Image

അനീതിയുടെയും അതിക്രമത്തിന്റെയും മാര്‍ഗം മെത്രാന്‍ കക്ഷി വിഭാഗക്കാര്‍ ഉപേക്ഷിക്കണം

മൊയ്തീന്‍ പുത്തന്‍ചിറ Published on 30 January, 2018
അനീതിയുടെയും അതിക്രമത്തിന്റെയും മാര്‍ഗം മെത്രാന്‍ കക്ഷി വിഭാഗക്കാര്‍ ഉപേക്ഷിക്കണം
ന്യൂയോര്‍ക്ക്: വി. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കകാനഡാ മലങ്കര അതിഭദ്രാസനത്തിലെ വിശ്വാസ സംരക്ഷണ സമിതിയുടെ അടിയന്തിരയോഗം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും ശ്രേഷ്ട കാതോലിക്കാ ബാവായോടും എല്ലാ അഭിവന്ദ്യ മെത്രാപ്പോലീത്താമാരോടും കൂറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ട് താഴെപ്പറയുന്ന പ്രമേയം പാസ്സാക്കി. 

പരിശുദ്ധ സുറിയാനി സഭയിലെ  സത്യവിശ്വാസികളുടെ പൊതുവികാരത്തിനെതിരെയുള്ള ഇന്ത്യന്‍ കോടതിയുടെ 2017 ജൂലൈ 3നു ഉണ്ടായ വിധി ഖേദകരമെന്ന് യോഗം വിലയിരുത്തി. സഭയുടെ പരമാധിപന്‍ പരി. പാത്രിയര്‍ക്കീസ് ബാവാ മുമ്പോട്ട് വച്ച സമാധാനത്തിനുള്ള മാര്‍ഗ രേഖകളെ തള്ളിക്കളഞ്ഞുകൊണ്ട്  മലങ്കരയില്‍ തങ്ങളുടെ ദേവാലയങ്ങളിലും പൂര്‍വ്വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരികളിലും അതിക്രമിച്ചു കയറാനും പൂര്‍വ്വിക സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള  ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നവകാശപ്പെടുന്ന മെത്രാന്‍ വിഭാഗ നേതാക്കളുടെ ശ്രമങ്ങള്‍ െ്രെകസ്തവ സാക്ഷ്യത്തിന് വിരുദ്ധമാണ് എന്നും, ഈ ദൃശ നടപടികളില്‍ പ്രവാസികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളുടെ ഉത്ക്കണ്ഠ ബഹു. കേരളാ ഗവണ്മെന്റിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.  അക്രമത്തിന്റെയും അപഹരണത്തിന്റെയും വഴി വിട്ടു ക്രിസ്തീയ മാര്‍ഗ്ഗങ്ങളിലൂടെ സഭയില്‍ സമാധാനം കൈവരുത്തുവാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുവാന്‍ ഏവരെയും യോഗം ആഹ്വാനം ചെയ്തു.

വിശ്വാസ സംരക്ഷണ സമിതിയുടെ അടിയന്തിര യോഗത്തില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ വൈസ് പ്രസിഡണ്ട് റവ. ഫാ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് വയലിപ്പറമ്പില്‍, സെക്രട്ടറി ജോര്‍ജ്ജ് പൈലി, ട്രഷറര്‍ ഷെവലിയര്‍ സി.കെ. ജോയി, ജോ. സെക്രട്ടറി ഷെവലിയര്‍ ജെയ്‌മോന്‍ സ്‌കറിയാ, ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍, ഡേവിഡ് പോള്‍, പോള്‍ പത്രോസ്, ഡോ. ജോണ്‍ തോമസ്, സാജു ജോര്‍ജ്ജ്, മാത്യു മഞ്ച എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

അനീതിയുടെയും അതിക്രമത്തിന്റെയും മാര്‍ഗം മെത്രാന്‍ കക്ഷി വിഭാഗക്കാര്‍ ഉപേക്ഷിക്കണം
Join WhatsApp News
once born tom 2018-01-30 10:02:45
born again Abraham, it's not the holy sea, Holy See meaning sacred seat
George Neduvelil, Florida 2018-01-30 10:03:12
God created heaven and earth including the see. So, naturally they all belong to God's holy representatives. Believe these or be prepared to hell.-sea or see.
Born again Abraham 2018-01-30 07:06:06
ഒരു സംശയം patriarch of all the holy SEA, Pope of the holy SEA.
കരയില്‍ സിംഹാസനം ഉള്ള ഇവര്‍ എങ്ങനെ കടലിന്‍റെ അദിപന്‍ ആകുന്നു 
കടല്‍ കൊള്ളകാര്‍  ആണോ ? 
ORTHODOX VISWASI 2018-01-30 10:47:32
ഒരു രാജ്യത്തു താമസിക്കുന്നവർ ആ രാജ്യത്തെ നിയമങ്ങളും കോടതി വിധികളും അനുസരിക്കാൻ ബാധ്യസ്ഥരരാണ്.കോടതി വിധികളെ വെല്ലുവിളിക്കുന്ന ഒരു സഭാ നേതൃത്വത്തിന് എങ്ങനെ സ്വന്തം കുഞ്ഞാടുകളെ നേർവഴിക്കു നടത്തുവാൻ സാധിക്കും? ആരാണ് അക്രമത്തിനു നേതൃത്വം നൽകിയത്?മലങ്കര വര്ഗീസിനെ കൊല്ലാൻ quotation  കൊടുത്തവർക്ക് കോർ എപ്പിസ്കോപ്പ സ്ഥാനം നൽകിയത് ആരാണ് ?ഇരുളിന്റെ മറവിൽ തൃക്കുന്നത്തു  അതിക്രമിച്ചു കയറി സെമിനാരി മാനേജർ yacob  അച്ചനെമർദിച്ചത് ആരാണ് ?തെയോഫിലോസ് തിരുമേനിയുടെ കാർ കത്തിച്ചതും  മണ്ണാറപ്രാ അച്ചനെ  ആക്രമിച്ചതും എന്തിനായിരുന്നു ?കോടതി വിധിയുടെയും 34 ലെ constitution ഇന്റെയും അടിസ്ഥാനത്തിൽ എന്ത് ചര്ച്ചക്കും തയ്യാറാണെന്ന് ഓർത്തഡോൿസ് സഭ അറിയിച്ചിട്ടും പാത്രിയർക്കിസ് എന്ത് നടപടി ആണ് സ്വീകരിച്ചത് ?യാതൊരു യോഗ്യതയും ഇല്ലാത്ത ചിലർക്ക് "സ്രേഷ്ട" സ്ഥാനങ്ങളിൽ എത്താനുള്ള കളികൾ അല്ലെ ഇതിന്റെയെല്ലാം പിന്നിൽ.അതെല്ലാം വിശ്വാസികൾ തിരിച്ചറിയുന്നുണ്ട്.മെത്രാൻ കക്ഷി ബാവ കക്ഷി ഇതൊക്കെ കാലഹരണപ്പെട്ട വാക്കുകൾ ആണ്.ഇരുഭാഗത്തും ബാവയും മെത്രാന്മാരും ഉണ്ട് .58 ലേയും 95 ലേയും വിധിയോടുകൂടി ബാവകക്ഷി ഇല്ലാതായി.പഴയ ബാവകക്ഷിയുടെ ഒരു ഭാഗം ഇന്ന് society സഭയായി അറിയപ്പെടുന്നു .കാരണം 2002  ഇൽ സൊസൈറ്റി ആക്ട് അനുസരിച്ചു ഉണ്ടാക്കിയ സഭയാണത് .ആ സഭക്ക് പുരാതനമായ മലങ്കരസഭയുടെ പള്ളികളിൽ ഒരു അവകാശവും ഇല്ല .
കപ്യാർ 2018-01-30 14:02:55
ഈ സഭ വഴക്കിന്റെ പേരിൽ പാവപ്പെട്ട വിശ്വാസികളെ പിഴിഞ്ഞ് മെത്രാച്ചന്മാർ തടിച്ചു കൊഴുത്തു എന്നതല്ലാതെ വല്ല പ്രയോജനവും കിട്ടിയോ. കോടികൾ കേസിന്റെ പേരിൽ പിരിച്ചു നാലിലൊന്നു പോലും കേസിനു ചിലവാക്കിയില്ല ബാക്കി മൊത്തം അടിച്ചു മാറ്റി ആണ് ഇവർ ശീമ പന്നിയെപ്പോലെ തടിച്ചു കൊഴുത്തത് .  സ്വന്തം സഹോദരനോട് ഇടർച്ച ഉണ്ടെങ്കിൽ അത് പരിഹരിച്ചിട്ടു വേണം  വിശുദ്ധ ബലി അർപ്പിക്കാൻ എന്ന് കൂടെ കൂടെ പറയുന്ന ഈ പിതാക്കന്മാർ ( ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ, മത്തായി 23:9 ) അതൊന്നും വക വെക്കാതെ സ്വയം പിതാവ് എന്ന് പറഞ്ഞു എഴുന്നള്ളി നടക്കുന്ന തിരുമേനിമാരുടെയും അവരുടെ ആശ്രിതരുടെയും ആസ്തികൾ നോക്കുക. ആഡംബര ജീവിതം നയിക്കുന്ന ഇവരാണ് ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. കോടികൾ വിലയുള്ള വിദേശ കാറുകൾ. അതിനു ഫാൻസി നമ്പറിന് ലക്ഷങ്ങൾ. ഇതൊക്കെ കണ്ടിട്ടും തലയിൽ ആൾ താമസം ഇല്ലാത്ത വിശ്വാസികൾ എന്ന ആടുകൾ/പ്രാഞ്ചിയേട്ടന്മാർ ഈ നികൃഷ്ട ജീവികളെ ചുമന്നുകൊണ്ട് നടക്കുന്നു.
യാക്കോബായക്കാരൻ 2018-01-30 17:07:47
ഒരു നിഷ്‌പക്ഷന്റെ കമന്റ് കൊള്ളാം. ഞങ്ങൾ യാക്കോബായ ഓർത്തഡോൿസ് കാര് കൂതറകൾ ആണെന്ന്. വളരെ ശരിയാണ്. ഞങ്ങളെ അങ്ങിനെ ആക്കിയതാണ് ഈ മെത്രാൻ മാരും കാതോലിക്കയും ഒക്കെ കൂടി ആണ്. ഞങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിച്ചു രസിക്കുന്നു.
പ്രാർത്ഥിക്കാൻ കപട ഭക്തിക്കാരെ പോലെ പള്ളിയിൽ പോകരുത് (mathew 6:5)എന്നാണു കർത്താവ് പറഞ്ഞിരിക്കുന്നത്.  അത് മനസ്സിലാവാത്ത മാപ്പിള ഈ കത്തനാരൻമ്മാരുടെ പിറകെ നടന്നു ജന്മം പാഴാക്കുന്നു അത്ര മാത്രം. 
oru visvaasi 2018-01-30 18:24:47
ബൈബിളില്‍ പല വാക്യങ്ങളും പാരഗ്രാഫുമൊക്കെ ഇന്നും ക്രിസ്ത്യാനിക്കു മനസിലാകാതെ ഉണ്ട്. പക്ഷെ ഒരു ആര്‍.എസ്.എസുകാരനൊടു ചോദിക്കൂ. ക്രുത്യ്ം അര്‍ഥം പറഞ്ഞു തരും. 'ഞാന്‍ സഹൊദരരെ തമ്മില്‍ തല്ലിക്കും എന്നു തുടങ്ങി പല പരാമര്‍സങ്ങളും ഉദാഹരണം. അര്‍ഥം അറിയാന്‍ അവരെ സമീപിക്കണം. 
POTHULLA 2018-01-30 19:18:39
ഒരു വിശ്വാസി, താങ്കൾക്ക് എഴുത്തും വായനയും അറിയില്ലേ. നമ്മുടെ കിതാബ് വായിക്കു. എന്തിനാ മറ്റുള്ളവരുടെ പിറകെ പോകുന്നത്. ബി ജെ പി ക്രിസ്ത്യാനി പറയുന്നത് കേൾക്കണ്ട. പോത്തുള്ള ഉപദേശ്ശി പറയുന്നതും കേൾക്കണ്ട. സയൻസും ശാസ്ത്രവും ഒക്കെ കേൾക്കു. ഉപജീവനത്തിന് വേണ്ടി അമ്മൂമ്മക്കഥ പ്രചരിപ്പിക്കുന്ന പുരോഹിതരെ മാറ്റി നിറുത്തി ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു. ജോർജ് കാർലിൻ ന്റെ വീഡിയോസ് കേൾക്കു. ഈ ഹോളി ഷിറ്റ് ഇൽ നിന്നും പുറത്തു വരൂ. 
Philip 2018-01-30 19:25:39
കഷ്ടം... കുഞ്ഞാടുകളെ തമ്മി തളിക്കുന്ന ഈ കൂട്ടർ രണ്ടും കുരിശു ഇട്ടു കർത്താവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു...നാണം കേട്ടവർ ..വിഡ്ഢികൾ ആയ വിശ്വാസികളും...ബൈബിൾ വ്വയിച്ചു  അതനുസരിച്ചു ജീവിക്കു...വിദ്യഭ്യാസ കുറവല്ല വിവരകുറവാണ്...
V.George 2018-01-31 09:17:48
We were untouchables, lived in poverty, used to worship cobras and cows. His Grace Aprem Aboodi Ramban came to Manjanikkara, lived among us and converted us to Christianity. Like the Jews stabbed Jesus, Metran group stabbed the Aprem Aboodi who was supposed to be our Patriarch. Where we would have been without the help of HG Aprem Aboodi. He gave us dignity and faith. As long as the Sun and Moon shines we will stand behind Syrian Patriarch and follows Aprem Aboodi. We don't care about the Supreme Court verdict.

OSHO 2018-01-31 15:18:17

നിങ്ങളുടെ മതം ഭയത്തിൽ നിന്നുളവാകേണ്ടതല്ല , മറിച്ചത് പ്രേമത്തിൽ നിന്നുയർന്നു വരേണ്ടതാണ് . നരകത്തെക്കുറിച്ച് ഭയപ്പെടാതിരിക്കുക - അങ്ങിനെ ഒരു നരകമില്ല , ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല . പുരോഹിതൻമാർ മനുഷ്യരാശിയെ ചൂഷണം ചെയ്യുവാൻ വേണ്ടി സൃഷ്ടിച്ച ഒരു കെട്ടുകഥയാണത് ; നൂറ്റാണ്ടുകളായി അവർ മനുഷ്യരാശിയെ ചൂഷണം ചെയ്തിട്ടുമുണ്ട് .

അതുപോലെ അങ്ങനെ ഒരു സ്വർഗ്ഗവുമില്ല ......

അതേ , ഒരു പ്രത്യേകതരം സ്വർഗ്ഗവും നരകവുമുണ്ട് , എന്നാലത് മനശ്ശാസ്ത്രപരമാണ് , നിങ്ങൾക്കുള്ളിലാണ് . അതിനേതെങ്കിലും ഒരു സ്ഥലവുമായി ഒരു ബന്ധവുമില്ല , ഭൂമിക്കടിയിലോ ആകാശത്തിനു മുകളിലോ ഒന്നുമല്ല , അത് ഭൂമി ശാസ്ത്രപരമല്ല . സ്വർഗ്ഗ നരകങ്ങളേക്കുറിച്ചുള്ള ആശയം ഉപേക്ഷിക്കുക - മതത്തിന് അത്തരം അസംബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ല . ദൈവത്തെ ഒരു വ്യക്തിയായി കാണുന്ന ആശയം ഉപേക്ഷിക്കുക . ദൈവത്തെ ഏതു രീതിയിൽ പുകഴ്ത്തി സംബോധന ചെയ്യുന്നതും കേവലം നിങ്ങളുടെ ഭയത്തെ ഉയർത്തിവിടുന്നതിനു വേണ്ടിയാണ് . ഒരു വ്യക്തി എന്ന നിലയിൽ ഒരു ദൈവമില്ല , സ്വർഗ്ഗത്തിൽ ഒരു പരമോന്നത പിതാവുമില്ല . ദൈവമെന്നാൽ കേവലം സമ്പൂർണ്ണമായ അസ്തിത്വം എന്നാണർത്ഥം . അത് ജീവിതത്തിന്റെ മറ്റൊരു പേരാണ് . ജീവിതത്തെ സ്നേഹിക്കുക , ജീവിതത്തിന് സമർപ്പിതനാവുക , ജീവിതം കഴിയുന്നത്ര സമ്പൂർണ്ണമായി ജീവിക്കുക . ഒന്നും പിന്നോട്ട് പിടിച്ചു വെക്കാതെ നിങ്ങളെ സ്വയം ജീവിതത്തിനായി ദാനം ചെയ്യുക , അപ്പോൾ പരമാനന്ദം ഉയർന്നു വരുന്നു .ആ പരമാനന്ദത്തിന് ഒരാദിയുണ്ടെങ്കിലും ഒരന്ത്യമില്ല .

ഓഷോ .

ഓർത്തോ യാക്കോബാ ഫാൻ 2018-01-31 16:26:19
ശ്രി വി ജോർജ് ഒരു അന്ത്യോഖ്യ ഫാൻ ആണെന്ന് തോന്നുന്നു. തൊട്ടുകൂടാത്തവർ ആയിരുന്നു, മതം മാറിയത് കൊണ്ട് തൊട്ടുകൂടായ്മ മാറിയോ ? ഇപ്പോഴും ഇല്ലേ അത് ? പാമ്പിനെയും പശുവിനെയും ആരാധിച്ചിരുന്നു. അതിൽ പശുവിനെ തിന്നുന്നു എന്നൊരു മാറ്റം ഒഴിച്ചാൽ പാമ്പിനെ ആരാധിക്കുന്നത് ഇപ്പോഴും ഇല്ലേ? മഴവിൽ കുപ്പായത്തിൽ കോമാളി വേഷം കെട്ടി മദ്‌ബഹായിൽ നിൽക്കുന്ന മെത്രാച്ചൻ പിടിച്ചിരിക്കുന്ന സ്വർണ വടിയിൽ മൂർഖൻ പാമ്പ് ഒന്നല്ല രണ്ടെണ്ണം ഇല്ലേ ?  
സുപ്രീം കോടതി വിധി അംഗീകരിക്കില്ല എന്ന് പറയുന്നത് അമേരിക്കയുടെ മണ്ണിൽ നിന്നാണല്ലോ. ഇവിടുത്തെ ഏതെങ്കിലും ഒരു കോടതി വിധി വരുമ്പോൾ ഇത് തന്നെ പറയുമോ അതോ വാലും മടക്കി മാളത്തിൽ കയറുമോ ? ഒരു രാജ്യത്തെ നീതി ന്യായ വ്യവസ്ഥയെ അംഗീകരില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. തലച്ചോറ് വൈദികർക്ക് അടവെച്ച താങ്കളെ പോലുള്ളവർ വരും തലമുറയെയും വഴി തെറ്റിക്കുന്നു.
Mathew 2018-01-31 19:13:04
ഒരു സംശയം ..മെത്രാൻ കക്ഷിക്കാർ ആണോ ബാവ കക്ഷിക്കാർ ആണോ നല്ല ക്രിസ്ത്യാനികൾ ...സ്വർഗം ആർക്കുള്ളതാ ? 
Moitheen, Pazhaya Chira 2018-01-31 19:41:42
Shri Mathew, നല്ല ക്രിസ്ത്യാനി കെട്ട ക്രിസ്ത്യാനി എന്നൊരു തരം തിരിവ് ഉണ്ടോ? ക്രിസ്തുവിനെ ഹനിക്കുന്നവൻ ആണ് ക്രിസ്ത്യാനി എന്നൊരു നിലയിൽ ആണിപ്പോൾ. ഈ ബാവ മെത്രാൻ കക്ഷി വഴക്കു എന്നത് ശരിക്കും ഈ കപട പുരോഹിതർ ആളുകളെ പറഞ്ഞു പറ്റിക്കുന്ന ഏർപ്പാട് മാത്രം ആണ്. ഇത് മനസ്സിലാക്കാതെ ഈ നികൃഷ്ട ജീവികൾ പറയുന്നത് ദൈവ വചനം ആണെന്ന് കരുതി ഈ കുര്ബാനത്തൊഴിലാളികൾ പറയുന്നത് കേട്ട് തമ്മിലടിക്കുന്ന മാപ്പിളയെ അയ്യോ കഷ്ടം. നിന്നെ ഒക്കെ ഈ വെള്ള അടിച്ച ശവ കല്ലറകൾ എന്ന് യേശു വിളിച്ച വർഗം പറ്റിക്കുകയാണ്. അത് മനസ്സിലാക്കു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക