Image

അയര്‍ലണ്ടില്‍ ക്രാന്തിയുടെ പങ്കാളിത്തത്തോടെ ഹോണ്ടുറാസ് ഐക്യദാര്‍ഢ്യയോഗം നടത്തി

Published on 28 January, 2018
അയര്‍ലണ്ടില്‍ ക്രാന്തിയുടെ പങ്കാളിത്തത്തോടെ ഹോണ്ടുറാസ് ഐക്യദാര്‍ഢ്യയോഗം നടത്തി

ഡബ്ലിന്‍: വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് അയര്‍ലന്‍ഡിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അയര്‍ലന്‍ഡിലെയും നേതാക്കള്‍ സംഘടിപ്പിച്ച ഹോണ്ടുറാസ് ഐക്യദാര്‍ഢ്യ യോഗത്തില്‍ ക്രാന്തിയുടെ അംഗങ്ങളും പങ്കെടുത്തു. അമേരിക്കന്‍ സഹയാത്രികനായ നിലവിലെ ഹോണ്ടുറാസ് പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്േറാ ഹെര്‍ണാണ്ടസിന്റെ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെ പൊരുതുന്ന ഹോണ്ടുറാസിലെ ജനതയ്ക്ക് യോഗം ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. 

ജനുവരി 27നു ശനിയാഴ്ച ഉച്ചക്ക് രണ്ടിനു ഡബ്ലിന്‍ സിറ്റി സെന്ററിലെ ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നിലാണ് യോഗം സംഘടിപ്പിച്ചത്. ജുവാന്‍ ഹെര്‍ണാണ്ടസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു ഭരണത്തിലെത്തുകയും അതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷപാര്‍ട്ടി അംഗങ്ങളെയും ജനങ്ങളെയും പട്ടാളത്തെ ഉപയോഗിച്ചു അടിച്ചമര്‍ത്തുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു എന്ന് യോഗത്തില്‍ സംസാരിച്ച ഹോണ്ടുറാസിന്റെ പ്രതിനിധികളായ സഖാക്കള്‍ വിശദീകരിച്ചു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലറായ ഐലീഷ് റയാന്‍, ലാറ്റിന്‍ അമേരിക്കന്‍ സോളിഡാരിറ്റി സെന്റര്‍ അയര്‍ലണ്ടിന്റെ പ്രതിനിധി, കമ്യൂണിസ്റ്റ് പാര്‍ട്ടി അയര്‍ലണ്ടിന്റെ പ്രതിനിധിയായ ഷോണ്‍, ക്രാന്തിയുടെ പ്രസിഡന്റ് വര്‍ഗീസ് ജോയി എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെയും ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ വര്‍ഗീസ് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ക്രാന്തിയുടെ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്ത്, ബെന്നി സെബാസ്റ്റ്യന്‍, ബിനു വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ ക്രാന്തിയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ പോരാടുന്ന ഹോണ്ടുറാസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു യോഗം പിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക