Image

ഫ്രാന്‍സ് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചു

ജോര്‍ജ് ജോണ്‍ Published on 29 January, 2018
ഫ്രാന്‍സ് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചു
പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കന്നത് നിരോധിച്ചു. പാര്‍ലമെന്റില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് പു.റത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിെന്റ മതേതര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിെന്റ ഭാഗമായാണ് ഈ നിരോധനം. 

മത ചിഹ്നങ്ങള്‍ക്ക് പുറമെ പ്രത്യേക യൂണിഫോമുകള്‍, ലോഗോകള്‍, വാണിജ്യരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റ് 
അംഗങ്ങളിലൊരാള്‍ ഫുട്ബാള്‍ ടീഷര്‍ട്ട് ധരിച്ച് സഭയിലെത്തിയതാണ് പുതിയ നിര്‍ദേശത്തിന് കാരണമായത്. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ഇതിന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തീവ്ര മതേതരത്വം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണെന്ന് ക്രിസ്ത്യന്‍ സംഘടനയായ പ്രൊട്ടസ്റ്റന്റ് ഫെഡറേഷന്‍  ഓഫ് ഫ്രാന്‍സ് പ്രതികരിച്ചു.
 

ഫ്രാന്‍സ് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക