീറി ജീവിച്ചു.

ഭൂരിപക്ഷം അനുഭവിച്ച ആ കുറ്റബോധമാണ് പുരോഹിതവര്‍ഗത്തെ ആഡംബരജീവിതം നയിക്കാന്‍ സഹായിച്ചത്. കാരണം കുറ്റബോധം കുരയാനായി അവര്‍ പുരോഹിതര്‍ക്ക് ധനം നല്‍കി. അതോടെ പാപത്തിനു കുറെയൊക്കെ പരിഹാരമാകുമെന്ന് അവര്‍ പറയാതെ പറഞ്ഞു.

ഇക്കാര്യത്തില്‍ കുറെയൊക്കെ യാഥാര്‍ഥ്യബോധമുണ്ടായിരുന്നത് ഹിന്ദുമതത്തിനായിരുന്നു. പക്ഷെ, ഇന്ത്യയില്‍ കോളണിവാഴ്ചയ്ക്കുശേഷം അവരും വിക്ടോറിയന്‍ സദാചാരം മാതൃകയാക്കി.

ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്നു നാം കാണുന്ന സദാചാരപോലീസുകാര്‍.

മനുഷ്യനെ ലൈംഗികതയുടെ പേരില്‍ കുറ്റബോധത്തില്‍ നിലനിര്‍ത്തി, അവന് ലൈംഗികത നേരെചൊവ്വേ ആസ്വദിക്കാന്‍ വയ്യാത്തനിലയുണ്ടാക്കിയപ്പോഴും പുരോഹിതവര്‍ഗം ഇപ്പറഞ്ഞ സുഖമെല്ലാം ആസ്വദിച്ചുപോന്നു.

ബാലികാബാലന്മാരെ അവര്‍ ഇതിനായി പണ്ടുമുതലേ ഉപയോഗിച്ചുപോന്നു. ഇന്നു പുറത്തുവരുന്ന കഥകള്‍ മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രം.

ലൈംഗികവിഷയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മതങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തിലാവും. അതുകൊണ്ടുതന്നെ അവര്‍ അതിനു മുതിരുകയില്ല.

കാലഹരണപ്പെട്ട, മനുഷ്യപ്രകൃതിയ്ക്ക് ചേരാത്ത നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മതങ്ങളില്‍ എനിക്ക് താല്പര്യമില്ല.

വേണ്ട, എനിക്ക് മതങ്ങള്‍ തരുന്ന സുഖദുഃഖങ്ങള്‍ വേണ്ടേ വേണ്ട.

തുടക്കത്തില്‍ കുറിച്ച ഗുരുദാസച്ചന്റെ ആമുഖത്തില്‍ നിന്നും മറ്റൊരു ഖണ്ഡിക ഉദ്ധരിച്ച് ഇതാവസാനിപ്പിക്കുന്നു..

“ദൈവം മനുഷ്യനു നല്കിയിരിക്കുന്ന വിശിഷ്ഠദാനങ്ങളായ ലൈംഗിക വികാരങ്ങളും വിചാരങ്ങളും ‘അശുദ്ധപാപം’ ആണെന്ന കുറ്റബോധം നിമിത്തം മനസ്സു നീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രത്യേകിച്ച് യുവതീയുവാക്കള്‍, അനേകരില്ലേ? ആരാണവര്ക്ക് നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്? ലൈംഗിക വിചാരം പോലും അതില്ത്തന്നെ മാരകപാപമാണെന്നും അറിവിന്റെയോ സമ്മതത്തിന്റെയോ അപൂര്ണ്ണത നിമിത്തമേ അതു ലഘുപാപമാകുകയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ എഴുതിവച്ച ആഡല്മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്ഗ്ഗശാസ്ത്രന്ജരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേയ്ക്കു ഛര്ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ?”

( a Facebook post by Sri Alex Kanoyanparambil
Anthappan 2018-02-06 20:24:40

God history-compiled by Anthappan 

The word God was used to represent Greek Theos, Latin Deus in Bible translations, first in the Gothic translation of the New Testament by Ulfilas. For the etymology of deus, see *dyēus. Greek "θεός " (theos) means god in English.

A brief Wikipedia search on the origin of the word 'god' reveals the following: The earliest written form of the Germanic word god comes from the 6th century Christian Codex Argenteus. The English word itself is derived from the Proto-Germanic * ǥuđan.

YHWH is called haShem. Some Quakers refer to God as The Light. Another term used is King of Kings or Lord of Lords and Lord of the Hosts. Other names used by Christians include Ancient of Days, Father/Abba, "Most High" and the Hebrew namesElohim, El-Shaddai, Yahweh, Jehovah and Adonai.

According to the Oxford Dictionary of English, the etymology of the word can be traced back to the Old English word hlāford which originated from hlāfweard meaning "loaf-ward" or "bread The same holds for Hebrew El, but in Judaism, God is also given a proper name, the tetragrammaton YHWH, in origin possibly the name of an Edomite or Midianite deity, Yahweh. ... Ahura Mazda is the name for God used in Zoroastrianism.keeper", reflecting the Germanic tribal custom of a chieftain providing food for his followers.

Rank Abbr.

Meaning

GOD

Guaranteed Overnight Delivery

GOD

Grow or Die

GOD

Gale of Darkness (gaming)

GOD

God Opens Doors (protestant and catholic ministries)

 

The Bible in Today's English (Good News Bible), published by the American Bible Society (1976). Its preface states: "the distinctive Hebrew name for God (usually transliterated Jehovah or Yahweh) is in this translation represented by 'The Lord'."

It is one of the most famous verses in the Torah. Hayah means "existed" in Hebrew; ehyeh is the first person singular imperfect form and is usually translated in English Bibles as "I am" or "I will be" (or "I shall be"), for example, at Exodus 3:14. Ehyeh asher ehyeh literally translates as "I Am Who I Am."

Method 3 Talking to God through Prayer

1.    Set aside time to pray to God. ...

2.    Find a quiet room or space to pray. ...

3.    Prepare for prayer. ...

4.    Decide what you want to pray about. ...

5.    Pray in a way that feels natural to you. ...

6.    Pray with others.

When God was born?

The Virgin Mary, pregnant with the son of God, would hence have given birth to Jesus nine months later on the winter solstice. From Rome, the Christ's Nativity celebration spread to other Christian churches to the west and east, and soon most Christians were celebrating Christ's birth on December 25.

Who is the son of God?

In the New Testament, Adam, and, most notably, Jesus Christ are called "son of God," while followers of Jesus are called, "sons of God." In the New Testament, "Son of God" is applied to Jesus on many occasions. Jesus is declared to be the Son of God on two separate occasions by a voice speaking from Heaven.

Who is the father of the God?

In Jehovah's Witness theology, only God the Father (Jehovah) is the one true almighty God, even over his Son Jesus Christ. They teach that the pre-existent Christ is God's First-begotten Son, and that the Holy Spirit is God's active force (projected energy).

What is Jesus original name ?

The proper name Jesus /ˈdʒiːzəs/ used in the English language originates from the Latin form of the Greek name Ἰησοῦς (Iēsous), a rendition of the Hebrew Yeshua (ישוע), also having the variants Joshua or Jeshua.

How many plagues did God send?

The Plagues of Egypt (Hebrew: מכות מצרים, Makot Mitzrayim), also called the tenbiblical plagues, were ten calamities that, according to the biblical Book of Exodus, Yahweh inflicted upon Egypt to persuade the Pharaoh to release the ill-treated Israelites from slavery.

How do I get to God?

Here are the five ways to help along this spiritual transformation inside yourself:

1.    Change your thinking about yourself and about God.

2.    Regard every thought of God as God.

3.    Practice believing that God dwells in you already.

4.    Remember that God dwells in all others, too.

5.    Be still and know that I am God.

How do you talk to Jesus?

Steps

1.    Leave your worldly lifestyle and cry out to God on your knees. ...

2.    Seek Jesus in prayer. ...

3.    Wait for Jesus to talk to you. ...

4.    Repent: of sins. ...

5.    Listen and let Jesus show you the truth. ...

6.    Be Baptized in the name of Jesus the Messiah and ask for the gift of the Holy Spirit.

 

When was Jesus Christ born year?

Using these methods, most scholars assume a date of birth between 6 and 4 BC, and that Jesus' preaching began around AD 27–29 and lasted one to three years. They calculate the death of Jesus as having taken place between AD 30 and 36.

Who is the wife of God?

God had a wife, Asherah, whom the Book of Kings suggests was worshiped alongside Yahweh in his temple in Israel, according to an Oxford scholar. In 1967, Raphael Patai was the first historian to mention that the ancient Israelites worshiped both Yahweh and Asherah

How do you become a god?

As soon as you go down, the door will slam shut behind you. You'll hear the sound of a lock clicking into place. The person before you is a god(dess) that has fallen from grace. If you wish to become a deity, you must find a way to kill them and steal their soul.

How do you pray for a miracle?

Part 2 Praying Persistently, Precisely, and with Patience

1.    Pray persistently. Come to God in prayer until something happens! Pray constantly. ...

2.    Pray precisely. Don't be afraid to state what you want in clear and simple language. Ask God for the miracle. ...

3.    Pray with Patience. Waiting for a miracle to happen is frustrating.

Who is the mother of Lucifer?

Tricia Helfer

When his mother (Tricia Helfer) escaped Hell, Lucifer (Tom Ellis) was terrified of the destruction she might wreak. But when Lucifer picks up in Season 2, the fallen angelis shocked to discover Mom isn't out for revenge after all. "She wants to be with her sons," Helfer tells TVGuide.com.

 

Who is the Queen of Heaven?

Queen of Heaven was a title given to a number of ancient sky goddesses worshipped throughout the ancient Mediterranean and Near East during ancient times. Goddesses known to have been referred to by the title include Inanna, Anat, Isis, Astarte, Hera, and possibly Asherah (by the prophet Jeremiah).

Who is the father of Lucifer?

Lucifer, also known as The Devil, Light Bringer, The Morning Star, and Satan, is the second of the four Archangels created by God and was his favorite son. He is also a fallen archangel, and the first fallen angel.

Who is Lucifer's brother?

God created the Archangels; Michael, Lucifer, Raphael, Gabriel, and Metatron. Lucifer formed an especially strong bond with his brother Michael. After the creation of mankind, Lucifer began to argue with his brothers and with God over these new, imperfect beings.

Why is Lucifer's last name Morningstar?

Some time later, the metaphor of the morning star that Isaiah 14:12 applied to a king of Babylon gave rise to the general use of the Latin word for "morning star", capitalized, as the original name of the devil before his fall from grace, linking Isaiah 14:12 with Luke 10:18 ("I saw Satan fall like lightning from .

How do you kill a god?

To kill the gods / God / Crystal Dragon Jesus is a daunting task. You're often dealing with an Immortal, Nigh Invulnerable, Physical God that can probably snuff the life out of you in an instant. However, in fiction, Anyone Can Die. As a result, you may have a setting where you can Kill The Gods.


The story ends here

 

 

 

Morning Star 2018-02-06 22:35:08
മാത്തുള്ളയും ജയനും അന്തപ്പന്റെ 'തോറ' ശരിക്ക് മനസിലാക്കിയതിനു ശേഷമേ ഇനി എഴുത്തു തുടങ്ങുവാ . അന്തപ്പന്റെ കഥയുടെ അവസാനം ഭാഗം നിർവഹിക്കാൻ അവതരിച്ചിരിക്കുന്നവരാണ് ഇവർ രണ്ടുപേരും  
A Convert 2018-02-06 22:50:13
അപ്പോൾ അന്തപ്പന്റെ കണക്ക് പ്രകാരം ദൈവം ജനിച്ചിട്ട് അധിക നാളായില്ല .  അദ്ധത്തിന് ഭാര്യയും മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരിക്കുന്നു .  നമ്മൾ ഉണ്ടാക്കിയ ദൈവത്തിന്റ പേരിൽ നമ്മൾ എന്തിന് കടിപിടി കൂടണം . അപ്പോൾ എല്ലാം ഒരു ചതിയായിരുന്നു . ഹിന്ദു മതം ആയിരുന്നെങ്കിൽ ഒത്തിരി ചോയ്സ് ഉണ്ടായിരുന്നു 

Christian 2018-02-06 22:51:54
അലക്‌സ് എന്തു മണ്ടത്തരമാണു പറയുന്നത്? ലൈംഗികതയെപറ്റി പറഞ്ഞത് ക്രിസ്തുവാണ്. പുരോഹിതരല്ല. അലക്‌സ് കേരളത്തിലാണെങ്കില്‍ ഒരന്യന്‍ തന്റെ മകളെയോ ഭാര്യയെയൊ ആസക്തിയോടെ നോക്കിയാല്‍ ചിലപ്പോള്‍ ചെകിട്ടത്തടിച്ചെന്നിരിക്കും. വിദേശത്ത് അത്രയൊന്നും നടക്കില്ല.
സന്താനോദ്പാദനത്തിനു മാത്രം ലൈംഗിക ബന്ധം എന്നാണു ഗാന്ധിജിയും പറഞ്ഞത്. ഏതു പുരോഹിതര്‍ പറഞ്ഞിട്ടാണത്?
പണ്ടു കാലത്ത് സവര്‍ണര്‍ താണ ജാതിക്കാരെ ലൈംഗിക ഉപകരണങ്ങളായി ഉപയോഗിച്ചിരുന്നു. അതു കേമമായിരുന്നൊ?
പല സ്ത്രീകളുമായോ പല പൂഷന്മാരുമായോ ഒക്കെ ബന്ധപ്പെട്ടു നടന്നവരാണു എയ്ഡ്‌സിനും മറ്റും ആദ്യം ഇരയായത് എന്നത് മറക്കാതിരിക്കുക.
ക്രിസ്ത്യാനി ആയി ജീവിക്കാന്‍ അലക്‌സിനെ ആരും ക്ഷണിച്ചുവെന്നു തോന്നുന്നില്ല. ക്രിസ്തുവോ സഭയോക്ഷനക്കത്ത് ഒന്നും അയച്ചില്ലല്ലോ. ഇഷ്ടമില്ലെങ്കില്‍ വിശ്വസിക്കേണ്ടതില്ല. ഇഷ്ടമുള്ള വിശ്വാസം തെരെഞ്ഞെടുക്കുകയും ആവാമല്ലോ. ആരു പറയുന്നു വേണ്ടെന്ന്?
അതു പോലെ പുരോഹിതര്‍ ആകുന്നവര്‍ ദുരുദ്ദേശത്തോടെ അല്ല പുരോഹിതരാകുന്നത്. കടുത്ത ആദര്‍ശവാദികളായി വരുന്നവര്‍ പിന്നീട് പ്രലോഭനങ്ങളില്‍ വീണേക്കാം എന്നതാനു സത്യം. എന്നല്ല എല്ലാ പുരോഹിതര്‍ക്കും ചക്കാത്തില്‍ പുട്ട് അടിക്കേണ്ട സ്ഥിതി ഉണ്ടോ? അവര്‍ക്കും പഠിക്കാനും ജോലി മേടിക്കാനും കച്ചവടം ചെയ്യാനും ഒക്കെ കഴിവുള്ളവരാണ്.
ഇങ്ങനെ എഴുതി എന്നതു കൊണ്ട് സഭാ വിശ്വാസത്തെയൊ പുരോഹിതരെയോ ഒന്നും ചോദ്യം ചെയ്യര്‍ത് എന്ന് അര്‍ഥമില്ല. പക്ഷെ വിമര്‍ശകന്‍ ശത്രുവോ മിത്രമോ എന്നതാണു പ്രശ്‌നം

Rationalist 2018-02-07 09:40:24

എല്ലാം ഈസര നിശ്ചയം ആണ്

എല്ലാംതന്നെ അവിടുന്ന് തീരുമാനിച്ചുകഴിഞ്ഞു

എല്ലാം ദൈവ ഇഷ്ടം പോലെ നടക്കു

എന്നൊക്കെ പറയുന്നവര്‍, റോഡു കുറുകെ കടക്കുന്നതിനു മുന്‍പ് രണ്ടു വശതേക്കും നോക്കും ? [ Stephen Hawking നോട് കടപാട്]

andrew 2018-02-07 10:19:46
Theology [fake/inappropriate name] is based on the foolishness that Sun rises in the East & sets in the West.
But the truth is way different,
when are we going to throw away these outdated religions?
Amerikkan Mollaakka 2018-02-07 14:24:24
ഞമ്മടെ ജയൻ സാഹിബ് ഇതിൽ ഇടപെടില്ലെന്ന് വിശ്വസിക്കുന്നു. ചർച്ച പുരോഗമിക്കുന്നുണ്ട്. ഞമ്മള് എന്തുകൊണ്ട് മുസ്‌ലിം എന്ന് ചോദിച്ചാൽ ഞമ്മക്കറിയില്ല. വാപ്പച്ചിയും ഉമ്മച്ചിയും ഇസ്‌ലാം ആയിരുന്നു. പിന്നെ അതിൽ നിന്നും മാറേണ്ട ഒരു സാഹചര്യം വന്നില്ല. തീവ്രവാദികൾ ഇസ്‌ലാമിന്റെ പേര് നശിപ്പിച്ചിട്ടും.

ഈ ചർച്ചയ്ക് ഒരു മോഡറേറ്റർ വേണം. അതിനു ഒരാളെ കണ്ട് പിടിക്കണം. ഇ മലയാളിക്ക് ഞമ്മടെ എല്ലാവിധ ആശംസകളും.
andrew 2018-02-07 10:51:59

Over the weekend an astrophysics team out of the University of Oklahoma announced that the first ever galaxy of planets outside the Milky Way has been discovered through a technique called microlensing.

but still, we are fighting each other over gods created by Iron Age Men.

 

വിദ്യാധരൻ 2018-02-07 20:06:43
 ചേതനമായ ഒരു ബോധ സ്വരൂപം നമ്മളിൽ എല്ലാം ഉണ്ടെന്നുള്ളത് സത്യമാണ്. പ്രപഞ്ചം  ചേതനന്റെ ഒരു അനുഭവമാണ് . അനുഭവത്തിന് മുൻപ് ചേതനൻ (പരമാത്മാവ്, സകലജീവികളിലും ജീവനായിവര്‍ത്തിക്കുന്നവന്‍ ) ഉണ്ടായിരുന്നു   അനുഭവങ്ങൾക്ക് ശേഷവും ചേതനൻ ഉണ്ടായിരിക്കും.   ജഡമില്ലാതെ ചേതനന് അനുഭവിക്കാനാവില്ല.  ജയൻ വറുഗീസും മാത്തുള്ളയും വിശ്വസിക്കുന്നത് ഈ പിണ്ഡത്തെയും ബോധസ്വാരൂപത്തെയും അവർക്കും വ്യക്തമായി അറിയാൻ വയ്യാത്ത ഒരു ദൈവം സൃഷ്ടിച്ചു എന്നാണ്.  എന്നാൽ തത്ത്വദർശികൾ പറയുന്നത് ഇത്,  ബോധസ്വരൂപത്തിന്റെ ഭാവാവിഷ്ക്കരമാണെന്നാണ്.  അങ്ങെനയാണെങ്കിൽ ആ ഭാവാവിഷ്ക്കാരം എല്ലാവരിലുമുള്ള ബോധസ്വരൂപത്തിന് സാധിക്കും .  ഈ ഒരു സത്യമാണ് യേശു തന്റെ ശിഷ്യന്മാരോട് വെളിപ്പെടുത്തിയത് 'ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും " (ജോൺ 1-12 )   ,  “നിങ്ങൾ ദേവന്മാർ ആകുന്നു'   (ജോൺ 10 -34 ) . ഇവിടെ ഒന്നുകൂടി വ്യക്തമാണ് യേശു ദൈവമോ ദൈവ പുത്രനോ അല്ല. നമ്മളുടെ അജ്ഞത മാറ്റി നമ്മളെ പരിപൂർണ്ണ സ്വാതന്ത്യം നൽകാൻ അദ്ദേഹം അറിഞ്ഞ ഈ സത്യം നമ്മളുമായി പങ്കുവയ്ക്കാൻ  അവതരിച്ച നമ്മളെപ്പോലെയുള്ള ഒരു ദേവനാണ്. അദ്ദേഹം ദേവനാണെന്ന് സ്വയം തിരിച്ചറിഞ്ഞു എന്നുള്ള ഒരു വ്യത്യാസം മാത്രമേയുള്ളൂ . നാം ആരാണെന്ന് അറിയാതെ അന്ധകാരത്തിൽ തപ്പിതടയുന്നു എന്ന് മാത്രം   നമ്മളുടെ ഉള്ളിൽ വസിക്കുന്ന ശക്തി (ചേതനൻ ) നാം അന്വേഷിക്കുന്ന ദൈവമാണെന്ന് തിരിച്ചറിയുമ്പോൾ ആ 'സത്യം നമ്മളെ സ്വാതന്ത്രമാക്കും' അപ്പോൾ ഈ കാണുന്ന മനോഹരമായ അണ്ഡകടാഹവും, കമ്രനക്ഷത്രങ്ങളൂം എല്ലാം വെറും ഒരു അനുഭവമാത്രമാണെന്നും മതങ്ങളും അവ വാഗ്ദ്ധാനം ചെയ്യുന്ന സ്വർഗ്ഗവും നരകവും വെറും അജ്ഞതയിൽ നിന്ന് പൊന്തി വരുന്നതാണെന്നും മനസ്സിലാകും.  നമ്മളിൽ ഓരോത്തരിലും കുടികൊള്ളുന്ന  ചേതനനെ നാം മനസ്സിലാക്കി കഴിയുമ്പോൾ പിന്നെ കിടമത്സരത്തിന്റേയോ ആവശ്യമില്ല . അതുപോലെ അഹങ്കാര രഹിതമായി സംവാദത്തിൽ ഏർപ്പെടാനും ഒരുത്തന്റെ ജ്ഞാനം പടവലങ്ങപോലെയാണെന്നും അല്ലെങ്കിൽ അപരന്റെ ജ്ഞാനം തെങ്ങുപോലെയാണെന്നും ശാസ്ത്രജ്ഞന്മാർ  വിഡ്ഢികളാണെന്നും ചിന്തിക്കേണ്ട ആവശ്യമില്ല .

പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം.       

നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കിൽ
വേറല്ല വിശ്വമറിവാം മരുവിൽ പ്രവാഹം;
കാര്യത്തിൽ നില്പതിഹ കാരണസത്തയെന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.       

വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോർക്കുകിലിപ്രകാരം
ബോധത്തിൽ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സു പോലെ; പരമാവധി ബോധമത്രേ.       

വൃത്തിസ്ഥമാമറിവിൽ വിശ്വവുമില്ലതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാൽ
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വർത്തി-
വിട്ടാൽ വിളക്കു പൊലിയുന്നിരുളും വരുന്നു. (ശ്രീനാരായണഗുരു )

അദ്വൈതദീപികയോടും ബൈബിളിനോടും കടപ്പാട്  
Christian Brothers 2018-02-07 06:18:10
Little boy got whatever he prayed for
now he is praying for his dog to speak English.
Yukthi 2018-02-07 06:23:33

യുക്തിവാദം ഈ കാലഘട്ടത്തിലും പ്രസക്തമോ?~

ബ്രഹ്മണവേദാന്തികളുടെ ദൈവങ്ങളുടേയും ദേവതകളുടേയും പേരിൽ കാട്ടിക്കൂട്ടിയിരുന്ന തൊന്ന്യാസ ങ്ങളേയും ചൂഷണങ്ങളേയും സിദ്ധാർത്ഥൻ ചോദ്യം ചെയ്തു,യഹൂദ റബ്ബിമാരുടെയും പ്രമാണിമാരുടേയും ചൂഷണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ക്രിസ്തു പരിശ്രമിച്ചു, ആറാംനൂററാണ്ടിലെ അറബ്ഗോത്രങ്ങളുടെ വംശവെറിയും അന്ധവിശ്വാസങ്ങളും അധർമ്മങ്ങളും ഭിന്നതകളും അവസാനിപ്പിക്കാൻ മുഹമ്മദ് നബി അശ്രാന്തപരിശ്രമം ചെയ്തു.ഓരോകാലത്തും പ്രവാചകന്മാരും പരിഷ്ക്കർത്താക്കളും അതാതുകാലത്തെ മൂഢവിശ്വാസങ്ങളെയാണ് അഭിസംബോധനചെയ്തത് എന്ന് ഇതിൽനിന്നു മനസ്സിലാക്കാം. നമ്മുടെകാലത്ത് ഈ പ്രക്രിയ ഒരുപരിധിവരെ യുക്തിവാദികൾക്കാണ് ചെയ്യാൻ കഴിയുക.നിങ്ങൾ എന്തുകരുതുന്നു?

Rationalist 2018-02-07 06:27:10
  i am not a DINKAN devotee
but has planted plenty of കപ്പ 
maybe he will be happy to visit me
confusious 2018-02-07 07:47:46

പേപ്പട്ടി

പേപ്പട്ടികള്‍ക്ക് 
എപ്പോഴാണ് ഇളകുക 
എന്നറിയില്ല

അല്‍സേഷന്‍ മുതല്‍ 
ചാവാലി ചൊക്ളികള്‍
വരെയുണ്ടതില്‍.

അതിനാല്‍ 
എല്ലാ നല്ല മനുഷ്യരും 
സൂക്ഷിച്ചു നടക്കുക

എപ്പോഴാണ് ഇളകുക 
ആരെയാണ് കടിക്കുക 
എന്നറിയില്ലല്ലോ!

നമ്മള്‍ ജീവിക്കുന്നത് 
ഈ പേപ്പട്ടികള്‍ക്കു നടുവിലാണ്... 
എല്ലാവര്‍ക്കും ഓര്‍മ്മ വേണം!!

NARADAN 2018-02-07 07:55:13
“It's easier to fool people than to convince them that they have been fooled”
-Mark Twain
കോയ 2018-02-07 22:32:23
ഇങ്ങള് ഇനി എന്തിനാ മൊല്ലാക്ക ബേജാറാകണത് .  ഇങ്ങടെ ജെയ്ൻ സാഹിബിനേം മാത്തുള്ള സാഹിബിനേം ഇബിടെക്ക് വരുത്താനുള്ള പണി വിദ്യാധരൻ പണിതിട്ടുണ്ടല്ലോ . ബരട്ടെ എല്ലാരും ബരട്ടെ എല്ലാരും കൂടി ഉണ്ടം പിടിക്കട്ടെ . ഇമ്മക്ക് പുസ്തകം ബായിക്കാതെ ബിബരം കിട്ടണം .  ഇതൊക്ക ബേറൊരിടത്ത് പോയി കത്തിച്ച് ഇമ്മക്ക് പെരുത്ത ഒരാളാകണം

V. George 2018-02-09 07:35:49
Priests, Pastors, Bishops, Swamis and Mullas failed to come out and share their knowledge with the public. Looks like they only want to reinforce the belief and rituals to their own congregation who blindly follows them. 
My church has the label of a Christian church. Unfortunately, my church is a Constantine church that strictly follows the beliefs and ideals of emperor Constantine. Church teachings are contrary to the teachings of Jesus. Let me quote few Bible passages that clearly define what is God, What is last judgment, what is everlasting life and what is heaven. Who is Jesus Christ.
God- (John 4: 24) God is a Spirit: and they that worship him in Spirit and truth.
Last judgment- (John 3:18) He that believeth on him is not condemned: but he that believeth not is condemned already
Everlasting Life:(John 3:16) For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life. (John 36) He that believeth on the Son hath everlsting life.(John 5:24)He that hearth my word, and BELIEVETH ON HIM THAT SENT ME,hath everlasting life, and shall not come into condemnation.(John 8:51)I say unto you, If a man keep my saying, he shall never see death -don't confuse with the death understood by Protestant Churches.
(John 11: 25) I am the resurrection, and the life: he that believeth in me, though he were dead, yet shall he live: And whosoever liveth and believeth in me shall never die (not the Protestant death)
Who is Jesus: (Acts 2:22) Jesus of Nazareth, a man approved of God among you by miracles and wonders and signs, which God did by him in the midst of you.(Acts 2:36) God hath made that same Jesus, whom ye have crucified, both Lord and Christ. (Acts 3:22) A prophet shall the Lord your God raise up unto you of your bretheren. (Acts 3: 26) Unto you first God, having raised up his Son Jesus, sent him to bless you, in turning away every one of you from his iniquities.
Heaven: LOVE EACH OTHER, HEAVEN IS IN BETWEEN YOU. GOD- GOD IS A SPIRIT.
I don't hear these words in the Constantine Churches.I am not a theologian. I am a simple person who reads Bible, Bhagavat Gita and Quran. I like to know the truth. If anyone out there who really like to shed the light of knowledge, please come forward and write your opinion. I prefer to hear from someone who learned theology.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക