Image

ജര്‍മനിയില്‍ ബസ് യാത്രകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ്

Published on 02 February, 2018
ജര്‍മനിയില്‍ ബസ് യാത്രകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ്

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിക്കുള്ളില്‍ 2013 മുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തിയിരുന്ന പല ബസ് കന്പനികളും ബസ് ചാര്‍ജിലുണ്ടായ അനാവശ്യ കിട മത്സരംമൂലം പൂട്ടേണ്ടി വന്നു. 

എന്നാല്‍ ഇപ്പോള്‍ ജര്‍മനിക്കുള്ളിലും യൂറോപ്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തിവരുന്ന ഫ്‌ളിക്‌സ് എന്ന കന്പനി ഫെബ്രുവരി ഒന്നു മുതല്‍ നേരത്തെയുള്ള സീറ്റ് റിസര്‍വേഷന് ഫീസ് ഏര്‍പ്പെടുത്തി. ഡബിള്‍ ഡക്കര്‍ ബസില്‍ പനോരമ കാഴ്ചയുള്ള സീറ്റിന് 4 യൂറോയും സീറ്റിന് ടേബിള്‍ ഉണ്ടെങ്കില്‍ 2 യൂറേയും സാധാരണ സീറ്റുകള്‍ക്ക് 1.50 യൂറോയും നല്‍കണം. ഇത് ജര്‍മന്‍ റെയില്‍വേയുടെ സീറ്റ് റിസര്‍വേഷന്‍ മാതൃകയില്‍ ആക്കാനാണെന്ന് ഫ്‌ളിക്‌സ് ബസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക