Image

ദൈവകണം കണ്ടൂ .......പക്ഷേ, ദൈവത്തെ കണ്ടില്ലാ? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 31 January, 2018
ദൈവകണം കണ്ടൂ .......പക്ഷേ, ദൈവത്തെ കണ്ടില്ലാ? (ലേഖനം: ജയന്‍ വര്‍ഗീസ്)
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒരായിരം ശാസ്ത്രജ്ഞന്മാര്‍. ലോകത്തിലെ മുഴുവന്‍ മനുഷ്യരും നികുതിയടച്ച പണത്തില്‍ നിന്നും പത്തു ബില്യണ്‍ ഡോളര്‍. എന്ത് പറഞ്ഞാലും അത് കൊത്തിയെടുത്ത് പറക്കാന്‍ തയ്യാറായി ലോകത്താകമാനം നിന്നുള്ള മാധ്യമപ്പട.

സ്വിസ് ഫ്രഞ്ച് അതിര്‍ത്തി പ്രിവിശ്യയായ 'സേണ്‍ ' എന്ന സ്ഥലത്ത്, ഭൂമിക്കടിയില്‍ തുരന്നുണ്ടാക്കിയ 27 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ' ഹൈഡ്രോണ്‍ കൊളൈഡര്‍ ' എന്ന വളഞ്ഞ ശാസ്ത്രമാളത്തിലെ അടിപൊളിയന്‍ പരീക്ഷണ മാമാങ്കം ' ദൈവകണം ' എന്ന കിട്ടാക്കനി കൈവന്നതോടെ വിജയാരവങ്ങളോടെ പരിസമാപിച്ചു.

പ്രപഞ്ചമുണ്ടായത് എങ്ങിനെയാണെന്നറിയാഞ്ഞിട്ട് വയറു വേദന കൊണ്ട് വലഞ്ഞിരുന്ന ലോക ജനതക്ക് ആശ്വാസമായി വാര്‍ത്ത വന്നു കഴിഞ്ഞു. പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന സാധനത്തെ കണ്ടെത്തിയിരിക്കുന്നു. ഈ സാധനത്തിന്റെ പേരാണ് ഫിഗ്‌സ് ബോസോണ്‍. മലയാളം പത്രം ഉള്‍പ്പടെയുള്ള മലയാള മാധ്യമങ്ങള്‍ ഫിഗ്‌സ് ബോസോണിനു ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരാണ് ' ദൈവകണം'
ഇത് കേട്ടപാതി, കേള്‍ക്കാത്തപാതി " ദൈവത്തിന്റെ എടപാട് തീര്‍ന്നു " എന്നും പറഞ്ഞു കൊണ്ട്, വിദ്യ പടവലങ്ങാ പോലെ കീഴ്‌പ്പോട്ടു വളരുന്ന ചില വിദ്യാധരന്മാര്‍ എഴുതുന്നുമുണ്ട്.

കൊത്തലുണ്ണി കളിച്ചു കളിച്ച് താവളയായിത്തീരുന്നത് പോലെ, കൂത്താടികള്‍ ഞൊളച്ചു ഞൊളച്ചു കൊതുകായിത്തീരുന്നത് പോലെ, ഈ ഫിഗ്‌സ് ബോസോണ്‍ പുളച്ചു പുളച്ചു പ്രപഞ്ചമായിത്തീര്‍ന്നൂ പോല്‍ ! അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ബില്ല് പോലെയാണ് സംഭവം എന്ന് സംഘത്തിലെ ഒരു ശാസ്ത്രജ്ഞന്‍ വിശദീകരിച്ചു കഴിഞ്ഞു. ഒരംഗം നിയമത്തിന്റെ ഒരു കരട് കൊണ്ട് വരും. മറ്റ് അംഗങ്ങള്‍ അതിലേക്ക് വകുപ്പുകളും, ഉപ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും. എല്ലാം കൂടി കൂടിച്ചേര്‍ന്ന് അതൊരു ബില്ലായിത്തീരും?!

ഇത് പോലെ പിണ്ഡമില്ലാത്ത ഒരു കരടാണ് ഫിഗ്‌സ് ബോസോണ്‍. പ്രപഞ്ചമാവാന്‍ വേണ്ടി ഇതിങ്ങനെ സഞ്ചരിക്കും. ' എവിടെക്കൂടി സഞ്ചരിക്കും? 'എന്ന് ബുദ്ധിയില്ലാത്ത നമ്മള്‍ ചോദിച്ചുപോയാല്‍ പ്രശ്‌നമായി. പത്തു ബില്യണ്‍ തുലച്ചു കളഞ്ഞു കണ്ടെത്തയത് ചോദ്യം ചെയ്യുന്നോ ? എന്ന് ശാസ്ത്രകോച്ചാട്ടന്മാര്‍ കണ്ണുരുട്ടും. അല്‍പ്പം കഴിഞ്ഞിട്ട് തികഞ്ഞ ഗൗരവത്തോടെ തങ്ങളുടെ 'അജഗളമൃശു ' തടവിക്കൊണ്ട് ഉത്തരം പറഞ്ഞു തരും. ഫിഗ്‌സ് ബോസോണ്‍ സഞ്ചരിക്കുന്നത്, ഫിഗ്‌സ് ഫീല്‍ഡ് എന്ന സര്‍വ വ്യാപിയായ ഊര്‍ജ്ജ മണ്ഡലത്തിലൂടെയാണ്. ഇവിടെ നിന്നുള്ള ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ടാണ്, പിണ്ഡമില്ലാതിരിക്കുന്ന ഫിഗ്‌സ് ബോസോണുകള്‍ പിണ്ഡം ആര്‍ജിക്കുന്നത്. ഇപ്രകാരം ഫിഗ്‌സ് ബോസോണുകള്‍ ആര്‍ജ്ജിച്ച പിണ്ഡമാണ് നിങ്ങള്‍ കാണുന്നതും, കാണാത്തതുമായ ഈ മഹാപ്രപഞ്ചം.എന്താ തൃപ്തിയായില്ലേ ?

തൃപ്തിയാകാമായിരുന്നു, സാമാന്യ ബുദ്ധി എന്നൊരു സാധനം തലയിലില്ലായിരുന്നെങ്കില്‍? പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന ഫിഗ്‌സ് ബോസോണുകള്‍ സഞ്ചരിച്ചതും, ഊര്‍ജ്ജം സ്വീകരിച്ചതും, ഫിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെയാണല്ലോ? പിണ്ഡ രഹിതമായ ഇവ പിണ്ഡ രൂപിയായ പ്രപഞ്ചമായിത്തീര്‍ന്നത് ഇങ്ങനെയാണെങ്കില്‍, ഇവക്ക് സഞ്ചരിക്കുന്നതിനും, ഊര്‍ജ്ജം സ്വീകരിക്കുന്നതിനായി ഒരു ഫിഗ്‌സ് ഫീല്‍ഡ് മുന്‍പേയുണ്ട് എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്? അതിലൂടെ പ്രപഞ്ചത്തിനും മുന്‍പേ മറ്റൊരു പ്രപഞ്ചമുണ്ടെന്നാണോ മനസിലാക്കേണ്ടത്? എന്ത് കൊണ്ടെന്നാല്‍, കാണുന്നതും, കാണപ്പെടാത്തതുമായ സര്‍വതിന്റെയും സമാഹാരമാണല്ലോ പ്രപഞ്ചം. ശരിയല്ലേ?

ഇങ്ങിനെ വരുന്‌പോള്‍, പ്രപഞ്ചമുണ്ടായത് ഫിഗ്‌സ് ബോസോണില്‍ നിന്നല്ലാ എന്ന് വരുന്നു? ഇനി ഫിഗ്‌സ് ഫീല്‍ഡില്‍ നിന്നാണോ? അതുമാകാന്‍ ഇടയില്ല. വീണ്ടും പിന്നോട്ട് പോകണം. പോയിപ്പോയി കാര്യ കാരണ സിദ്ധാന്തത്തിലെ ആദ്യ കാരണത്തില്‍ എത്തണം. ആദ്യ കാരണത്തിന് പിന്നില്‍ വേറെ കാര്യവും, കാരണവുമില്ലാ. അതാണ് ആദി. ആദിയില്‍ നിന്ന് തുടങ്ങുകയാണ് സര്‍വസ്വവും. ആദി എന്ന ആദ്യ കാരണം ദൈവമാണ്. ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രവാഹമാണ് പ്രപഞ്ചം. ഈ സ്‌നേഹം, സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍, മഹാ പ്രപഞ്ചത്തിലെ ഒരു കേവല ഭാഗമായ നമ്മുടെ ക്ഷീര പഥത്തിലും, ക്ഷീര പഥത്തിലെ കേവല ഭാഗമായ നമ്മുടെ സൗര യൂഥത്തിലും, സൗരയൂഥത്തിലെ കേവല ഭാഗമായ നമ്മുടെ ഭൂമിയിലും, നമ്മുടെ ഭൂമിയുടെ കേവല ഭാഗമായ എന്നിലും, എന്റെ മുന്നിലെ പൂവിലും, പുല്ലിലും, ,പുഴുവിലും, സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. ദൈവം സര്‍വ വ്യാപിയാണ് എന്ന് ഏതോ ദാര്‍ശനികന്‍ എന്നോ പറഞ്ഞു വച്ചത് അയാളുടെ തലയിലും അന്നേ ആള്‍ താമസം ഉണ്ടായിരുന്നത് കൊണ്ടാവണം.

പ്രപഞ്ചം എന്നത് എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്ന് ഭാവന ചെയ്യാന്‍ പോലുമാവാത്തവരാണ് പന്ത്രണ്ടു ഘനയടിയില്‍ ഒതുങ്ങുന്ന പ്രപഞ്ച ഖണ്ഡമായ പാവം മനുഷ്യന്‍. ഒരുറുന്പ് അതിരിക്കുന്ന ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം കാണുന്നുണ്ടാവാം. അവിടെയിരുന്നു കൊണ്ടാണ് അതിന്റെ പ്രപഞ്ച വിസ്താരം.? ദൈവ വിസ്താരം.? തനിക്കറിയാത്ത കാര്യങ്ങള്‍ പറയുന്നവനെ ഫൂള്‍, ഫൂളിഷ് എന്നീ പേരുകള്‍ വിളിച് സ്വയം ഫൂളാവുന്ന ഫുളുകളും നമ്മുടെ ഇടയില്‍ വലിയ എഴുത്തുകാരായി വിലസുന്നുണ്ട്. ഈ പാരയന്തോണിമാര്‍ അറിയുകയും, പറയുകയും ചെയ്യുന്ന ദൈവം ഒരു ഗുരുവായൂരപ്പനോ, ശബരിമല ശാസ്താവോ, മലയാറ്റൂര്‍ മുത്തപ്പനോ ഒക്കെ ആയിരിക്കും. അവിടങ്ങളില്‍ നിന്ന് പെറുക്കിയെടുക്കുന്ന കുറ്റങ്ങളും, കുറവുകളും നിരത്തി വച്ച് കൊണ്ടാണ് ഇവര്‍ വലിയ യുക്തി വാദികളായി വിലസുന്നത്. തങ്ങള്‍ വെറും മധ്യ വര്‍ഗ്ഗ ബുദ്ധി ജീവികള്‍ മാത്രമാണെന്ന് സ്വയം തിരിച്ചറിയാന്‍ പോലുമാകാത്ത ഈ മസ്തിഷ്ക ശൂന്യര്‍ ഇത്തരം ഗോഷ്ടികള്‍ കാണിച്ചില്ലങ്കിലേ അത്ഭുതമുള്ളു.

സര്‍വ ശക്തിയുടെയും സമൂര്‍ത്ത ഭാവമായ ദൈവത്തില്‍ നിന്നാണ് തുടക്കം എന്ന് അംഗീകരിക്കുവാന്‍ നമ്മുടെ ശാസ്ത്രക്കോച്ചാട്ടന്മാര്‍ക്ക് ഒരു മടി. കണ്ടെത്തുകയും, തെളിയിക്കപ്പെടുകയും ചെയ്താലേ എന്തും വിശ്വസിക്കൂ എന്നൊരു വാശി. ഇതേ മാനറില്‍ ഇന്ന് കണ്ടെത്തുകയും, അംഗീകരിക്കപ്പെടുകയും, പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ നാളെ മണ്ടത്തരമാണെന്ന് വിളിച്ചു പറയും. രണ്ടിനും ഗവേഷണ ഫലങ്ങളുടെ ഓരോ കഌന്‍ ചീട്ടും ഹാജരാക്കും !

എന്തെങ്കിലും പുതുതായിപ്പറയാന്‍ തങ്ങള്‍ക്കേ ആധികാരികതയുള്ളു എന്ന ഒരു ധാരണ പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അണ്ടിയോ മൂത്തത്?, മാവോ മൂത്തത്? എന്ന് നോക്കി നോക്കി ഇവര്‍ കുറച്ചധികം പിന്നോട്ട് പോയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കിന് ഒരു വെറും പതിന്നാല് ബില്യണ്‍ വര്‍ഷങ്ങള്‍. 2008 വരെ ഇത് പതിനഞ്ചര ബില്യണ്‍ വര്ഷങ്ങളായൊരുന്നു. 1927 ല്‍ (ശാസ്ത്രജ്ഞരായ) ജോര്‍ജസ് ലെമായ്റ്റര്‍ ആവിഷ്കരിക്കുകയും, 1929 ല്‍ എഡ്വിന്‍ ഹബ്ബിള്‍ വിശദീകരിക്കുകയും ചെയ്ത ബിഗ് ബാങ് സംഭവിച്ചത് അന്നാണ്. അത് വരെ ഒരു തീക്കുടുക്ക മാത്രമായിരുന്ന സാധനം വളര്‍ന്നു വളര്‍ന്ന് ' തിത്തിത്തേയ് ' എന്നൊരൊറ്റപ്പൊട്ടല്‍.
, ഇതാണ് ബിഗ് ബാങ്ങ്. ഈ സ്‌പോടനത്തില്‍ നിന്ന് പ്രപഞ്ചം രൂപം പ്രാപിച്ചു വന്നൂ പോല്‍ ! ഈ ബിഗ് ബാങ്ങിനു കാരണക്കാരായി നിന്ന കയ്യാളന്മാരാണത്രെ ഹൈഡ്രോണ്‍ കൊളൈഡറില്‍ നിന്ന് ലോക ശാസ്ത്ര സമൂഹം കണ്ടെടുത്ത ഫിഗ്‌സ് ബോസോണുകള്‍. ഇവിടെയും കോമണ്‍ സെന്‍സിനു നിരക്കാത്തതായി ചിലത് മുഴച്ചു നില്‍ക്കുന്നുണ്ട്.എന്റെ മുന്‍ ലേഖനങ്ങളില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്.എങ്കിലും ഒരു വട്ടം കൂടി അതും ചികയാം.

സ്‌പോടനം എന്നാല്‍ വികാസം എന്നാണ് അര്‍ഥം. പാറവെടിയില്‍ പാറകള്‍ പിളരുന്നത് ഈ വികാസം കൊണ്ടാണ്. ഒരു ചെറിയ ഇടത്തില്‍ നിറച്ചു വച്ചിട്ടുള്ള വെടിമരുന്നിന് തീ കൊളുത്തുന്‌പോള്‍ അത് വികസിക്കുന്നു. ഒരിഞ്ച് സ്ഥലത്ത് ഒതുങ്ങിയിരുന്നിരുന്ന അതിന് ഇപ്പോള്‍ ഇരിക്കാന്‍ ഒരായിരമോ, ഒരു ലക്ഷമോ ഇഞ്ച് സ്ഥലം വേണം.എതിരെയുള്ള ഏതു തടസങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ട് വെടിമരുന്ന് അതിനാവശ്യമുള്ള സ്ഥലം ആര്‍ജ്ജിക്കുന്നു.ഇവിടെ തടസം നില്‍ക്കുന്നത് കരിന്പാറകളായതിനാല്‍ അത് പിളരുന്നു, തകരുന്നു.

നമ്മുടെ സയന്റിസ്റ്റ് ചേട്ടന്മാര്‍ പറയുന്ന ബിഗ് ബാങ്ങിന്റെ സമയത്തും ആകെ പ്രശ്‌നമാണ്. ബിഗ് ബാങ്ങിന്റെ തൊട്ടു മുന്‍പത്തെ നിമിഷം വരെ പ്രപഞ്ചമില്ല. കാരണം, കാണപ്പെടുന്നതും, കാണപ്പെടാത്തതുമായ സര്‍വ്വസ്വവുമാണല്ലോ പ്രപഞ്ചം? ഒന്നുമില്ലായ്മയില്‍ ഒരു സ്‌പോടനം നടക്കുന്നതെങ്ങിനെ? സ്‌പോടനത്തിന് ഒരു സ്‌പോടന കേന്ദ്രം വേണം. പാറവെടിയില്‍ വെടിമരുന്ന് പോലെ. സ്‌പോടന കേന്ദ്രത്തിന്റെ ലക്ഷോപലക്ഷം ഇരട്ടി സ്ഥലം വേണം ഒന്ന് സ്‌പോടിക്കണമെങ്കില്‍. ഇവിടെ ഇത് രണ്ടുമില്ല. ഒരു തീക്കുടുക്ക ആയിരുന്നു ബിഗ് ബാങിന് മുന്‍പുള്ള അവസ്ഥ എന്ന് ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പറയുന്നു. തീക്കുടുക്കക്കും സ്ഥിതി ചെയ്യാന്‍ ഇടം വേണമല്ലോ? ഇടം എന്ന അവസ്ഥ ഉണ്ടാവുന്നത് തന്നെ പ്രപഞ്ചത്തിലാണല്ലോ? പ്രപഞ്ചത്തിനു മുന്‍പ് എവിടെ ഇടം?

ഇതെല്ലാം കേട്ട് നമ്മുടെ ശാസ്ത്രക്കൊച്ചാട്ടന്മാര്‍ പിന്‍വാങ്ങുമെന്നാണോ കരുതിയത് ? ഒരിക്കലുമില്ല. അവര്‍ പുത്തന്‍ ഉത്തരങ്ങളുമായി വരും. ബിഗ് ബാങ്ങ് നടന്നത് സ്‌പേസിലാണ്, ശൂന്യതയിലാണ്ഹ എന്നവര്‍ പറഞ്ഞു തരും. കേള്‍ക്കുന്‌പോള്‍ ഒരു സുഖമൊക്കെ തോന്നുമെങ്കിലും, ചിന്തിച്ചു പോയാല്‍ വീണ്ടും പ്രശ്‌നം തല പൊക്കുകയായി ?

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ ശൂന്യത എന്നൊന്ന് പ്രപഞ്ചത്തിലില്ലന്ന് വാനശാസ്ത്രം കണ്ടെത്തി. സദാ ചലനാല്മകവും, ഊര്‍ജ്ജ തരംഗങ്ങള്‍ ( രീാെശര ൃമ്യ െ ) അനവരതം പ്രവഹിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സജീവ വസ്തുവാണ് ആകാശം എന്നവര്‍ കണ്ടെത്തിക്കഴിഞ്ഞു. ആ കണ്ടെത്തലിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നതാണ്, പിണ്ഡമില്ലാതെ പിറക്കുന്ന ഫിഗ്‌സ് ബോസോണുകള്‍ പിണ്ഡം സ്വീകരിക്കുന്നത് ഫിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ് എന്ന പുത്തന്‍ കണ്ടെത്തല്‍ !

എന്താണ്, എന്താണ് ഇതിനൊക്കെ അര്‍ഥം? ഇരുട്ടില്‍ ഇല്ലാത്ത പൂച്ചയെ തപ്പുന്ന വിഡ്ഢിയെപ്പോലെ ശാസ്ത്രം തപ്പിത്തടയുകയാണ്. പ്രപഞ്ച ഭാഗമായ സ്‌പേസില്‍ നടന്നുവെന്ന് പറയപ്പെടുന്ന ബിഗ് ബാങ്ങിലൂടെ പ്രപഞ്ചമുണ്ടായി എന്നും, പ്രപഞ്ച ഭാഗമായ ഫിഗ്‌സ് ഫീല്‍ഡില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു ഫിഗ്‌സ് ബോസോണുകള്‍ പ്രപഞ്ചമുണ്ടാക്കി എന്നുമൊക്കെ പറഞ്ഞാല്‍ ഇതെന്താ മാഷേ, വെള്ളരിക്കാ പട്ടണമാണോ?

തങ്ങള്‍ കണ്ടെത്തയത് ഫിഗ്‌സ് ബോസോണ്‍ തന്നെയാണോ എന്ന സംശയം ശാസ്ത്ര സംഘത്തിലെ ചിലര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണ്ടി വന്നേക്കുമെന്നും അവര്‍ പറയുന്നു. അടുത്ത കുറെ വര്‍ഷങ്ങള്‍ അടിച്ചു പൊളിക്കാനുള്ള മറ്റൊരു പത്തുബില്യണ്‍ അടിച്ചെടുക്കാനുള്ള വേല ഇറക്കിക്കഴിഞ്ഞു എന്ന് സാരം?

ഈ കണ്ടെത്തല്‍ കൊണ്ട് ഇപ്പോള്‍ മനുഷ്യരാശിക്ക്
യാതൊരുപ്രയോജനവുമില്ലന്നും, ശാസ്ത്ര സംഘത്തിലെ ചിലര്‍ പ്രസ്താവിക്കുന്നുണ്ട്. ( ഉദാഹരണം : പ്രൊഫസര്‍ വിവേക് ശര്‍മ്മ, ലീഡര്‍ ഓഫ് കോംപാക്ട് മൂവോസ സോളനോയിഡ്. മലയാളം പത്രത്തിലെ വാര്‍ത്ത,

ജൂലൈ 18 ). വേനലും,മഴയും, മഞ്ഞും ഒത്തു വന്നാല്‍ ഭാവിയില്‍ മാവ് പൂത്തേക്കാമെന്നും. പ്രപഞ്ചമുണ്ടായത് എങ്ങിനെയെന്നറിയാഞ്ഞിട്ട് വയറു വേദന പിടിപെട്ടവര്‍ക്ക് അന്നുണ്ടാവുന്ന മാമ്പഴം തിന്ന് വേദന മാറ്റാം എന്നുമാണോ നാം മനസിലാക്കേണ്ടത്?

ശാസ്ത്ര നേട്ടങ്ങളുടെ തണലില്‍ വളര്‍ന്നു വന്ന ആധുനിക ലോകത്തില്‍ ജീവിക്കുന്ന ഒരംഗം എന്ന നിലയില്‍ ശാസ്ത്രത്തിന്റെ സംഭാവനകളെ ഞാനും ആദരിക്കുന്നുണ്ട്. ശാസ്ത്രകാരന്മാരുടെ അന്വേഷണങ്ങള്‍ മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക കര്‍മ്മ മേഖലകളിലേക്ക് വഴി തിരിയണം എന്ന് മാത്രമാണ് എന്റെ എളിയ നിര്‍ദ്ദേശം.

മനുഷ്യന് വസിക്കുന്നതിനുള്ള ഈ മനോഹര ഭൂമിയെ ഇതുപോലെ നില നിര്‍ത്തുന്നതിനുള്ള സപ്പോര്‍ട്ടിംഗ് ആക്ടിവിറ്റീസ് നിര്‍വഹിക്കുകയാണ്, ഈ സ്‌നേഹപ്രപഞ്ച മഹാ സൃഷ്ടിയിലൂടെ ദൈവം ലക്ഷ്യം വച്ചിട്ടുള്ളത്. ഈ സന്തുലിതാവസ്ഥ താളം തെറ്റിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ ശാസ്ത്രം പ്രതിരോധം ഉയര്‍ത്തണം. വിഷ വിതരണത്തിനെതിരെ, വ്യാവസായിക മാലിന്യങ്ങള്‍ക്കെതിരെ, ആറ്റം സ്‌പോടനങ്ങള്‍ക്കെതിരെ, ആണവ ബോംബുകള്‍ക്കെതിരെ?

ശാസ്ത്രവും സാങ്കേതിക വിദ്യയും മാത്രമല്ല, കലയും സാഹിത്യവുമടക്കമുള്ള എല്ലാം ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ മഹാസ്വപ്നത്തിന്മേല്‍ മുത്തം ചാര്‍ത്തുന്നതാവണം. ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യസ്ഥനായി നില്‍ക്കാന്‍ കഴിയാത്ത ഒന്നും കാലത്തെ അതിജീവിച്ചു നില നില്‍ക്കുകയില്ല.....?
Join WhatsApp News
Johny 2018-01-31 18:37:34
ശ്രി ജയൻ വര്ഗീസ് പൊളിച്ചടുക്കി. വളരെ നന്നായി. എല്ലാത്തിനും ഉത്തരം നമ്മുടെ കിതാബിൽ ഉള്ളപ്പോ ഈ ശാസ്ത്രത്തിന്റെ പിറകെ പോകുന്ന വിഡ്ഢികൾക്കൊരു മറുപടി. കോടി വര്ഷം എന്നൊക്കെ ചുമ്മാ പറയാം. മനുഷ്യനെ മണ്ണ് ചവിട്ടിക്കുഴച്ചു സ്വ രൂപത്തിൽ ഉണ്ടാക്കിയിട്ട് ആറായിരത്തി നാനൂറു കൊല്ലമല്ലേ ആയുള്ളൂ. നമ്മുടെ പുരോഹിതരോട് ചോദിച്ച പോരെ കൂടുതൽ അറിയാൻ. അതിനല്ലേ വിശ്വാസികൾ പള്ളിയിൽ പോകുന്നത്. അല്ലാതെ നമ്മൾ ഒക്കെ കുരങ്ങന്മാർ ആയിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട് എന്ത് പറയാൻ. (കുരങ്ങമ്മാരുടെ ചില ചേഷ്ടകൾ നമ്മൾ കാണിക്കുന്നത് ചുമ്മാതെ)
വായനക്കാരൻ 2018-01-31 19:48:01
'തനിക്കറിയാൻ വയ്യാത്ത കാര്യം പറഞ്ഞു ഫൂൾ ആകുന്ന ഫൂളുകളും ' നമ്മുടെ ഇടയിലുണ്ട് .   എന്തിനാ ജയൻ വറുഗീസ് അറിയാൻ വയ്യാത്ത കാര്യങ്ങൾ എഴുതി സ്വയം ഫൂൾ ആകുന്നത് .  തന്റെ എഴുത്ത് കണ്ടാൽ തോന്നും ദൈവത്തിന്റെ പേർസണൽ സെക്രട്ടറി ആണെന്ന് .  വായനക്കാർ അത്ര പൊട്ടന്മാരല്ല കേട്ടോ 
Malayaali 2018-01-31 20:35:28
ശ്രി ജയൻ വര്ഗീസ് സ്വയം അപഹാസ്യനാവുന്നതു എന്തിനെന്നു മനസ്സിലാവുന്നില്ല. ശാസ്ത്രം ഇരുട്ടിൽ തപ്പുകുകയാണ് പോലും. താങ്കളുടെ ഈ ലേഖനം ജനങ്ങളിൽ എത്തിച്ചത് ദൈവമാണോ ? അതോ ശാസ്ത്രമോ ? കഷ്ടം! ശാസ്ത്രം തെറ്റുപറ്റിയാൽ അത് എന്നും തിരുത്തും സമ്മതിക്കും പക്ഷെ മതം തെറ്റ് പറ്റില്ല എന്നാണല്ലോ 
വിദ്യാധരൻ 2018-01-31 20:37:47
ക്ഷമിക്കണം പണ്ഡിതാ 
വിഡ്ഢിത്തരം പറഞ്ഞതിൽ
ഭൂമിക്ക് കീഴിലുള്ള സർവ്വതും 
ഗ്രഹിച്ചിരിക്കുന്ന ദൈവമേ 
'ദൈവകണിക' എന്ന് പറഞ്ഞതിൽ 
അങ്ങ് കോപിഷ്ഠനാണെന്ന് അറിയാം 
എന്തായാലും അതിന്റെ തുമ്പിൽ 
പിടിച്ച്‌ അങ്ങ് ശർദ്ദിച്ചപ്പോൾ 
മനസ്സിലായി അങ്ങയുടെ 
അറിവിന്റെ സീമകൾ 
ഞങ്ങൾ സാധാരണ മനുഷ്യർ 
സത്യാന്വേഷകരത്രെ. 
ദൈവങ്ങളെ പേടിപ്പിക്കുന്നവർ 
ഇരുട്ടിന്റെ മറവിലിരുന്നു 
ഇന്നോളം മനുഷ്യനെ 
കൊള്ള ചെയ്യും കുലപാതകികൾ 
അവരെ തൊലിയുരിച്ചവരുടെ 
തനിരൂപം കാട്ടുവാൻ 
കച്ചകെട്ടിയിറങ്ങിയ ശാസ്ത്രജ്ഞർ
ഞങ്ങൾക്ക് ബഹുമാനമാണവരെ
സൃഷ്ടിക്കൊരു സൃഷ്ട്ടാവിനെ 
ആവശ്യമില്ലെന്നുര ചെയ്ത ഡാർവിനെയോ'
ഭൂഗുരുത്വനിയമങ്ങളാൽ എല്ലാം 
സ്വയം ഭൂവാകുമെന്നുര ചെയ്‍ത 
സ്റ്റീഫൻ ഹോക്കിങ്ങിനെയോ 
അതോ അറിവിന്റെ ഉറവിടമായ 
അങ്ങയോ ആരെ വിശ്വസിക്കണം 
ഈ വിഡ്ഢിയാൻ മൊഴിഞ്ഞാലും 
തുടരും ഞങ്ങൾ ഞങ്ങൾ ഞങ്ങളുടെ 
സത്യാന്വേഷണം മരണ ശേഷവും 
ദൈവത്തെ പിടികൂടും വരെ 
മാറിപോകുക വഴിമുടക്കാതെ കൂരിരുട്ടെ നീ 

പരിധി 2018-01-31 21:37:51
സ്വന്തം തലച്ചോറിന്റെ പരിധിക്കുള്ളിൽകിടന്നു കളിച്ചാൽ സ്വയം വിഡ്ഢിയാവാതിരിക്കാം, ശ്രീ ജയൻവർഗീസ്.
Peter V. Mathew 2018-01-31 22:37:57

FEAR OF GOD
by Ronnie J. Hastings, Ph.D. (1983)


Galileo was chided by the God-fearing for observing that the solar system is Copernican, not Ptolemaic.
And yet... the wanderers did and do move about the sun.

Newton was chided by the God-fearing for describing all motions with mathematics, not with divine will.
And yet...measurements in mechanics could and can be predicted with precision through calculation.

Lavoisier was chided by the God-fearing for explaining chemistry as quantitative reactions, not as miracles or magic.
And yet...substances did and do appear and disappear with predictable regularity in labs everywhere.

Darwin was chided by the God-fearing for showing the diversity of life resulting from ecological factors and adaption to them, not from theistic interventions.
And yet...life had and has a single structure and has changed and does change forms in time.

Einstein was chided by the God-fearing for demonstrating the democracy of observers, not the absolute God's-eye view.
And yet...space and time have changed and do change from frame of reference to frame of reference, and the laws of nature have been and are the same for all frames.

Perhaps the God-fearing are right to fear God. If God is the source of reality, they have been fighting or ignoring God's facts for four hundred years!  (posted by Peter v Mathew)


പരിഭ്രമൻ 2018-01-31 22:46:56
മൂഢന്റെ മുതുകിന് വടി  എന്നും മിണ്ടാതെ ഇരുന്ന് ഞാൻ ദൈവമെന്നറിഞ്ഞു കൊൾക  എന്ന ദൈവ വചനവും   ജയൻ വറുഗീസ് മറന്നുപോയെതെന്താണ് സുഹൃത്തെ? വെറുതെ വടികൊടുത്തു അടിവാങ്ങണോ ? ഇപ്പോൾ വിദ്യാധരൻ , ഇനി അന്ത്രയോസ് , അന്തപ്പൻ, എന്നുവേണ്ട ഒരു കലാപത്തിനുള്ള വഴി ഒരുക്കിഎന്ന് പറഞ്ഞാൽ മതിയല്ലോ.  ഈശ്വരാ രക്ഷിതഃ 
വറുഗീസ് അച്ചൻ 2018-01-31 23:14:14
ജയൻ വറുഗീസ് കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു. ശാസ്ത്രത്തെ ദൈവത്തിന്റെ ഭാഗമായി കാണാതെ അതിനോട് എതിർക്കുന്നത് ദൈവീകമല്ല.  അതുകൊണ്ടാണ് കര്ത്താവ് പറഞ്ഞത് നാവ് അടക്കി ശത്രുവിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് .  നിങ്ങൾ അറിവുള്ളവനാണെന്ന് അറിയാം ഉപദേശിക്കാനുള്ള ജ്ഞാനവും എനിക്കില്ല എങ്കിലും നിങ്ങൾ ദൈവത്തെ അന്വേഷിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഞാൻ യാക്കോബിന്റെ സുവിശേഷം മൂന്നാം അദ്ധ്യായം ഇവിടെ ചേർക്കുന്നു.  ശാസ്ത്രത്തെ സ്നേഹിക്കുക. അവർ പലതും കണ്ടുപിടിക്കട്ടെ അങ്ങനെ സൃഷ്ടാവിന്റെ അതുഭുത പ്രവർത്തികളെ മനുഷ്യരാശിക്കായി അനാവരണം ചെയ്യട്ടെ.  പക്ഷെ നാവ് അത് അടക്കണം. മറക്കരുത് 

യാക്കോബ് 3 

1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു. 
2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. 
3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. 
4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. 
5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; 
6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. 
7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. 
8 നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. 
9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. 
10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. 
11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? 
12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. 
13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. 
14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. 
15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. 
16 ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു. 
17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. 
18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
Ninan Mathulla 2018-02-01 07:34:37

Wonderful! But this is not enough for those who close eyes and make it dark. If Jayan could translate this into English and publish it, it will save more innocents from the brainwashing of the so called foolish scientists. (There are wise scientists also like Einstein who said that Science without religion is limping).

 

All these arguments against God are rooted in pride and jealousy- pride not to accept the fact that we have limitations to our knowledge and the pride not to accept it. This pride and jealousy of God led to the building of ‘Babel tower’ and God confused the tongue. (Science could not explain language and thoughts yet). There is another side for this pride and jealousy- ‘mathabhranth’. All religious books except Bible are proved wrong by scientific discoveries. If our books were proved wrong, then your book alone need not remain true. Such proud atheists with ‘vayaruvedana’ and ‘mathabranthar’ have gone wild (njolakkunnu) with their craziness here.

 

Our knowledge of God is limited to what God has revealed to us. If God choose not to reveal certain aspects of God for a time, there is no way to find it. ‘njolachittu kaaryamonnumilla’.

 

Science admits that energy can’t be created or destroyed. Until these so called scientists prove in the lab by creating something from nothing, wise people will believe in God. ‘Fools think there is no God’ (Bible).

 

For more information, here is a link to an article published in ‘emalayalee’.

http://www.emalayalee.com/varthaFull.php?newsId=110202

Raju Thomas 2018-02-01 08:24:05

Very good Jayan! Don't mind what they say. At least, you have read up on the subject. Only, be more careful when you write foreign words in Malayalam. For example: 1) it is Higgs Boson, NOT Figs ... ; 2) Not Hydron Collider, BUT Hadron ...; 3) CERN is not a place BUT an acronym.

Raju Thomas, New York

Reader 2018-02-01 08:44:07
അതെങ്ങനാ മാത്തുള്ളെ അത് ശരിയാകുന്നത് ? ജയൻ അത് ഇംഗ്ളീഷിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്‌താൽ കാരൂർ സോമൻ അബദ്ധത്തിലായത്പോലെയാകും . ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി ,
A Physics Student 2018-02-01 09:13:40
According to Kelly Dickerson, 

One of Albert Einstein's most famous quotes is, "God does not play dice with the universe." But there are two huge errors in the way many people have interpreted this quote over the years. People have wrongly assumed Einstein was religious, believed in destiny, or that he completely rejected a core theory in physics. First, Einstein wasn't referring to a personal god in the quote. He was using "God" as a metaphor."Einstein of course believed in mathematical laws of nature, so his idea of a God was at best someone who formulated the laws and then left the universe alone to evolve according to these laws," physicist Vasant Natarajan wrote in an essay. Einstein himself even cleared up the matter in a letter he wrote in 1954:I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it. The second half of the quote — "does not play dice" — is often misunderstood, too. It's not an affirmation of destiny.The phrase refers to one of the most important theories in modern physics: quantum mechanics. It describes the weird behavior of tiny subatomic particles. It's also the guiding theory that led to critical technologies like nuclear power, MRI machines, and transistors in computer and phones.It's true that Einstein never accepted quantum mechanics, but the reason was much more nuanced than a flat-out rejection of the theory. After all, Einstein won a Nobel Prize in 1921 for describing the photoelectric effect — a phenomenon that led to the development of quantum mechanics.The reason for the quote is to express how bizarre quantum mechanics is as a theory. While most of the universe is deterministic and measurable, quantum mechanics says there's a world of tiny particles behind everything that's governed by total randomness.
For example, a major part of quantum theory, called the Heisenberg Uncertainly Principle, says it's impossible to know both the speed and position of a single particle at the same time. So in quantum mechanics nothing can be certain, and we can only describe things in terms of probabilities.Einstein didn't like this one bit. He believed there must be some underlying laws of nature that could define particles and make it possible to calculate both their speed and position.There's no evidence of the law Einstein hoped for, and all experimental evidence suggests that quantum mechanics is real. So Einstein was probably wrong to reject the idea.However, when you try to join quantum mechanics to any other major theory in physics, like Einstein's general theory of relativity, it doesn't work. Quantum mechanics may be correct, but it's a total mystery as to how it fits in with the rest of physics.
Jack Daniel 2018-02-01 08:58:26
നിങ്ങൾ കള്ളു കുടിച്ച് ഉന്മത്തരാകരുത് അത് കലഹത്തിലേക്ക് നയിക്കും . അതുകൊണ്ടു നിങ്ങൾ നല്ല സ്വയമ്പൻ സാധനം അടിക്കുക (എഫെസ്യർ 5 -18 )  എന്നും എഴുതിയിട്ടില്ലേ വറുഗീസ് അച്ചോ ? സാഹിത്യകാരന്മാരും കവികളും   എഴുതുമ്പോൾ മദ്യം അധികം (അല്പം വിവേകത്തെ തരും )കഴിക്കാതിരിക്കുക. അത് ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് . അതുകൊണ്ടാണ് രാജുച്ചായൻ പറഞ്ഞതുപോലെ ഹിഗ്സ് ഫിഗ് ആയതും ഹാഡ്രോൺ ഹൈഡ്രോൺ ആയതും . ദൈവത്തിനെ അദ്ദേഹത്തിൻറെ വഴിക്ക് വിട് ജയാ .  എല്ലാം കൂടെ കൂട്ടി കുഴക്കാതെ 
Ninan Mathulla 2018-02-01 09:31:56
These are two different quotes by Einstein. Please see the link.

https://famousquotes.top/quotes/life-quotes/science-without-religion-lame/
Sudhir Panikkaveetil 2018-02-01 11:07:57
ദൈവത്തിന്റെ പേരും പറഞ്ഞ് പാവം മനുഷ്യർ അടിപിടി കൂടുന്നു. ഈ ദുരവസ്ഥ എന്ന് നിൽക്കും. മത തീവ്രവാദികളാൽ ഈ മനോഹര ഭൂമി ഒരിക്കൽ നശിക്കുമായിരിക്കും.  അപ്പോഴും കവികൾ മാത്രം വിലപിക്കും. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി. എല്ലാവരും സ്നേഹത്തോടെ ജീവിക്കുക.  നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞ സ്നേഹദൂതനെ കുരിശ്ശിൽ കയറ്റാതെ അദ്ദേഹം, പറഞ്ഞ പോലെ ജീവിക്കുക. എന്തിനാണ് ദൈവത്തിന്റെ പേരും പറഞ്ഞു വഴക്ക് കൂട്ടുന്നത്. സ്നേഹിക്കുക, സ്നേഹിക്കുക. ദൈവത്തെ മനസ്സിൽ കൊണ്ട് നടക്കുക. താൻ കൊണ്ട് നടക്കുന്നതാണ് ശരിയെന്നു പറഞ്ഞു കലഹമുണ്ടാകാതിരിക്കുക. എത്രയോ മഹത്തായ കർമ്മങ്ങൾ ചെയ്യാനുണ്ട് മനുഷ്യന്. 
യേശു 2018-02-01 12:06:46
'ഈശ്വരനെ തേടി തേടി പോണവരെ ..
ശാശ്വതമാം സത്ത്യം തേടി പോണവരെ ...
നിങ്ങള്‍ മനുഷ്യ പുത്രന് കൊണ്ട് വരുന്നത് മരകുരിശ് അല്ലോ..
ഇന്നും മരകുരിശ് അല്ലോ ..!
എവിടെയും എവിടെയും പോയ്‌മുഖങ്ങള്‍,എങ്ങും വേതാള നൃത്തങ്ങള്‍ .
ഇവിടെ മനുഷ്യനെ തേടും എനിക്കൊരു മെഴുകുതിരി കതിര്‍ നല്‍കുവതാരോ ??
കണ്മുന്‍പില്‍ നിന്നു ചിരിക്കും നിങ്ങള്‍....,, കാണാതെ വന്നു കഴുത്തു ഞെരിക്കും ...!'

ഫാ. ആബേൽ 2018-02-01 12:48:05
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ 
വിജനമായ  ഭൂവിലുമില്ലീശ്വരൻ 

[ഈശ്വര...]

എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...

[ഈശ്വര...]

കണ്ടില്ല   കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി 

[ഈശ്വര...]

അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ  വാസം
സ്നേഹമാണീശ്വരന്റെ രൂപം
സ്നേഹമാണീശ്വരന്റെ രൂപം  

[ഈശ്വര...]
Amerikkan Mollaakka 2018-02-01 14:13:31
പടച്ചോനെ കുറ്റം പറയുന്നതും, ശാസ്ത്രത്തെ കുറ്റം പറയുന്നതും ഇന്നൊരു ഫാഷനായിട്ടുണ്ട്.  ഇമ്മടെ ജയൻ സാഹിബ് ഇന്നത്തെ ശാസ്ത്രത്തിന്റെ സകല പുരോഗതിയും അനുഭവിച്ച് ജീവിക്കുന്ന പഹയനല്ലേ. ഓനെന്തിനാണ് ശാസ്ത്രത്തെ പഴിക്കുന്നത്. ശാസ്ത്രം ദൈവമില്ലെന്നു പറഞ്ഞിട്ടുണ്ടോ? ഇമ്മാതിരി ചർച്ചകളും എഴുത്തും ഇമ്മടെ ഇടയിൽ ബഹളമുണ്ടാക്കാനേ ഉപകരിക്കു. എഴുത്തുകാർ നല്ല നല്ല കാര്യങ്ങൾ എഴുതണം.  അത് മനുഷ്യ രാശിക്ക് ഉപകരിക്കണം. അല്ലാതെ അവരെ തമ്മിൽ തല്ലിക്കയല്ല. ഞമ്മള് നിസ്കാരക്കാൻ പോണു. ഇനി അത് തെറ്റാണെന്നു പറയല്ലേ?
കോയ 2018-02-01 17:02:00
അതികം ബുദ്ധിയുള്ള പൊന്മാൻ കാക്കക്കൂട്ടിലല്ലേ മുല്ലാക്ക മുട്ട ഇടാറുള്ളത്.  ജയൻ കാക്ക കൂട്ടിൽ പോയി മുട്ടയിട്ട് മുല്ലാക്കായിക്ക് ഇനി എന്ത് ചെയ്യാൻ സാധിക്കും . ഓന്റെ തലയിൽ കേറുന്ന മട്ടില്ല . മുല്ലാക്ക നിസ്‌ക്കരിച്ചിട്ടു വാ . അപ്പഴത്തേക്കും കാക്കകൾ ജയനെ ഏതാണ്ട് കൊത്തി പറിസച്ചിരിക്കും ക്കും . ഓന്റെ സമയ ദോഷം  അള്ളാഹു തുണയായിരിക്കട്ടെ 

andrew 2018-02-01 19:44:25

'Gods must be crazy'


മേശ ക്കത്തി = മേശ പോലെ ഉള്ള കത്തി എന്നോ മേശ ക്ക് തീ പിടിച്ചു എന്നോ മേശക്കത്തി എന്താണ് എന്ന് അറിവില്ലാത്തവന്‍ കരുതും .

' കാക്കയെ കണ്ടിട്ടില്ലാത്തവര്‍ ചുരുങ്ങും എന്നത് കാക്കയെ കണ്ടിട്ടില്ലാത്തവര്‍ ചുരുങ്ങി പോകും എന്നും ചിലര്‍ മനസ്സില്‍ ആക്കും.

Sri,Jayan K C's article and some comments seem as above.

-the 'god particle' is a joking name or nickname of a subatomic particle called Higgs boson. The nickname arose when the book, The God Particle:If the Universe Is the Answer, What is the Question by Leon Lederman. Neither the particle nor the book has anything to do with god.

When the news about the possibility of the existence of this particle came out in 2012 [?] a Christian Priest wrote an article in E Malayalee. As much as I could remember the priest mistook or misunderstood the 'god particle as ദൈവകണം, and boasted that Scientists has discovered the existence of god. Many priests repeated his foolishness too. Either; none of the priests read the Scientist's article or if they did, they got no clue out of it. They also added that Atheists are in panic.

There is a funny movie -The Gods must be Crazy- {1982} Movie is in YOUTUBE. It is about African Bushmen who encounters a Coca-Cola bottle thrown down from a plane. These tribal people in the remote African desert had a peaceful life until they got the Cola bottle. Bushmen began to fight over the strange object 'thrown down to them by the gods'. The tribal Chief realized the bottle was thrown down by gods to make them hate & fight each other, he feared the tribe will perish & decides to travel to the ends of the World to take the bottle back to the Gods.

The article is like the Cola bottle. Mr.Jayan, are you the chief of the Bushmen who wrote the comments or the 'god who threw the strange object from the sky?

നിരീശ്വരൻ 2018-02-01 23:24:34
ശാസ്ത്രജ്ഞന്മാർ വിഡ്ഢികളാണെന്നും സ്‌കൂളിന്റെ പടിവാതിൽ പോലും കാണാത്ത, വെറുതെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വിയര്പ്പിന്റെ ഫലം അടിച്ചുമാറ്റി സുഖ ജീവിതം നയിക്കുന്ന ദൈവം എന്ന മഹാജ്ഞാനിയാണ് എല്ലാം എന്നു വിശ്വസിക്കുന്ന രണ്ടു വ്യക്തികളാണ് ജയൻ വറുഗീസും മാത്തുള്ളയും . എന്നാൽ ഇവർ സൗകര്യപൂർവ്വം,  ഐൻസ്റ്റിനെപ്പോലെ ഒരു ശതമാനം ഇൻസ്‌പിരിയേഷനും (ഇപ്പോൾ ഇവന്മാർ പറയും അതാണ് ദൈവമെന്ന്) ബാക്കി തൊണ്ണൂറ്റി ഒൻപത് ശതമാനം വിയർപ്പോടുകൂടി ഈ അണ്ഡകടാഹത്തിന്റെ കിളിവാതിലുകൾ തുറന്ന് അവിടെ ഒക്കെ ഒളിഞ്ഞിരിക്കുന്ന അതുഭുത പ്രപഞ്ചത്തിലേക്ക് ഒളിഞ്ഞു നോക്കാൻനമ്മൾക്കൊക്കെ അവസരം ഒരുക്കി തന്നവരുടെ ചില ഉദ്ധരണികൾ എടുത്ത് അവരുടെ ദുർബലനായ ദൈവത്തെ പൊക്കി കാണിക്കാൻ ശ്രമിക്കുമ്പോൾ, സത്യത്തിൽ ചിരിക്കുകയല്ലാതെ എന്താണ് ചെയ്യുക . ശാസ്ത്രം ഒരുക്കി കൊടുത്ത സൗകര്യങ്ങളുടെ തണലിൽ ഇരുന്നാണ് ഇവന്മാർ വിഡ്ഢിത്തരങ്ങൾ എഴുതി വിടുന്നതും ശാസ്ത്രജ്ഞൻമാരെ വിഡ്ഢികൾ എന്ന് വിളിക്കുന്നതും.  എന്തായാലും ഇവരുടെ ദൈവത്തെ ഒന്ന് കടം തന്നായിരുന്നെങ്കിൽ ഏതെങ്കിലും പരീക്ഷണശാലയിൽ കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ച് കീറിമുറിച്ചു അദ്ദേഹത്തിൻറെ തലയിൽ ഒളിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങൾ ചോർത്തിയെടുത്ത് മനുഷ്യരാശിയുടെ ഈ കഷ്ടപ്പാടുകൾ തീർക്കാമായിരുന്നു.  എന്തിനാണ് അവരുടെ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.? അദ്ദേഹത്തിന്റെ കയ്യിലുള്ള വൃത്തികേടുകൾ സാധാരണ മനുഷ്യർ ചെയ്യുന്നതല്ല .  ഭൂമി കുലുക്കം, സുനാമി, അന്ഗ്നി പർവ്വതം പൊട്ടിക്കൽ , മഹാമാരി, പ്രളയം എന്ന് വേണ്ട ഇല്ലാത്ത പോക്കിരി താരങ്ങൾ ഇല്ല, പ്ളേഗ്, ഫ്ലൂ, എന്ന് വേണ്ട ഇല്ലാത്ത കുലുമാലുകൾ ഇല്ല.  അമേരിക്കയിൽ ഹെൽത്ത് ഇൻഷുറൻസ് ഓരോ ദിവസവും കൂടുകയാണ് .  സാധാരണ കാർക്ക് അൽപ്പം ആശ്വാസം കൊടുത്തിരുന്നു ഒബാമ കെയർ ദൈവമക്കളും റിപ്പബ്ലിക്കാനും കൂടി  ഇല്ലാതാക്കി. അശരണരെയും, രോഗികളെയും, അതിഥികളെയും ഒക്കെ മാനിക്കണം എന്ന് പറഞ്ഞ ഇവരുടെ കുട്ടി ദൈവം യേശുവിന്റെ വാക്കുകൾ അതേപടി അനുസരിച്ചുകൊണ്ടാണ് ഒബാമകെയർ നിറുത്തലാക്കാൻ പോകുന്നതും, അമേരിക്കക്ക് ചുറ്റും മതിലുകെട്ടി അശരണരെ പുറത്താക്കാനും ഈ ഭക്തന്മാർ കരുക്കൾ നീക്കുന്നത്.  ഇതെല്ലം നടന്നിട്ടും ചുമ്മാ കയ്യും കെട്ടി നോക്കി നിന്ന് രസിക്കുകയാണ് ഇവരുടെ ദൈവം .  ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷെ തിന്മയിൽ കലാശിക്കുന്നു എന്ന് ഇവരുടെ പോളെന്നു പറഞ്ഞ വിദ്വാൻ തുറന്നു പറഞ്ഞിട്ടുണ്ട് .  എന്ന് പറഞ്ഞപോലെയാണ് ജയനും മാത്തുള്ളയും .  ശാസ്ത്രം ഒരുക്കിയ തീൻ മേശയിൽ ഇരുന്നു വെട്ടി വിഴുങ്ങി ഏമ്പക്കം വിട്ടിട്ട് അതൊരുക്കി കൊടുത്തവരെ വിഡ്ഢികൾ എന്ന് വിളിച്ചു ചുമ്മാ ഇരുന്നു തിന്നു സുഖിച്ച ദിവസം പ്രതി ചീർത്തുകൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദിയും . കഷ്ടം ! ഇവനോക്കെയാണ് അമേരിക്കൻ സാഹിത്യലോകത്തെ ഊട്ടി വളർത്തുന്നവർ.  ഇവരെ ശ്രീനിവാസൻ കോമാളികൾ എന്ന് വിളിച്ചതിൽ ഒട്ടും അത്ഭുതം ഇല്ല (ഏതോ ഒരു തിരിച്ചറിവുള്ള അമേരിക്കൻ മലയാളി ഇത് ഇടയ്ക്കിടെ ഇ മലയാളിയിൽ ഇത് ഉദ്ധരിക്കാറുണ്ട് - അദ്ദേഹത്തിൻറെ വാക്ക് കടം എടുത്തതാണ് )

sunu 2018-02-01 20:19:55
ഫ്ലൈറ്റിൽ യാത്ര ചെയുമ്പോൾ രണ്ടു സ്‌മോൾ അടിച്ചു ചിന്തിക്കുന്നതൊക്കെ ഉന്നതചിന്തകൾ എന്ന് വിചാരികുന്ന് ആൻഡ്രൂസ്. വല്ലവരും എഴുതിയ തല തിരിഞ  ലേഖനങ്ങൾ വായിച്ചു  മത വിരോധികളായ അനേകർ ഇവിടെ പർവത പ്രസംഗങ്ങൾ നടത്തുന്നു. ഇന്നത്തെ മത പ്രവർത്തനത്തിൽ ദൈവം ഇല്ല. മതഗ്രന്ഥങ്ങൾ വായിക്കാത്ത മതാനുയായികളും പെരുകുന്നു. ഇത്തരം വിവരദോഷികൾക്കു വിവേകം പകരുന്ന ജയൻ വര്ഗീസിന് അഭിനന്ദനം. 
Ninan Mathulla 2018-02-02 07:29:13

ദൈവത്തിന്റെ പേരും പറഞ്ഞ് പാവം മനുഷ്യർ അടിപിടി കൂടുന്നു. ദുരവസ്ഥ എന്ന് നിൽക്കും. മത തീവ്രവാദികളാൽ മനോഹര ഭൂമി ഒരിക്കൽ നശിക്കുമായിരിക്കുംഅപ്പോഴും കവികൾ മാത്രം വിലപിക്കും. മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി. എല്ലാവരും സ്നേഹത്തോടെ ജീവിക്കുകനിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞ സ്നേഹദൂതനെ കുരിശ്ശിൽ കയറ്റാതെ അദ്ദേഹം, പറഞ്ഞ പോലെ ജീവിക്കുക. എന്തിനാണ് ദൈവത്തിന്റെ പേരും പറഞ്ഞു വഴക്ക് കൂട്ടുന്നത്. സ്നേഹിക്കുക, സ്നേഹിക്കുക. ദൈവത്തെ മനസ്സിൽ കൊണ്ട് നടക്കുക. താൻ കൊണ്ട് നടക്കുന്നതാണ് ശരിയെന്നു പറഞ്ഞു കലഹമുണ്ടാകാതിരിക്കുക. എത്രയോ മഹത്തായ കർമ്മങ്ങൾ ചെയ്യാനുണ്ട് മനുഷ്യന്

This is the comment by Sudhir. I enjoy his writing in emalayalee. This comment reminds me of the strategy to call time off when a team is about to loose. Such strategies will not help but finding the truth about life- creation or evolution. Last several weeks the BJP Christians were attacking Christianity relentlessly in this column, and I did not see Sudhir coming with this advice. Jayan wrote a powerful article attacking their ignorant claims from its foundation. They have no arguments against it. They are asking for time to regroup. Soon they will go back to their old methods as 'nereeswaran' is doing again by asking stupid questions to create doubt.

 

The strtategy of BJP Christians writing with anonymous names here is to attack Christianity only as I do not see them attack other religions. This attack is out of jealousy, and to come to power in Kerala with the divide and rule strategy. So the strategy is to attack the leadership of Christian churches and Christian faith. Once leadership is destroyed and people are scattered it is easy to control them and convert them the way they want. It is necessary to educate people when lies are spread here so that innocent readers will not be misled or brainwashed.

മതേതരൻ 2018-02-02 10:14:38
ഓൻ ബേജാറാകണ്ട സുധീർ . ഓൻ  ഓന്റെ ഹൃദയം എടുത്ത് മാത്തുള്ളെടെ കയ്യിൽ വച്ച് കൊടുത്താൽ അദ്ദേഹം പറയും അത് ബിജെപ്പിക്കാരന്റെ ആണെന്ന് . അതുകൊണ്ട് അത് ആവശ്യമുള്ളവർക്ക് കൊടുക്കുക .നിങ്ങൾ കേട്ടിട്ടില്ലേ അവരുടെ കിതാബിൽ എഴുതിയിരിക്കുന്ന ഒരു കഥ .  യജമാനൻ നാട്ടിലെ പ്രമാണിമാരെ കല്യാണ സാദ്ധ്യയ്ക്ക് വിളിച്ചു പക്ഷെ അവർ ആരും വന്നില്ല . അപ്പോൾ യജമാനൻ നാട്ടിലെ ദരിദ്രയും പാവങ്ങളെയും വിളിച്ചു അവർ കല്യാണ സദ്ധ്യ കഴിച്ച് തൃപ്‌തരാകുകയും ചെയ്‌തു -ഞമ്മൾ ഒരു പാവമാണ് . നിങ്ങടെ ഹൃദയം ഇങ്ങോട്ട് തന്നേരെ - അതിൽ സ്നേഹം കുത്തി നിറച്ചിട്ടുണ്ടല്ലോ അത് മതി .

Vayanakaaran 2018-02-02 10:23:41
അമേരിക്കയിലുള്ള ഹിന്ദുക്കളൊക്കെ ബി ജെ പി അനുഭാവികളാണെന്നു ശ്രീമാൻ മാത്തുള്ള സംശയിക്കുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ?
 കമന്റ് എഴുതുന്നവർ കള്ള പേരുകൾ ഉപയോഗിക്കുമ്പോൾ അവരുടെ മതം ജാതി എങ്ങനെ തിരിച്ചറിയും.ഹിന്ദുക്കൾക്ക് അമേരിക്കയിൽ  ജാതിയുടെ പേരിൽ സംഘടനകൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഉണ്ടോ.?അവർ കൃസ്തു മതക്കാർക്ക് എതിരെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തതായി ഒരു പത്രത്തിലും കാണുന്നില്ല. കൃസ്തു മതത്തിൽ ഉള്ളവർ തന്നെ സത്യം എന്താണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ശ്രീ ആൻഡ്രുസ്സിന്റെ മില്ലേനിയം ബൈബിൾ ഉദാഹരണം.ജീവിക്കാൻ വേണ്ടി പുരോഹിത വേഷം കെട്ടുന്നവർ പറയുന്നതല്ല ശരിയെന്നു ശ്രീ ആൻഡ്രുസ് പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല. ശ്രീ മാത്തുള്ളയുടെ അന്ധമായ വിശ്വാസമാണ് അദ്ദേഹത്തെകൊണ്ട് ഹിന്ദു എന്നും കൃസ്ത്യൻ എന്നുമുള്ള വ്യത്യാസങ്ങൾ പറയിപ്പിക്കുന്നത്. കൃസ്തു പറഞ്ഞത് മനുഷ്യനെ സ്നേഹിക്കാനല്ലേ അല്ലാതെ കൃസ്ത്യാനിയെ സ്നേഹിക്കാനാണോ സുവിശേഷകൻ കൂടിയായ മാത്തുള്ളെ?   കയ്യടി കിട്ടാൻ വേണ്ടി ജയൻ  പലതും എഴുതാറുണ്ട്. അതൊന്നും വായിച്ച് ഇങ്ങനെ ചർച്ചകൾക്ക് പോകാതിരിക്കുന്നത്‌ പൊതു സമൂഹത്തിനു നല്ലത്. 
യേശു 2018-02-02 10:36:48
 സുധീർ, അന്ദ്രൂസ്, അന്തപ്പൻ, വിദ്യാധരൻ,നിരീശ്വരൻ, ദൈവം ഇവരാരും ഈ പേജിൽ നിന്ന് പോകരുത് .  ദൈവത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്ക് ഇരിക്കപ്പൊറുതി കൊടുക്കരുത് .  സ്വർഗ്ഗരാജ്യത്തെ രണ്ടാക്കാൻ നടക്കുന്നവരാണിവർ 
truth and justice 2018-02-02 10:46:22
There is a higher authority than men and women and that is God. Scientists and Medical Doctors and newly invented medicines are trying to extend the life of human beings but all it is hopeless and helpless.
Seventy or eighty years in  psalms 90 in the bible is written is so accurate and men and women are a vapor or flower or grass. Then why are you guys are arguing.Today I and tomorrow you is absolutely right.Only almighty God and that superior authority can give your vapor back.
Ninan Mathulla 2018-02-02 10:51:38

When I name BJP Christians, some people feel it deeply and they defend them with other innocent looking comments. Now the readers know to which side these people are leaning. There are many priestly classes in Hindusm like poojari, thanthri, yogi, amma, swamy etc... We do not see these anonymous and Christian named people say a word against them. All the criticism directed against Christian leadership. ‘Vaalu pokkumbol ariyamallo purappadu’.  Hindu- Christian- Muslim difference here is for identity purpose only. If this difference is not there why BJP/RSS supporters had to physically attack Christian convention in Kerala this week? ‘Katthi kazhuthil irikkumbozhum mukhathu punchiriyanu’. After attacking Christians their reply is about the great tradition of India of receiving and protecting other religions. Here is a youtube link.

https://www.youtube.com/watch?v=1IOezPoJSME&feature=share

 

https://www.youtube.com/watch?v=64spPKSR1dQ&feature=youtu.be

J.Mathew 2018-02-02 11:24:54
വായനക്കാരാ സത്യം കണ്ടുപിടിക്കാൻ താങ്കൾ വായിക്കേണ്ടത് യഥാർത്ഥ ബൈബിൾ ആണ്.അല്ലതെ വഴിയേ പോകുന്നവൻ എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ എഴുതിയിട്ട് അത് ബൈബിൾ ആണെന്ന് പറഞ്ഞാൽ അത് ബൈബിൾ ആകില്ല.ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളും പിന്നീട് യേശു ശിഷ്യൻമാരെ പഠിപ്പിച്ച കാര്യങ്ങളും ശിഷ്യന്മാരുടെ പ്രവർത്തനങ്ങളും ആണ് ബൈബിൾ.അതിന്റെ ഒരു വെള്ളിയോ പുള്ളിയോ ആർക്കും മാറ്റാനും സാധ്യമല്ല.ബൈബിൾ PRINT ചെയ്യുന്നതിന് വേണ്ടിയാണ് PRINTING TECHNOLOGY കണ്ടുപിടിച്ചത്.എന്നാൽ ഇന്ന് പലരും അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്.സാത്താന്റെ കെണിയിൽ അകപ്പെട്ട അന്ദ്രയോസുമാർ എത്ര ശ്രമിച്ചാലും ദൈവത്തെ ഇല്ലാതാക്കാൻ കഴിയില്ല.ആർക്കും എടുത്തണിയാനുള്ളതല്ല പുരോഹിതന്റെ വേഷം.അക്കൂട്ടത്തിൽ കുറ്റക്കാർ ഉണ്ടെങ്കിൽ അവർക്കു ദൈവം ശിക്ഷ കൊടുത്തുകൊള്ളും.അതിന്റെ പേരിൽ സഭയെയോ വിശ്വാസികളെയോ പരിഹസിക്കാൻ ആർക്കാണ് അവകാശം.അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവനു ലഭിക്കും.അതിൽ പുരോഹിതനെന്നോ അല്മായൻ എന്നോ വിത്യാസം ഇല്ല.നേരായ രീതിയിൽ പ്രശസ്തർ ആകാൻ കഴിയാത്തവരാണ് തെറ്റായ വിവരങ്ങൾ ചേർത്ത് പുസ്തകം ഉണ്ടാക്കി അതിനു ബൈബിൾ എന്ന് പേരിടുന്നത്.ഉദര പൂരണത്തിനുവേണ്ടി അങ്ങനെ ഇറക്കുന്ന പുസ്തകങ്ങൾ ചവറ്റു കുട്ടയിൽ ഇടുകയാണ് വേണ്ടത്.സഭയെയും പുരോഹിതന്മാരെയും കുറ്റം പറയുന്നവർ സ്വയം ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.അവർ ഒരു കുറ്റവും ചെയ്യാത്തവരാണോ.എങ്കിൽ അവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കാമല്ലോ.സ്വന്തം കണ്ണിലെ കോല്എടുത്തുമാറ്റിയിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുവാൻ.നിരീശ്വരന്മ്മാരും അരാജക വാദികളും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.അറിയാതെ കുഴിയിൽ വീണവർക്കു മറ്റുള്ളവരെക്കൂടി വീഴിക്കാൻ ആഗ്രഹം ഉണ്ട്.അതിനുവേണ്ടിയാണ് എന്ത് ?അപ്പൻ,എരുമയുള്ള ,പോത്തുള്ള മുതലായവർ ശ്രമിക്കുന്നത്.കൂടെ കുട്ടിത്തം മാറാത്ത ഒരു ജോണിയും ഉണ്ട്.ഇവർ എത്ര ശ്രമിച്ചാലും സത്യാ വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല   
J.Mathew 2018-02-02 12:57:59
വായനക്കാരാ സത്യം കണ്ടുപിടിക്കാൻ താങ്കൾ വായിക്കേണ്ടത് യഥാർത്ഥ ബൈബിൾ ആണ്.അല്ലതെ വഴിയേ പോകുന്നവൻ എന്തൊക്കെയോ വിഡ്ഢിത്തരങ്ങൾ എഴുതിയിട്ട് അത് ബൈബിൾ ആണെന്ന് പറഞ്ഞാൽ അത് ബൈബിൾ ആകില്ല.ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളും പിന്നീട് യേശു ശിഷ്യൻമാരെ പഠിപ്പിച്ച കാര്യങ്ങളും ശിഷ്യന്മാരുടെ പ്രവർത്തനങ്ങളും ആണ് ബൈബിൾ.അതിന്റെ ഒരു വെള്ളിയോ പുള്ളിയോ ആർക്കും മാറ്റാനും സാധ്യമല്ല.ബൈബിൾ PRINT ചെയ്യുന്നതിന് വേണ്ടിയാണ് PRINTING TECHNOLOGY കണ്ടുപിടിച്ചത്.എന്നാൽ ഇന്ന് പലരും അതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്.സാത്താന്റെ കെണിയിൽ അകപ്പെട്ട അന്ദ്രയോസുമാർ എത്ര ശ്രമിച്ചാലും ദൈവത്തെ ഇല്ലാതാക്കാൻ കഴിയില്ല.ആർക്കും എടുത്തണിയാനുള്ളതല്ല പുരോഹിതന്റെ വേഷം.അക്കൂട്ടത്തിൽ കുറ്റക്കാർ ഉണ്ടെങ്കിൽ അവർക്കു ദൈവം ശിക്ഷ കൊടുത്തുകൊള്ളും.അതിന്റെ പേരിൽ സഭയെയോ വിശ്വാസികളെയോ പരിഹസിക്കാൻ ആർക്കാണ് അവകാശം.അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവനു ലഭിക്കും.അതിൽ പുരോഹിതനെന്നോ അല്മായൻ എന്നോ വിത്യാസം ഇല്ല.നേരായ രീതിയിൽ പ്രശസ്തർ ആകാൻ കഴിയാത്തവരാണ് തെറ്റായ വിവരങ്ങൾ ചേർത്ത് പുസ്തകം ഉണ്ടാക്കി അതിനു ബൈബിൾ എന്ന് പേരിടുന്നത്.ഉദര പൂരണത്തിനുവേണ്ടി അങ്ങനെ ഇറക്കുന്ന പുസ്തകങ്ങൾ ചവറ്റു കുട്ടയിൽ ഇടുകയാണ് വേണ്ടത്.സഭയെയും പുരോഹിതന്മാരെയും കുറ്റം പറയുന്നവർ സ്വയം ആത്മ പരിശോധന നടത്തുന്നത് നല്ലതാണ്.അവർ ഒരു കുറ്റവും ചെയ്യാത്തവരാണോ.എങ്കിൽ അവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കാമല്ലോ.സ്വന്തം കണ്ണിലെ കോല്എടുത്തുമാറ്റിയിട്ടു വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കുവാൻ.നിരീശ്വരന്മ്മാരും അരാജക വാദികളും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.അറിയാതെ കുഴിയിൽ വീണവർക്കു മറ്റുള്ളവരെക്കൂടി വീഴിക്കാൻ ആഗ്രഹം ഉണ്ട്.അതിനുവേണ്ടിയാണ് എന്ത് ?അപ്പൻ,എരുമയുള്ള ,പോത്തുള്ള മുതലായവർ ശ്രമിക്കുന്നത്.കൂടെ കുട്ടിത്തം മാറാത്ത ഒരു ജോണിയും ഉണ്ട്.ഇവർ എത്ര ശ്രമിച്ചാലും സത്യാ വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല   
Rev.Jerome Anthony 2018-02-02 15:24:44

യഥാര്‍ത്ഥ ബൈബിള്‍ ഏതാണ്?

മൂവായിരത്തില്‍ അദികം ക്രിസ്തീയ വിഭാഗങ്ങള്‍ ഇന്നു ഉണ്ട്, മിക്കവാറും അവക്ക് എല്ലാം സോന്തേം ബൈബിള്‍ ഉണ്ട്. കത്തോലിക്കാ സഭ 1970 നു ശേഷം ആണ് അല്മായര്‍ ബൈബിള്‍ വായിക്കുന്നത് അനുവദിച്ചത്, അതും കത്തോലിക്കാ പുരോഹിതര്‍ എഴുതിയ ബൈബിള്‍. മലയാളത്തില്‍ തന്നെ അനേകം ബൈബിള്‍ ഉണ്ട്. ഇന്ഗ്ലിഷ് ഭാഷയിലും ഉണ്ട് അനേകം. ഇന്നുവരെ ഉള്ള എല്ലാ ബൈബിളില്‍ അനേകം തെറ്റുകള്‍ ഉണ്ട്. അതിനെ പരിഹരിക്കാന്‍ Bible Scholars committee publishes new editions of the Bible. It is Known as New Revised Standard Version [NRSV} is the one used by Seminarians and scholars, world wide.

The old testament bible too was rewritten serval times, Hebrew version was the latest, combined by Jerusalem scribes. The books in New Testament was also rewritten, several times.

Who ever say the bible has no change is a naive. Ask your priest or better source is internet.

For your information, A Bible for the New Millennium -by c. andrews is not a Bible, it is a series of volumes about the origin of the Bible, commentary & analysis and is used by  Seminarians to study the Bible correctly. Every time you simply attack others, your ignorance is revealed more and more. Try to get a copy of his books and learn. It is available in major libraries in Kerala.

Rev.Jerome Anthony 

GEORGE V 2018-02-02 14:05:20
ബൈബിൾ മുകളിൽ നിന്നും ആകാശമാമൻ നൂല് കെട്ടി ഇറക്കി തന്നതാണെന്നു വാദിക്കുന്നവർ കിണറിലെ തവളകളെ പോലെ ആണ്.  ശ്രി ആൻഡ്രൂസ് കിണറിൽ നിന്നും പുറത്തു വന്നു തടാകത്തിലും പുഴയിലും ഒക്കെ നീന്തി ഉല്ലസിക്കുന്ന തവള ആണ് എന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും. ഉറങ്ങുന്നവരെ ഉണർത്താൻ പറ്റും ഉറക്കം നടിച്ചു കിടക്കുന്നവരെ, ബുദ്ധിമുട്ടാണ്.ഏതായാലും ഇന്റർനെറ്റ് കണ്ടു പിടിച്ചത് ബൈബിൾ പ്രചരിപ്പിക്കാനെന്നു പറഞ്ഞില്ലല്ലോ അത്രയും ഭാഗ്യം
Jack Daniel 2018-02-02 16:24:52
ജെ. മാത്യുവിന്റെ ബൈബിളാണ് യഥാർത്ഥ ബൈബിൾ എന്ന് ആരു പറഞ്ഞു? . ഞാൻ ഒരു കാതോലിക്കാനാണ് . ഏറ്റവും കൂടുതൽ ജനങ്ങൾ കത്തോലിക്കാരാണ്. ഞങ്ങളുടെ ബൈബിൾ ആണ് യദാർത്ഥ ബൈബിൾ . ഒരു കത്തോലിക്കാ ബൈബിൾ കരസ്ഥമാക്കുക.   
Democrat 2018-02-02 16:47:05
Stock market is down 
the trump malayalees who were praising him for the high market- where are you guys?
Retired John 2018-02-02 17:11:17
My stock dropped $12 today . It looks like 401 K is getting screwed up again.  Trump was boasting about the trillions of dollars made through stock market and now almost half is wiped out today (Dow dropped 600 points).  Some of the  uneducated supporters  appearing here is probably sitting inside the house and licking the wounds.  

JOHNY KUTTY 2018-02-02 20:28:24
ശ്രി ജെ മാത്യു, താങ്കളുടെ കമന്റ് വായിച്ചു ചിരിക്കണമോ കരയണമോ എന്നറിയാതെ ഇരിക്കയാണ്. എന്റെ കയ്യിൽ ആറു ബൈബിൾ ഉണ്ട്. സത്യ വേദപുസ്തകം, ചെറുപ്പം മുതൽ കൊണ്ടുനടക്കുന്ന കിതാബ്. പിന്നെ ഇവിടെ വന്നപ്പോ കിട്ടിയ കെ ജെ വി, മോർമോൻ, എലിവഷൻ കാരുടെ ഓറഞ്ച് ബൈബിൾ, കത്തോലിക്കരുടെ ബൈബിളിലും കൂടാതെ വിശുദ്ധ ഗ്രന്ഥം എന്ന പുതിയ സാധനം. വിശുദ്ധ ഗ്രന്ധത്തിൽ ഒരു 11 അദ്ധ്യായം (അപ്പൊ ക്രീഫാ)  കൂട്ടി ചേർത്തു അത്ര മാത്രം, പിന്നെ വലിയ അക്ഷരം ആയതുകൊണ്ട് അതാണ് കൂടുതലും വായിക്കാറ്.  നാഗ് ഹമാദി, ചാവ് കടൽ ചുരുളുകൾ എന്നൊക്കെ ഒന്ന് ചുമ്മാ സേർച്ച് ചെയ്തു നോക്ക്. തോമയുടെയും മേരിയുടെയും ഫിലിപ്പിന്റെയും തുടങ്ങി അനേകം കത്തിച്ചു കളഞ്ഞതും കുഴിച്ചിട്ടതും  ഒക്കെ ദൈവം ഇങ്ങോട്ടു അയച്ചത് തെന്നെ. 
Ninan Mathulla 2018-02-02 20:46:28
For some Bible is like a cocunut (pothiyathengha) in their hand. They do not know how to use it. For that they need some humility and the resulting grace from God. If you approach it with I know everything and nothing more to learn from it attitude, there will be nothing to gain. On the other hand if you have the humility to pray to God to open your eyes to see the truth in it, then it is a treasure house. Past, present and future is in it.
നിരീശ്വരൻ 2018-02-03 10:30:49
ജയൻ വറുഗീസിന് ദ്വേഷ്യം വന്നു തുടങ്ങി . അദ്ദേഹത്തിൻറെ പരമമായ ജ്ഞാനത്തെ ചോദ്യം ചെയ്തവർ ഇപ്പോൾ കണിയാന്മാരായി. നിങ്ങളെ പോലെ മത തീവ്രവാദികൾ ഈ ലോകത്തെ അജ്ഞതയുടെ കുറ്റികളിൽ തളച്ചിടാൻ ശ്രമിക്കുമ്പോൾ ശാസ്ത്രം ആ കൂരിരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയാണ് .  നിങ്ങൾക്കും  മാത്തുള്ളയ്ക്കും  ശാസ്ത്രജ്ഞന്മാരെ  വിഡ്ഢികളും കണിയാന്മാരും ആക്കാനും ദൈവത്തിന്റെ പേരിൽ സാധരണ ജനങ്ങളെ കൊള്ളയടിക്കാനും സാധിക്കും പക്ഷെ ശാസ്ത്രത്തിന്റെ സത്യാന്വേഷണത്തിന്റെ നേരെ  ഒരു ചെറുവിരൽ പോലും അനക്കാൻ സാധ്യമല്ല.   ശാസ്ത്രം അതിന്റെ സത്യാന്വേഷണം തുടർന്നു കൊണ്ടിരിക്കും അതിന് ദൈവം അരിശം കൊണ്ടിട്ട് കാര്യമില്ല . മാന്യ വായനക്കരക്ക് വായിക്കുവാൻ ഇന്ന് ധാരാളം അവസരം ഉണ്ട് .അത് എല്ലാവരും ഉപയോഗപ്പെടുത്തുമെങ്കിൽ . ദൈവത്തിന്റെ പേരിൽ നടക്കുന്ന ഈ കൊള്ള അവസാനിപ്പിക്കാൻ പറ്റും. നിങ്ങൾക്ക് ദൈവവുമൊത്ത് അസ്വാതന്ത്ര്യത്തിന്റെ ഇരുട്ടുമുറികളിൽ കിടക്കണോ അതോ ശാസത്രം പകരുന്ന വെളിച്ചത്തിൽ സ്വാതന്ത്ര്യം ആവോളം ആസ്വാദിക്കണമോ ? അത് നിങ്ങളുടെ തീരുമാനം - അതിന് ഒറ്റ മാർഗ്ഗമേയുള്ളു വായിക്കുക വായിക്കുക '  വായിക്കുന്നവർ മരിക്കുന്നതിന് മുൻപ് ആയിരം ജീവിതം ജീവിക്കും വായിക്കാത്തവർ  ഒരിക്കൽ മാത്രമേ ജീവിക്കു" - വായിക്കാത്തവർ ജയനും മാത്തുള്ള യും കാണിച്ചു തരുന്ന ദൈവത്തോടൊപ്പം മരിക്കും .

കൂടുതൽ വായനക്ക് (വിക്കിപീഡിയയിൽ നിന്ന് )

" The Higgs boson is an elementary particle in the Standard Model of particle physics. First suspected to exist in the 1960s, it is the quantum excitation of the Higgs field,[6][7] a fundamental field of crucial importance to particle physics theory.[7] Unlike other known fields such as the electromagnetic field, it has a non-zero constant value in vacuum. The question of the existence of the Higgs field became the last unverified part of the Standard Model of particle physics, and for several decades, was considered "the central problem in particle physics".[8][9]

The presence of the field, now confirmed by experimental investigation, explains why some fundamental particles have mass when, based on the symmetries controlling their interactions, they should be massless. It also resolves several other long-standing puzzles, such as the reason for the extremely short range of the weak force.

Although the Higgs field is non-zero everywhere and its effects ubiquitous, proving its existence was far from easy. In principle, it can be proved to exist by detecting its excitations, which manifest as Higgs particles (the Higgs boson), but these are extremely difficult to produce and to detect. The importance of this fundamental question led to a 40-year search, and the construction of one of the world's most expensive and complex experimental facilities to date, CERN's Large Hadron Collider,[10] in an attempt to create Higgs bosons and other particles for observation and study. On 4 July 2012, the discovery of a new particle with a mass between 125 and 127 GeV/c2 was announced; physicists suspected that it was the Higgs boson.[11][12][13] Since then, the particle has been shown to behave, interact, and decay in many of the ways predicted for Higgs particles by the Standard Model, as well as having even parity and zero spin,[4][5] two fundamental attributes of a Higgs boson. This also means it is the first elementary scalar particle discovered in nature.[14] More studies are needed to verify with higher precision that the discovered particle has properties matching those predicted for the Higgs boson by the Standard Model, or whether, as predicted by some theories, multiple Higgs bosons exist.[15]

The Higgs boson is named after Peter Higgs, one of six physicists who, in the 1964 PRL symmetry breaking papers, proposed the Higgs mechanism that suggested the existence of such a particle. On 10 December 2013, two of the physicists, Peter Higgs and François Englert, were awarded the Nobel Prize in Physics for their work and prediction (Englert's co-researcher Robert Brout had died in 2011 and the Nobel Prize is not ordinarily given posthumously).[16] Although Higgs's name has come to be associated with this theory, several researchers between about 1960 and 1972 independently developed different parts of it. In mainstream media the Higgs boson has often been called the "God particle", from a 1993 book on the topic;[17] the nickname is strongly disliked by many physicists, including Higgs, who regard it as sensationalistic.[18][19][20]

In the Standard Model, the Higgs particle is a boson with spin zero, no electric charge and no colour charge. It is also very unstable, decaying into other particles almost immediately. It is a quantum excitation of one of the four components of the Higgs field. The latter constitutes a scalar field, with two neutral and two electrically charged components that form a complex doublet of the weak isospin SU(2) symmetry. The Higgs field has a "Mexican hat-shaped" potential. Consequently, the field in its ground state has a nonzero value everywhere (including otherwise empty space), and below a very high energy it breaks the weak isospin symmetry of the electroweak interaction. (Technically the non-zero expectation value converts the Lagrangian's Yukawa coupling terms into mass terms). When this happens, three components of the Higgs field are "absorbed" by the SU(2) and U(1) gauge bosons (the "Higgs mechanism") to become the longitudinal components of the now-massive W and Z bosons of the weak force. The remaining electrically neutral component either manifests as a Higgs particle, or may couple separately to other particles known as fermions (via Yukawa couplings), causing these to acquire mass as well. Some versions of the theory predicted more than one kind of Higgs fields and bosons. Alternative "Higgsless" models were considered until the discovery of the Higgs boson." 

ജയന്‍ വര്‍ഗീസ് 2018-02-03 09:45:32
കണികകളില്‍ കവടി നിരത്തുന്ന കണിയാന്മാര്‍ ?

പ്രതികരണം.

ജയന്‍ വര്‍ഗീസ്

നദിക്കിക്കരെയുള്ള നാട്ടു വഴിയില്‍ തന്റെ ഓലക്കുടയും ചൂടി നമ്മുടെ കണിയാര്‍? നദിക്കക്കരെയുള്ള വീട്ടുമുറ്റത്ത് തുടലില്‍ തളച്ചിട്ടിരിക്കുന്ന നാടന്‍ പട്ടി. പട്ടിയുടെ കുര കൂടുതല്‍ ഉച്ചത്തിലായതോടെ കണിയാര്‍ ഒന്ന് നടുങ്ങി?.
' ഹേയ് ഒന്നും സംഭവിക്കുകയില്ല. തനിക്കും പട്ടിക്കുമിടയില്‍ നിറഞ്ഞൊഴുകുന്ന പുഴയുണ്ട്. പോരെങ്കില്‍, പട്ടി തുടലില്‍ പൂട്ടപ്പെട്ടിരിക്കുകയുമാണ്. പിന്നെന്താ ?'

കണിയാര്‍ നടക്കാന്‍ തുടങ്ങിയെങ്കിലും, ശൗര്യത്തോടെ ചാടിക്കുരക്കുന്ന പട്ടിയെ ഒന്നുകൂടി നോക്കിപ്പോയി. പെട്ടന്ന് നക്ഷത്രവും, തിഥിയും, ഗ്രഹ നിലയുമെല്ലാം കണിയാരുടെ മനസ്സിലേക്കോടിയെത്തി. കണിയാര്‍ ഞെട്ടി. തനിക്കറിയുന്ന ഗണന സൂത്രത്തില്‍ അപകടം കണിയാര്‍ ഗണിച്ചെടുത്തു. ' പുഴ വറ്റിപ്പോവുകയും, തുടല്‍ അറ്റുപോവുകയും ചെയ്താല്‍ കടി പറ്റിയത് തന്നെ.'
പിന്നെ താമസിച്ചില്ല, തന്റെ ഓലക്കുടയുടെ ചൂരല്‍ക്കാല് ചവിട്ടിയൂരിയെടുത്ത് കണിയാര്‍ തയ്യാറെടുത്തു നിന്നു - പട്ടി വന്നാല്‍ അതിനെ നേരിടാനായി.

ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ച ' ദൈവകണം കണ്ടു, ദൈവത്തെ കണ്ടില്ല ' എന്ന എന്റെ ലേഖനത്തെക്കുറിച്ചുള്ള കമന്റ് കര്‍ത്താക്കളില്‍ പലരും ( ഇവരില്‍ ചിലരെങ്കിലും വ്യാജന്മാരാണ് -പിന്നീട് വിശദീകരിക്കുന്നുണ്ട്.) ഒന്നാന്തരം ഓലക്കുട ചവിട്ടിയൊടിച്ചു കാല്‍ ഊരിയെടുത്ത പാവം കണിയാരുടെ അവസ്ഥയിലാണ്. കാരണം എന്നെ ഒരു ശാസ്ത്ര വിരോധിയും, മത വാദിയും ആക്കി ചിത്രീകരിച്ചുകൊണ്ടാണ് ഇവരുടെ ആരോപണങ്ങള്‍. ഇത് രണ്ടും ശരിയല്ല. ശാസ്ത്രത്തെ അതര്‍ഹിക്കുന്ന ആദരവുകളോടെ അംഗീകരിക്കുന്നുവെന്ന് ലേഖനത്തില്‍ ഞാന്‍ പറയുന്നുണ്ട്. ഒരു മതത്തിന്റെയും വക്താവായി നില്‍ക്കുന്ന ഒരു വാക്കു പോലും ഞാനെഴുതിയിട്ടുമില്ല. ഞാനെഴുതിയത്, പ്രസ്തുത ഗവേഷണ സംഘത്തിലെ അംഗങ്ങളായ ശാസ്ത്രജ്ഞന്മാര്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പുകളുടെയും, പ്രസ്താവനകളുടെയും അടിസ്ഥാനത്തില്‍ അതിനുള്ളില്‍ നില നില്‍ക്കുന്ന വൈരുധ്യങ്ങളെക്കുറിച്ചാണ്, വൈചിത്ര്യങ്ങളെക്കുറിച്ചാണ്. ഈ വൈരുധ്യങ്ങള്‍ക്കിടയില്‍ ഒരു സാധാരണ മനുഷ്യന്റെ സാധാരണ ബുദ്ധിയില്‍ ഉയന്നു വരാവുന്ന ചില ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചു പോയിട്ടുള്ളത്. സ്വാഭാവികമായും ഇവകളോട് പ്രതികരിക്കേണ്ടതിന് പകരം ചുമ്മാ ഓലക്കുട ചവിട്ടിയോടിച്ചെടുത്ത വടിയുമായി നില്‍ക്കുകയാണിവര്‍ ?

പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീര്‍ന്ന ഹിഗ്‌സ് ബോസോണുകള്‍ ( ശ്രീ രാജു തോമസിനോട് കടപ്പാട്) ഊര്‍ജ്ജം സ്വീകരിച്ചത് ഹിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ് എന്ന് ഗവേഷകര്‍ പ്രസ്താവിക്കുന്‌പോള്‍, ഹിഗ്‌സ് ബോസോണ്‍ ആണ് പ്രപഞ്ചമുണ്ടാക്കിയത് എന്ന വാദം എങ്ങിനെ നില നില്‍ക്കും എന്നാണ് എന്റെ ചോദ്യം. എന്തുകൊണ്ടന്നാല്‍, ഈ ഹിഗ്‌സ് ബോസോണുകള്‍ പ്രപഞ്ചമുണ്ടാക്കുന്നതിനും മുന്‍പ് ഹിഗ്‌സ് ഫീല്‍ഡ് എന്ന ഊര്‍ജ്ജ മേഖല ഇവിടെ നിലവിലുണ്ട്. ഈ ഊര്‍ജ്ജ മേഖല തന്നെ എന്നുമുതല്‍ക്കോ ഇവിടെ നിലനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഹിഗ്‌സ് ഫീല്‍ഡുമല്ല പ്രപഞ്ചം എന്ന് വരുന്നു. അതുകൊണ്ട് തന്നെ യുക്തി ഭദ്രമായ ഒരന്വേഷണത്തിന് ഇവിടെ നിന്നും വീണ്ടും പിന്നോട്ട് പോകുക തന്നെ വേണം. എങ്ങിനെ പോകും എന്ന ചോദ്യത്തിന് സയന്‍സിനും ഉത്തരമില്ല. അവരുടെ അന്വേഷണം ബിഗ് ബാങ്ങില്‍ എത്തി മുരടിച്ചു നില്‍ക്കുകയാണ്. പിന്നെയുള്ളത് മനുഷ്യവര്‍ഗ്ഗത്തിന് പൈതൃകമായി ലഭിച്ചിട്ടുള്ള ദാര്‍ശനികതയുടെ ഒരു നേര്‍ത്ത വെളിച്ചമാണ്. ഇത് പിന്തുടര്‍ന്ന് പിന്നോട്ട്, പിന്നോട്ട് ചെല്ലുന്‌പോള്‍ ഇനിയും പോകാന്‍ ഇടമില്ലാത്ത ഒരിടത്ത് നാം എത്തിച്ചേരുന്നു.അതാണ് ആദി. ആദി എന്ന ഒന്ന്. ഈ ഒന്നിന് പിന്നില്‍ വേറെ ഒന്നുമില്ല. ഈ ഒന്നിനെയാണ് ചിന്താ ശേഷിയുള്ള മനുഷ്യന്‍ ദൈവം എന്ന് വിളിക്കുന്നതും, നന്ദിപൂര്‍വം നമ്ര ശിരസ്‌കനാവുന്നതും !

ചില ശാസ്ത്രജ്ഞന്മാര്‍ ഇതിനെ 'ഊര്‍ജ്ജം' അഥവാ 'പവ്വര്‍' എന്നും, മറ്റു ചിലര്‍ ഇതിനെ 'ദ്രവ്യം' എന്നും, 'തമോ' എന്നും ഒക്കെ വിളിക്കുന്നുണ്ട്. ഇതിനേക്കാളൊക്കെ നല്ലൊരു വാക്ക് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അത് വിളിച്ചുകൊള്ളു. നിങ്ങളോളം യുക്തിയില്ലാത്ത കുറെ സാധാരണക്കാര്‍ ഇതിനെ ദൈവം എന്ന് വിളിച്ചു പോയത് കൊണ്ട് സ്വന്തം ഓലക്കുട ചവിട്ടിപ്പൊളിച്ചൂരിയെടുത്ത വലിയ വടി കൊണ്ട് അവരെ തല്ലിക്കൊല്ലാന്‍ പോകുന്നതെന്തിനാണ് കണിയാര്‍മാരെ?

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആഴത്തില്‍ അറിഞ്ഞ ദാര്‍ശനികരാണ് പ്രപഞ്ചത്തെ അനാദ്യന്തം എന്ന് വിളിച്ചത്. മഹാ പ്രപഞ്ചത്തിലെ ഇങ്ങേ അരികിലെ മണ്ണില്‍ നിന്ന് മുളച്ച് , മണ്ണ് തിന്ന് വളര്‍ന്ന്, മണ്ണടിയുന്ന ഈ മനുഷ്യന് കോടാനുകോടി യുഗാന്തരങ്ങളുടെ വിശാല കാന്‍വാസില്‍ ദൈവം ( നിങ്ങളുടെ ഭാഷയില്‍ പവ്വര്‍ ) കോറിയിട്ട ഈ വര്‍ണ്ണചിത്രത്തെ സിദ്ധാന്തങ്ങള്‍ കൊണ്ട് വ്യവച്ഛേദിക്കുവാനോ, ഇരുന്നൂറു ഗ്രാം തലച്ചോറ് കൊണ്ട് തൊട്ടറിയുവാനോ ഒന്നും സാധിക്കുകയില്ല. ഒന്നാന്തരം ഓലക്കുട ചവിട്ടിയോടിച്ചുകളഞ്ഞ മണ്ടത്തരത്തിന്റെ ബാക്കിപത്രമായ വലിയ വടി വെറുതെ കുത്തിപ്പിടിച്ചു നില്‍ക്കാം- ജീവിതകാലം?

മനുഷ്യവംശ ചരിത്രത്തിലെ ചിന്താശക്തിയുള്ള ഏതൊരുവന്റെയും മുന്നില്‍ നിത്യ വിസ്മയമായ ഒരു സത്യമായി ഈ പ്രപഞ്ചം നില നിന്നു, ഇന്നും നില നില്‍ക്കുന്നു. മനുഷ്യ വര്‍ഗ്ഗങ്ങള്‍ കൂട്ടമായി ജീവിച്ച ആവാസ മേഖലകളിലെല്ലാം ഒറ്റക്കും, കൂട്ടായും എന്താണ് പ്രപഞ്ചം എന്ന അന്വേഷണങ്ങള്‍ നടന്നിരുന്നതായി നമുക്ക് കാണാം.

സിന്ധുവിന്റെയും,ഗംഗയുടെയും തടങ്ങളില്‍, നീല നദിയുടെ തീരഭൂമികളില്‍, യവന സംസ്‌കൃതിയുടെ വിത്തുകള്‍ വീണുമുളച്ച ഗ്രീസിലെ മണ്ണില്‍ എല്ലാം ഈ അന്വേഷണ ത്വര വേരിറക്കി വളരുകയും, അവക്കുള്ള ഉത്തരങ്ങളാകുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. വേദേതിഹാസങ്ങളും, ബൈബിളും, ഗ്രീക്ക് പുരാണങ്ങളുമെല്ലാം ഇപ്രകാരം ഉളവായ ഫലങ്ങളാണ്.

നിസ്സാരനായ മനുഷ്യന്റെ ചിന്തകളില്‍ വിളഞ്ഞ ഈ ഉത്തരങ്ങളൊന്നും തന്നെ പിന്നാലെ വന്ന തലമുറകളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയില്ല. ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എല്ലാ പൂര്‍വ നിഗമനങ്ങളെയും പുനര്‍ വായിക്കുവാനും,പുനര്‍ നിര്‍ണ്ണയിക്കുവാനും മനുഷ്യന്‍ ശ്രമിച്ചു, ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അവിരാമമായ ഈ അന്വേഷണ യജ്ഞത്തിന്റെ വര്‍ത്തമാന കാല വേദിയായിരുന്നു സ്വിസ്സ് - ഫ്രഞ്ച് അതിര്‍ത്തി പ്രവിശ്യയിലുള്ള സേണിലെ ഹാഡ്രോണ്‍ കൊളൈഡര്‍.

ഒരു കണികാ പരീക്ഷണത്തിലൂടെ ഒരു കൃത്രിമ സ്‌പോടനമുണ്ടാക്കി പ്രപഞ്ചസൃഷ്ടിയുടെ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാം എന്ന ആത്മ lവിശ്വാസം നല്ലതു തന്നെ. പക്ഷെ, അതിന്റെ പേരില്‍ ഉപജ്ഞാതാക്കള്‍ തന്നെ ഇറക്കി വിടുന്ന പരസ്പര വിരുദ്ധമായ നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത്രയും മാത്രമാണ് ഇവിടെ സംഭവിച്ചത്. ( ഓലക്കുടക്കാല്‍ ഗണകന്മാര്‍ ക്ഷമിക്കുമല്ലോ?)


E. മലയാളിയില്‍ പ്രസിദ്ധീകരിച്ച ' ദൈവകണം കണ്ടു...., ദൈവത്തെ കണ്ടില്ലാ' എന്ന എന്റെ ലേഖനത്തെ അധികരിച്ചു ഒട്ടേറെ പ്രതികരണങ്ങള്‍ എഴുതിക്കണ്ടു. തല്ലിയും, തലോടിയും. എന്റെ എളിയ രചന ഇത്രയേറെ ആളുകളെ സ്പര്‍ശിച്ചു എന്നാണല്ലോ ഇതിനര്‍ത്ഥം ? ഞാന്‍ കൃതാര്‍ത്ഥനാണ്. പ്രതികരണങ്ങള്‍ കേറിക്കേറി മത- രാഷ്ട്രീയ സംഘര്‍ത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണിപ്പോള്‍, ഇത് നല്ല പ്രവണതയല്ല.
ഇ. മലയാളിയില്‍ ഡസന്‍ കണക്കിന് വ്യാജപ്പേരുകളില്‍ കമന്റ് എഴുതുന്നത് ഒരാള്‍ തന്നെ ആയിരിക്കണം. ഒരു മൂന്നാംകിട എഴുത്തുകാരന്‍ തന്റെ രചനകളെ പ്രമോട്ട് ചെയ്യുന്നതിനും, നിലവാരമുള്ള രചനകളെ തമസ്‌ക്കരിക്കുന്നതിനുമായി ചെയ്യുന്ന തരികിട പരിപാടിയാണിത്. ഇയാള്‍ ഇതവസാനിപ്പിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു കുട്ടി നാളെ ' മഹാരാജാവ് നഗ്‌നനാണേ ' എന്ന് വിളിച്ചു പറയുന്‌പോള്‍ പരിതപിക്കേണ്ടി വന്നേക്കാം. ഇതൊരു ദുരാരോപണമാണെന്ന് ആക്ഷേപമാണ്ടങ്കില്‍ വിദ്യാധരന്‍ ഉള്‍പ്പടെയുള്ള വ്യാജന്മാരില്‍ രണ്ടുപേര്‍ സ്വന്തം പേരും ഐഡിന്റിറ്റിയുമായി എഴുതി എന്നെ വെല്ലുവിളിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയന്‍ വര്‍ഗീസ് എഴുതുന്നത് കൈയടി നേടാനാണെന്ന് ഒരു കമന്റ് കണ്ടു. കൈയടിയും കല്ലേറും എനിക്കൊരുപോലെയാണ് സുഹൃത്തേ. പ്രശ്‌നങ്ങളുടെ അഗ്‌നി കുണ്ഡത്തില്‍ ജനിച്ചു വളര്‍ന്ന് വിളഞ്ഞ എന്നെ ഈ പോക്കുവെയിലുകള്‍ തളര്‍ത്തുകയില്ല. ഈ കല്ലേറുകളെ പൂക്കള്‍ കൊണ്ടുള്ള ഒരു തടവലായേ ഞാന്‍ കാണുന്നുള്ളൂ.
എന്റെ ദൈവം, എന്റെ ജീവിതത്തില്‍ എന്നും സജീവ സാന്നിധ്യമായി നില്‍ക്കുന്ന എന്റെ ദൈവം എന്നില്‍ കൊളുത്തി വച്ച വിളക്കില്‍ നിന്നുള്ള പ്രകാശമാണ് എന്റെ എഴുത്തുകളിലൂടെ ഞാന്‍ പ്രസരിപ്പിക്കുന്നത്. ആയിരം കല്ലുകള്‍ എറിയപ്പെട്ടാലും ഒരാള്‍ക്ക് ഇത് വെളിച്ചമാവുന്നുണ്ടങ്കില്‍ അതാണെന്റെ റവന്യൂ. ഈ വിളക്ക് കെടുന്നത് വരെ ഞാന്‍ എഴുതിക്കൊണ്ടേയിരിക്കും, അതെന്റെ നിയോഗമാണ്.
നിങ്ങള്‍ വിമര്‍ശിക്കുക, അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷെ, ഒളിഞ്ഞു നിന്ന് മാമാപ്പണി ചെയ്യരുത് - അത് അപമാനമാണ്- ചെയ്യുന്ന ആള്‍ക്കും, അമേരിക്കന്‍ മലയാള സാഹിത്യത്തിനും. 
ആദരവുകളോടെ, വിനയപൂര്‍വം ജയന്‍ വര്‍ഗീസ്.
Ninan Mathulla 2018-02-03 12:26:04
Arguments here by Nereeswaran  and others are from a closed mind not ready to see things with an open mind. Jayan explained his reasoning. Still these people are stubborn in their thinking claiming the Rabbit they saw had three horns. This mindset is rooted in childish pride that I or mine is better than you or your traditions or religion or faith. This can be founded in the childhood and upbringing in a certain faith taught by parents, religious institutions and their rituals or society. The respect for parents who taught them such things make them unable or question such traditions from their faith as it is rooted in their subconscious mind. So they continue to make comments here to claim their faith is the only right one or to prove that others faith is not right, and find a type of satisfaction from such comments.
Amerikkan Mollaakka 2018-02-03 14:10:38
എന്റെ ഹ ള്ളോ... ബായനക്കാരും കമന്റ് എയ്തുന്നവരും ഒരു കാര്യം മനസ്സിലാക്കിയോ എന്ന് ഞമ്മക്ക് സംശയം. മാത്തുള്ള ഒരു സുവിശേഷകനാണ്  എന്ന് കമന്റ് കോളത്തിൽ നിന്നും അറിയുന്നു, ഓന്റെ എയ്തു ആ ജനുസ്സിൽ പെടും.  ജയൻ ഒരു ശാസ്ത്രജ്ഞനല്ല, ഓന്റെ പേരിൽ നിന്നും മനസ്സിലാകുന്നത്  ഓൻ പള്ളിയിൽ പോകുന്ന ഒരു സത്യാ കൃസ്താനിയാണ് എന്നാണു. ഈ രണ്ടുപേർക്കും ദൈവം കയിഞ്ഞേ എന്തുമുള്ളു. അബരോട്  ജഹളക്ക്  പോയി ആരും ജയിക്കില്ല. അതുകൊണ്ട് അസ്സലാമു അലൈക്കും , ഞമ്മള് പോകുന്നു.
വിദ്യാധരൻ 2018-02-03 17:08:03
മാത്തുള്ളയും ജയൻ വറുഗീസും അനുമാനങ്ങളുടെയും സങ്കല്പ്പങ്ങളുടെയും അടിസ്ഥാനത്തിൽ അവരുടെ ദൈവത്തിന് രൂപ കൽപ്പന നൽകാൻ ശ്രമിക്കുമ്പോൾ അതിനെ യുക്തി ചിന്താ വാദം എന്നു വിളിക്കുന്നു . ഇവിടെയാണ് ശാസ്ത്രവും നിങ്ങളും തമ്മിലുള്ള വ്യത്യാസം . ശാസ്ത്രം അനുമാനങ്ങളിൽ തുടങ്ങുന്നു എങ്കിലും അവസാനം പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി തെളിയിച്ച് അവരുടെ വാദപ്രസ്താവത്തെ ന്യായികരിക്കേണ്ടതായിട്ടുണ്ട് .   ഇവിടെ അഭിപ്രായം പറയുന്നവരും നിങ്ങളോട് യോജിക്കാത്തവരും  കണിയാന്മാരും, വ്യാജന്മാരും , അത്പോലെ വളർത്തുദോഷം ഉള്ളവരാണുന്നും, അഹങ്കാരികൾ ആണെന്നും, ഞാൻ ഞാൻ എന്ന ഭാവവും ഞങ്ങൾ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് വാദിക്കുന്നവർ ആണെന്നും പറയുന്നത് നിങ്ങളുടെ 'ദൈവവാദത്തെ ' ദുര്ബലമാക്കുന്നതല്ലാതെ ന്യായികരിക്കുന്നില്ല.  മാതാപിതാക്കൾ ചില വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും വളർത്തിയതുകൊണ്ട് കുട്ടികളുടെ ചിന്താഗതികൾ വളർന്നു കഴിഞ്ഞ്,   അവർ സത്യാന്വേഷണം തുടങ്ങുമ്പോൾ മാറാൻ പാടില്ലായെന്ന രീതിയിൽ നിങ്ങളുടെ ദുരാചാരങ്ങൾ  അവരുടെ തലയിൽ ഏറ്റിക്കൊടുക്കുന്നതാണ് മതത്തിന്റെ ഏറ്റവും വലിയ ദോഷം . മഹമ്മദീയർ കുട്ടികളെ തലയാട്ടി മദ്രസകളിൽ ഖുറാൻ അവരുടെ തലയിൽ കയറ്റി വിടുന്നതും, യാഥാസ്തിക യഹൂദർ 'വെയിലിങ് വാളിൽ' വിലപിച്ചു തലയിട്ടടിക്കുന്നതും, പള്ളികളിൽ പുരോഹിത  വർഗ്ഗം ഉരുവിട്ട് തരുന്ന മന്ത്രങ്ങൾ തത്തകളെ പോലെ ഉരുവിടുന്നതും, കവിളുകളിൽ ശൂലം തറച്ചു കയറ്റുന്നതും, വെളിച്ചപാട് തുള്ളുന്നതും ,ഗരുഡതൂക്കങ്ങൾ നടത്തി ദൈവത്തിനെ പ്രീതിപ്പെടുത്തുന്നതുമായഎ അപകടകരമായ ഈ പാരമ്പര്യങ്ങൾക്ക്  ഒരു ലക്ഷ്യമേ ഉള്ളു. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളിൽ ജനങ്ങളെ തളച്ചിടുക. അവരെ കൊള്ള ചെയ്യുക   ഈ പ്രാകൃത ആചാരങ്ങളെ കവിതകളിലും സാഹിത്യത്തിലും കുത്തി ചെലുത്തി സാഹിത്യം എന്ന പേരിൽ ജനങ്ങളുടെ ഇടയിൽ ഇറക്കുമ്പോൾ ചിലപ്പോൾ അന്ത്രയോസോ, അന്തപ്പനോ ഒക്കെ എതിർത്തിന്നിരിക്കും.  നേരെ ചൊവ്വേ പറയാനുള്ള കഴിവ് നഷ്ടപെടുമ്പോളാണ് കണിയാൻ , വളർത്തുദോഷം ഉള്ളവർ എന്നൊക്കയുള്ള പദപ്രയോഗവും പിന്നെ വ്യാജവർഗ്ഗത്തിന്റെ താറാവാട് കണ്ടുപിടിച്ച് അവരെ ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ പരിപാടി . ഷാർലെറ്റ് വില്ലിൽ അരങ്ങേറിയത് ഇത്തരം നട്ടെല്ലില്ലാത്തവരുടെ ചിന്തകളിൽ നിന്ന് ഉരു തിരിഞ്ഞു വന്ന  അനാഗരികതയുടെ പ്രാകൃതഭാവമാണ് . അതുകൊണ്ടു നിങ്ങൾ പോയി മനസ്സിനെ ശമിപ്പിക്കുക.  ധ്യാനത്തിൽ ഇരുന്നു ഉള്ളിലേക്ക് പ്രാകാശം കടത്തിവിടുക -  

ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ എന്ന് ധ്യാനിക്കുക. 

ദൈവകാണികളുടെ അന്വേഷണം തുടരട്ടെ . ആർക്കും പിടികൊടുക്കാതെ മറഞ്ഞിരിക്കുന്ന ദൈവത്തെ ശാസ്ത്രം കാട്ടിക്കൊടുക്കുമെങ്കിൽ  ആ ദൈവവുമായി നമ്മൾക്ക് ശരിക്ക് ഒന്ന് സംവദിക്കാമല്ലോ?

വിദ്യാധരൻ 2018-02-03 17:14:30
മൊല്ലാക്ക പോകരുത് . ഇങ്ങള് തീർച്ചയായും ഇവിടെ ബേണം, ഇങ്ങടെ തലയിൽ പടച്ചോൻ മെഴുക് തിരി കത്തിച്ചു ബച്ചിട്ടുണ്ട് . ഇങ്ങള് ആള് മോശമല്ല 

ചുറ്റി അടിക്കുന്ന ദൈവം 2018-02-03 19:54:46

നിഗളം കൊണ്ട് ആരും കളിക്കരുത്

നിഗളം കൊണ്ട് കളിച്ചാലേ പിന്നെ ചുറ്റി അടിക്കുന്ന ദൈവം കാണും

കമന്‍റുകള്‍ എണ്ണം നോക്കി കോണക വാലിന്‍ നീളം കൂട്ടരുത് .

Readers are eagerly waiting for an opportunity to express their opinion. But it is very hard to find the proper articles to express. So, when ever they see something close they write their comment, that doesn’t mean the article is super. Some are afraid to use the proper name, there are nasty fanatic people out there to attack them. There may not be any single comment now on for your articles, you asked for it.  കാറ്റ് വിതച്ചു കൊടും കാറ്റ് കൊയ്യുക .

Anthappan 2018-02-03 20:10:22
When people interject as it is interjected in the following article (Read the area highlighted in red), it is clear how Religion is trying to abduct science and literature to drive their  so called 'dummy god' into the brain of the people as Vidyadharan explained in his response.   Jayan is now trying to roll on his belly by saying that there was no intention for him to protect his God and it is the misunderstanding of the commentators  and readers (The title of this article and his statement is now in straight conflict) - That means you are deserting Matthulla also who is trying to support you for his existence by stating that you wrote everything with reasoning. I don't find any reasoning in your article  other than absurdity.  So my advice is take a deep breath, relax and think very hard.  

"Question: "What is the God particle?"

Answer: The "God particle" is the nickname of a subatomic particle called the Higgs boson. In layman’s terms, different subatomic particles are responsible for giving matter different properties. One of the most mysterious and important properties is mass. Some particles, like protons and neutrons, have mass. Others, like photons, do not. The Higgs boson, or “God particle,” is believed to be the particle which gives mass to matter. The “God particle” nickname grew out of the long, drawn-out struggles of physicists to find this elusive piece of the cosmic puzzle. What follows is a very brief, very simplified explanation of how the Higgs boson fits into modern physics, and how science is attempting to study it.

The “standard model” of particle physics is a system that attempts to describe the forces, components, and reactions of the basic particles that make up matter. It not only deals with atoms and their components, but the pieces that compose some subatomic particles. This model does have some major gaps, including gravity, and some experimental contradictions. The standard model is still a very good method of understanding particle physics, and it continues to improve. The model predicts that there are certain elementary particles even smaller than protons and neutrons. As of the date of this writing, the only particle predicted by the model which has not been experimentally verified is the “Higgs boson,” jokingly referred to as the “God particle.”

Each of the subatomic particles contributes to the forces that cause all matter interactions. One of the most important, but least understood, aspects of matter is mass. Science is not entirely sure why some particles seem mass-less, like photons, and others are “massive.” The standard model predicts that there is an elementary particle, the Higgs boson, which would produce the effect of mass. Confirmation of the Higgs boson would be a major milestone in our understanding of physics.

The “God particle” nickname actually arose when the book The God Particle: If the Universe Is the Answer, What Is the Question? by Leon Lederman was published. Since then, it’s taken on a life of its own, in part because of the monumental questions about matter that the God particle might be able to answer. The man who first proposed the Higgs boson’s existence, Peter Higgs, isn’t all that amused by the nickname “God particle,” as he’s an avowed atheist. All the same, there isn’t really any religious intention behind the nickname.

Currently, efforts are under way to confirm the Higgs boson using the Large Hadron Collider, a particle accelerator in Switzerland, which should be able to confirm or refute the existence of the God particle. As with any scientific discovery, God’s amazing creation becomes more and more impressive as we learn more about it. Either result—that the Higgs boson exists, or does not exist—represents a step forward in human knowledge and another step forward in our appreciation of God’s awe-inspiring universe. Whether or not there is a “God particle,” we know this about Christ: “For by him all things were created: things in heaven and on earth, visible and invisible . . . all things were created by him and for him” (Colossians 1:16).

The two highlighted area will tell you how fanatic Christians sneaking in their hidden ideas to the mind of ordinary readers.   

CID Moosa 2018-02-03 22:44:39
മത ഗുണ്ടകൾക്കാണ് പേര് കണ്ടുപിടിക്കാൻ തിടുക്കം !

Ninan Mathulla 2018-02-04 09:27:59

‘മാത്തുള്ളയും ജയൻ വറുഗീസും അനുമാനങ്ങളുടെയും സങ്കല്പ്പങ്ങളുടെയും അടിസ്ഥാനത്തിൽ അവരുടെ ദൈവത്തിന് രൂപ കൽപ്പന നൽകാൻ ശ്രമിക്കുമ്പോൾ അതിനെ യുക്തി ചിന്താ വാദം എന്നു വിളിക്കുന്നു . ഇവിടെയാണ് ശാസ്ത്രവും നിങ്ങളും തമ്മിലുള്ള വ്യത്യാസം . ശാസ്ത്രം അനുമാനങ്ങളിൽ തുടങ്ങുന്നു എങ്കിലും അവസാനം പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി തെളിയിച്ച് അവരുടെ വാദപ്രസ്താവത്തെ ന്യായികരിക്കേണ്ടതായിട്ടുണ്ട്’ .   This quote is from Vidhyadhran’s comment. Our knowledge of God is not based on imagination, inference or guess. Our knowledge of God is limited to what God has revealed to us. This revelation comes in three ways. Nature proclaims the glory of God without words or speech (Bible). God the creator deals with man through his mind. God has given this desire to seek and search God in all minds. Only after suppressing that desire a person can talk for atheism. God also reveal himself to man through the prophets of God, and their religions. So threads of truth are in all religions. Religion is a faith. It is not blind faith. It is based on the revelations in nature, in one’s own mind and from the revelations in religious scriptures. Since religion is a faith based on this it does not have to prove anything. On the other hand Science claim to accept only proven things, and science could not prove, Big Bang, evolution, fossils or these particles they claim here. It is mostly imagination and inference. If you have a fraction of the faith to believe these things then you can see the God behind nature.

വിദ്യാധരൻ 2018-02-04 13:10:01
മാത്തുള്ള വീണ്ടും കാട് കേറി തുടങ്ങി.   ശാസ്ത്രം എന്ന് പറയുന്നത് ഗവേഷണമാണ്  അല്ലെങ്കിൽ ഒരു അനേഷണമാണ്. ശാസ്ത്രജ്ഞൻ പ്രാമാണികമായ അന്വേഷണ പഠനം നടത്തുന്നതിന് അഭ്യവുഹങ്ങളെ ചോദ്യം ചെയ്യുന്ന പതിവുണ്ട് . സംശയമാണ് ശാസ്ത്രഞ്ജന്റെ സമീപന രഹസ്യം. നിങ്ങൾ സംശയിക്കുന്നതിന് പകരം ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് , എന്നുള്ള വേദവാക്യങ്ങളിൽ ഊന്നി മനുഷ്യരെ അന്ധകാരത്തിൽ തളച്ചിടുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് നിങ്ങളുടേതായ അഭിപ്രായമില്ല. ആരോ പറഞ്ഞത് വിശ്വസിച്ചുള്ള ഒരു പ്രയാണമാണ്. അങ്ങനെയായിരുന്നെങ്കിൽ മനുഷ്യൻ ഇന്നും പ്രാകൃത മനുഷ്യനായി കഴിഞ്ഞേനെ. ശാസ്ത്രജ്ഞൻ ഒരു സാങ്കൽപ്പിക സിദ്ധാന്തം   അവധരിപ്പിച്ച് അതിനെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുക . കാരണത്തിൽ നിന്ന് കാര്യത്തിലേക്കുള്ള ഒരു യാത്ര . ശാസ്ത്രം ദൈവം എന്ന ഒരു വ്യക്തി സ്വർഗ്ഗത്തിൽ ഒരു സിംഹാസനത്തിൽ ഇരിപ്പുണ്ടെന്ന് അനുമാനം നടത്തിയിട്ടുമില്ല അത് തെളിയിക്കാൻ കുഴൽ കാണ്ണാടി വച്ച് നോക്കിയിട്ടുള്ളതായി കേട്ടിട്ടുമില്ല . അന്തപ്പൻ പറഞ്ഞിരിക്കുന്നതുപോലെ ശാസ്ത്രത്തിന്റെ കണ്ടു പിടുത്തങ്ങളെ എടിത്തിട്ട് ബൈബിളിലെ ഒരു വാക്യവും ഉദ്ധരിച്ച് അത് ദൈവവമാണ് എന്ന് സമ്മർദ്ദിക്കാൻ ശ്രമിക്കുന്നവർ മതവാദികളാണ്. "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. " (കൊലൊസ്സ്യർ 1 16, അന്തപ്പനോട് കടപ്പാട് ).  ഇത് ചിന്തിക്കാത്തവരും അലസരുമായ ഒരു മനുഷ്യ സമൂഹത്തെ സൃഷ്ടിക്കാനേ സാഹായിക്കു മതം അതാണ് ചെയ്യുന്നത് 
        ഒരു മത തീവ്രവാദിയായ (ദൈവ കണം കണ്ടു ദൈവത്തെ കണ്ടില്ല ) ജയൻ വറുഗീസിന് 'ദൈവ കണത്തിന്റെ പേര് കേട്ടപ്പോൾ ഞെട്ടി -അയാളുടെ ദൈവത്തിന്റെ ഉള്ളുകള്ളികൾ വെളിച്ചത്തായാൽ, അത് അയാളുടെ മഹാജ്ഞാനത്തിന്റെ അടിത്തറ ഇളക്കും എന്ന് തോന്നി . അതുകൊണ്ട് അയാൾ തന്റെ അറിവിന്റ പുസ്തകം തുറക്കുകയും സംസാരിക്കുവാനും തുടങ്ങി " ദൈവകണം ഇത് കേട്ട പാതി കേൾക്കാത്ത പാതി ദൈവത്തിന്റ ഏർപ്പാട് തീർന്നു  എന്നും പറഞ്ഞുകൊണ്ട് വിദ്യ പടവലങ്ങപോലെ കീഴ്പ്പോട്ട് വളരുന്ന ചില വിദ്യാധരന്മാർ എഴുതുന്നുമുണ്ട് " എന്ന് മൊഴിഞ്ഞു. ഇവിടെ 'ദൈവത്തിന്റെ ഇടപാട് തീർന്നു' എന്ന പദ പ്രയോഗമാണ് ശ്രദ്ധിക്കേണ്ടത് . ഇങ്ങനെ ഒരാൾ പറയണമെങ്കിൽ ഇയാൾ ദൈവത്തെ നേരിട്ട് കണ്ടിട്ടുള്ള ആളായിരിക്കണം . പിന്നീട്  അയാളുടെ,  ശാസ്ത്രജ്ഞൻമാരെ ശാസ്ത്രത്തെയും   പുച്ഛിച്ചുകൊണ്ടുള്ള ലേഖനംവും  കൂടിയായപ്പോൾ, ഈ മഹാജ്ഞാനിയുടെ അറിവിന്റ ഭണ്ഡാരം തല്ലിപൊട്ടിച്ചാൽ വല്ലതും കാണും എന്നുള്ള പ്രതീക്ഷ ആയിരിക്കും ഇയാളുടെ അറിവ് എത്ര ശുഷ്‌ക്കമാണെന്ന് തെളിയിക്ക തക്ക   രീതിയിൽ  അർത്ഥഗർഭങ്ങളായ അഭിപ്രായങ്ങളുടെ  ഒരു പ്രാവാഹം തന്നെ ഉണ്ടായത്.    നിങ്ങളുടെ വേദം പറയുന്നതുപോലെ 'വീഴ്ച്ചക്ക് മുൻപേ അഹങ്കാരം "
      വ്യാജന്മാരെ തിരിച്ചറിയാൻ ജയൻ തുടങ്ങാൻ പോകുന്ന അന്വേഷണം നല്ലത് തന്നെ. ആ ഒരു മനോഭാവമാണ് ഒരു ശാസ്ത്രജ്ഞനെ അവന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നതും. ഒരു പക്ഷെ മതത്തിന്റെ പിടിയിൽ നിന്ന് ദൈവത്തെ മോചിപ്പിച്ചു നഗ്നനാക്കി നിറുത്താൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ ഇന്ന് ലോകത്തിൽ അരങ്ങേറിക്കൊണ്ടിയിരിക്കുന്ന പല യുദ്ധങ്ങളും ഒഴിവാക്കാൻ സാധിക്കും 

ഇന്ന് ദൈവം പലർക്കും പാമ്പാണ് എന്നാൽ അത് പാമ്പല്ല കയറാണ് എന്ന് കാണിച്ചാൽ അത് മനുഷ്യനെ  ഭയത്തിൽ നിന്നും അത് നിരന്തരം സൃഷ്ടിക്കുന്ന മതത്തിൽ നിന്നും, അവരുടെ സൃഷ്ടിയായ ദൈവത്തിൽ നിന്നും  വിമുക്തരാക്കുകയും ഈ ഭൂമിയിലെ സ്വർഗ്ഗം ആസ്വദിക്കാനും കഴിഞ്ഞാൽ അതിൽ പരം ആനന്ദം മറ്റെന്തുണ്ട് ? ശാസ്ത്രജ്ഞമാർക്ക് അത് കഴിയട്ടെ 

'പാരതന്ത്യം മൃതിയേക്കാൾ ഭയാനകം '
James Mathew, Chicago 2018-02-04 14:09:28
ജയൻ വർഗീസ് നല്ലൊരു എഴുത്തുകാരനായിരുന്നു. മത തീവ്രവാദം ഒളിഞ്ഞു കിടക്കുന്നത് ഇപ്പോഴല്ലേ കാണുന്നത്. കഷ്ടം.

പിന്നെ വിദ്യാധരൻ സാറിനു ഒരു ബിഗ് സല്യൂട്. ദൈവത്തിന്റെ വചനമാണെന്നു പറഞ്ഞ എഴുതി വച്ചവരെ വിശ്വസിച്ച് ജീവിച്ചെങ്കിൽ മനുഷ്യൻ ഇന്നും കാട്ടിൽ കഴിഞ്ഞേനെ. ശാസ്ത്രം മനുഷ്യന് ദൈവ വചനങ്ങളെക്കാൾ പ്രയോജനം ചെയ്തു. ഈ എഴുതുന്ന കമ്പ്യൂട്ടർ പോലും ശാസ്ത്രത്തിന്റെ ഔദാര്യമല്ല? ദൈവത്തിന്റെ പേരും പറഞ്ഞു മത തീവ്രവാദികൾ ന്യുയോർക്കിലെ ഒരു കെട്ടിടം ഇടിച്ച് തകർത്തു ഒത്തിരി മനുഷ്യരെ കൊന്നില്ലേ.
Ninan Mathulla 2018-02-04 14:55:05

മാത്തുള്ള വീണ്ടും കാട് കേറി തുടങ്ങിThis is opinion only and not based on facts about my writing.  ശാസ്ത്രം എന്ന് പറയുന്നത് ഗവേഷണമാണ്  അല്ലെങ്കിൽ ഒരു അനേഷണമാണ്. Religion also seeks God as God has given this desire in all minds. All the religions we see today are the result of this search by man and God’s interference in that search. Prophet Muhammad was meditating on God before angel appeared to him. Budha was searching for the meaning of life that he got enlightenment. ശാസ്ത്രജ്ഞൻ പ്രാമാണികമായ അന്വേഷണ പഠനം നടത്തുന്നതിന് അഭ്യവുഹങ്ങളെ ചോദ്യം ചെയ്യുന്ന പതിവുണ്ട് . സംശയമാണ് ശാസ്ത്രഞ്ജന്റെ സമീപന രഹസ്യം. നിങ്ങൾ സംശയിക്കുന്നതിന് പകരം ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് , എന്നുള്ള വേദവാക്യങ്ങളിൽ ഊന്നി മനുഷ്യരെ അന്ധകാരത്തിൽ തളച്ചിടുകയാണ് ചെയ്യുന്നത്. Scripture is mostly revelation from God to different prophets. It is true that the scripture got corrupted by traditions and rituals. It is your choice what you want to believe. Nobody force anybody anything. But in the name of Science imaginations and inferences of some are forcibly taught in schools without proving it first (Big Bang, Evolution, fossils, particles not proven etc). നിങ്ങൾക്ക് നിങ്ങളുടേതായ അഭിപ്രായമില്ല. ആരോ പറഞ്ഞത് വിശ്വസിച്ചുള്ള ഒരു പ്രയാണമാണ്. These so called atheists and scientists are just blindly believing such theories without confirming its validity. How many of us have seen these particles or did some research on it? അങ്ങനെയായിരുന്നെങ്കിൽ മനുഷ്യൻ ഇന്നും പ്രാകൃത മനുഷ്യനായി കഴിഞ്ഞേനെ. ശാസ്ത്രജ്ഞൻ ഒരു സാങ്കൽപ്പിക സിദ്ധാന്തം   അവധരിപ്പിച്ച് അതിനെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുക . കാരണത്തിൽ നിന്ന് കാര്യത്തിലേക്കുള്ള ഒരു യാത്ര . If that is the case wait till it is proved before publishing it or teaching in schools. ശാസ്ത്രം ദൈവം എന്ന ഒരു വ്യക്തി സ്വർഗ്ഗത്തിൽ ഒരു സിംഹാസനത്തിൽ ഇരിപ്പുണ്ടെന്ന് അനുമാനം നടത്തിയിട്ടുമില്ല അത് തെളിയിക്കാൻ കുഴൽ കാണ്ണാടി വച്ച് നോക്കിയിട്ടുള്ളതായി കേട്ടിട്ടുമില്ല . God is beyond the detection range of Science. They tried all along to prove false but could not.അന്തപ്പൻ പറഞ്ഞിരിക്കുന്നതുപോലെ ശാസ്ത്രത്തിന്റെ കണ്ടു പിടുത്തങ്ങളെ എടിത്തിട്ട് ബൈബിളിലെ ഒരു വാക്യവും ഉദ്ധരിച്ച് അത് ദൈവവമാണ് എന്ന് സമ്മർദ്ദിക്കാൻ ശ്രമിക്കുന്നവർ മതവാദികളാണ്. "സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. " (കൊലൊസ്സ്യർ 1 16, അന്തപ്പനോട് കടപ്പാട് ).  ഇത് ചിന്തിക്കാത്തവരും അലസരുമായ ഒരു മനുഷ്യ സമൂഹത്തെ സൃഷ്ടിക്കാനേ സാഹായിക്കു മതം അതാണ് ചെയ്യുന്നത്. Again, opinion not supported by facts. Religion gives direction to people in life, and hope and peace of mind about future. Bible asks us to search before you believe anything. Such people who question what you hear are considered noble by Bible. (Acts 17:11). Science is not apart from God. Scientific principles God only designed. God revealed it step by step through different people we call scientists. Why people who lived in the time of Abraham in Bible (BC 2000) did not make any of these discoveries although, they were as intelligent or more intelligent than most of us? We have to think that God did not reveal it those days.  Now people who God did not use to reveal anything, learn by heart what others discovered and take credit for science and its discoveries.

        ഒരു മത തീവ്രവാദിയായ (ദൈവ കണം കണ്ടു ദൈവത്തെ കണ്ടില്ല ) ജയൻ വറുഗീസിന് 'ദൈവ കണത്തിന്റെ പേര് കേട്ടപ്പോൾ ഞെട്ടിI did not see any religious extremism in Jayan’s words. This is exaggeration. അയാളുടെ ദൈവത്തിന്റെ ഉള്ളുകള്ളികൾ വെളിച്ചത്തായാൽ, അത് അയാളുടെ മഹാജ്ഞാനത്തിന്റെ അടിത്തറ ഇളക്കും എന്ന് തോന്നി . Again opinion not based on facts.  അതുകൊണ്ട് അയാൾ തന്റെ അറിവിന്റ പുസ്തകം തുറക്കുകയും സംസാരിക്കുവാനും തുടങ്ങി " ദൈവകണം ഇത് കേട്ട പാതി കേൾക്കാത്ത പാതി ദൈവത്തിന്റ ഏർപ്പാട് തീർന്നു  എന്നും പറഞ്ഞുകൊണ്ട് വിദ്യ പടവലങ്ങപോലെ കീഴ്പ്പോട്ട് വളരുന്ന ചില വിദ്യാധരന്മാർ എഴുതുന്നുമുണ്ട് " I do not personally attack anybody but attack only ideas and opinions. Some take it as personal attack. In that I use literay styles and usages in language. Readers decide what type of usage is this. എന്ന് മൊഴിഞ്ഞു. ഇവിടെ 'ദൈവത്തിന്റെ ഇടപാട് തീർന്നു' എന്ന പദ പ്രയോഗമാണ് ശ്രദ്ധിക്കേണ്ടത് . ഇങ്ങനെ ഒരാൾ പറയണമെങ്കിൽ ഇയാൾ ദൈവത്തെ നേരിട്ട് കണ്ടിട്ടുള്ള ആളായിരിക്കണം . (Nobody has ever seen God). പിന്നീട്  അയാളുടെശാസ്ത്രജ്ഞൻമാരെ ശാസ്ത്രത്തെയും   പുച്ഛിച്ചുകൊണ്ടുള്ള ലേഖനംവും  കൂടിയായപ്പോൾ, മഹാജ്ഞാനിയുടെ അറിവിന്റ ഭണ്ഡാരം തല്ലിപൊട്ടിച്ചാൽ വല്ലതും കാണും എന്നുള്ള പ്രതീക്ഷ ആയിരിക്കും ഇയാളുടെ അറിവ് എത്ര ശുഷ്ക്കമാണെന്ന് തെളിയിക്ക തക്ക   രീതിയിൽ  അർത്ഥഗർഭങ്ങളായ അഭിപ്രായങ്ങളുടെ  ഒരു പ്രാവാഹം തന്നെ ഉണ്ടായത്.    നിങ്ങളുടെ വേദം പറയുന്നതുപോലെ 'വീഴ്ച്ചക്ക് മുൻപേ അഹങ്കാരം " Each person writes according to his knowledge. Some find some of these opinions attractive, again based on his knowledge and inclinations. No matter what the opinion, the truth will remain the same.

      വ്യാജന്മാരെ തിരിച്ചറിയാൻ ജയൻ തുടങ്ങാൻ പോകുന്ന അന്വേഷണം നല്ലത് തന്നെ. ഒരു മനോഭാവമാണ് ഒരു ശാസ്ത്രജ്ഞനെ അവന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നതും. I wish everybody do this before believing the theories propagated in the name of science. For example take fossils. Was a fossil ever made in a laboratory? It is a theory only. The fossils we see are only make believe designed by some to fool naïve people. Before the Antichrist come to power he has to take faith in God away. These are tools he designed for the purpose to destroy religion and faith in God to come to power. Without searching for the truthfulness of it most of these admirers of science blindly believe it as true.ഒരു പക്ഷെ മതത്തിന്റെ പിടിയിൽ നിന്ന് ദൈവത്തെ മോചിപ്പിച്ചു നഗ്നനാക്കി നിറുത്താൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ ഇന്ന് ലോകത്തിൽ അരങ്ങേറിക്കൊണ്ടിയിരിക്കുന്ന പല യുദ്ധങ്ങളും ഒഴിവാക്കാൻ സാധിക്കും . If you take the history of wars, most of the wars were fought for resources and not for religion.

 

ഇന്ന് ദൈവം പലർക്കും പാമ്പാണ് എന്നാൽ അത് പാമ്പല്ല കയറാണ് എന്ന് കാണിച്ചാൽ അത് മനുഷ്യനെ  ഭയത്തിൽ നിന്നും അത് നിരന്തരം സൃഷ്ടിക്കുന്ന മതത്തിൽ നിന്നും, അവരുടെ സൃഷ്ടിയായ ദൈവത്തിൽ നിന്നും  വിമുക്തരാക്കുകയും ഭൂമിയിലെ സ്വർഗ്ഗം ആസ്വദിക്കാനും കഴിഞ്ഞാൽ അതിൽ പരം ആനന്ദം മറ്റെന്തുണ്ട് ? ശാസ്ത്രജ്ഞമാർക്ക് അത് കഴിയട്ടെ . True faith in God only gives love and peace and courage to mind and never fear. It gives fear to do bad things and thus prevent from getting into trouble.

 

'പാരതന്ത്യം മൃതിയേക്കാൾ ഭയാനകം ' Truth will set you free. So we all need to search truth and thus get free of the bondage and materialism of this life, and enjoy life as God want us to enjoy. God want us to rejoice every moment of our life. We can’t do it because our eyes are focused not on God and God’s plan for man but on the material things of this world and the desires of this world. Again truth about life will set you free from the tentacles trying to bind you here in bondage. Many are those who found this freedom in religion.

JOHN 2018-02-04 16:41:52
നസ്രായനായ യേശുവിനെ അറിയാത്ത ഒരു ക്രിസ്ത്യൻ ഫാൻ കമന്റ് കോളത്തിൽ ഉറഞ്ഞു തുള്ളുന്നു. അദ്ദേഹത്തിന്റെ കണ്ണട മറ്റുള്ളവരും വച്ച് നോക്കിയാല് സംഗതി മനസ്സിലാവുകയുള്ളു എന്നാണ്. ക്രിസ്തുവിനും ക്രിസ്ത്യാനിക്കും അപമാനം മാത്രമേ ഇദ്ദേഹത്തെപോലുള്ള ഫനാറ്റിക്സ് ഉണ്ടാകുകയുള്ളൂ.
Anthappan 2018-02-04 21:25:24
Look at how some fanatics deal with fossils

1.  Matthulla :-വ്യാജന്മാരെ തിരിച്ചറിയാൻ ജയൻ തുടങ്ങാൻ പോകുന്ന അന്വേഷണം നല്ലത് തന്നെ. ആ ഒരു മനോഭാവമാണ് ഒരു ശാസ്ത്രജ്ഞനെ അവന്റെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നതും. I wish everybody do this before believing the theories propagated in the name of science. For example take fossils. Was a fossil ever made in a laboratory? It is a theory only. The fossils we see are only make believe designed by some to fool naïve people. Before the Antichrist come to power he has to take faith in God away. These are tools he designed for the purpose to destroy religion and faith in God to come to power. Without searching for the truthfulness of it most of these admirers of science blindly believe it as true.ഒരു പക്ഷെ മതത്തിന്റെ പിടിയിൽ നിന്ന് ദൈവത്തെ മോചിപ്പിച്ചു നഗ്നനാക്കി നിറുത്താൻ ശാസ്ത്രത്തിനു കഴിഞ്ഞാൽ ഇന്ന് ലോകത്തിൽ അരങ്ങേറിക്കൊണ്ടിയിരിക്കുന്ന പല യുദ്ധങ്ങളും ഒഴിവാക്കാൻ സാധിക്കും . If you take the history of wars, most of the wars were fought for resources and not for religion.

Dr. John Morris. He received his Ph.D. in geological engineering from the University of Oklahoma and see how he sees Fossils

Fossils are the remains of once-living things. They can be plant or animal bodies that have been partially or completely replaced by minerals. They can be impressions that just show the shape of a creature, or tracks left behind by a traveler, or other remnants that testify to the lives of long-gone organisms. Some rare fossils even have original organic soft tissue encased in rock, showing that their organisms couldn't have been dead for millions of years, as evolution claims.

All fossilized creatures appear suddenly and fully formed in the rock record, with no clear history of evolutionary transitions. This is consistent with the Bible’s assertion that God created life forms to reproduce within their own kinds. Second, fossils formed very quickly, before the animal or plant completely decayed or was scavenged. This means that fossils formed through catastrophic circumstances. Most fossils can be attributed to the worldwide catastrophe of Noah’s Flood, in which countless creatures were killed and then rapidly buried, or to its residual effects.

Fossils also serve as reminders of God’s character. His righteousness and holiness obligated Him to cleanse the world of wickedness by drowning every land-dwelling, air-breathing creature that was not providentially preserved on the Ark. Fossils should be taken as reminders of the penalty of man’s sin and should motivate people to prepare for death.
For Matthulla Fossils were the idea of Antichrist and for Dr. John Morris Fossils are the reminders of the penalty of man's sin and should motivate people to prepare for death.  I think these people should immediately see some doctors and get help and also need some mental evaluation by psychologist. 
Mahatma Gandhi 2018-02-04 21:33:19

“I like your Christ, I do not like your Christians. Your Christians are so unlike your Christ.”

ജയൻ വർഗീസ് 2018-02-04 22:55:48
ചിക്കാഗോയിൽ നിന്നുള്ള ഒരു ജെയിംസ് മാത്യു എന്നെ മത തീവ്ര വാദി എന്ന് വിളിക്കുന്നു. സാർ, നിങ്ങൾ എന്റെ ലേഖനം വായിച്ചിട്ടാണോ ഇതെഴുതിയത്? ലേഖനത്തിൽ ഏതെങ്കിലും മതത്തെ പ്രമോട്ട് ചെയ്യുന്നതോ, സപ്പോർട് ചെയ്യുന്നതോ ഇകഴ്ത്തുന്നതോ,പുകഴ്ത്തുന്നതോ ആയ ഒരു വാക്ക് ഉണ്ടങ്കിൽ അത് ചൂണ്ടിക്കാട്ടി വീണ്ടും എഴുതണം. ഇല്ലങ്കിൽ, എന്റെമേൽ ചാർത്തിയ ദുരാരോപണം പിൻവലിക്കാൻ മാന്യത കാട്ടണം. 
വിനയ പൂർവം,ജയൻ വർഗീസ്.
വായനക്കാരൻ 2018-02-04 23:11:24
ലേഖനത്തിന്റെ ശീർഷകം ഒരു മതഭ്രാന്തന്റെ പ്രതിച്ഛായ നൽകുന്നു .  "ദൈവ കണിക കണ്ടു ദൈവത്തെ കണ്ടില്ല " ഇതിൽ നിന്ന് ഞങ്ങൾ വായനക്കാർ എന്താണ് മനസിലാക്കേണ്ടത് ? ദൈവകണിക എന്ന വാക്ക് ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് . അതിനെ ഇകഴ്ത്തി നിങ്ങളുടെ ദൈവമാണ് ഏറ്റവും വലുത് എന്ന് മനസ്സിലാക്കാൻ വലിയ യുക്തിയുടെ ആവശ്യമില്ല .  ജെയിംസ് മാത്യു അങ്ങനെ ധരിച്ചെങ്കിൽ കുറ്റം പറയാനാവില്ല . 
Ninan Mathulla 2018-02-04 23:20:03
Naive like Antappan will believe such theories of fossil formation. This is what you call scientific bend of mind? This is questioning and investigating everything before believing? We see floods always. Do you see any fossil formed in  flood? Any living matter including plant parts will only decay. Can we create a situation close to the condition of flood or any other situation and show us that a plant leaf become fossil. No. Anything written in the name of science such so called scientists and admirers of scientists are ready to believe, including Dinosaur story that a meteor came and hit earth and all dinosaurs died and the bones became fossils. Is it any truth in such stories, nothing better than a day dream?
ജയൻ വർഗീസ്. 2018-02-05 06:51:15
ഇപ്പോൾ മനസിലായില്ലേ? കോഴി കട്ടവന്റെ തലയിൽ പൂട. അതും വ്യാജൻ .അതിന്മേൽ എഴുതുന്നതും വ്യാജൻ. നമ്മുടെ കമന്റുമാമയുടെ വേതാളങ്ങൾ. സ്ഥലനാമം മറ്റൊരു സ്റ്റേറ്റിലായാൽ പിടിക്കില്ലന്നാണ് കരുതിയത്. ഇനി രക്ഷയില്ല. എത്രയോ കാലങ്ങളായി കമന്റുമാമ സാഹിത്യ പരിശ്രമങ്ങൾ നടത്തുന്നു?ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. എല്ലാം മൂന്നാംകിട രചനകൾ. അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചളിക്കുളങ്ങളിൽ ഒരു കൊത്തലുണ്ണിയായി ഇത്രയും കാലം ഞൊളച്ചിട്ടും ഒരു താവളയായി കരകേറി രക്ഷപ്പെടാനാവുന്നില്ല അല്ലെ? അപ്പോൾ പിന്നെ ഇതാണ് വഴി. നന്നായിട്ട് എഴുതുന്നവരെ തമസ്ക്കരിക്കുക, സ്വന്തം രചനകൾക്ക് വേണ്ടി നല്ല നല്ല കമന്റുകൾ എഴുതുകയും , തന്റെ വേതാളക്കൂട്ടങ്ങളുടെ ( പേരുകൾ പിന്നാലെ) പേരുകളിൽ പോസ്റ്റ് ചെയ്യുക, ഒരു മാന്യ സാഹിത്യകാരനായി വിലസുക. മാമൻറെ മനസിലിരുപ്പ് കൊള്ളാം.പക്ഷെ, ഇത്തവണ ചവിട്ടിയത് മദാമ്മയുടെ കാലിലായിപ്പോയി. സുഹൃത്തേ, നിങ്ങള്ക്ക് വിമർശനങ്ങളുണ്ടെങ്കിൽ അത് നട്ടെല്ല് നിവർത്തിനിന്ന് ധൈര്യമായി എഴുതണം. അത് നിങ്ങളുടെ സ്വാതന്ത്ര്യം. ഇത്തരം മാമാപ്പണിക്ക് പോകരുത് മാഷേ. നിങ്ങളുടെ എഴുന്നള്ളത്ത് നഗ്നനായിട്ടാണെന്ന് എന്നെക്കൊണ്ട് വിളിച്ചു പറയിപ്പിക്കരുത്. അങ്ങിനെ സംഭവിച്ചാൽ സ്വന്തം കൈപ്പത്തിരണ്ടും ചേർത്തു വച്ചാലും ജനങ്ങൾ കൂവും. എല്ലാവരെയും അവരവരുടെ സ്‌പേസിൽ ജീവിക്കാൻ അനുവദിക്കുക. ഒരുറപ്പു തരുന്നു:  ഇനിയുള്ള ആദ്യത്തെ അറ്റാക്ക് എന്റെ ഭാഗത്തു നിന്ന് ആയിരിക്കുകയില്ല. നിങ്ങളുടെ ഭാഗത്തു നിന്നും ആവരുത്. പരസ്പരം കരുതുക,ആശംസകൾ. കമന്റുകൾ എഴുതുന്നവരുടെ ഐഡിന്റിറ്റി ഉറപ്പു വരുത്തുന്നതിനുള്ള ധാർമ്മിക ചുമതല ഇ.മലയാളിക്കുമുണ്ട്. ശരീരമില്ലാത്ത വേതാളങ്ങൾക്ക് കേറി നിരങ്ങുവാനുള്ള ഇടമാണോ അറിയപ്പെടുന്ന ഓൺ ലൈൻ പത്രത്തിന്റെ മനോഹര വദനം?  വിനയപൂർവം, ജയൻ വർഗീസ്.
യൂദാസ് 2018-02-05 08:05:30
പത്രോസ് യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിയതുപോലെ ജയൻ മാത്തുള്ളയെ തള്ളിയാൽ  മത തീവ്രവാദിയെന്ന പേരിൽ നിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാം 
Simon 2018-02-05 08:19:01

മിസ്റ്റർ ജയൻ വർഗീസ്, നിങ്ങളുടെ ലേഖനം ഞാൻ വായിച്ചു. എഴുതിയ ലേഖനത്തിന്റെ സാരവും  ലേഖനവും നല്ലതു തന്നെ. നിങ്ങൾ തന്നെ വ്യാജനല്ലെന്ന് ആരറിയുന്നു! നിങ്ങൾ ആരെന്നെനിക്കറിയത്തില്ല. നിങ്ങളുടെ ഫോട്ടോയും ലേഖനത്തിൽ കാണുന്നില്ല.

വടി കൊടുത്ത് അടിമേടിക്കുകയെന്നു കേട്ടിട്ടുണ്ട്. വിദ്യാധരനെ ഇകഴ്ത്തികാട്ടി ലേഖനത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. താങ്കൾ അന്തസുള്ള ഒരു എഴുത്തുകാരനായിരുന്നെങ്കിൽ വ്യക്തി ഹത്യ നടത്തി ലേഖനം എഴുതില്ലായിരുന്നു. വിദ്യാധരന്റെ അറിവ് പടവലങ്ങാ തൂങ്ങി കിടക്കുന്നതുപോലെയെന്നു എഴുതിയാൽ താങ്കളുടെ ലേഖനത്തിന് കൂടുതൽ കയ്യടി കിട്ടുമെന്നു  ചിന്തിച്ചോ? ഒരു വ്യാജപ്പേരിൽ ലേഖനം എഴുതിയ താങ്കൾ വിദ്യാധരൻ എന്ന വ്യാജ്യനെ അപമാനിച്ചെങ്കിൽ വിദ്യാധരന് താങ്കളെയും താഴ്ത്താനുള്ള അവകാശമുണ്ട്. ഒരു പന്ത് ഒരു കോർട്ടിൽ വീണാൽ നല്ല കളിക്കാരൻ അത് അടിച്ച് മറ്റേ കോർട്ടിൽ ഇടും. അതിൽ താങ്കൾ അസൂയപ്പെട്ടിട്ടു കാര്യമില്ല. വിദ്യാധരന്റെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുന്ന താങ്കൾ എഴുതിയ ലേഖനം ഒന്നുകൂടി സ്വയം വായിക്കൂ. സ്വയം വിഡ്ഢി വേഷം കെട്ടിയ പണ്ഡിതനെന്നു അഭിമാനിക്കുന്ന പാമരാനാണ്‌ താങ്കളെന്ന് യുക്തിവാദികൾക്ക് തോന്നുന്നതും സ്വാഭാവികമാണ്. 

ഇമലയാളിയെ ഉപദേശിക്കാൻ വ്യാജനായ താങ്കളാര്? എല്ലാ വ്യാജന്മാർക്കും വ്യാജരല്ലാത്തവർക്കും  ഇമെയിൽ അഡ്രസ് ഉപയോഗിച്ചാലേ പോസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. വായനക്കാരിൽ നല്ലൊരു വിഭാഗം വിദ്യാധരന്റെ കമന്റ് ഇഷ്ടപ്പെടുന്നവരാണ്. അദ്ദേഹം കാരണം താങ്കളുടെ പൊട്ടദൈവത്തെപ്പറ്റിയുള്ള ലേഖനത്തിനും നല്ല ഹിറ്റും കിട്ടി. ഒരു ലേഖനം എഴുതുമ്പോൾ പ്രതിപക്ഷ ബഹുമാനത്തോടെ എഴുതുക. അപരന് ബഹുമാനം കൊടുത്ത് സ്വയം ബഹുമാനത്തിനു അർഹനാകുക സുഹൃത്തേ!

നിഷ്പക്ഷൻ 2018-02-05 09:48:59
ശ്രീ ജയൻ വർഗീസ്. എല്ലാ വിധ അഭിനന്ദനങ്ങളും!!

നിങ്ങളുടെ ലേഖനം നല്ലതോ ചീത്തയോ, ശരിയോ തെറ്റോ എന്ന് പറയാനുള്ള അറിവെനിക്കില്ല

പക്ഷേ നിങ്ങൾക്ക്, എന്നെപ്പോലെ നിഷ്പക്ഷരായ വായനക്കാരുടെ നിറഞ്ഞ കൈയ്യടി....

കുറെ കാലമായി ഇ-മലയാളി കോളത്തിൽ നിറഞ്ഞാടിയിരുന്ന ഒരു ഗോലിയാത്തിനെ ഒറ്റയടിക്ക് വീഴ്ത്തിയതിന്....

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ധൈര്യം കാട്ടിയതിന്....

പൂച്ചക്ക് മണി കെട്ടിയതിന്....
ഒരു വായനക്കാരൻ 2018-02-05 17:31:25
കോഴി കട്ടവന്റെ തലയിൽ പാപ്പുണ്ടന്നുള്ള പ്രയോഗം ജയൻ വറുഗീസിനേം ബാധിക്കുന്നതാണല്ലോ .  'ദൈവകണം കണ്ടു ദൈവത്തെ കണ്ടില്ല ...' എന്നതിൽ മത തീവ്രവാതം പൊതിഞ്ഞു വച്ചിരിക്കുന്നു എന്ന് വിദ്യാധരൻ പറഞ്ഞാതാണ് ജയനെ തലയിൽ തപ്പാൻ പ്രേരിപ്പിച്ചതും  തുടര്ന്നുള്ള പ്രതികരണ 
പൊട്ടി-തെറികളും.  അറിവിന്റെ കാര്യത്തിൽ ആരും തികഞ്ഞവരല്ല . പക്ഷെ അത് സമ്മതിക്കാത്ത ഒരു കൂട്ടരാണ് മലയാളികൾ . തന്റെ അറിവ് അപരന്റെ അറിവിനേക്കാളും കൂടിയതാണ് എന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ വായിൽ വരുന്നത് വിളിച്ചു പറയും . അതിനുള്ള ഒരു ശ്രമമായിരിക്കുന്നു ജയൻ വിദ്യാധരന്റെ അറിവ് പാടവലങ്ങാ പോലെ തൂങ്ങി കിഴോട്ടു കിടക്കുന്നു എന്നൊക്ക  ഗുഢോക്തിയിൽ സംസാരിക്കാൻ തുടങ്ങിയത്.  എഴുത്തുകാർ എന്ത് എഴുതി വിട്ടാലും അത് വിമര്ശിക്കപ്പെടും എന്നുള്ളത് ഇത് ആദ്യ സംഭവം ഒന്നുമല്ല .     The trouble with most of us is that we would rather be ruined by praise than saved by criticism. (Norman Vincent Peale). 
 അത് ജയന്റെ എഴുത്തുകൊള്ളാം എന്നൊക്ക പറഞ്ഞു പറഞ്ഞു ജയന് വിമർശനം എടുക്കാൻ വയ്യാതായി. അതാണ് ഇതിന്റെ പ്രധാന കാരണം .    അഹങ്കാരപരമായ ആ തലക്കെട്ടാണ് പലരെയും ചൊടിപ്പിച്ചത് .   അത് ഒരു അറിവിന്റെ പൂർണ്ണതയെ ദ്യോതിപ്പിക്കുന്നതുകൂടിയാണ് . അഹങ്കാരം വായനക്കാർ ഒരിക്കലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല . അതുപോലെ അവാർഡിന്റെ പൊന്നാടയുടെയും കണക്ക് നിർത്തിയുള്ള സംസാരവും .  ഇവിടെ അന്യ സ്റ്റേറ്റ്കാരനെ പുച്ഛിക്കുമ്പോൾഞാൻ മനസ്സിലാക്കിയത് ജയൻ മനസ്സിലാക്കി വച്ചിരിക്കുന്നത് നല്ല ഒരു എഴുത്തുകാരനെ നിശ്ചയിക്കുന്നതിനുള്ള മാനദന്ധം അവാർഡുകൾ എന്നതാണെന്നാണ് . അങ്ങനെ ഏതെങ്കിലും എഴുത്തുകാർ ധരിക്കുന്നെങ്കിൽ അത് അറിവില്ലായ്മയാണ്.  
കൂടാതെ വിദ്യാധരനെപ്പോലെയുള്ളവർ നമ്മളക്ക് ആവശ്യമാണ് .  എന്തായാലും അവർ പ്രശസ്തിക്ക് വേണ്ടി എഴുതുന്നവർ ആയിരുന്നെങ്കിൽ പേര് വച്ച് തന്നെ എഴുതുവാൻ യോഗ്യതയുള്ളവർ തന്നെയാണെന്ന് അവരുടെ അഭിപ്രായം വായിച്ചാൽ മനസ്സിലാകും .  ജയന് കൂട്ട് കിട്ടിയിരിക്കുന്ന മാത്തുള്ളയും എങ്ങനെ എങ്കിലും തന്റെ വാദം ഒന്ന് ജയിച്ചും കിട്ടാൻ വേണ്ടി മത്സരിക്കുന്നതുപോലെ തോന്നുന്നു . നിങ്ങൾ വായനക്കാരെ തോൽപ്പിക്കാൻ ശ്രമിക്കും തോറും കൂടുതൽ വിഡ്ഢിത്തരങ്ങളൂം വിവരക്കേടും വിളിച്ചു പറയുന്നു എന്നതാണ് സത്യം . മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് പറയുന്നു എന്നുള്ള ഒരു സ്വയ പരിശോധന  ആത്മനിയന്ത്രണത്തിന് സഹായിക്കും പക്ഷെ നമ്മളുടെ പ്രശ്‍നം - വിമര്ശനത്താൽ രക്ഷിക്കപെടുന്നതിനു പകരം നശിക്കാനാണ് നാം ആഗ്രഹിക്കുന്നത് . 

അമേരിക്കയിലെ എല്ലാ പാപ്പരകളിലും ആയിരക്കണക്കിന് അനോണിമസ് എഴുത്തുകാർ ഉണ്ടെന്നുള്ളത് അറിയുക . അതിന്റ പേരിൽ ഈ-മലയാളിയുടെ പുറത്ത് കുതിരകേറിയിട്ട് കാര്യമില്ല .  അത് നിയന്ത്രിക്കാനുള്ള അവർക്കാണ് അത് നമ്മൾ മാനിക്കുക .
Anthappan 2018-02-05 20:15:26

How many deaths have been caused by religion? Here's a list of religiously motivated wars and genocides and their death tolls. Let me know if I missed any!

  • The Crusades: 6,000,000
  • Thirty Years War: 11,500,000
  • French Wars of Religion: 4,000,000
  • Second Sudanese Civil War: 2,000,000
  • Lebanese Civil War: 250,000
  • Muslim Conquests of India: 80,000,000
  • Congolese Genocide (King Leopold II): 13,000,000
  • Armenian Genocide: 1,500,000
  • Rwandan Genocide: 800,000
  • Eighty Years' War: 1,000,000
  • Nigerian Civil War: 1,000,000
  • Great Peasants' Revolt: 250,000
  • First Sudanese Civil War: 1,000,000
  • Jewish Diaspora (Not Including the Holocaust): 1,000,000
  • The Holocaust (Jewish and Homosexual Deaths): 6,500,000
  • Islamic Terrorism Since 2000: 150,000
  • Iraq War: 500,000
  • US Western Expansion (Justified by "Manifest Destiny"):20,000,000
  • Atlantic Slave Trade (Justified by Christianity): 14,000,000
  • Aztec Human Sacrifice: 80,000
  • AIDS deaths in Africa largely due to opposition to condoms: 30,000,000
  • Spanish Inquisition: 5,000
  • TOTAL: 195,035,000 deaths in the name of religion.
George V 2018-02-05 21:14:46
Shri Anthappan you are absolutely right. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയത് യുദ്ധങ്ങൾഅല്ല. മതം ആണ്. അതും അബ്രഹാമിന്റെ സന്തതികൾ എന്ന് പറഞ്ഞു ആളുകളെ ഇപ്പോഴും പറ്റിക്കുന്ന മതങ്ങൾ. 
Ninan Mathulla 2018-02-06 08:06:23

It looks like Anthappan has become crazy due to ‘mathabhranthu’ as several Sanghaparivar/RSS/BJP supporters do here with their propaganda against other religions especially anything related to Christians and their leaders. They say they oppose all religions but name mostly Christianity only and not their own religion or religious leaders. In the history of mankind how many got killed in wars? Anthappan selectively brought some inflated figures from here and there and that too from Christian and Muslim countries. Most of these conflicts were not based on religion. He conveniently forgot killings in India by the different countries in India. He forgot to name the empires of the world in history. All the empires of the world came to power through war -First Babylonian, Assyrian, Babylonian of Nebukhadnessar, Persia/Median, Greek, Roman, Byzantine and Latin conflicts, Parthian empire, Mongolian empire, Caliphates I & II, Austro-Hungarian empire, Nepolian Empire, Ottoman Empire, British Empire and thousands of unnamed conflicts and war here by nations not included in these empires in other continents like America, Australia, Asia, Africa and Europe, Dravidia/Aryan conflict in India and the real conflict behind Mahabharatha war and so on. Has Anthappan gone blind not to see these figures? How can readers trust the biased comments of these religious fanatics? Emalayalee deserve appreciation for taking initiative for a new column on religions to remove ignorance from mind. These fanatics are opposed to it as they are in their religion not because they believe in God or there is something attractive for them in their religion but for political reasons. They are using their religion as a cover for their political agenda to come to power. So where there is no conflict they create conflict and polarize people and convert that to vote. That is their strategy to come to power. Innocents and naive fall into this trap.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക