Image

ഹരിത വിവാഹങ്ങള്‍; പുതുമന്ത്രമായി ഹരിതനിയമാവലി

ഗോപകുമാര്‍ പൂക്കോട്ടൂര്‍ Published on 30 January, 2018
ഹരിത വിവാഹങ്ങള്‍; പുതുമന്ത്രമായി ഹരിതനിയമാവലി

'ഈ ചടങ്ങും ഭൂമി തന്നെയും ഹരിതാഭമാകട്ടെ' എന്ന മന്ത്രംകൂടി ഉരുവിട്ടുകൊണ്ടാണ് ആലപ്പുഴയിലെ വിവാഹവേദികളില്‍ ഇപ്പോള്‍ വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലേക്ക് നടന്നു നീങ്ങുന്നത്.

വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും ഇതര ഡിസ്പോസബിള്‍ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി മാറ്റി നിര്‍ത്താനുള്ള ദൃഢനിശ്ചയം കൂടിയാവുകയാണ് ഈ ഗുണപരമായ മാറ്റം. ആഘോഷങ്ങളും ചടങ്ങുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും മാലിന്യങ്ങള്‍ കത്തിക്കുന്നതു മൂലമുള്ള രോഗങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനും വേണ്ടി ആലപ്പുഴ ജില്ലാ ഭരണകൂടവും, കേരള ശുചിത്വമിഷനും ചേര്‍ന്ന് നടപ്പാക്കിയ 'ഹരിത വിവാഹങ്ങള്‍' ശുചിത്വഭാരതമെന്ന യജ്ഞത്തിന് പുതിയൊരു വഴിത്താര സൃഷ്ടിക്കുകയാണ്.

വിവാഹാഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമെല്ലാം ഡിസ്പോസബിള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയാണ് ശുചിത്വമിഷന്‍ ഹരിത കല്യാണമെന്ന ആശയം ആലപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. അലങ്കാരങ്ങള്‍ക്ക് തെര്‍മോക്കോള്‍, പ്ലാസ്റ്റിക് പൂക്കള്‍, ഫ്ളക്സ് എന്നിവയുടെയും, ഭക്ഷണശാലകളില്‍ ഡിസ്പോസബിള്‍ ഗ്ലാസ്സുകളുടെയും ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കി. ജൈവമാലിന്യങ്ങള്‍ അതാതിടങ്ങളില്‍ കമ്പോസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുതരിപോലും അവശേഷിക്കാത്ത വിധത്തിലായിരുന്നു ഒരുക്കങ്ങള്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ ഹരിത നിയമാവലി പ്രകാരം അവരുടെ ഭവനങ്ങളില്‍വച്ച് ആഘോഷങ്ങള്‍ നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ഒരു പുതിയ സംസ്‌കാരത്തിന് നാന്ദി കുറിക്കലായി.

ഇതിലേക്കുള്ളആദ്യചുവട്വെയ്പ്പായിരുന്നു അമ്പലപ്പുഴയിലെ അരുണ്‍ അനിരുദ്ധന്റെയും അജ്ഞു രാജിന്റെയും വിവാഹം. കൃഷിവകുപ്പ്ഉദ്യോഗസ്ഥനായ അരുണ്‍ അനിരുദ്ധന്‍ സംസ്ഥാന ശുചിത്വ മിഷന്‍ തയ്യാറാക്കിയ ഹരിത നിയമാവലി പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ജീവിതത്തിലേക്ക് ഹരിതാഭമായൊരു തുടക്കം കുറിക്കാനുള്ള ഈ ആശയത്തിന് മുത്തച്ഛന്റെ പിന്തുണ കൂടി ലഭിച്ചു. വധു അജ്ഞുരാജിനാകട്ടെ എല്ലാം ലളിതമായതിലുള്ള ചാരിതാര്‍ത്ഥ്യവും.

ഏവരെയുംഅത്ഭുതപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ വീണ എന്‍ മാധവനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ഈ ഹരിത കല്യാണത്തിന് അഭിനന്ദിക്കാന്‍ വിവാഹ വേദിയിലെത്തി. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എന്‍.കെ. പ്രേമചന്ദന്റെ നേതൃത്വത്തില്‍ അറവുകാട് ദേവീ ക്ഷേത്രത്തില്‍ നടന്ന ഈ ഹരിത വിവാഹാഘോഷ- ചടങ്ങുകള്‍ക്ക് ജില്ലാഭരണകൂടത്തിന്റെ സാക്ഷ്യപത്രവും ലഭിച്ചു.

തുടര്‍ന്ന്, 2017 മെയ് പത്തിന് ശേഷം അറവുകാട് ദേവീ ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന ആഘോഷങ്ങള്‍ ബുക്ക് ചെയ്യുന്നവരോട് ഹരിത നിയമാവലി പാലിച്ചാല്‍ മാത്രമേ, ബുക്കിംഗ് നല്‍കാനാവൂ എന്ന് ക്ഷേത്ര ഭാരവാഹികളും തീരുമാനിച്ചു. മെയ് 14ന് വിവാഹിതരായ വട്ടത്തറവ ീട്ടില്‍ ആര്‍ഷനാഥും, സര്‍പ്പക്കണ്ടത്തില്‍ ലാല്‍ജി മോഹനും തമ്മിലുള്ള വിവാഹത്തിന്റെ സല്‍ക്കാരവും ഹരിത നിയമാവലി അനുസരിച്ചായിരുന്നു.

ആലപ്പുഴ രൂപതയില്‍ ഉള്‍പ്പെട്ട പറവൂര്‍ സെന്റ് ജോസഫ ്ഫൊറോനാ പള്ളിയില്‍ മെയ് 15 ന് നടന്ന പറവൂര്‍ വെളിയില്‍ വീട്ടില്‍ റോബിനും, കൊല്ലം പുതുക്കാട് കുറുവേലില്‍ ജസ്റ്റിന്റെ മകള്‍ ആഷ്ലി ജസ്റ്റിനും തമ്മില്‍ നടന്ന വിവാഹവും സല്‍ക്കാരവും ഹരിത നിയമാവലി പാലിച്ച് പ്രസ്തുത പള്ളിയില്‍ നടന്ന ആദ്യത്തെ ചടങ്ങായിരുന്നു. വിവാഹങ്ങളില്‍ മാത്രം ഒതുങ്ങി നിന്നില്ല ഈ ഹരിത നിയമാവലി.

കഴിഞ്ഞ ജൂണില്‍ റംസാന്‍ വ്രതസമയത്ത് ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ഹരിത നിയമാവലി പാലിക്കാന്‍ ജില്ലയിലെ മുസ്ലീം സംഘടനകളും രംഗത്തുവന്നു. നോമ്പുതുറ വിഭവങ്ങള്‍സ്റ്റീല്‍ പാത്രങ്ങളിലും ബൗളുകളിലും ഗ്ലാസ്സുകളിലും വിളമ്പി നല്‍കി. ആലപ്പുഴയില്‍ ഈയിടെ നടന്ന കയര്‍കേരള പരിപാടിയിലും പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു. ഫ്ളക്സിനു പകരം തുണി, കയറ്റുപായ മുതലായവ ഉപയോഗിച്ചായിരുന്നു പ്രചാരണം.

വിവാഹങ്ങള്‍ ഹരിത നിയമാവലി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെയും ജില്ലാ ശുചിത്വ മിഷന്‍ വിനിയോഗിച്ചു. വീഡിയോ ഗ്രാഫര്‍ അടങ്ങിയസംഘം നേരിട്ടെത്തി വിലയിരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശുചിത്വ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ എന്നിവരുടെ ഒപ്പോടു കൂടിയ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് വധൂവര•ാര്‍ക്ക് സമ്മാനിക്കുന്നത്.

ഹരിതകല്യാണങ്ങള്‍ വഴിഡിസ്പോസബിള്‍ വസ്തുക്കള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിഞ്ഞതായി ശുചിത്വ മിഷന്‍ ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ് പറയുന്നു. പ്രത്യേകിച്ച് ആലപ്പുഴ പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുകയോ, കുഴിച്ചു മൂടുകയോ ചെയ്യുമ്പോള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഹരിത കല്യാണങ്ങള്‍ക്ക് ജനങ്ങളുടെ ശീലങ്ങളിലുംകാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരുത്താന്‍ സാധിച്ചതായും ആരോഗ്യ പരമായ ഭക്ഷണരീതി അനുവര്‍ത്തിക്കാന്‍ ഇതിടയാക്കിയതായും അവര്‍ പറയുന്നു. ഹരിത കല്യാണങ്ങള്‍ നടത്തിയതിന് വിവാഹ വേദിയില്‍ വച്ച് വധൂവര•ാരെ അനുമോദിക്കുന്നതോടെ മറ്റുള്ളവര്‍ക്കുള്ള പ്രേരണ കൂടിയാവുന്നതായി ബിന്‍സ് സിതോമസ്‌കൂട്ടിച്ചേര്‍ത്തു.

ശുചിത്വ ഭാരത യജ്ഞം നടപ്പായതു മുതല്‍ 2014 ലാണ് കേരളത്തിലും പരിസ്ഥിതിയും ജലവിഭവവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത നിയമാവലിക്ക് തുടക്കമിട്ടത്. ഖരമാലിന്യ സംസ്‌കരണമായിരുന്നു കേരളം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ജലാശയങ്ങളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് പതിവു കാഴ്ചയായി. വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും എന്നു വേണ്ട പൊതുപരിപാടികളില്‍ വരെ വലിയൊരളവില്‍ പുറത്തേക്ക് തള്ളുന്ന പ്ലാസ്റ്റിക് ഖരമാലിന്യങ്ങള്‍ വര്‍ഷങ്ങളോളം അഴുകാതെ നിലനില്‍ക്കുന്നത് മണ്ണിനും ജീവജാലങ്ങള്‍ക്കും ജലസ്രോതസ്സുകള്‍ക്കും ഭീഷണിയായി. ഹരിത നിയമാവലിപാലിക്കാന്‍ തുടങ്ങിയതോടെ ഡിസ്പോസബിള്‍ വാട്ടര്‍ ബോട്ടിലുകള്‍, ഡിസ്പോസിബിള്‍ പേപ്പറുകള്‍, സ്‌റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിവക്കു പകരം തീര്‍ത്തും പരിസ്ഥിതി സൗഹൃദങ്ങളായ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെത്തി. പാള പാത്രങ്ങള്‍, ഗ്ലാസ്സ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്നിവ ഇതിന് പകരമായി. വിവാഹപ്പന്തലും വേദികളും പൂക്കളും, പ്രകൃതി സൗഹൃദ വസ്തുക്കളും കൊണ്ട് അലങ്കരിച്ചു. ഐസ്‌ക്രീം നല്‍കിയ ഇടങ്ങളില്‍ ഭക്ഷ്യയോഗ്യമായ പരമ്പരാഗത ബിസ്‌കറ്റ് കോണുകള്‍ തന്നെ ഉപയോഗിച്ചു. വിവാഹവേദികളില്‍ ഹരിത നിയമാവലി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ആലേഖനം ചെയ്ത് പ്രദര്‍ശിപ്പിച്ചതും കൗതുകകരമായി. ചിലയിടങ്ങളില്‍ വധൂവര•ാര്‍ ജനങ്ങള്‍ക്ക് പച്ചക്കറി വിത്തുകളും, വൃക്ഷത്തൈകളും വിതരണം ചെയ്യുകയുമുണ്ടായി.

വിവിധ സാമൂഹിക സംഘടനകള്‍ക്കൊപ്പം ആരാധനാലയങ്ങളും മത-സാമുദായിക സംഘടനകളുമെല്ലാം ഹരിത നിയമാവലി പാലിക്കാന്‍ മുന്നോട്ടുവന്നു.

ജനങ്ങളില്‍ പരിസ്ഥിതിയെയും ശുചിത്വത്തെയും കുറിച്ച ്അവബോധം സൃഷ്ടിക്കാന്‍ പ്രഭാഷണങ്ങളിലൂടെയല്ലാതെ മാതൃകപരമായ ഒരു ചടങ്ങായി മാറുകയാണ് ഇന്ന് ഹരിത വിവാഹങ്ങള്‍. പ്രകൃതിയെ ദ്രോഹിക്കാതെ തന്നെ നമ്മുടെ വീടുകളില്‍ ഒരുചടങ്ങ് എങ്ങനെ നടത്താമെന്നതിനെക്കുറിച്ച്സന്ദേശം രാജ്യത്തിനാകെ നല്‍കുവാനും ഹരിത വിവാഹങ്ങള്‍ക്ക് സാധിച്ചു. പുതിയ കാലഘട്ടത്തിലും ന•കള്‍ സ്വാംശീകരിച്ചു കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്നദ്ധത വളര്‍ത്തുകയാണ് ഹരിത നിയമാവലി 
ഹരിത വിവാഹങ്ങള്‍; പുതുമന്ത്രമായി ഹരിതനിയമാവലിഹരിത വിവാഹങ്ങള്‍; പുതുമന്ത്രമായി ഹരിതനിയമാവലിഹരിത വിവാഹങ്ങള്‍; പുതുമന്ത്രമായി ഹരിതനിയമാവലി
Join WhatsApp News
Mathew V. Zacharia, NEW YORK 2018-01-30 12:35:57
I sincerely hope that upcoming Maramon convention as well as Edathua Pally perunnal will follow this foot step. Mathew V. Zacharia, NEW YORK.
Gracy Mathews 2018-01-30 13:39:09
So very happy and proud of the people behind this move. Our beautiful Kerala-God's own country needed this process to save our God given natural resources and good health of our people. Congratulations to all the people behind this move. Let us be role model to our children and other states as well as save planet earth!
By
"Go Green" Malayalee :) 

George Neduvelil, Florida 2018-02-02 09:36:00


Few years ago I visited St.George church Edathua to see what is going on there.

There my wife wanted to offer some money to  punyalachan(?).As my wife could not locate the nercha petti, she sought the help of our local friend. He too could not initially locate the petti. Then he he swated with both his hands for few seconds and scared the house flies away to discover the mighty boxes. My wife was able to please punyavalachan. Yet another sight was eqally horrible. The canal by the side of the church was almost filled with the banana leaves thrown  by the devotees after eating their rice and curry. The church cares only for money but not about the environment. Rupatha means:-roopa tha!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക