Image

കുവൈത്തില്‍ ചിരി അരങ്ങിനു തിരി തെളിഞ്ഞു

Published on 04 February, 2018
കുവൈത്തില്‍ ചിരി അരങ്ങിനു തിരി തെളിഞ്ഞു

കുവൈത്ത്: കുവൈത്തില്‍ ആദ്യമായി ചിരി ക്ലബ് നിലവില്‍ വന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പന്തളം ബാലന്‍ ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അഭിലാഷ് മേനോന്‍ ചിരിക്ലബിനെ പരിചയപ്പെടുത്തി. ചടങ്ങില്‍ മലയാള ചലച്ചിത്ര ഗാനരംഗത്തിനു നല്‍കിയ സംഭാവനകളെ മാനിച്ച് പന്തളം ബാലനു സണ്ണി ഫിലിപ്പ് പൊന്നാടയും വിനോദ് ഓമല്ലൂര്‍ മൊമന്േ!റായും സമ്മാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കരക്ക് പ്രസാദ് റാന്നി പൊന്നാടയും ബിബിന്‍ ആന്േ!റാ മൊമന്േ!റായും നല്‍കി.

സാമൂഹിക പ്രവത്തനത്തിനു ബാബുജി ബത്തേരിക്ക് തോമസ് സെബാസ്റ്റ്യന്‍ പൊന്നാടയും ജോജി ജോണ്‍ മൊമെന്േ!റായും നല്‍കി.

സിബിച്ചന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിജോ മണലേല്‍ചിറ, അനീഷ് നായര്‍, കെ.ടി. അനില്‍, ജേക്കബ് വര്‍ഗീസ്, ബിനോയ്, ജയന്‍ ഹൈടെക്ക് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു പന്തളം ബാലന്‍, പ്രതാപന്‍ മാന്നാര്‍, ശ്രുതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക