Image

മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും

Published on 28 January, 2018
മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും
ഭാവിക്കായി ഓടുക എന്ന സന്ദേശവുമായി മൂവാറ്റുപുഴയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചു. ജനപ്രതിനിധികളടക്കം രണ്ടായിരത്തിലേറെപ്പേര്‍ പങ്കെടുത്ത മാരത്തണില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയും.

എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് ഫൊക്കാനയെ പ്രതിനിധീകരിച്ചത്.

മൂന്ന് വിഭാഗങ്ങളിലായിരുന്നു മല്‍സരങ്ങള്‍.. ഇരുപത്തിയൊന്ന് കിലോമീറ്റര്‍ ദൂരമുള്ള ഹാഫ് മാരത്തണണ്‍, പത്തു കിലോമീറ്ററിന്റെ മിനി മാരത്തണ്‍, അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫണ്‍ റണ്‍ എന്നിങ്ങനെയായിരുന്നു മല്‍സരങ്ങള്‍.

പത്തുവയസുള്ളവര്‍ മുതല്‍ തൊണ്ണൂറുകാര്‍ വരെ മാരത്തണില്‍ പങ്കാളികളായി. ജനപ്രതിനിധികളുടെ സാന്നിധ്യം മല്‍സരാര്‍ഥികള്‍ക്ക് ആവേശമായി മാറി . മൂവാറ്റുപുഴ ടൗണ്‍ ക്ലബും ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

രാഷ്ട്രീയം , കല , കായിക , സാംസ്‌കാരിക മേഖലകള്‍ ഒരു പോലെ ഒത്തു ചേര്‍ന്ന ഒരു ജനകീയ സംരഭത്തിന് ഫൊക്കാനയുടെ എല്ലാ ആശംസകളും അറിയിക്കുന്നതെയി ജോയ് ഇട്ടന്‍ പറഞ്ഞു . ഈ സംരഭം വിജയിപ്പിക്കാന്‍ ആഹ്വാനം നല്‍കുമ്പോള്‍ ആരും മാറി നില്‍ക്കേണ്ടതില്ല. ഒരു നാടിന്റെ പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പുതു തലമുറയുടെ ശ്രദ്ധ കൂടി കൊണ്ടുവരുവാന്‍ സംഘടിപ്പിക്കപ്പെട്ട ഹാഫ് മാരത്തണ്‍ ചരിത്രത്തിന് സാക്ഷിയാകാനല്ല ചരിത്രത്തോടൊപ്പം ഓടാന്‍ തയാറായി ആയിരക്കണക്കിന് ആളുകളെ പ്രായഭേദമന്യേ ലഭിച്ചതില്‍ ഫൊക്കാനയുടെ സന്തോഷം അദ്ദേഹം അറിയിക്കുകയും ചെയ്തു.

മാരത്തണിന് മുന്നോടിയായി ജനുവരി 25 നു മുവാറ്റുപുഴയാറില്‍ നൂറിലേറെ പേരുടെ നീന്തല്‍ ആഘോഷമൊരുക്കി മുവാറ്റുപുഴ റിവര്‍ മാരത്തോണ്‍ സംഘടിപ്പിച്ചിരുന്നു . സ്ത്രീകളും കുട്ടികളുമടക്കം ആധുനിക ജല സുരക്ഷാ സജ്ജീകരണങ്ങളോടെ ജലത്തില്‍ നീന്തി വരുന്ന ഇദം പ്രഥമമായ പരിപാടി മുവാറ്റുപുഴ സ്വിമ്മിങ് ക്ലബ് ആണ് സംഘടിപ്പിച്ചത്. ഈ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത് ജോയ് ഇട്ടന്‍ ആയിരുന്നു.

പുഴയും ജലവുമായുള്ള ഭയമില്ലാതാക്കി ജലത്തെ ആസ്വാദ്യകരമാക്കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം . സുരക്ഷിതമായ നീന്തലിനെക്കുറിച്ച് അവബോധമുണ്ടാക്കലും പുഴ മലിനീകരണത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും മാരത്തോണ്‍ ലക്ഷ്യമാക്കുന്നു .

തൊടുപുഴയാറിലൂടെ രണ്ട് കിലോമീറ്റര്‍ നീന്തി മുവാറ്റുപുഴയാറില്‍ പ്രവേശിച്ചു കച്ചേരിത്താഴം പുഴക്കടവില്‍ സമാപിക്കുന്ന പരിപാടിയില്‍ പൊതു ജനങ്ങളും പങ്കെടുത്തു.

ആരോഗ്യ ജീവിതത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും മുവാറ്റുപുഴയുടെയും സമീപ പ്രദേശങ്ങളുടെയും പെരുമ ഉയര്‍ത്തുന്നതിനും സംഘടിപ്പിച്ച ഹാഫ് മാരത്തണില്‍ ജോയ്സ് ജോര്‍ജ് എം പി, എല്‍ദോ അബ്രഹാം , എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ , ഗോപി കോട്ടമുറിക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍സണ്‍ മാമ്മലശ്ശേരി തുടങ്ങി നിരവധി വ്യക്തികള്‍ പങ്കെടുത്തു .

ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചു അഖില കേരള അത്ലറ്റിക് അസോസിയേഷന്റെയും ഫെഡറേഷന്റെയും അംഗീകാരത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത് .
മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും മുവാറ്റുപുഴ ഹാഫ് മാരത്തണ്‍; പങ്കാളിയായി ഫൊക്കാനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക