Image

സാം എബ്രഹാമിന് മാവേലിക്കര അസോസിയേഷന്റെ ആദരാജ്ഞലികള്‍

Published on 29 January, 2018
സാം എബ്രഹാമിന് മാവേലിക്കര അസോസിയേഷന്റെ ആദരാജ്ഞലികള്‍

കുവൈത്ത്: ജമ്മുകാഷ്മീരിലെ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച ധീരജവാന്‍ ലാന്‍സ് നായിക് സാം എബ്രഹാമിന് മാവേലിക്കര അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബിനോയ് ചന്ദ്രന്‍, ഉപദേശക സമതി അംഗം എ.ഐ. കുര്യന്‍, വനിതാ ചെയര്‍ പേഴ്‌സണ്‍ ധന്യാ ലക്ഷ്മി, സെക്രട്ടറി അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് മനോജ് പരിമണം, ട്രഷറര്‍ ഏ.ട. പിള്ള, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോണ്‍, ജോയിന്റ് ട്രഷറര്‍ സംഗീത് പാന്പാല, ഫിലിപ്പ് സി.വി. തോമസ്, ഫിലിപ്പ് മാത്യു, ഇടിക്കുള മാത്യു, റ്റിജി മാത്യു, സുജാത ഹരിദാസ്, അനീഷ് കുട്ടപ്പായി, സുഭാഷ്, രതീഷ് വെട്ടിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക