Image

എല്ലാവരെയും ആദരിക്കാന്‍ പഠിക്കുക: സണ്ണി സ്റ്റീഫന്‍

Published on 01 February, 2018
എല്ലാവരെയും ആദരിക്കാന്‍ പഠിക്കുക: സണ്ണി സ്റ്റീഫന്‍
മെല്‍ബണ്‍: ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്റെ നിറവും തുളുന്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്‍കി പ്രശസ്ത വചന പ്രഘോഷകനും കുടുംബ പ്രേഷിതനുമായ സണ്ണി സ്റ്റീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെല്‍ബണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ ജനുവരി 26, 27, 28 തീയതികളില്‍ കൃപയുടെ നിറവോടെ നടന്നു.

കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്‍ത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്‍ഥമായി ആദരിക്കുവാനും പുറത്തോരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ബോധ്യത്തോടെ വളര്‍ന്നു ആന്തരിക യൗവ്വനം എന്നും നിലനിര്‍ത്തുവാനും അങ്ങനെ സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും കഴിയുന്ന ജീവിത സ്പര്‍ശിയായ സ്‌നേഹ സമാധാന സന്ദേശങ്ങളാണ് സണ്ണി സ്റ്റീഫന്‍ നല്‍കിയത്.

ഏകാഗ്രതയിലും സ്‌നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുന്‌പോള്‍ ജീവിതയാത്രകള്‍ സ്വര്‍ഗീയ തീര്‍ഥയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി നല്‍കി ഭൂമിയില്‍ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാം” എന്ന് സണ്ണി സ്റ്റീഫന്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. 

കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ജീവിതാനുഭവ പാഠങ്ങളും നല്‍കുന്ന സണ്ണി സ്റ്റീഫന്റെ പ്രഭാഷണങ്ങള്‍ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മെല്‍ബണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. വര്‍ഗീസ് ചെറിയാന്‍ അഭിപ്രായപ്പെട്ടു

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക