Image

വീട്ടുവഴക്കിനെത്തുടര്‍ന്ന് ടെക്‌സസില്‍ ഇന്ത്യാക്കാരന്‍ കുത്തേറ്റു മരിച്ചു

Published on 30 January, 2018
വീട്ടുവഴക്കിനെത്തുടര്‍ന്ന് ടെക്‌സസില്‍ ഇന്ത്യാക്കാരന്‍ കുത്തേറ്റു മരിച്ചു
ഫ്രിസ്‌കൊ, ടെക്‌സസ്: ലിറ്റില്‍ എലമില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ സിംഗ്, 31, ഞായറാഴ്ച രാത്രി അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കുത്തേറ്റു മരിച്ചു. കൂടെ താമസിക്കുന്ന ഗേള്‍ ഫ്രണ്ടിനും ചെറിയ തോതില്‍ പരുക്കേറ്റു.
ഇരുവര്‍ക്കും 11 മാസം പ്രായമുള്ള കുട്ടിയുണ്ട്.
സംഭവത്തിനു മുന്‍പ് ഇരുവരും തമ്മില്‍ കടുത്ത വഴക്കായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണു കൊലപതകമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ കൊലപാതകി ആരെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.ഇരുവരും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്നു അയല്‍ക്കാര്‍ പറയുന്നു. പലവട്ടം പൊലീസിനെ വിളിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിര്‍ന്നുവെന്നു സിംഗിന്റെ സഹോദരന്‍ പറഞ്ഞു. മുന്‍ ബന്ധത്തില്‍ സിംഗിനു മൂന്നു വയസുള്ള മറ്റൊരു കുട്ടിയുണ്ട്.
സഹോദരനെ കൂടാതെ സിംഗിനു മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.

see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക