Image

നവയുഗം സർഗ്ഗപ്രവാസം-2017 ഫെബ്രുവരി 2ന് അരങ്ങേറും

Published on 30 January, 2018
നവയുഗം സർഗ്ഗപ്രവാസം-2017  ഫെബ്രുവരി 2ന് അരങ്ങേറും
അൽ കോബാർ: നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റിയുടെ കലാ,സാഹിത്യ,സാംസ്ക്കാരിക പരിപാടിയായ "സർഗ്ഗപ്രവാസം-2017" ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ , ദമ്മാം നുസൈഫ്‌ ഹാളിൽ വെച്ച് അരങ്ങേറും.

പ്രശസ്ത മലയാളകവിയും, ഗാനരചയിതാവുമായ ശ്രീ. പി.കെ.ഗോപി സർഗ്ഗപ്രവാസം-2017 ഉത്‌ഘാടനം ചെയ്യും. സൗദിഅറേബ്യയുടെ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ,സാഹിത്യ, മാധ്യമമേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ സർഗ്ഗശേഷി വിളിച്ചോതുന്ന വിവിധങ്ങളായ കലാ പരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഗാന,നൃത്ത,ഹാസ്യപരിപാടികൾ എന്നിവയ്ക്ക് പുറമെ, നവയുഗം കോബാർ മേഖല വർഷം തോറും നൽകി വരുന്ന സഫിയ അജിത്ത് സ്മാരക ജീവകാരുണ്യ അവാർഡ്, കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡ്, നവയുഗം ബാലവേദി ടാലെന്റ്റ് സ്‌കാൻ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ സർഗ്ഗപ്രവാസത്തിന്റെ വേദിയിൽ വെച്ച് സമ്മാനിയ്ക്കുന്നതായിരിയ്ക്കും.

സർഗ്ഗപ്രവാസം-2017ന്റെ സൗഹൃദസായാഹ്നത്തിലേയ്ക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും, കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നതായി നവയുഗം കോബാർ മേഖല പ്രസിഡന്റ്  ബിജു വർക്കി, സെക്രട്ടറി അരുൺ ചാത്തന്നൂർ, സംഘാടകസമിതി ചെയർമാൻ ദാസൻ രാഘവൻ,  രക്ഷാധികാരി ജമാൽവില്ല്യാപ്പള്ളി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2015ൽ നവയുഗം കോബാർ മേഖല കമ്മിറ്റി ആരംഭിച്ച സർഗ്ഗപ്രവാസത്തിന്റെ മൂന്നാമത് പതിപ്പാണ് സർഗ്ഗപ്രവാസം-2017.
നവയുഗം സർഗ്ഗപ്രവാസം-2017  ഫെബ്രുവരി 2ന് അരങ്ങേറും നവയുഗം സർഗ്ഗപ്രവാസം-2017  ഫെബ്രുവരി 2ന് അരങ്ങേറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക