Image

ഖത്തര്‍ കെ എംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി താക്കോല്‍ ദാനം നിര്‍വഹിച്ചു

Published on 27 January, 2018
ഖത്തര്‍ കെ എംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി താക്കോല്‍ ദാനം നിര്‍വഹിച്ചു

കാസര്‍ഗോഡ്: ഖത്തര്‍ കെ എംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി നല്‍കി വരുന്ന ബൈത്തുല്‍ റഹ്മയുടെ താക്കോല്‍ ദാനം തളങ്കര കടവത്ത് ഖത്തര്‍ കെ എംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം. ലുക്മാനുല്‍ ഹക്കീം നിര്‍വഹിച്ചു.

ജില്ല മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ വി.എം. മുനീര്‍, കെ എംസിസി മുന്‍ ജില്ലാ ട്രഷറര്‍ മുസ്തഫ ബാങ്കോട്, ഖത്തര്‍ കെ എംസിസി നേതാക്കളായ നൗഫല്‍ മല്ലത്ത്, എന്‍.എ. അബ്ദുള്ള, ഹസന്‍ പതിക്കുന്ന്, ദുബായ് കെ എംസിസി, മനാഫ് ബഹറിന്‍ കെ എംസിസി, കെ.എ. ബഷീര്‍ വോളിബോള്‍ കുഞ്ഞി മൊയ്തീന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഫിറോസ് കടവത്ത്, നിബ്രാസ്, മുഹമ്മദ് കുഞ്ഞി ഡിഗ്രി, ഹസൈന്‍ എം, സത്താര്‍ തോട്ടി, സി.പി. അഷ്‌റഫ്, കെ എംസിസി മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക, ട്രഷറര്‍ ഹാരിസ് എരിയാല്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക