Image

പൊതുമാപ്പ്; ഇന്ത്യന്‍ എംബസിയില്‍ തിരക്കു വര്‍ധിച്ചു

Published on 31 January, 2018
പൊതുമാപ്പ്; ഇന്ത്യന്‍ എംബസിയില്‍ തിരക്കു വര്‍ധിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ സമൂഹത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന പൊതുമാപ്പിന്റെ സമയപരിധി ജനുവരി 29 മുതല്‍ തുടങ്ങി. പൊതുമാപ്പിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ഉപയോഗപ്പെടുത്താനാവും വിധം, കുവൈത്ത് കഐംസിസി അതിന്റെ ഹെല്‍പ്പ് ഡെസ്‌ക് വിംഗിന്റെ നേതൃത്വത്തില്‍ വിവിധ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ഇതില്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് കെ എംസിസി ഹെല്പ ഡെസ്‌ക് കൗണ്ടര്‍ വലിയ ആശ്വാസമാണു നല്‍കുന്നത്.

എംബസി സമയത്തിനുശേഷം പേപ്പര്‍ വര്‍ക്കുകളും മറ്റും ചെയ്യാന്‍ വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെ അബാസിയ (കെ എംസിസി നേഷണല്‍ കമ്മിറ്റി ഓഫീസ് 51445514, 65847109, 98884532), കുവൈത്ത് സിറ്റി (ഗ്രാന്‍ഡ് ഹൈപ്പര്‍ 99735676, 50444642), ഫഹാഹീല്‍ (ഗ്രാന്‍ഡ് ഹൈപ്പര്‍ 94438872, 97622788), ഫര്‍വാനിയ/ഖൈതാന്‍ (കെ എംസിസി ഫര്‍വാനിയ ഓഫീസ് 67613069, 60776169) എന്നിവിടങ്ങളില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. 

താമസ രേഖയില്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും തൊഴിലുടമയില്‍ നിന്ന് ചാടിപ്പോയി എന്ന കേസുള്ളവര്‍ക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. ഔട്ട്പാസുമായി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് എടുത്ത് ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങാം. 

വിവരങ്ങള്‍ക്ക്: 99775898, 55143105. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക