Image

പ്ലാസ്റ്റിക്ക് കുപ്പിയിലെ പാനീയം, ഇലാസ്റ്റിക്ക് ആകുന്ന ശാസ്ത്രം ? (മുരളി തുമ്മാരുകുടി)

Published on 28 January, 2018
പ്ലാസ്റ്റിക്ക് കുപ്പിയിലെ പാനീയം, ഇലാസ്റ്റിക്ക് ആകുന്ന ശാസ്ത്രം ? (മുരളി തുമ്മാരുകുടി)
ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ പത്രത്തില്‍ ഭക്ഷ്യ സുരക്ഷാകമ്മീഷണറുടെ ഒരു മുന്നറിയിപ്പ് കണ്ടു.
"പൊതുജനാരോഗ്യം മുന്‍ നിര്‍ത്തി പ്ലാസ്റ്റിക്ക് കുപ്പികളിലും പ്ലാസ്റ്റിക്ക് കണ്ടൈനറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശം മൂലമുള്ള താപം ഏല്‍ക്കുന്ന രീതിയില്‍ സൂക്ഷിക്കാന്‍ പാടില്ല.

രണ്ടു കാരണങ്ങള്‍ ആണ് ഇതിന് അടിസ്ഥാനമായി പറയുന്നത്

1. പ്ലാസ്റ്റിക്ക് കണ്ടൈനറുകളിലും കുപ്പികളിലുമായി സൂക്ഷിക്കുന്ന കുടിവെള്ളം, ശീതളപാനീയം എന്നിവയില്‍ നേരിട്ട് സൂര്യപ്രകാശം മൂലമുള്ള ചൂട് ഏല്‍ക്കുന്നത് മൂല പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ വെള്ളവുമായി ചേരാന്‍ സാധ്യതയുണ്ട്.

2. ഊഷ്മാവിന്റെ അളവ് ക്രമാതീതമായി കൂടുന്ന അവസരങ്ങളില്‍ പ്ലാസ്റ്റിക്കില്‍ നിന്നും അപകടകരമായ കെമിക്കലുകള്‍ രൂപീകൃതമാകും.
ഇവ രണ്ടു പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകരമാണ്.

(സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം താഴെ ഉണ്ട്).

മുകളിലെ സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പലകുറി വാട്ട്‌സ് ആപ്പ് മെസ്സേജ് വഴി നിങ്ങള്‍ എല്ലാം കണ്ടിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ ഇത്തരം ഒരു നടപടിയെ എല്ലാവരും തന്നെ ഒറ്റയടിക്ക് പിന്തുണക്കുകയും ചെയ്യും.

എന്നാലും ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്ക് എനിക്ക് കുറച്ചു കാര്യങ്ങള്‍ അറിയണം എന്നുണ്ട്.

1. ഏതൊക്കെ അപകടകരമായ കെമിക്കലുകള്‍ ആണ് പ്ലാസ്റ്റിക്കില്‍ നിന്നും പുറത്തു വരുന്നത് ?, എത്ര ചൂടില്‍ ?, എത്ര സമയം ചൂടാക്കിയാല്‍ ?

2. ഏതൊക്കെ അപകടകരമായ കെമിക്കലുകള്‍ ആണ് ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം ക്രമാതീതമായി ചൂടാകുമ്പോള്‍ ഉണ്ടാകുന്നത് ?, എന്താണ് ക്രമാതീതം ? എത്ര നേരം ചൂടാക്കണം ?

3. എല്ലാത്തരം പ്ലാസ്റ്റിക്ക് ബോട്ടിലുകളും ഒരുപോലെ ആണോ ?,

4. സൂര്യപ്രകാശം കൊണ്ടല്ലാതെ ഉള്ള ചൂടില്‍ (ഉദാഹരണത്തിന് റെസ്‌റ്റോറന്റില്‍ പാചകം ചെയ്യുന്ന അടുപ്പിന്റെ അടുത്ത് വച്ചാല്‍) ഈ കെമിക്കലുകള്‍ ഉണ്ടാകുമോ ?

5. ഈ ഉണ്ടാകും എന്ന് പറയുന്ന രാസ വസ്തു ഏത് അളവില്‍ ആണ് പൊതുജന ആരോഗ്യത്തിന് ഹാനികരം ആകുന്നത് ?

പരിസ്ഥിതി സ്‌നേഹികളുടെ ജന്മശത്രുവാണ് ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍. ലോകത്തെവിടെയും റോഡിലും തോടിലും പുഴയിലും കടലിലും എല്ലാം പ്ലാസ്റ്റിക്ക് കുപ്പികള്‍ കണ്ടു പൊരുതി മുട്ടി ഇരിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെപ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്ന നടപടികളില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഇത്ര ശാസ്ത്രം ഒക്കെ അന്വേഷിക്കണോ എന്ന് നിങ്ങള്‍ക്ക് തോന്നാം ?. തെളിവില്ലെങ്കിലും, തെളിവുണ്ടാകുന്നത് വരെ ുൃലരമൗശേീിമൃ്യ ുൃശിരശുഹല അനുസരിച്ച് ഇങ്ങനെ ചെയ്യുന്നതല്ല ശരി എന്നും തോന്നാം.

ഈ ചിന്ത ശരിയല്ല, . ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നിയമങ്ങളും നയങ്ങളും ഉണ്ടാകേണ്ടത് തെളിയിക്കപ്പെട്ട ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യത്തിന് നമ്മള്‍ ശാസ്ത്രത്തിന്റെ കാര്യത്തില്‍ അല്പം വിട്ടു വീഴ്ച ചെയ്യുന്നത് ഒരു വഴുപ്പുള്ള താഴ്വാരം ((ഹെശുുലൃ്യ ഹെീുല) ആണ് ഉണ്ടാക്കാന്‍ പോകുന്നത് .

അതീന്ദ്രിയ ധ്യാനം വച്ച് ഭൂമികുലുക്കം പ്രവചിച്ചാല്‍, പ്രവചനം ശാസ്ത്രീയമല്ലെങ്കിലും കുറച്ചു മുന്‍കരുതല്‍ എടുത്തേക്കാം, ഭൂമി കുലുങ്ങിയില്ലെങ്കിലും നഷ്ടം ഒന്നും വരാനില്ലല്ലോ എന്ന് നാളെ ദുരന്ത നിവാരണ വകുപ്പ് ചിന്തിച്ചേക്കാം.

കുട്ടികള്‍ക്ക് ബ്രഹ്മി കൊടുത്താല്‍ ബുദ്ധി കൂടും എന്ന പരസ്യം കേട്ട് ഇനി അഥവാ ബുദ്ധി കൂടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ കുറച്ചു ബ്രഹ്മി കൊടുത്തേക്കാം എന്ന് ആയുഷ് വകുപ്പ് സര്‍ക്കുലറുമായി വന്നാല്‍ ?

ഈ പ്ലാസ്റ്റിക്കില്‍ കുഴപ്പം ഇല്ലെന്നോ, കുഴപ്പം ഉണ്ടാവില്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ ഈ പറഞ്ഞ സര്‍ക്കുലറിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണെന്നറിയാന്‍ എനിക്ക് വലിയ താല്പര്യം ഉണ്ട്. ഈ വകുപ്പുമായി ബന്ധമുള്ളര്‍ മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കിട്ടിയാല്‍ പറയണം. ലോകത്ത് മറ്റുള്ളിടത്തും നടപ്പിലാക്കാന്‍ പറയാമല്ലോ.

(ഗൂഗിള്‍ സെര്‍ച്ചും സ്റ്റാന്‍ഡേര്‍ഡ് സെറ്റിങ്ങും പരിചയം ഉള്ള ആളാണ് ഞാന്‍. ഈ പോസ്റ്റ് എഴുതുന്നതിന് മുന്‍പ് അത്യാവശ്യം ഗവേഷണം നടതിയിട്ടും ഉണ്ട്. , അത് കൊണ്ട് ദയവായി ഒരു ഗൂഗിള്‍ ലിങ്കും ആയി വരരുത്. എല്ലാ ചോദ്യങ്ങള്‍ക്കും ആധികാരികമായ, ശാസ്ത്രത്തില്‍ അടിസ്ഥാനമായ ഉത്തരങ്ങള്‍ ഉണ്ടെങ്കില്‍ അറിയാന്‍ സന്തോഷമേ ഉള്ളൂ.)
പ്ലാസ്റ്റിക്ക് കുപ്പിയിലെ പാനീയം, ഇലാസ്റ്റിക്ക് ആകുന്ന ശാസ്ത്രം ? (മുരളി തുമ്മാരുകുടി)
Join WhatsApp News
American Malayalee 2018-01-30 14:07:30

What does the evidence show about plastic and cancer?

People have claimed chemicals inside plastics leach into food or drink causing cancer. In particular there have been concerns about Bisphenol A (BPA) and dioxins in plastic bottles or plastic containers.

But there is no convincing evidence to show using plastic bottles or plastic containers increases the risk of cancer.

What research has been done?

Most of the concerns about plastic bottles and containers focus on whether chemicals inside the plastic can move out into food or drink. And if the levels of these chemicals could do us any harm. 

Can chemicals in plastic move into food and drink?

Some studies have shown that small amounts of chemicals from plastic containers can end up in the food or drinks that are kept inside them. But the levels of these are very low.

The level of chemicals in food or drink can depend on things like how the container is treated. For example plastic water bottles in experiments have often been heated to high temperatures, sometimes for a long time. And even in experiments where plastic bottles are heated to temperatures as high as 60⁰C for many hours, levels of chemicals that move into food are drink are usually far under levels that are considered unsafe.

These experiments are very different from everyday use, so it is likely that levels of chemicals in food or drink would be far below the levels that could be harmful.

Some of these chemicals have been referred to as ‘endocrine disrupting’ chemicals. This means they can affect how hormones work. Some people have suggested that chemicals in plastic can affect our hormone levels, and that this can cause cancer. But there is no good evidence that this is true.

What chemicals are allowed in plastics?

In the UK there is very strict regulation about plastics and other materials that are used for food or drink. This is to make sure that chemicals can’t move out of plastics and into food and drink at high levels that could be harmful.

There are strict safety limits set in the UK that manufacturers have to stick to. And products are tested to make sure they are in line with regulations.

You can read more about this on the Food Standards Agency’s website(link is external).

Can I microwave food in plastic containers or covered in cling film?

There is no good scientific evidence that microwaving food in plastic containers or wrapped in cling film can affect the risk of cancer.

You can use most cling film and plastics in the microwave, just make sure you use them as the instructions say.

If you’d like more information about cooking safely in the microwave, look at Johns Hopkins University recommendations(link is external) or the US Food Safety Inspection Service website(link is external).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക