Image

ഫെബ്രുവരിയില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍

Published on 02 February, 2018
ഫെബ്രുവരിയില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍

ബര്‍ലിന്‍: നിരവധി മാറ്റങ്ങളാണ് ഫെബ്രുവരിയില്‍ ജര്‍മനിയെ കാത്തിരിക്കുന്നത്. ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന വിഷയം കോടതി പരിഗണിക്കുന്നതാണ് ഇതില്‍ പ്രധാനം. വിഷയം ഇപ്പോള്‍ പ്രാദേശികമാണെങ്കിലും ഇക്കാര്യത്തില്‍ വരാന്‍ പോകുന്ന കോടതി വിധി എന്തു തന്നെയായാലും ദേശീയതലത്തില്‍ സ്വാധീനമുണ്ടാക്കും.

ഇന്‍ഷ്വറന്‍സ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നയം ജര്‍മനി നടപ്പാക്കുന്നത് ഫെബ്രുവരി 23 നാണ്. ഇന്‍ഷ്വറന്‍സ് പോളിസികള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ വിശദമായ കസ്റ്റമര്‍മാരെ അറിയിക്കുക എന്നതാണ് ഇതില്‍ പ്രധാനം.

വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബ് പുതിയ റീഇംബേഴ്‌സ്‌മെന്റ് ചട്ടങ്ങള്‍ നടപ്പാക്കുന്നത് ഫെബ്രുവരി അവസാനമാണ്. അക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളും ഫെബ്രുവരിയില്‍ നടപ്പാകും.

സൗന്ദര്യവര്‍ധക വസ്തുക്കളുടെ കാര്യത്തില്‍ പുതിയ, കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍, കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും നടപ്പായി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക