Image

മായല്‍ത്തോ പെരുന്നാളും അയര്‍ലന്‍ഡ് ഭദ്രാസന പള്ളി പ്രതിപുരുഷയോഗവും ഫെബ്രുവരി ഒന്നിന്

Published on 25 January, 2018
മായല്‍ത്തോ പെരുന്നാളും അയര്‍ലന്‍ഡ് ഭദ്രാസന പള്ളി പ്രതിപുരുഷയോഗവും ഫെബ്രുവരി ഒന്നിന്

ഗാള്‍വേ (അയര്‍ലന്‍ഡ്): യേശുവിന്റെ ദേവാലയ പ്രവേശനത്തെ അനുസ്മരിക്കുന്ന മായല്‍ത്തോ പെരുന്നാളും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലന്‍ഡ് ഭദ്രാസന പ്രതിപുരുഷ യോഗവും ഗാള്‍വേ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫെബ്രുവരി ഒന്നിന് (വ്യാഴം) ആഘോഷിക്കുന്നു. 

വൈകുന്നേരം നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തീമോസ് മുഖ്യകാര്‍മികത്വം വഹിക്കും. അയര്‍ലന്‍ഡ് ഭദ്രാസനത്തിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും. തുടര്‍ന്നു ആറിന് പള്ളി പാരിഷ്ഹാളില്‍ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ പള്ളി പ്രതിപുരുഷ യോഗവും നടക്കും.

ഭദ്രാസനത്തിലെ എല്ലാ പളളികളില്‍ നിന്നും ട്രസ്റ്റി, സെക്രട്ടറി കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പ്രതിപുരുഷയോഗത്തില്‍ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക