Image

ഫ്രണ്ട്‌സ് ഓഫ് കേരള മെഹഫില്‍ 2018 ലൈവ് ശ്രദ്ധേയമായി

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 30 January, 2018
ഫ്രണ്ട്‌സ് ഓഫ് കേരള മെഹഫില്‍ 2018  ലൈവ് ശ്രദ്ധേയമായി
റിയാദ്: കലാ സാംസ്‌ക്കാരിക ജീവകാരുണ്ണ്യ രംഗത്ത് കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഫ്രണ്ട്‌സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കുടുംബസംഗമവും മെഹഫില്‍ 2018 ലൈവ് ഗസല്‍ സന്ധ്യയും നവ്യാനുഭവമായിമാറി മലാസ് ഭാരത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇല്യാസ് മണ്ണാര്‍കാടിന്റെ നേതൃത്വത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയില്‍ ഹനീഫ തിരൂര്‍ .ഗാഥ വിജയകുമാര്‍. കൊച്ചിന്‍ ജലീല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു

ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ലവര്‍ സിഇഒ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷറഫ് വടക്കേവിള. കണ്‍വീനര്‍ ബാലചന്ദ്രന്‍. ഷിഹാബ്‌കൊട്ടുക്കാട്, ഇബ്രാഹിം സുബുഹാന്‍. സലിം കളക്കര.ഉബൈദ് എടവണ്ണ. ഷംനാദ് കരുനാഗപ്പള്ളി.ജയന്‍ കൊടുങ്ങല്ലൂര്‍. അയൂബ് കരൂപ്പടന്ന ഹാജി ഹസൈനാര്‍. തുടങ്ങിയവര്‍ സംസാരിച്ചു..സെക്രട്ടറി മജീദ് പൂളക്കാടി സ്വാഗതവും. യൂസഫ് എടപ്പാള്‍ നന്ദിയും പ്രകാശിപ്പിച്ചു 

രമാ ഭദ്രന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ നൃത്തനിര്‍ത്ത്യങ്ങള്‍. മഞ്!ജുള  ശിവദാസ് ആലപിച്ച കവിത തുടങ്ങി നിരവധി പരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി ചടങ്ങില്‍ സിറ്റി ഫ്‌ലവര്‍ സി.ഇഒ ഫസല്‍ റഹ്മാനുള്ള സംഘടനയുടെ ആദരം അബ്ദുല്‍ ജബ്ബാര്‍ നല്‍കുകയും കവിയും ഗാനരചിതാവുമായ രവി റാഫിക്കുള്ള ഉപഹാരം ഹനീഫ അക്കാരിയയും  കവയത്രി മഞ്ജുളാശിവദാസിനുള്ള ഉപഹാരം അയൂബ് കരൂപ്പടന്നയും രമാ ഭദ്രന് ജയന്‍ കൊടുങ്ങല്ലൂരും സംമ്മാനിച്ചു പ്രോഗ്രാം അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ അന്‍സാര്‍ പള്ളുരുത്തി, റസാക്ക് കൊടുവള്ളി,,അഹമ്മദ് കൊണ്ടോട്ടി, സലാം തെന്നല,,ഹമീദ് ,ഭദ്രന്‍, അലികുഞ്ഞ്, അബ്ദുള്ള കുട്ടി മാണൂര്‍ എന്നിവര്‍ സംമ്മാനിച്ചു.

പരിപാടികള്‍ക്ക്  ഷെരീഫ് ടി ടി,, മുജീബ് മൂത്താട്ട് പി.ടി ഖാദര്‍, ഷമീര്‍) കല്ലുമൂടന്‍, നിഹാസ് പാനൂര്‍, കരീം മൂത്താട്ട്, അബ്ദുല്‍ റഷീദ് ചെമ്പ്ര, രാജേഷ് ഉണ്ണിയാട്ടില്‍, ഇബ്രാഹിം ടി എ നാദില്‍ അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.



ഫ്രണ്ട്‌സ് ഓഫ് കേരള മെഹഫില്‍ 2018  ലൈവ് ശ്രദ്ധേയമായിഫ്രണ്ട്‌സ് ഓഫ് കേരള മെഹഫില്‍ 2018  ലൈവ് ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക