Image

ജര്‍മനിയില്‍ അധ്യാപക ക്ഷാമം രൂക്ഷം

Published on 02 February, 2018
ജര്‍മനിയില്‍ അധ്യാപക ക്ഷാമം രൂക്ഷം

ബര്‍ലിന്‍: ജര്‍മനിയില്‍ െ്രെപമറി ക്ലാസുകളില്‍ അധ്യാപകരുടെ ക്ഷാമം രൂക്ഷമാകുന്നു. ഈ പ്രവണത ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് കണക്കുകള്‍ പറയുന്നു.

വരുന്ന ഏഴു വര്‍ഷത്തേക്ക് ഈ നില തുടരുമെന്നാണ് പ്രവചനം. ഇതു പ്രകാരം 2025 ആകുന്‌പോഴേക്കും രാജ്യത്ത് 35,000 െ്രെപമറി സ്‌കൂള്‍ അധ്യാപകരുടെ ഒഴിവ് നികത്താതെ കിടക്കും. ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

നിലവില്‍ 2,000 െ്രെപമറി സ്‌കൂള്‍ അധ്യാപകരുടെ ഒഴിവാണ് രാജ്യത്തുള്ളത്. 2025 നുള്ളില്‍ എഴുപതിനായിരത്തോളം പേര്‍ മാത്രമായിരിക്കും പുതുതായി പരിശീലനം സിദ്ധിച്ച് പുറത്തിറങ്ങുന്നത്. എന്നാല്‍, അപ്പോഴേയ്ക്കും ഒഴിവുകള്‍ 1,05,000 ആയിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിരമിക്കുന്ന അറുപതിനായിരം അധ്യാപകര്‍ക്കുള്ള പകരക്കാര്‍ കൂടി ഉള്‍പ്പെടെയാണ് ഈ കണക്ക്. കുട്ടികളുടെ എണ്ണം കൂടുന്നതാണ് മറ്റൊരു 26,000 പേരുടെ ആവശ്യകത ഉയര്‍ത്തുന്നത്. സ്‌കൂളുകളുടെ എണ്ണം കൂടി കണക്കിലെടുക്കുന്‌പോള്‍ 19,000 പേരെ കൂടി ആവശ്യമായി വരും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക