Image

പാസ്സ്‌പോര്‍ട്ടിലെ വേര്‍തിരിവ് : ഇന്ത്യന്‍ മീഡിയ അബു ദാബി നിവേദനം നല്‍കി

അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 30 January, 2018
പാസ്സ്‌പോര്‍ട്ടിലെ വേര്‍തിരിവ് : ഇന്ത്യന്‍ മീഡിയ അബു ദാബി നിവേദനം നല്‍കി
അബുദാബി  : ജനങ്ങള്‍ക്കിടയില്‍ വേര്‍ തിരിവ് സൃഷ്ടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിറം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണ മെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ എത്തി  കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിവേദനം നല്‍കി. 

പാസ്‌പോര്‍ട്ട് രണ്ടു നിറത്തിലാക്കി മാറ്റുന്നതിലൂടെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിനിടയില്‍ വേര്‍തിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിരക്കണ ക്കിനു പേര്‍ തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും മെച്ചപ്പെട്ട ജോലി ചെയ്തു വരുന്നുണ്ട്.

വിദ്യാഭ്യാസ പര മായി പിന്നില്‍ നില്‍ക്കുന്നവരെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യ പ്പെടുത്തുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് നിറം മാറുന്നതോടെ ഇത്തരക്കാരായ ആയിരക്കണക്കിന് പേര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.

പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഇല്ലാതാക്കുന്നതും നിരവധി പ്രയാസ ങ്ങള്‍ക്കിട യാക്കും. പ്രവാസികള്‍ വിദേശ രാജ്യങ്ങളിലും നാട്ടിലും മേല്‍വിലാസം തിരി ച്ചറി യുന്നതിന് പൊതുവേ പാസ്‌പോര്‍ട്ടിലെ അവസാന പേജാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഇല്ലാതാകുന്ന തോടെ ഒട്ടേറെ പ്രയാസ ങ്ങള്‍ നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. അതു കൊണ്ട് പതിറ്റാണ്ടുകളായി രാജ്യത്തിന് വിദേശ നാണ്യം നേടിത്തരികയും സാമ്പത്തിക രംഗത്ത് അതുല്യമായ സംഭാവ നയര്‍പ്പിക്കുകയും ചെയ്യുന്ന വരെ ദോഷകര മായി ബാധിക്കുന്ന പുതിയ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി നിവേദന ത്തില്‍ ആവശ്യപ്പെട്ടു. 

ഇക്കാര്യത്തില്‍ വിദേശ കാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി കഴിയാവുന്ന തര ത്തില്‍ പരിശ്രമങ്ങള്‍ നടത്തു മെന്നു ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിവേദക സംഘത്തിന് ഉറപ്പു നല്‍കി. 

ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍,  ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ, ട്രഷറര്‍ റാഷിദ് പൂമാടം, വൈസ് പ്രസിഡന്റ് ടി. പി. ഗംഗാ ധരന്‍, അംഗ ങ്ങളായ  അനില്‍ സി. ഇടിക്കുള, മുനീര്‍ പാണ്ട്യാല, ടി. പി. അനൂപ്, ഷിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം രാജ്യ സഭാംഗം പി. വി. അബ്ദുല്‍ വഹാബും സന്നിഹിത നായിരുന്നു.

 അബ്ദുല്‍ റഹിമാന്‍, അബുദാബി

പാസ്സ്‌പോര്‍ട്ടിലെ വേര്‍തിരിവ് : ഇന്ത്യന്‍ മീഡിയ അബു ദാബി നിവേദനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക