Image

ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങള്‍ നിരോധിച്ചു

Published on 27 January, 2018
ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങള്‍ നിരോധിച്ചു

പാരിസ്: മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റില്‍ നിരോധനം. പാര്‍ലമെന്റില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ മതേതര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.

മത ചിഹ്നങ്ങള്‍ക്കു പുറമെ പ്രത്യേക യൂണിഫോമുകള്‍, ലോഗോകള്‍, വാണിജ്യരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്നിവയും നിരോധിച്ചവയില്‍ പെടുന്നു. പാര്‍ലമെന്റ് അംഗങ്ങളിലൊരാള്‍ ഫുട്‌ബോള്‍ ടീഷര്‍ട്ട് ധരിച്ച് സഭയിലെത്തിയതാണ് പുതിയ നിര്‍ദേശത്തിന് കാരണമായത്. 

എന്നാല്‍, പാര്‍ലമെന്റിന്റെ നടപടിയില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ട്. തീവ്ര മതേതരത്വം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണിതെന്ന് ക്രിസ്ത്യന്‍ സംഘടനയായ പ്രൊട്ടസ്റ്റന്റ് ഫെഡറേഷന്‍ ഓഫ് ഫ്രാന്‍സ് പ്രതികരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക