Image

ദ്രോഹഡ പള്ളിയില്‍ പൗലോസ് മാര്‍ അത്താനാസിയോസിന്റെ ഓര്‍മപെരുന്നാള്‍ 27 തീയതികളില്‍

Published on 25 January, 2018
ദ്രോഹഡ പള്ളിയില്‍ പൗലോസ് മാര്‍ അത്താനാസിയോസിന്റെ ഓര്‍മപെരുന്നാള്‍ 27 തീയതികളില്‍

ദ്രോഹഡ: അയര്‍ലന്‍ഡിലെ ദ്രോഹഡ സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് വലിയതിരുമേനിയുടെ അറുപത്തിഅഞ്ചാമത് ശ്രാദ്ധപെരുന്നാള്‍ ജനുവരി 26, 27 (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു. 

ദ്രോഹഡ ഗ്രീന്‍ ഹില്‍സ് ഔര്‍ ലേഡി ചാപ്പലില്‍ വെള്ളി വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ഥനയും ശനി രാവിലെ 10 ന് പ്രഭാത നമസ്‌കാരത്തോടെ പെരുന്നാള്‍ വിശദ്ധ കുര്‍ബാനയും നടക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക മെത്രാപോലീത്ത ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ബിജു പാറേക്കാട്ടില്‍, ഫാ. ജിനോ ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. 

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക