Image

നാല്പതാം വര്‍ഷത്തില്‍ 40 പരിപാടികളുമായി കല കുവൈറ്റ്

Published on 04 February, 2018
നാല്പതാം വര്‍ഷത്തില്‍ 40 പരിപാടികളുമായി കല കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 40 വര്‍ഷം പിന്നിടുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. 

കല കുവൈറ്റിന്റെ മെഗാ പരിപാടിയായ ന്ധതരംഗം 2018’ ന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു പരിപാടികളെ കുറിച്ച് വിശദീകരിച്ചു. നാലു മേഖലകളിലായി ചര്‍ച്ചാ സമ്മേളനങ്ങള്‍, സെമിനാറുകള്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, കലാ കായിക മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുക.

മംഗഫ് കല സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആര്‍. നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ടി.വി. ഹിക്മത്ത് ചെയര്‍മാനും ജെ. സജി ജനറല്‍ കണ്‍വീനറുമായുള്ള 251 അംഗ ജനറല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി ജെ. ആല്‍ബര്‍ട്ട്, സാം പൈനുംമൂട്, പി.ആര്‍. ബാബു, സി. കൃഷ്ണന്‍, ശാന്ത ആര്‍. നായര്‍ എന്നിവരും കണ്‍വീനര്‍മാരായി സുഗതകുമാര്‍, സജീവ് എം. ജോര്‍ജ് എന്നിവരും പ്രവര്‍ത്തിക്കും. കെ.വി. നിസാര്‍ (സാന്പത്തികം), ജിതിന്‍ പ്രകാശ് (പബ്ലിസിറ്റി), ദിലീപ് നടേരി (സുവനീര്‍), ടോളി പ്രകാശ് (റിസപ്ഷന്‍), ജിജോ ഡൊമിനിക് (വോളന്റിയര്‍), അരുണ്‍ കുമാര്‍ (ഭക്ഷണം), രമേഷ് കണ്ണപുരം (റാഫിള്‍), പ്രസീദ് കരുണാകരന്‍ (സ്‌റ്റേജ്), രെഹില്‍ കെ. മോഹന്‍ദാസ് (പ്രോഗ്രാം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗം തെരഞ്ഞെടുത്തു.

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി എം.പി. മുസഫര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ടിവി ഹിക്മത്ത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക